Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരിടത്തും പൊലീസ് പരിശോധനയില്ല; ആർക്ക് വേണമെങ്കിലും ഇഷ്ടാനുസരണം മല ചവിട്ടാം; യുവതികൾ എത്തിയാൽ പക്ഷേ എവിടെങ്കിലും വെച്ച് ഭക്തർ തന്നെ തടയുമെന്ന് മാത്രം; ഇന്നലെ ആന്ധ്രയിൽ നിന്നും ടൂർ പാക്കേജിന്റെ ഭാഗമായി എത്തിയ രണ്ട് യുവതികളെ മരക്കൂട്ടത്തു നിന്നും തിരിച്ചയച്ചത് തീർത്ഥാടകർ തന്നെ; ഇരുമുടികെട്ടില്ലാത്ത രണ്ട് പേരെ മനപ്പൂർവ്വം 18ാം പടി ചവിട്ടി ആചാരം ലംഘിക്കാൻ പൊലീസ് ശ്രമിച്ചന്നെും പരാതി ഉയരുന്നു

ഒരിടത്തും പൊലീസ് പരിശോധനയില്ല; ആർക്ക് വേണമെങ്കിലും ഇഷ്ടാനുസരണം മല ചവിട്ടാം; യുവതികൾ എത്തിയാൽ പക്ഷേ എവിടെങ്കിലും വെച്ച് ഭക്തർ തന്നെ തടയുമെന്ന് മാത്രം; ഇന്നലെ ആന്ധ്രയിൽ നിന്നും ടൂർ പാക്കേജിന്റെ ഭാഗമായി എത്തിയ രണ്ട് യുവതികളെ മരക്കൂട്ടത്തു നിന്നും തിരിച്ചയച്ചത് തീർത്ഥാടകർ തന്നെ; ഇരുമുടികെട്ടില്ലാത്ത രണ്ട് പേരെ മനപ്പൂർവ്വം 18ാം പടി ചവിട്ടി ആചാരം ലംഘിക്കാൻ പൊലീസ് ശ്രമിച്ചന്നെും പരാതി ഉയരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: രാഷ്ട്രീയക്കാരുടെ ശ്രദ്ധ മുഴുവൻ സ്ഥാനർത്ഥി നിർണയത്തിലേക്കും മറ്റു കാര്യങ്ങളിലേക്കും തിരിഞ്ഞതോടെ ശബരിമല ഇപ്പോൾ ശാന്തമാണ്. ശബരിമല യുവതീപ്രവേശനം ഇപ്പോൾ ആർക്കും ഒരു വിഷയമായി മാറുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത് ചർച്ചയാക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന് മാത്രം. ഇതിനിടെ മലചവിട്ടാനായി യുവതികൾ എത്തുന്നുണ്ടെങ്കിലും അവരെ ഭക്തർ തന്നെ തടഞ്ഞ് തിരിച്ചയക്കുന്ന അവസ്ഥയാണ് ഉള്ളത്.

ഇന്നലെയും ദർശനത്തിനെത്തിയത് രണ്ട് യുവതികളാണ്. എന്നാൽ, ഇവര് ദർശനം നടത്താത്തെ മരക്കൂട്ടത്ത് നിന്നു തിരിച്ചയക്കുകയായിരുന്നു. ആന്ധ്രയിൽ നിന്ന് ടൂർ പാക്കേജ് ഗ്രൂപ്പിൽ എത്തിയ യുവതികളായിരുന്നു. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് ഇവരെ പൊലീസ് കടത്തിവിട്ടു. മരക്കൂട്ടത്ത് എത്തിയപ്പോൾ കർമസമിതി പ്രവർത്തകർ തടഞ്ഞു. സന്നിധാനത്തെ ആചാരങ്ങൾ പറഞ്ഞു മനസ്സിലാക്കി മടക്കി അയക്കുകയായിരുന്നു.

ഉത്സവത്തിനു നടതുറന്ന ആദ്യദിവസങ്ങളിൽ ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വാഹനങ്ങൾ പൊലീസ് പരിശോധിച്ചാണ് കടത്തിവിട്ടത്. 2 ദിവസമായി എങ്ങും പരിശോധനയില്ല. പ്രതിഷേധത്തെ കുറിച്ചുള്ള വാർത്തകളും ഇപ്പോൾ മാധ്യമങ്ങളിൽ ഇല്ല. അതുകൊണ്ട് തന്നെയാണ് ഇത സംസ്ഥാനങ്ങളിൽ നിന്നും യുവതികൾ എത്തുന്നത്്. പൊലീസ് പരിശോധന ഇല്ലാത്തതു കൊണ്ട് യുവതികൾക്ക് എളുപ്പം കയറാവുന്ന അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്. ഭക്തർ മാത്രം തടയാൻ ഉള്ള അവസ്ഥാണ് ഉള്ളത്.

അതിനിടെ ആചാരവിരുദ്ധമായി ഇരുമുടിക്കെട്ടില്ലാതെ 2 അയ്യപ്പ ഭക്തർ പതിനെട്ടാംപടി ചവിട്ടിയ സംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയതിനെതിരെ ആചാര സംരക്ഷണ സമിതി ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കു പരാതി നൽകും. പതിനെട്ടാംപടിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ അവിടെ നിന്നു മാറിക്കൊടുത്തതിനാലാണ് ഇവർക്കു കയറാൻ അവസരം ലഭിച്ചതെന്നാണ് പരാതി. ഇത് ആചാര ലംഘനമാണ്. ഈ ആചാര ലംഘനം തടയാൻ പൊലീസ് ശ്രമിക്കാത്താണ് ആക്ഷേപത്തിന് ഇടയാക്കുന്നത്.

അതിനിടെ ശബരിമല ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിനുള്ള ഒരുക്കങ്ങളെല്ലാം പുരോഗമിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങളിൽ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആറാട്ടിന് ഇത്തവണയും ആനയെ എഴുന്നള്ളിക്കും. ഈ ആചാരത്തിൽ ആനയെ ഒഴിവാക്കാനാകില്ല. ഇക്കാര്യത്തിൽ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.

ഉത്സവ എഴുന്നള്ളിപ്പിനായി എത്തിച്ച വെളിനല്ലൂർ മണികണ്ഠൻ എന്ന ആനയെ വനം വകുപ്പ് കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കടുത്ത വേനൽ ചൂടിൽ ആന ഇടയുന്നത് പതിവായ സാഹചര്യത്തിൽ രാവിലെ 10 നും വൈകീട്ട് നാലിനും ഇടയിൽ ആനയെ എഴുന്നള്ളിക്കരുതെന്ന് വനം വകുപ്പ് ദേവസ്വം ബോർഡിന് കർശന നിർദ്ദേശം നൽകിയിരുന്നു. കൂടുതൽ സമയം ആനയെ എഴുന്നള്ളിപ്പിക്കണമെങ്കിൽ ഇടയ്ക്കിടെ ആനയുടെ കാൽ നനച്ചുകൊടുത്ത് ചൂട് തട്ടാതെ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. ശബരിമലയിൽ ഈ മാസം 16 മുതൽ 21 വരെ ആനപ്പുറത്തുള്ള എഴുന്നള്ളത്ത് ഉണ്ട്. മാർച്ച് 21 നാണ് ഉത്സവത്തിന് സമാപനം കുറിക്കുന്ന ആറാട്ട് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP