Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാമി ശരണം...ഹിന്ദു മരിച്ചു...പിണറായി വീണ്ടും കൊന്നു....... എന്ന് നവോത്ഥാനക്കാർ; ആചാര ലംഘനം നടന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീ ജനിച്ച വർഷം 1964 ആണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിവാറുകാരും; ഈ അമ്മ തമിഴ്‌നാട്ടിൽ നിന്നെത്തിയ 50 വയസിനു മുകളിൽ പ്രായമുള്ള മാളികപ്പുറമെന്നും ബജ്രംഗ്ദൾ നേതാവ്: രണ്ട് ദിവസം മുമ്പ് ഹരിവരാസനം പാടി നടയടയ്ക്കുമ്പോൾ കൊടിമരത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിച്ചത് യുവതിയോ? ശബരിമലയിൽ വീണ്ടും വിവാദം

സ്വാമി ശരണം...ഹിന്ദു മരിച്ചു...പിണറായി വീണ്ടും കൊന്നു....... എന്ന് നവോത്ഥാനക്കാർ; ആചാര ലംഘനം നടന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീ ജനിച്ച വർഷം 1964 ആണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിവാറുകാരും; ഈ അമ്മ തമിഴ്‌നാട്ടിൽ നിന്നെത്തിയ 50 വയസിനു മുകളിൽ പ്രായമുള്ള മാളികപ്പുറമെന്നും ബജ്രംഗ്ദൾ നേതാവ്: രണ്ട് ദിവസം മുമ്പ് ഹരിവരാസനം പാടി നടയടയ്ക്കുമ്പോൾ കൊടിമരത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിച്ചത് യുവതിയോ? ശബരിമലയിൽ വീണ്ടും വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വാമി ശരണം...ഹിന്ദു മരിച്ചു...പിണറായി വീണ്ടും കൊന്നു....... ശബരിമലയിൽ യുവതി പ്രവേശിച്ചെന്ന അവകാശ വാദവുമായി എത്തിയത് ഷാനില സജീഷായിരുന്നു. ഷാനിലയുടെ വീഡിയോ സഹതിമുള്ള പോസ്റ്റ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലും എത്തി. ഇതോടെ കർക്കിടക മാസ പൂജയ്ക്കിടെ വീണ്ടും ആചാര ലംഘനം നടന്നുവെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയെത്തി. ശബരിമലയിൽ കയറൻ ശ്രമിച്ച് പരാജയപ്പെട്ടവർ ഷാനിലയുടെ പോസ്റ്റ് ചർച്ചയാക്കുകയും ചെയ്തു. ഏതായാലും ഈ പോസ്റ്റിൽ യാഥാർത്ഥ്യമില്ലെന്നാണ് ശബരിമല കർമ്മ സമിതി പറയുന്നത്. ഷാനിലയുടെ പോസ്റ്റിലെ വീഡിയോയിലെ സത്യവും അവർ തിരിച്ചു പ്രചരിപ്പിക്കുന്നു. ആ സ്ത്രീകളുടെ ഐഡികാർഡ് സഹതിമാണ് ആചാര ലംഘനം നടന്നില്ലെന്ന് പരിവാറുകാരുടെ പ്രചരണം.

17.07.2019 രാത്രി ശബരിമലയിൽ ആചാര ലംഘനം നടന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീ ജനിച്ച വർഷം 1964 ആണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. വിഡിയോയും ഫോട്ടോകളും വീണ്ടും വൈറൽ ആകുന്നതുകൊണ്ടാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. ആശയക്കുഴപ്പം വേണ്ട, ആചാര ലംഘനം അനുവദിക്കില്ലെന്ന് രാഷ്ട്രീയ ബജ്രംഗ്ദൾ നേതാവ് ശ്രീരാജ് കൈമൾ കൈമൾ ഫെയ്‌സ് ബുക്കിൽ കുറിച്ചു. യുവതിയുടെ ഐഡിയും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. ഈ അമ്മ തമിഴ്‌നാട്ടിൽ നിന്നെത്തിയ 50 വയസിനു മുകളിൽ പ്രായമുള്ള മാളികപ്പുറമാണ്. ഓർത്ത് വെച്ചോളൂ. ശബരിമലയെ തകർക്കാൻ ഗൂഢ ഉദ്ദേശമുള്ളവർ ഇതൊക്കെ നാളെ ആചാര ലംഘനം ആയി പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റും കൈമളിന്റേതായി എത്തുന്നു. ഈ പോസ്റ്റുകൾ ചർച്ചയാക്കി ആചാര ലംഘനം നടന്നില്ലെന്ന പ്രചരണം പരിവാറുകാരും സജീവമാക്കുന്നു.

നവോത്ഥാനാ കേരളം കൂട്ടായ്മയുടെ വ്യാജ പ്രചരണമാണ് നടക്കുന്നതെന്നാണ് പരിവാറുകാർ പറയുന്നത്. ശബരിമലയിൽ തടയാൻ ആർ എസ് എസുകാരില്ലെന്ന ചർച്ചയ്ക്ക് വേണ്ടിയുള്ള ഗൂഢാലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏവരും ശബരിമലയെ മറന്നുവെന്ന് വരുത്താനാണ് നീക്കം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു. ശബരിമലയിൽ സ്ത്രീകളെ വീണ്ടുമെത്തിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ചില പ്രചരണങ്ങൾ എത്തി. ഇതിനിടെയാണ് ഷാനില സജീഷ് വീഡിയോയുമായെത്തിയത്. ഇതോടെ വീണ്ടും ആചാര ലംഘനം നടന്നുവെന്ന സംശയം ബലപ്പെട്ടു. എന്നാൽ ഇതിൽ സത്യമില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും പറയുന്നത്. വീഡിയോയിൽ ഉള്ളത് 50 കഴിഞ്ഞ സ്ത്രീയാണ്. കാഴ്ചയിൽ യുവതിയെ പോലെ തോന്നുന്നത് മാത്രമാണെന്ന് അവരും പറയുന്നു.

ഹരിവരാസനം പാടി ശബരിമല നട അടയ്ക്കുമ്പോൾ കൊടിമരത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിക്കുന്ന സ്ത്രീകളുടെ വീഡിയോയാണ് വൈറലായത്. ഇതിലൊരാൾ യുവതിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. രാത്രിയിൽ വളരെ കുറച്ചു പേർ മാത്രമേ അവിടെയുള്ളൂ. ഒരു പ്രശ്‌നവുമില്ലാതെ അവർ കൊടിമരത്തിന് മുമ്പിൽ നിന്ന് തൊഴുന്നു. പതിനെട്ടാംപടിയുടെ തൊട്ടു മുകളിലായിരുന്നു സംഭവം. എന്നാൽ ഈ വീഡിയോയിലെ സത്യം മറ്റൊന്നാണെന്ന് പരിവാറുകാർ പറയുമ്പോൾ സർക്കാരും വിവാദത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ശബരിമലയിൽ യുവതികളെത്തിയത് അണികൾക്ക് പോലും ഞെട്ടലായിരുന്നുവെന്ന് സിപിഎം റിപ്പോർട്ടിലൂടെ വിശദീകരിച്ചിരുന്നു. ലോക്‌സഭയിലെ തോൽവിക്ക് പ്രധാന കാരണമായി വിലയിരുത്തിയതും യുവതി പ്രവേശനമായിരുന്നു.

മണ്ഡലകാലത്ത് ആചാര ലംഘനത്തിന് ശബരിമലയിൽ എത്തിയ യുവതിയാണ് ഷാനിലാ സജീഷ്. നീലിമലയിൽ ഇവരെ ഭക്തർ തടയുകയായിരുന്നു. പമ്പയിൽ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേർ ശരണം വിളിച്ച് തടയുകയായിരുന്നു. അന്ന് പുലർച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് നടന്നു തുടങ്ങിയത്. നീലിമലയിലെ വാട്ടർടാങ്കിന് സമീപമെത്തിയതോടെ അഞ്ചുപേർ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി. തുടക്കത്തിൽ കുറച്ച് പൊലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് കൂടുതൽ പേരെത്തി വലയം തീർത്തു. അസി കമ്മീഷണർ എ പ്രദീപ് കുമാറെത്തി ഇവരുമായി സംസാരിച്ചെങ്കിലും പിന്നോട്ട് പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് അവർ നിലത്തിരുന്ന് പ്രതിഷേധം തുടങ്ങി. യുവതികൾ നിലപാട് മാറ്റാൻ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടർന്നെങ്കിലും പ്രതിഷേധക്കാരാണ് ജയിച്ചത്. ഇരുവരും മടങ്ങി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ പ്രവർത്തകരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

അന്ന് നിലയ്ക്കൽ മുതൽ സന്നിധാനം വരെ പല സ്ഥലങ്ങളിലായി ശബരിമല കർമ്മ സമിതിയുടെയും മറ്റ് സംഘപരിവർ സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ദുഷ്‌കരമായതിനാലാണ് പൊലീസ് ഇവരെ മടക്കിയയച്ചത്. അന്ന് ദർശനം നടത്താതെ മടങ്ങില്ലെന്ന് രേഷ്മ നിശാന്തും ഷാനില സജേഷും നിലപാട് എടുത്തിരുന്നു. പൊലീസ് സംരക്ഷണയിൽ രഹസ്യകേന്ദ്രത്തിൽ ഇരുവരും ദർശന സൗകര്യം ആവശ്യപ്പെട്ട് നിരാഹാരവും നടത്തി. നീലിമലയിൽനിന്ന് പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതികളെ പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെ മാറ്റുന്നതിൽ പൊലീസും വേണ്ട സൗകര്യം ഒരുക്കുന്നതിൽ സർക്കാരും പരാജയപ്പെട്ടെന്ന്, യുവതീപ്രവേശനത്തിന് നേതൃത്വം നൽകിയ നവോത്ഥാന കേരളം ഫേസ്‌ബുക്ക് കൂട്ടായ്മ ആരോപിക്കുകയും ചെയ്തു. ഇങ്ങനെ ശബരിമല കയറ്റം നടക്കാതെ പോയ യുവതിയാണ് ആചാര ലംഘനം നടന്നുവെന്ന പ്രചരണവുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.

കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നത് ഈ മാസം 16നാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം നിലക്കലിൽ നിന്നും പമ്പയിലേക്ക് ഈ മാസം മുതൽ സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. എന്നാൽ പമ്പയിൽ പാർക്കിങ് ഉണ്ടായിരിക്കുന്നതല്ല. ഒരു എസ്‌പിയുടെ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാർക്കാണ് സുരക്ഷ ചുമതല. ജൂലൈ 21 ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് പൂജകൾ പൂർത്തിയാക്കി നടയടയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP