Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടക്കൂ പുറത്ത്.....! ശബരിമലയിൽ നവോത്ഥാനം തകർത്തവർക്ക് പിണറായി കൊടുത്തത് മുട്ടൻ പണി; കഴിഞ്ഞ സീസണിലെ കർമ്മ സമിതിയുടെ നാമജപം തത്സമയം നൽകിയതിന്റെ പ്രതികാരാഗ്നിയുടെ ചൂട് ചിരിച്ചറിഞ്ഞ് കേരളത്തിലെ മാധ്യമങ്ങൾ; തിരു സന്നിധിയിൽ നിന്ന് ഒഴിപ്പിച്ചിതിലെ ഗൂഢാലോചന വ്യക്തമാക്കി പാത്രകച്ചവടം; സന്നിധാനത്ത് നിന്ന് മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ കുടിയൊഴുപ്പിച്ചത് ഇങ്ങനെ

കടക്കൂ പുറത്ത്.....! ശബരിമലയിൽ നവോത്ഥാനം തകർത്തവർക്ക് പിണറായി കൊടുത്തത് മുട്ടൻ പണി; കഴിഞ്ഞ സീസണിലെ കർമ്മ സമിതിയുടെ നാമജപം തത്സമയം നൽകിയതിന്റെ പ്രതികാരാഗ്നിയുടെ ചൂട് ചിരിച്ചറിഞ്ഞ് കേരളത്തിലെ മാധ്യമങ്ങൾ; തിരു സന്നിധിയിൽ നിന്ന് ഒഴിപ്പിച്ചിതിലെ ഗൂഢാലോചന വ്യക്തമാക്കി പാത്രകച്ചവടം; സന്നിധാനത്ത് നിന്ന് മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ കുടിയൊഴുപ്പിച്ചത് ഇങ്ങനെ

എസ് രാജീവ്‌

ശബരിമല : മാളികപുറത്തമ്മയുടെ മുമ്പിൽ നിന്ന് മാധ്യമ പ്രവർത്തകരെ കുടിയിറക്കിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടില ബുദ്ധിയോ ? മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരം പൊളിച്ചുനീക്കേണ്ട നിരവധി കെട്ടിടങ്ങൾ ഉണ്ടെന്നിരിക്കെ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി മീഡിയ സെന്റർ പ്രവർത്തിച്ചിരുന്ന മാളിക്കപ്പുറം ബിൽഡിങ് തിടുക്കപ്പെട്ട് പൊളിച്ചുനീക്കിയതാണ് ഈ വാദഗതിക്ക് ശക്തി പകരുന്നത്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ മണ്ഡലകാലത്തടക്കം പുറം ലോകത്ത് എത്തിച്ചതിൽ പൊളിച്ചു നീക്കപ്പെട്ട കെട്ടിടത്തിന് നിർണ്ണായക പങ്കുണ്ടായിരുന്നു.

കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്തടക്കം പൊലീസ് സൃഷ്ടിച്ച സംഘർഷാവസ്ഥകൾ തത്സമയമായി മധ്യമങ്ങൾ വഴി പുറം ലോകത്ത് എത്തിക്കൊണ്ടിരുന്നത് സർക്കാരിനെയും ബോർഡിനെയും ഒരു പോലെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലകാലത്തിന് മുമ്പായി മാധ്യമങ്ങളെ പടിക്കു പുറത്താക്കുകയെന്ന രഹസ്യ അജണ്ടയാണ് നടപ്പാക്കപ്പെട്ടതെന്ന വാദഗതിക്ക് ശക്തിയേറുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് മീഡിയാ സെന്റർ അടക്കം പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കിയതെന്നാണ് ദേവസ്വം ബോർഡിന്റെ വാദം. എന്നാൽ ഈ മണ്ഡലകാലത്തിന് മുമ്പായി മാധ്യമങ്ങളെ സന്നിധാനത്ത് നിന്നും പുറത്താക്കുകയെന്ന പിണറായി വിജയന്റെ അജണ്ട നടപ്പിലാക്കുക മാത്രമായിരുന്നു തിടുക്കപ്പെട്ടുള്ള കുടിയൊഴിപ്പിക്കലിന്റെ പിന്നിലെന്ന് ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

തീർത്ഥാടകർക്ക് വിരി വെയ്ക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കാനാണ് കെട്ടിടം പൊളിക്കുന്നതെന്നാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞിരുന്നത്, എന്നാൽ പൊളിച്ചുനീക്കപ്പെട്ട കെട്ടിടത്തിന്റെ അടിത്തറയിൽ അങ്ങിങ്ങായി സിമിന്റ് പൂശിയതൊഴിച്ചാൽ വിരിവെയ്ക്കാനുള്ള യാതൊരു വിധ സൗകര്യങ്ങളും ഒരുക്കാൻ ഇതുവരെ ബോർഡിനായിട്ടില്ല. മാത്രവുമല്ല കെട്ടിടം നിലനിന്നിരുന്ന ഭാഗത്ത് പാത്രക്കട അടക്കമുള്ള ചില കച്ചവട സ്ഥാപനങ്ങൾക്കായുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുമുണ്ട്.

ജനം ടിവിയും മറ്റും കഴിഞ്ഞ തീർത്ഥാടനകാലത്ത് ലൈവ് ചെയ്തിരുന്നത് മാളികപ്പുറത്തെ ഓഫീസിന് മുന്നിൽ നിന്നായിരുന്നു. രാത്രിയിലെ മാളികപ്പുറത്തിന് മുമ്പിലെ നാമജപ പ്രതിഷേധവും മറ്റും തൽസമയം പ്രക്ഷേപണം ചെയ്തത് ഈ കെട്ടിടത്തിലെ സൗകര്യം ഉപയോഗിച്ചായിരുന്നു. ശബരിമല ശ്രീകോവിലും അവിടെ നടക്കുന്ന സംഭവങ്ങളും പഴയ കെട്ടിടത്തിൽ നിന്നാൽ മാധ്യമ പ്രവർത്തകർക്ക് കാണാൻ സാധിക്കുമായിരുന്നു. ഇതൊന്നും ഇനി വേണ്ടെന്ന സർക്കാരിന്റെ തീരുമാനമാണ് കെട്ടിടം പൊളിക്കലിൽ കലാാശിച്ചത്.

സന്നിധാനത്തു നിന്നും അരക്കിലോ മീറ്ററിലേറെ ദൂരത്തിലുള്ള പാണ്ടിത്താാവളത്തിലെ ദർശനം കോംംപ്ലക്‌സിലാണ് ദൃശ്യയമാധ്യമങ്ങൾക്കായുുള്ള മുറി ഇക്കുറി ബോർഡ് അനുവദിച്ചു നൽകിയിരിക്കുന്നത്. അമ്പതിിലേറെ പടികളും കുത്തനെ കയറ്റവുുമുള്ള ഭാഗമാണിത്. ലൈവ് അടക്കമുള്ള വാർത്തകൾ നൽകുന്നതിനായി കാമറയും അനുബന്ധ ഉപകരണങ്ങളും കെട്ടിച്ചുമന്ന് ദിവസേന പലവട്ടം ഈ കുന്ന് കയറിയിറങ്ങുന്നത് മാധ്യമ പ്രവർത്തകരെ തെല്ലൊലൊന്നുമല്ല ബുദ്ധിമുുട്ടിക്കുന്നത്. പത്ര മാധ്യമങ്ങൾക്ക് ഇടം നൽകിയിരിക്കുന്നതും വലിയ തിരുമുറ്റത്തിന്റെ പടിക്ക് താഴെത്തന്നെ. വലിയ നടപ്പന്തലിനോട് ചേർന്ന് കാൽ നൂറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള ഇടുങ്ങിയ മുറികളോടു കൂടിയ പ്രണവം കോംപ്ലക്‌സിലാണ് പത്രക്കാർക്ക് വാസസ്ഥലമൊരുക്കിയിരിക്കുന്നത്.

മാളികപ്പുറത്തെ പഴയ കെട്ടിടത്തിന്റെ ഇരട്ടിയോളം തുകയാണ് പ്രണവം കോംപ്ലക്‌സിലെ മുറി വാടകയായി ബോർഡ് മാധ്യമ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്നത്, ദർശനം കോംപ്ലക്‌സിലെ മുറി വാടക രണ്ടു ലക്ഷത്തിലധികവും. ഭീമമായ വാടക താങ്ങാനാകാതെ ചില മാധ്യമ സ്ഥാപനങ്ങൾ സന്നിധാനത്തെ വാടക മുറികൾ ഉപേക്ഷിച്ചു കഴിഞ്ഞു. ഇവയെല്ലാം കൂട്ടി വായിക്കുമ്പോൾ കാലക്രമത്തിൽ മാധ്യമങ്ങളെ പൂർണ്ണമായും ശബരിമലയിൽ നിന്നും ഒഴിവാക്കുകയെന്ന ഗൂഢതന്ത്രമാണ് പിണറായിയും ബോർഡും ചേർന്ന് പയറ്റുന്നതെന്ന കാര്യം വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP