1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
21
Sunday

ബിജെപി ഗവൺമെന്റ് തന്നെ നിയമം കൊണ്ട് വരണം; പ്രേമചന്ദ്രൻ കൊണ്ടു വന്ന ബില്ലിന് മറ്റ് സ്വകാര്യ ബില്ലുകളുടെ സ്ഥിതിയുണ്ടാകുമെന്ന ഭയം പങ്കുവച്ച് ദേവസ്വം മന്ത്രി; പ്രേമചന്ദ്രന് ഒന്നും നഷ്ടപ്പെടാനില്ലെന്നും നടത്തുന്നത് വെറും നാടകമെന്നും കടകംപള്ളി; ശബരിമലയിലെ സ്ത്രീകൾ കയറുന്നുണ്ടോ എന്ന അന്വേഷിക്കാൻ ഒരു ബിജെപിക്കാരനേയും കാണാനില്ലല്ലോ എന്ന പരിഹാസവും; പിണറായി സർക്കാർ നവോത്ഥാനം കൈവിടുന്നതിന് തെളിവോ കടകംപള്ളിയുടെ വിശദീകരണം; വിശ്വാസ വഴിയിലേക്ക് കേരളത്തിലെ ദേവസ്വം വകുപ്പും

June 19, 2019 | 10:20 AM IST | Permalink



ബിജെപി ഗവൺമെന്റ് തന്നെ നിയമം കൊണ്ട് വരണം; പ്രേമചന്ദ്രൻ കൊണ്ടു വന്ന ബില്ലിന് മറ്റ് സ്വകാര്യ ബില്ലുകളുടെ സ്ഥിതിയുണ്ടാകുമെന്ന ഭയം പങ്കുവച്ച് ദേവസ്വം മന്ത്രി; പ്രേമചന്ദ്രന് ഒന്നും നഷ്ടപ്പെടാനില്ലെന്നും നടത്തുന്നത് വെറും നാടകമെന്നും കടകംപള്ളി; ശബരിമലയിലെ സ്ത്രീകൾ കയറുന്നുണ്ടോ എന്ന അന്വേഷിക്കാൻ ഒരു ബിജെപിക്കാരനേയും കാണാനില്ലല്ലോ എന്ന പരിഹാസവും; പിണറായി സർക്കാർ നവോത്ഥാനം കൈവിടുന്നതിന് തെളിവോ കടകംപള്ളിയുടെ വിശദീകരണം; വിശ്വാസ വഴിയിലേക്ക് കേരളത്തിലെ ദേവസ്വം വകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനങ്ങളുടെ മനസ്സ് അറിയാൻ നേതാക്കൾക്കാകാത്തതാണ് ലോക്‌സഭയിലെ പരാജയത്തിന്റെ പ്രധാന കാരണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമല യുവതീപ്രവേശം തടയാൻ പാർലമെന്റിൽ എൻ.കെ പ്രേമചന്ദ്രൻ സ്വകാര്യബില്ലിനെ തള്ളാതെ നടപടിയെ ബില്ല് കൊണ്ടുവന്ന നടപടിയെ വിമർശിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. വിശ്വാസികൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്രം തന്നെ ഇടപെടണം. അല്ലെങ്കിൽ പ്രേമചന്ദ്രൻ എംപി കൊണ്ടുവന്ന ബില്ലിന് മറ്റു സ്വകാര്യ ബില്ലുകളുടെ സ്ഥിതി ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതായത് നവോത്ഥാനത്തിന് അപ്പുറം ആചാരമാണ് സംരക്ഷിക്കേണ്ടതെന്ന് സിപിഎം തിരിച്ചറിയുകയാണ്. ഇതിന്റെ സൂചനകളാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വിശ്വാസമാണ് പ്രധാനമെന്നും അത് സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നുമാണ് വരികളിലൂടെ കടകംപള്ളി പറയുന്നത്. മൃഗീയമായ ഭുരിപക്ഷമുള്ള ബിജെപി ഗവൺമെന്റ് തന്നെ നിയമം കൊണ്ട് വരണം. അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു. എൻ കെ പ്രേമചന്ദ്രന് ഒന്നും നഷ്ടപ്പെടാനില്ല, അദ്ദേഹം നടത്തുന്നത് വെറും നാടകമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ യുവതി പ്രവേശനത്തിനെതിരായ ബില്ല് ലോക്‌സഭയിൽ വന്നാൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ശബരിമലയെ കൊണ്ടുള്ള ബിജെപിയുടെ ആവശ്യം കഴിഞ്ഞുവെന്നും ശബരിമലയ്ക്ക് വേണ്ടി ഇപ്പോൾ ഒരു ബിജെപികാരനും രംഗത്തിറങ്ങുന്നത് കാണുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ഇപ്പോൾ ശബരിമലയിലെ കാര്യങ്ങൾ അന്വേഷിക്കാനോ അവിടെ സ്ത്രീകൾ കയറുന്നുണ്ടോ എന്ന് അന്വേഷിക്കാനോ ഒരു ബിജെപിക്കാരനേയും കാണാനില്ലല്ലോ എന്നും മന്ത്രി പരിഹസിച്ചു. എന്നാൽ ബിനോയ് വിഷയത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു. 'പതിനൊന്ന് വയസ്സുകാരി അവിടെ കയറുന്നുണ്ടോ, 51 വയസുകാരി അവിടെ കയറുന്നുണ്ടോ, 49 ആണോ പ്രായം, എന്നൊന്നും അന്വേഷിക്കാൻ ഒരു ബിജെപിക്കാരനേയോ ,ആർ.എസ്.എസുകാരനേയോ പമ്പയിലോ, നിലയ്ക്കലോ, സന്നിധാനത്തോ ഇപ്പോൾ കാണാനില്ല.

അവരുടെ രാഷ്ട്രീയ താൽപ്പര്യമായിരുന്നു യഥാർത്ഥത്തിൽ ഉയർന്നുനിന്നത് എന്നുള്ളത് വസ്തുതയാണ്.' മന്ത്രി പറഞ്ഞു. രാജ്യത്തെ നിയമവാഴ്ച സംരക്ഷിക്കപ്പെടണം എന്നുള്ള ആഗ്രഹം മാത്രമേ സർക്കാരിനുള്ളൂ എന്നും മറ്റൊരു താൽപ്പര്യവും സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയെ മാത്രമല്ല ഒരു കോൺഗ്രസ്‌കാരനേയും അവിടെങ്ങും കാണാനില്ല എന്നും കടകംപള്ളി പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരുടെ ആവശ്യം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ യഥാർത്ഥ നയം എല്ലാവർക്കും അറിയാമെന്നും വർഗീയ വിഷം ചുരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ അവർ വിജയിച്ചുണ്ടെന്നും കടകംപള്ളി പറഞ്ഞു. നവോത്ഥാനത്തിനൊപ്പമാണ് സിപിഎം എന്ന നിലപാടിൽ നിന്ന് പാർട്ടി പിന്മാറുന്നതിന്റെ സൂചനയാണ് കടകപള്ളിയുടെ വാക്കുകളിലുള്ളത്.

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നെന്ന സൂചനയാണ് ദേവസ്വം മന്ത്രിയുടേതെന്നുമാണ് വിലയിരുത്തൽ. ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി മന്ത്രി നടത്തുന്ന ചർച്ചയിൽ സ്വകാര്യ ബില്ല് ഉൾപ്പെടെയുള്ള വിഷയം ചർച്ചയാവുമെന്നുമാണ് വിവരം. അതേസമയം, 17ാം ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ആദ്യ ബിൽ എന്ന പ്രത്യേകതയോടെയാണ് എൻ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുക. ബില്ല് നൽകാൻ കഴിഞ്ഞത് ചരിത്ര നിയോഗമാണെന്ന് എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചു.

ശബരിമല ശ്രീധർമശാസ്ത്ര ടെംപിൾ സ്‌പെഷ്യൽ പ്രോവിഷ്യൻസ് ബിൽ 2019 എന്ന പേരിൽ ശബരിമലയിലെ തൽസ്ഥി തുടരണമെന്നാണ് ബില്ലിലെ ആവശ്യം. യുവതീപ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുൻപുള്ള ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണം. സുപ്രീംകോടതിയിലെ പുനഃപരിശോധന ഹർജിയിലോ, കോടതികളിലെ മറ്റ് ഹർജികളിലോ യുവതീപ്രവേശനത്തിന് അനുകൂല വിധിയുണ്ടായാൽ ബാധകമാകില്ല. സംസ്ഥാനകേന്ദ്ര സർക്കാരുകൾ വിശ്വാസസംരക്ഷണം ഉറപ്പാക്കണമെന്നും ബില്ല് ആവശ്യപ്പെടുന്നു.

ശബരിമലയിൽ ആചാരരീതികൾ പുനഃസ്ഥാപിക്കണമെന്ന എൻ.കെ. പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാട് നിർണ്ണായകമാകും. സ്വകാര്യ ബില്ലുകൾ പാസാക്കിയെടുക്കുന്നതിനെ സാധാരണഗതിയിൽ സർക്കാരുകൾ അനുകൂലിക്കാറില്ല. ബില്ലിലെ വ്യവസ്ഥകളോട് ബിജെപി സർക്കാർ യോജിക്കുന്നെങ്കിൽ, അവ ഉൾപ്പെടുത്തി ഔദ്യോഗികമായി ബിൽ കൊണ്ടുവരാനാവും. അതിനു സർക്കാർ തയാറാകുമോയെന്നാണ് വ്യക്തമാകേണ്ടത്. സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളനത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ നടപടിയുണ്ടായില്ല. നിയമനിർമ്മാണം താൽപര്യപ്പെടുന്നതായി ബിജെപി ഇത്തവണത്തെ പ്രകടനപത്രികയിലും ഉറപ്പു നൽകിയിരുന്നില്ല. ഇതിനിടെയാണ് പ്രേമചന്ദ്രന്റെ അപ്രതീക്ഷിത നീക്കം.

ശബരിമലയിലെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച വിഷയം സുപ്രീം കോടതിയിൽ സമഗ്രമായി അവതരിപ്പിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു ഭരണഘടനാപരമായ സംരക്ഷണത്തിനു ശ്രമിക്കുമെന്നും ബിജെപി പ്രകടന പത്രികയിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയിലെ പ്രേമചന്ദ്രന്റെ നീക്കത്തെ എതിർക്കാനും കഴിയില്ല. അനുകൂലിച്ചാൽ ശബരിമലയിൽ പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടിന് കേരളത്തിലെ ജനം കൈയടിക്കേണ്ടിവരും. ശബരിമലയിലെ യഥാർത്ഥ വിജയിയായി പ്രേമചന്ദ്രൻ മാറുമെന്നതും ബിജെപിയെ കുഴക്കും. അങ്ങനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് ബിജെപിയെ കൊണ്ടു ചെല്ലുന്നത്. ശബരിമലയിലെ വിഷയങ്ങളിൽ ഒന്നും നേട്ടം അവകാശപ്പെടാനുള്ള അവസരവും നഷ്ടമാകും. ഇപ്പോഴും കേസ് കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് തന്നെ പ്രേമചന്ദ്രന്റെ ബിൽ അവതരിപ്പിച്ച് ജയിച്ചാലും സുപ്രീംകോടതിയുടെ നിലപാട് നിർണ്ണായകമാകും.

ശബരിമലയിൽ ആചാരരീതികൾ സംരക്ഷിക്കണമെന്ന ബിൽ ലോക്സഭയിൽ വെള്ളിയാഴ്ച പ്രേമചന്ദ്രൻ അവതരിപ്പിക്കും.പ്രേമചന്ദ്രന്റെ ബിൽ, 21ന് പരിഗണിക്കുന്നവയിൽ ഒന്നാമത്തേതായിട്ടാണ് ഉൾപ്പെടുത്തിയത്. ഈ ലോക്സഭയിൽ അവതരണാനുമതി ലഭിച്ച ആദ്യ സ്വകാര്യബില്ലാണിത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബർ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാൽ പാർലമെന്റിന് നിയമനിർമ്മാണം സാധ്യമാണോയെന്ന് ലോക്സഭാ സെക്രട്ടറി ജനറൽ സംശയമുന്നയിച്ചിരുന്നു. തുടർന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നൽകിയത്. ഇതുകൊണ്ട് തന്നെ പ്രേമചന്ദ്രന്റെ നീക്കത്തെ ബിജെപി അനുകൂലിക്കുമെന്ന് കരുതുന്നവരും ഉണ്ട്. പഴുതുകൾ അടച്ചാണ് പ്രേമചന്ദ്രൻ ബിൽ തയ്യാറാക്കിയതെന്ന് നിയമവകുപ്പ് തന്നെ വിലയിരുത്തുന്നുണ്ട്.

സർക്കാർ ബില്ലല്ല, സ്വകാര്യ ബില്ലാണ് എന്നതിനാൽ ഉടനെ ചർച്ചയ്ക്ക് പരിഗണിക്കപ്പെടുക എളുപ്പമല്ല. 21ന് അവതരിപ്പിക്കുന്ന ബില്ലുകൾ അടുത്ത മാസം 12നാണ് ചർച്ചയ്ക്കെടുക്കുക. ഏതു ബിൽ ചർച്ചയ്ക്കെടുക്കണമെന്നു നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. ഈ മാസം 25നാണ് നറുക്കെടുപ്പ്. കോടതിയുടെ ഏതു വിധിയുണ്ടെങ്കിലും ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ 2018 സെപ്റ്റംബർ ഒന്നിനു നിലവിലുണ്ടായിരുന്ന മതപരമായ രീതികൾ തുടരണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നിയമം പ്രാബല്യത്തിൽ വന്നാൽ, കോടതിയിലും ട്രിബ്യൂണലിലും മറ്റും ഹർജികളും അപ്പീലുകളും മറ്റു നടപടികളും നിലനിൽക്കരുത്. ശബരിമലയിലെ ആചാരരീതികൾക്ക് പരിവർത്തനം ആവശ്യമെങ്കിൽ അത് 2018 സെപ്റ്റംബർ ഒന്നിനു നിലനിന്ന ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമാവണം. മതപരമായ രീതികൾ നടപ്പാക്കുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും ബില്ലിലൂടെ ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് അംഗീകരിച്ചാൽ ശബരിമലയിലെ നിലവിലെ വിവാദങ്ങളെല്ലാം തീരും.

യുവതീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ല് ലോക്സഭയിലെത്തുമ്പോൾ അത് കേരള രാഷ്ട്രീയത്തിലും ഏറെ ചർച്ചകൾക്ക് കാരണമാകും. വീണ്ടും കേരളം ശബരിമല വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങും. സ്വകാര്യ ബില്ല് സഭയിൽ പാസാകാൻ ബുദ്ധിമുട്ടാണ്. പൂർണമായും തള്ളി പോകും എന്ന് പറയാൻ സാധിക്കില്ല. ചർച്ചകൾ നടക്കുമല്ലോ. ട്രാൻസ്ജൻഡേഴ്‌സ് ബിൽ രാജ്യസഭയിൽ പാസായിട്ടില്ലേ. അതൊരു സ്വകാര്യ ബില്ലായിരുന്നു. സ്വകാര്യ ബിൽ ഒരു ആയുധമാണ്. പാസാകുമോ തള്ളി പോകുമോ എന്നൊന്നും ആലോചിച്ചല്ല ബില്ല് അവതരിപ്പിക്കുന്നത്. സഭയിൽ ചർച്ചകൾ നടക്കട്ടെ. അതിനുശേഷമല്ലേ മറ്റ് കാര്യങ്ങൾ പറയാൻ പറ്റൂ.-ഇതാണ് ബിൽ അവതരണത്തോട് പ്രേമചന്ദ്രന് പറയാനുള്ളത്. ശബരിമല യുവതീ പ്രവേശനത്തിൽ നിയമനിർമ്മാണം നടത്തും എന്നത് യുഡിഎഫിന്റെ പൊതുതീരുമാനമാണ്. ഓർഡിനൻസ് ഇറക്കണം എന്നത് യുഡിഎഫിന്റെ പൊസിഷനാണ്. തിരഞ്ഞെടുപ്പിന് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചാണ് ജനങ്ങളിൽ നിന്ന് വോട്ട് ചോദിച്ചത്. സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ഇതേ കുറിച്ച് യുഡിഎഫ് ആലോചിച്ചിട്ടുണ്ട്. യുഡിഫ് ഏകകണ്‌ഠേന എടുത്ത തീരുമാനമാണ് ശബരിമല യുവതീ പ്രവേശനത്തിലെ ബിൽ-പ്രേമചന്ദ്രൻ പറയുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
ഇറാനിയൻ മറീനുകൾ ഹെലിക്കോപ്ടറിൽ ഇറങ്ങി ബ്രിട്ടീഷ് കപ്പൽ കീഴടക്കി ഇറാനിയൻ കടലിലേക്ക് നിർബന്ധിച്ച് നീക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കയെ നാണംകെടുത്തി ഇറാൻ; ബ്രിട്ടന്റെ യുദ്ധക്കപ്പൽ ദിശതിരിച്ച് രക്ഷിക്കാനെത്തിയെങ്കിലും പത്തുമിനിറ്റ് വൈകി; ഉപരോധം ശക്തമാക്കി ഇറാനെ തീർക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ; എൻജിൻ തകർന്ന് സൗദി കടലിൽ കയറിയതിന്റെ പേരിൽ പിടിച്ചിട്ട ഇറാനിയൻ കപ്പൽ വിട്ടുകൊടുത്ത് തലയൂരി സൗദിയും
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
അമർനാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങൾ എങ്ങനെ?' എല്ലാം ഓകെയാണ് സർ..ഇനി താങ്കളുടെ അനുഗ്രഹങ്ങൾ മാത്രം മതി; ഞാനെന്താ ഏതെങ്കിലും ബാബയോ..താങ്കൾക്ക് അനുഗ്രഹം ചൊരിയാൻ? മറുപടി കേട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചമ്മി; മൂന്നുമണിക്കൂറിൽ തീരേണ്ട യോഗങ്ങൾ ഒരുമണിക്കൂറിൽ തീരും; വിഷയത്തിൽ നല്ല ഹോംവർക്ക്; കശ്മീർ പ്രശ്‌നത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും ക്ലിയർ വിഷൻ; അമിത്ഷായുടെ 50 നാളത്തെ ഭരണം കിടിലമെന്ന് ഇന്ദ്രപ്രസ്ഥം
എസ്എഫ്‌ഐയുടെ തീപ്പൊരി മുഖമായി രാഷ്ട്രീയത്തിൽ തിളങ്ങി; പാർട്ടിയുമായി വഴക്കിട്ട് സിഎംപിയിൽ ചേർന്നെങ്കിലും റെഡ് ക്രോസിന്റെ ചെയർമാനായി പൊതു പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; രോഗിക്കിടക്കയിൽ നിന്നും എണീറ്റു പലതവണ കർമ്മപദത്തിൽ വിപ്ലവം കുറിച്ചു; സുനിൽ സി കുര്യന്റെ മരണത്തിൽ കണ്ണീർ വാർത്തു പ്രശസ്ത നർത്തകി കൂടിയായ ഭാര്യ നീന പ്രസാദും
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അധോലോകം ഭരിക്കുന്നത് 15 വർഷമായി ഗവേഷണ വിദ്യാർത്ഥിയെന്ന ലേബലിൽ കാമ്പസിൽ വിലസുന്ന 'എട്ടപ്പാൻ'; കുട്ടിസഖാക്കളുടെ തലതൊട്ടപ്പനായ ഇയാലെ ചെല്ലും ചെലവും കൊടുത്ത വളർത്തുന്നത് സിപിഎം ജില്ലാ നേതാക്കൾ തന്നെ; അഖിൽ വധശ്രമ കേസിലെയും അവസാന വാക്കായത് 'എട്ടപ്പാൻ' തന്നെ; ഒളിവിൽ കഴിയുന്ന നാലാംപ്രതി അമർ അബിയെ സംരക്ഷിക്കുന്ന 'ഗുണ്ടാ നേതാവിനെ' തേടി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്
അഞ്ചു ലോക രാഷ്ട്രങ്ങൾ അഹോരാത്രം പണിയെടുത്ത് നേടിയ ന്യൂക്ലിയർ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി ട്രംപ് വരുത്തിവെച്ച വിന; 21 മൈൽ മാത്രം വീതിയുള്ള ഹോർമിസ് കടലിടുക്കിൽ ഇറാനോട് മല്ലടിച്ച് ജയിക്കാനാവില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ച കപ്പൽ കീഴടക്കൽ; അമേരിക്കയും സൗദിയും മാത്രമല്ല ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കും മുമ്പ് ഉപരോധം പിൻവലിക്കാൻ ട്രംപിന് ബുദ്ധി തോന്നുമോ?
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ