Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർട്ടിക്കിൾ 26ന്റെ ഹിന്ദി പരിഭാഷയിൽ ഉള്ളത് 'സാമ്പ്രദായ' എന്ന പ്രയോഗം; സാമ്പ്രദായ സംരക്ഷിക്കപ്പെടുന്നുതിലൂടെ ആർത്ഥമാക്കുന്നത് ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നും; വേണ്ടത് ഓരോ ക്ഷേത്രത്തിന്റേയും സാമ്പ്രദായം നിർവ്വചിക്കൽ; അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം ആദ്യം നിർവചിച്ച് ശബരിമലയിൽ പ്രശ്‌ന പരിഹാരം ആലോചിച്ച് കേന്ദ്ര സർക്കാർ; അന്തിമ തീരുമാനം പുനപരിശോധനാ ഹർജിയിലെ കോടതി നിലപാട് അറിഞ്ഞ്; പ്രേമചന്ദ്രന്റെ 'ബിൽ' വലയ്ക്കുന്നത് ബിജെപിയെ തന്നെ

ആർട്ടിക്കിൾ 26ന്റെ ഹിന്ദി പരിഭാഷയിൽ ഉള്ളത് 'സാമ്പ്രദായ' എന്ന പ്രയോഗം; സാമ്പ്രദായ സംരക്ഷിക്കപ്പെടുന്നുതിലൂടെ ആർത്ഥമാക്കുന്നത് ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നും; വേണ്ടത് ഓരോ ക്ഷേത്രത്തിന്റേയും സാമ്പ്രദായം നിർവ്വചിക്കൽ; അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം ആദ്യം നിർവചിച്ച് ശബരിമലയിൽ പ്രശ്‌ന പരിഹാരം ആലോചിച്ച് കേന്ദ്ര സർക്കാർ; അന്തിമ തീരുമാനം പുനപരിശോധനാ ഹർജിയിലെ കോടതി നിലപാട് അറിഞ്ഞ്; പ്രേമചന്ദ്രന്റെ 'ബിൽ' വലയ്ക്കുന്നത് ബിജെപിയെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല ആചാര സംരക്ഷണത്തിന് കേന്ദ്ര സർക്കാർ സമഗ്ര നിയമ നിർമ്മാണം നടത്തും. പുനപരിശോധനാ ഹർജിയിലെ സുപ്രീംകോടതി വിധി മനസ്സിലാക്കിയാകും ഇടപെടൽ. കോടതിയിൽ കേസ് നിലനിൽക്കെ ഓർഡിനൻസ് ഇറക്കുന്നത് തിരിച്ചടിയാകും. ഓർഡിനൻസ് കോടതി റദ്ദാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കരുതലോടെ കേന്ദ്രം നീങ്ങുന്നത്. ശബരിമലയിൽ വിശ്വാസികളെ കേ്ന്ദ്ര സർക്കാർ വഞ്ചിച്ചുവെന്ന എൻ എസ് എസ് വിമർശനം കൂടി ഉൾക്കൊണ്ടാണ് നീക്കം. ഇക്കാര്യത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ കേരളത്തിൽ ബിജെപിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതാക്കൾ അറിയിച്ചിട്ടുണ്ട്.

ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി കാരണം രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു സ്ഥാപനങ്ങളും പ്രതിസന്ധിയെ നേരിടുന്നുവെന്നാണ് ബിജെപി വിലയിരുത്തൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 26ന്റെ ഹിന്ദി പരിഭാഷയിൽ 'സാമ്പ്രദായ' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സാമ്പ്രദായ സംരക്ഷിക്കപ്പെടുന്നു എന്നാൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നാണ് അർഥം. ഓരോ ക്ഷേത്രങ്ങളുടെയും സാമ്പ്രദായികത എന്താണ് എന്ന് നിർവചിക്കണം. ഇതിലൂടെ ശബരിമലയിലെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം ആദ്യം നിർവചിച്ച് ബില്ലിൽ ഉൾപ്പെടുത്തും. ഇതിലൂടെ യുവതി പ്രവേശനത്തിൽ ശാശ്വത പരിഹാരമുണ്ടാകും. എന്നാൽ പുനപരിശോധനാ ഹർജിയിൽ സുപ്രീംകോടതി വിശ്വാസത്തിനൊപ്പം നിന്നാൽ ഈ നീക്കത്തിന്റെ ആവശ്യവും ഇല്ലാതെയാകും. അതുകൊണ്ടാണ് കാത്തിരിപ്പ്.

പ്രേമചന്ദ്രൻ അവതരിപ്പിച്ച 'ദ് ശബരിമല ശ്രീധർമ ശാസ്താ ടെംപിൾ (സ്‌പെഷൽ പ്രൊവിഷൻസ്) ബിൽ 2019' ഇനി എന്നു ചർച്ചയ്‌ക്കെടുക്കണം എന്ന് ജൂലൈ 12ന് തീരുമാനിക്കും. മറ്റു പല ബില്ലുകളും കൂടി അന്നു നറുക്കെടുപ്പിനു വരുന്നതിനാൽ ശബരിമലയ്ക്കു തന്നെ ആദ്യ അവസരം ലഭിക്കണമെന്നില്ല. നറക്കെടുപ്പിൽ ഈ ബില്ലിന് അവസരം കിട്ടിയാൽ അത് പുതിയ പ്രശ്‌നങ്ങൾക്ക് വഴി വയ്ക്കും. സ്വകാര്യ ബില്ലിനെ ബിജെപിക്ക് പിന്തുണയ്‌ക്കേണ്ട അവസ്ഥയും വരും. അല്ലാത്ത പക്ഷം നിയമ നിർമ്മാണത്തിൽ സർക്കാർ നിലപാട് വിശദീകരിക്കണം. അതുകൊണ്ട് തന്നെ നിയമ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കേന്ദ്രം തുടങ്ങിയതായാണ് സൂചന. പുനപരിശോധനാ ഹർജിയിൽ സുപ്രീംകോടതി ഉടൻ നിലപാട് എടുക്കുമെന്ന പ്രതീക്ഷയും കേന്ദ്രത്തിനുണ്ട്.

വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച ശബരിമല ബിൽ സഭയുടെ സ്വത്തായി മാറിക്കഴിഞ്ഞു. പ്രേമചന്ദ്രൻ വിചാരിച്ചാലും ബിൽ പിൻവലിക്കാനാവില്ല. കേന്ദ്രസർക്കാർ പകരം ബിൽ കൊണ്ടുവരികയാണെങ്കിൽ ഈ ബിൽ പിൻവലിക്കാൻ പ്രേമചന്ദ്രൻ സഭയുടെ അനുമതി തേടണം. സഭയ്ക്കു മാത്രമേ അനുമതി നൽകാനുള്ള അധികാരമുള്ളൂ. പ്രേമചന്ദ്രൻ ബിൽ പിൻവലിച്ചില്ലെങ്കിൽ അതിനെ പരാജയപ്പെടുത്താൻ ബിജെപിക്ക് എതിർത്ത് വോട്ട് ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിൽ സമഗ്ര നിയമ നിർമ്മാണമെന്ന ഉറപ്പ് പ്രേമചന്ദ്രന് നൽകി ബിൽ പിൻവലിപ്പിക്കാനാണ് നീക്കം. കേന്ദ്ര സർക്കാർ പുതിയ ബില്ലുമായി വരുമോ എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇതുവരെ വ്യക്തമാക്കിയില്ലെങ്കിലും ലോക്‌സഭയിൽ ബിജെപിയുടെ മുതിർന്ന അംഗം മീനാക്ഷി ലേഖി ചില സൂചനകൾ നൽകിയിരുന്നു.

ശബരിമല ആചാരസംരക്ഷണ ബിൽ എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചതോടെ നിലപാടു വ്യക്തമാക്കാൻ ബിജെപി. നിർബന്ധിതമായിട്ടുണ്ട്. വിശ്വാസസംരക്ഷണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അവസരത്തിലും കോടതിയിൽ കേസ് നിലവിലുണ്ടെന്നു പറഞ്ഞ് നുള്ള ശ്രമത്തിലാണ് ബിജെപി. ആചാരലംഘനത്തിനു ശാശ്വതപരിഹാരമെന്ന ആവശ്യത്തോടു ബിജെപി. ക്രിയാത്മകമായി പ്രതികരിച്ചില്ലെന്നു സമുദായസംഘടനകൾക്കും പരാതിയുണ്ടായിരുന്നു. വിശ്വാസികളിൽ ഒരുവിഭാഗത്തിനു ബിജെപിയുടെ ആദ്യനിലപാടിൽ സംശയമുണ്ടായതിനാലാണ് തെരഞ്ഞെടുപ്പിൽ എല്ലാ വിശ്വാസി വോട്ടുകളും സമാഹരിക്കാനാകാതിരുന്നതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബിജെപി. കേന്ദ്രത്തിൽ അധികാരത്തിലിരുന്നിട്ടും ശബരിമല വിഷയത്തിൽ സാങ്കേതികത്വം വിലങ്ങുതടിയാകുന്നതിനെ എൻ.എസ്.എസ്. ഉൾപ്പെടെ വിമർശിച്ചിരുന്നു. ജയസാധ്യതയുണ്ടായിരുന്ന കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലും വിശ്വാസികളുടെ മുഴുവൻ പിന്തുണയും നേടാനായില്ലെന്നു ബിജെപി. തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രേമചന്ദ്രന്റെ ബില്ലിനെ സ്വാഗതം ചെയ്ുയന്നുവെന്ന് ബിജെപി. നേതാവ് കുമ്മനം രാജശേഖരൻ നിലപാടെടുത്തത് ഈ സാഹചര്യത്തിലാണ്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തുന്നത് പാരമ്പര്യ രീതികൾ കൂടി കണക്കിലെടുത്താകണം എന്നാണ് പ്രേമചന്ദ്രന്റെ ബില്ലിന്റെ രത്നച്ചുരുക്കം. 2018 സെപ്റ്റംബർ ഒന്നിനു മുമ്പത്തെ സ്ഥിതി ശബരിമലയിൽ തുടരണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യബിൽ അവതരണത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചു ബിജെപി. എംപി. മീനാക്ഷിലേഖി കഴിഞ്ഞദിവസം ലോക്സഭയിൽ സംസാരിച്ചതു പാർട്ടി നിലപാടിലേക്കു വിരൽചൂണ്ടുന്നതായി. സമഗ്ര നിയമനിർമ്മാണത്തിലൂടെ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ലേഖിയുടെ വാദം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ബില്ലിന്റെ കാര്യത്തിൽ എതിർക്കാനും അനുകൂലിക്കാനുമാകാതെ ബിജെപി. വിഷമവൃത്തത്തിലാണ്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലിനെതിരായ കേന്ദ്ര സർക്കാർ നിലപാടിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ രൂക്ഷ വിമർശം ഉയർന്നിരുന്നു. കേന്ദ്രനിലപാട് സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ ഇളക്കുമെന്നാണ് വിലയിരുത്തൽ. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി മറികടക്കാനെന്നപേരിൽ കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ സഭയ്ക്കകത്തും പുറത്തും എതിർക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അഭിപ്രായമുണ്ടായി. ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടു വർധിക്കാൻ കാരണമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള പറഞ്ഞു. യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെ മറികടക്കാൻ കേന്ദ്രം ബില്ല് കൊണ്ടുവരില്ലെന്ന ഉറച്ച നിലപാട് അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് യോഗത്തെ അറിയിച്ചു.

അതിനിടെ ശബരിമലയിൽ സ്ത്രീകൾ കയറാതിരിക്കാൻ പാർലമെന്റിൽ നിയമം കൊണ്ടു വരുന്നത് ശരിയല്ലെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. പാർലമെന്റിൽ നിയമം പാസാക്കി ആചാരങ്ങളെ സംരക്ഷിക്കുന്നതു ശരിയല്ല. ക്ഷേത്രങ്ങളെപ്പറ്റിയും പള്ളികളെപ്പറ്റിയും നിയമം ഉണ്ടാക്കുകയാണോ പാർലമെന്റിലെ ജോലി എന്നും അദ്ദേഹം ചോദിച്ചു. കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യക്തിപരമായ കാര്യമാണ് വിശ്വാസം. അത് തെരുവിലേക്കു കൊണ്ടുവരുന്നത് വർഗീയതയാണ്. അത് കേരളത്തിൽ വിജയിച്ചു എന്ന് പറഞ്ഞ് നടക്കുന്നവർ നാളെ ദുഃഖിക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കാനാകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് നേരത്തെ വിശദീകരിച്ചിരുന്നു. ജനങ്ങളുടെ വികാരം മാനിച്ച് എന്തെല്ലാം കേന്ദ്രസർക്കാരിന് ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യും. എന്നാൽ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ലെന്നും രാം മാധവ് പറഞ്ഞു. എന്നാൽ ഓർഡിനൻസിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ സാധ്യമായവ ചെയ്യുമെന്നാണ് മറുപടി നൽകിയത്. ശബരിമല വിഷയത്തിൽ ബിജെപി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ക്ഷേത്രത്തിന്റെ ആചാരത്തിനും പാരമ്പര്യത്തിനുമൊപ്പമാണ് ബിജെപി. വിശ്വാസികളുടെ വികാരവും ബിജെപി ഉൾക്കൊള്ളുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP