Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പമ്പയിൽ എത്തിയ പത്ത് യുവതികളെ പൊലീസ് തിരിച്ചയച്ചു; പ്രായം പരിശോധിച്ച ശേഷം പറഞ്ഞ് വിട്ടത് വിജയവാഡയിൽ നിന്നുള്ള സ്ത്രീകളെ; വിശ്വാസ സംരക്ഷണത്തിന് ഭക്തർക്കൊപ്പമെന്ന് തെളിയിച്ച് മണ്ഡല-മകര വിളക്ക് കാലത്തെ നട തുറപ്പ് ദിവസം തന്നെ കാക്കിയിട്ട അയ്യപ്പന്മാരുടെ സന്ദേശം നൽകൽ; ഇന്ന് മല ചവിട്ടാനെത്തിയ യുവതികളെ കണ്ടെത്തിയത് പൊലീസിന്റെ നിരീക്ഷണ സംവിധാനം; 50 വയസ്സിന് മുകളിൽ പ്രായം തെളിയിക്കുന്ന രേഖയില്ലെങ്കിൽ സ്ത്രീകൾക്ക് ശബരിമല ചവിട്ടൽ ഇത്തവണ അസാധ്യം

പമ്പയിൽ എത്തിയ പത്ത് യുവതികളെ പൊലീസ് തിരിച്ചയച്ചു; പ്രായം പരിശോധിച്ച ശേഷം പറഞ്ഞ് വിട്ടത് വിജയവാഡയിൽ നിന്നുള്ള സ്ത്രീകളെ; വിശ്വാസ സംരക്ഷണത്തിന് ഭക്തർക്കൊപ്പമെന്ന് തെളിയിച്ച് മണ്ഡല-മകര വിളക്ക് കാലത്തെ നട തുറപ്പ് ദിവസം തന്നെ കാക്കിയിട്ട അയ്യപ്പന്മാരുടെ സന്ദേശം നൽകൽ; ഇന്ന് മല ചവിട്ടാനെത്തിയ യുവതികളെ കണ്ടെത്തിയത് പൊലീസിന്റെ നിരീക്ഷണ സംവിധാനം; 50 വയസ്സിന് മുകളിൽ പ്രായം തെളിയിക്കുന്ന രേഖയില്ലെങ്കിൽ സ്ത്രീകൾക്ക് ശബരിമല ചവിട്ടൽ ഇത്തവണ അസാധ്യം

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: നിലയ്ക്കലിലെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് പമ്പയിലെത്തിയ പത്ത് യുവതികളെ പിണറായി പൊലീസ് കണ്ടെത്തി. സുപ്രീംകോടതി വിധിയിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി അവരെ തിരിച്ചയച്ചു. മല ചവിട്ടുമ്പോൾ സുരക്ഷ നൽകാനാകില്ലെന്നും ജീവൻ പോലും അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം മല കയറാൻ അനുവദിക്കില്ലെന്നും പറഞ്ഞു. ഇതോടെ പത്ത് യുവതികളും പമ്പയിൽ നിന്ന് മടങ്ങി. പൊലീസിന്റെ നിരീക്ഷണ സംവിധാനം ഇവരെ തിരിച്ചറിഞ്ഞു. പമ്പയിലെ പൊലീസ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ച് പ്രായം പരിശോധിച്ചു. ഇതോടെയാണ് അമ്പത് വയസ്സായില്ലെന്ന് മനസ്സിലായത്. ഇതോടെ ഇവർക്ക് മല ചവിട്ടാൻ അനുമതി നിഷേധിച്ചു. പുരുഷന്മാരടക്കമുള്ളവർക്കൊപ്പമാണ് ഇവർ മല ചവിട്ടാനെത്തിയതെന്നാണ് സൂചന. തങ്ങൾ വിശ്വാസികളാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എന്നാൽ പോയാൽ വലിയ വിഷയങ്ങളുണ്ടാകുമെന്ന പൊലീസിന്റെ വിശദീകരണം അവർ അംഗീകരിച്ചു. അങ്ങനെയാണ് മടങ്ങിയത്.

ശബരിമല സന്ദർശനത്തിനെത്തുന്ന സ്ത്രീകളുടെയും പ്രായം പൊലീസ് പരിശോധിക്കുന്നുണ്ട്. പമ്പയിലാണ് പൊലീസിന്റെ പ്രായ പരിശോധന നടക്കുന്നത്. സ്ത്രീകളുടെ ആധാർ കാർഡ് നോക്കി ഇവരുടെ പ്രായം ഉറപ്പിച്ച ശേഷമാണ് കാനനപാതയിലേക്ക് കടത്തിവിടുന്നത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പൊലീസ് വിട്ടുതുടങ്ങിയപ്പോൾ മുതൽ തന്നെ സ്ത്രീകളുടെ പ്രായ പരിശോധന തുടങ്ങി. കഴിഞ്ഞ സീസണിൽ പ്രായം പൊലീസ് പരിശോധിച്ചിരുന്നില്ല. അതായത് രേഖകളില്ലെങ്കിൽ പ്രായത്തിൽ സംശയം തോന്നുന്ന ആരേയും മുമ്പോട്ട് പോകാൻ അനുവദിക്കില്ല. വിശ്വാസ ലംഘനത്തിന് തുനിയേണ്ടതില്ലെന്ന സർക്കാർ നിലപാടാണ് ഇതിന് കാരണം. വലിയ നടപ്പന്തലിലും വാവര് നടയ്ക്ക് മുന്നിലും വിരിവെക്കാൻ അനുവാദമില്ല, സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ, ശരണം വിളിച്ചാൽ കേസെടുക്കും. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് പൂർണ്ണ യൂണിഫോം. ഇതൊക്കെയായിരുന്നു കഴിഞ്ഞ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ശബരിമലയിലെ കാഴ്ചകൾ. എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്ഥമായി ഭക്തിയുടെ അന്തരീക്ഷത്തിലാണ് ശബരിമല നട ഇത്തവണ തുറക്കുന്നത്.

വിജയവാഡയിൽ നിന്നെത്തിയ വലിയൊരു സംഘത്തോടൊപ്പമാണ് അമ്പതു വയസിനു താഴെയുള്ള സ്ത്രീകൾ എത്തിയത്. പമ്പയിൽ ഇവരെ തടഞ്ഞ പൊലീസ് വയസുതെളിയിക്കുന്ന രേഖകൾ പരിശോധിച്ചു. ഇതിൽ പത്ത് സ്ത്രീകൾ അമ്പതുവയസിനു താഴെയുള്ളവരാണെന്നു തെളിഞ്ഞതോടെ ശബരിമലയിലെ ആചാരങ്ങൾ പൊലീസ് ഇവരെ ധരിപ്പിച്ചു. സന്നിധാനത്തേക്ക് പോകാൻ ഇവർ പിന്നീട് നിർബന്ധം പിടിച്ചില്ല. കൂടെയുള്ളവരും ഇവരെ പിന്തിരിപ്പിച്ചു. ഇതോടെ പത്തംഗ സംഘം പമ്പ ഗണപതി കോവിലിനു സമീപം യാത്ര അവസാനിപ്പിച്ചു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കില്ലെന്ന സർക്കാർ നിലപാട് സ്വീകരിച്ചതോടെ ഇത്തവണ മലകേറാനില്ലെന്ന് ആക്ടിവിസ്റ്റുകൾ വ്യക്തമാക്കിയിരുന്നു. സർക്കാരും നിലപാട് മാറ്റിയതോടെ ഹൈന്ദവ സംഘടന പ്രവർത്തകരുമായി ഏറ്റുമുട്ടൽ വേണ്ടെന്നാണ് ഇവരും തീരുമാനിച്ചിരിക്കുന്നത്.

ഈവർഷം തീർത്ഥാടന കാലയളവിൽ വെർച്വൽക്യൂ ബുക്കിങ് വഴി യുവതികളായ അക്ടിവിസ്റ്റുകളും പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ വർഷത്തെപ്പോലെ സംസ്ഥാന സർക്കാർ പിന്തുണയിൽ സന്നിധാനത്തേയ്ക്ക് എത്താമെന്ന് കണക്കുകൂട്ടിയായികുന്നു ഈ നടപടി. എന്നാൽ ശബരിമല പുന പരിശോധനാ ഹർജി വിശാലബെഞ്ചിനു വിട്ടതോടെ അന്തിമ വിധി പ്രസ്താവന വരുന്നത് വരെ യുവതികളെ പ്രവേശിപ്പിക്കണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ തവണ അയ്യപ്പ ദർശനം നടക്കാതെ തിരിച്ചുപോയ യുവതികളും തമിഴ്‌നാട്ടിൽ നിന്നുള്ള മനിതി സംഘവുമടക്കം ആരും ഇത്തവണ സന്നിധാനത്തിലെത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നാളെ എത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്. അവരെ വിമാനത്താവളത്തിൽ തന്നെ പൊലീസ് തടയും.

സന്നിധാനത്തേയ്ക്ക് യുവതികളിൽ ആരെങ്കിലും എത്തുകയാണെങ്കിൽ അവരെ പൊലീസിനെ ഉപയോഗിച്ച് അനുനയിപ്പിച്ച് തിരിച്ചയയ്ക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. പൊലീസിന്റെ ഉപദേശം കേട്ട് തിരിച്ചുപോകാനാണെങ്കിൽ പിന്നെ മലകയറുന്നതിനായി ഇത്രയും എന്തിന് ബുദ്ധിമുട്ടണമെന്നാണ് ഇവരുടെ ചോദ്യം. ഏഴംഗ ഭരണഘടനാബെഞ്ചിന്റെ വിധി വരാൻ വർഷങ്ങൾ എടുക്കുമെന്നും ശബരിമലയിലെത്താൻ ധാരാളം സമയമുള്ളതിനാൽ തിടുക്കപ്പെട്ട് തീരുമാനമെടുത്ത് സംഘർഷമുണ്ടാക്കേണ്ടതില്ലെന്നുമാണ് കേരളത്തിലെ ഭൂരിപക്ഷം വനിതാസംഘടനകളുടേയും അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP