Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുപ്രീകോടതി നിർദ്ദേശം പ്രതിസന്ധിയിലാക്കിയത് 1190 ക്ഷേത്രങ്ങളെ; സാമ്പത്തിക സ്വയം പര്യാപ്തയുള്ള 60 അമ്പലങ്ങൾ കൊണ്ട് 500 കോടിയുടെ പ്രതിവർഷ ശമ്പളവും പെൻഷനും പോലും കണ്ടെത്താനാകില്ല; ആറായിരത്തിലേറെ ജീവനക്കാരുടെയും അയ്യായിരത്തോളം പെൻഷൻകാരുടെയും ജീവിതവും വഴിമുട്ടും; ശബരിമലയിൽ നിയമ നിർമ്മാണം എടുത്തു ചാട്ടത്തിലൂടെ വേണ്ടെന്ന് പിണറായി സർക്കാർ; യുവതി പ്രവേശനത്തിലെ തലവേദന ഒഴിവാക്കൻ എല്ലാം സർവ്വകക്ഷിയോഗത്തിന് വിടും; പത്മനാഭസ്വാമീ ക്ഷേത്രത്തിലും ചർച്ച സജീവം

സുപ്രീകോടതി നിർദ്ദേശം പ്രതിസന്ധിയിലാക്കിയത് 1190 ക്ഷേത്രങ്ങളെ; സാമ്പത്തിക സ്വയം പര്യാപ്തയുള്ള 60 അമ്പലങ്ങൾ കൊണ്ട് 500 കോടിയുടെ പ്രതിവർഷ ശമ്പളവും പെൻഷനും പോലും കണ്ടെത്താനാകില്ല; ആറായിരത്തിലേറെ ജീവനക്കാരുടെയും അയ്യായിരത്തോളം പെൻഷൻകാരുടെയും ജീവിതവും വഴിമുട്ടും; ശബരിമലയിൽ നിയമ നിർമ്മാണം എടുത്തു ചാട്ടത്തിലൂടെ വേണ്ടെന്ന് പിണറായി സർക്കാർ; യുവതി പ്രവേശനത്തിലെ തലവേദന ഒഴിവാക്കൻ എല്ലാം സർവ്വകക്ഷിയോഗത്തിന് വിടും; പത്മനാഭസ്വാമീ ക്ഷേത്രത്തിലും ചർച്ച സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രീംകോടതി നിർദ്ദേശപ്രകാരം ശബരിമല ക്ഷേത്രഭരണത്തിന് പുതിയ സംവിധാനം പരിഗണിക്കുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള മറ്റു ക്ഷേത്രങ്ങളെ കുറിച്ച് സർക്കാരിന് ആശങ്ക. തിരുവിതാംകൂർ ദേവസ്വം ബോർഡ്, അതിനു കീഴിലുള്ള ക്ഷേത്രങ്ങൾ, ജീവനക്കാർ എന്നിവരുടെ നിലനിൽപ്പ് പ്രധാനമാണ്. ക്ഷേത്രഭരണത്തിലും വികസനത്തിലും കോടതിയുടേതടക്കമുള്ള ഇടപെടലിൽ അതൃപ്തിയുള്ള സർക്കാർ ശബരിമലയെ പ്രത്യേക അഥോറിറ്റിയുടെ കീഴിലാക്കണമെന്നാഗ്രഹിക്കുമ്പോഴാണ് നിയമം വേണമെന്ന സുപ്രീംകോടതി നിർദ്ദേശമുണ്ടായത്. ഒരു മാസത്തിനുള്ളിൽ നിയമ നിർമ്മാണം വേണ്ടിവരും. ദേവസ്വംബോർഡ് ഇല്ലാതായാൽ ആറായിരത്തോളം ജീവനക്കാരും പെൻഷൻകാരും കഷ്ടപ്പെടും. തിരുവിതാംകൂർ ദേവസ്വംബോർഡിൽ നിലനിർത്തി ശബരിമലയുടെ വികസനം കൂടുതൽ വേഗത്തിലാക്കാനാണ് കർമപരിപാടി സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. ശബരിമലയെ ആശ്രയിച്ച് കഴിയുന്ന മറ്റ് ക്ഷേത്രങ്ങളിൽ വരാനിടയുള്ള പ്രതിസന്ധിയും കോടതിയെ അറിയിക്കും.

ശബരിമലയ്ക്കുമാത്രം പ്രത്യേക ബോർഡ് രൂപീകരിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കിയാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1190 ഓളം ക്ഷേത്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ആറായിരത്തിലേറെ ജീവനക്കാരുടെയും അയ്യായിരത്തോളം പെൻഷൻകാരുടെയും ജീവിതവും വഴിമുട്ടും. ക്ഷേത്രകലാപീഠം, കോളേജുകൾ, സ്‌കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനവും സ്തംഭിക്കും. ശബരിമല വരുമാനത്തെ ആശ്രയിച്ചാണ് ബോർഡിന് കീഴിലെ 1248 ക്ഷേത്രങ്ങളിൽ 1190 ഓളം ക്ഷേത്രങ്ങളിലും നിത്യനിദാന ചെലവുപോലും നടക്കുന്നത്. 60 ഓളം ക്ഷേത്രങ്ങൾക്കുമാത്രമാണ് സാമ്പത്തിക സ്വയംപര്യാപ്തയുള്ളത്. പ്രത്യേക ബോർഡ് രൂപീകരണം ഒട്ടേറെ നിയമപ്രശ്നങ്ങൾക്കും വഴിവയ്ക്കും. തിരുവിതാംകൂർ രാജാവ് ഇന്ത്യൻ യൂണിയനുമായുണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണ് ശബരിമലയും പന്തളം രാജപ്രവിശ്യയും ഉൾപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചത്. തിരുവിതാംകൂർ- കൊച്ചി ഹിന്ദു ആരാധനാലയ നിയമപ്രകാരമാണ് ശബരിമല തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്നത്. ഈ നിയമത്തിൽ ഭേദഗതി അനിവാര്യമാകും.

ശബരിമലയിൽ നിയമനിർമ്മാണം വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിൽ സർക്കാർ തുടർ നടപടിക്ക്. നിയമ ദേവസ്വം വകുപ്പുകളും തിരുവിതാംകൂർ ദേവസ്വം ബോർഡും നിയമവിദഗ്ധരുമായി കൂടിയാലോചനകൾ ആരംഭിച്ചു കഴിഞ്ഞു. സർക്കാരിന്റെ പരിഗണനയിലുള്ള ശബരിമല വികസന അഥോറിറ്റിക്കായി രൂപീകരിച്ച ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി ആവശ്യമാണോ അതോ പുതിയ ഭേദഗതികൾ ഉൾക്കൊള്ളിച്ചുള്ള നിയമനിർമ്മാണം തന്നെ വേണ്ടിവരുമോ എന്ന കാര്യമാണു പരിഗണിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ശബരിമലയെ നിലനിർത്തിയുള്ള നിയമ നിർമ്മാണത്തിനാകും സർക്കാർ തയാറാകുക. ദേവസ്വം ബോർഡ് രൂപീകരണ വേളയിലെ ഉടമ്പടികളിലെ വ്യവസ്ഥകളും കരാറുകളും ബാധ്യതയാകാതെ മറികടക്കുകയും വേണം. ദേവസ്വം ബോർഡിനു കീഴിലുള്ള വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിലനിൽപ്പ്്, ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം, െപൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകാൻ പ്രതിവർഷം 500 കോടി രൂപയാണു വേണ്ടത്. ഇതെല്ലാം പരിഗണിച്ചാണ് സർക്കാർ നീക്കം.

ശബരിമലയ്‌ക്കൊപ്പം പത്മനാഭസ്വാമിക്ഷേത്രത്തിനും പ്രത്യേക നിയമവും ഭരണസംവിധാനവും സർക്കാരിന്റെ പരിഗണനയിലുണ്ട്. രണ്ടിടത്തും ഗുരുവായൂർ മാതൃകയാണ് ഉദ്ദേശിക്കുന്നതെന്ന് പലപ്പോഴായി സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ ഈ ക്ഷേത്രങ്ങളുടെ ഭരണത്തിൽ സർക്കാരിന് കൂടുതൽ അധികാരം കൈവരും. കേരളത്തിലെ ഏറ്റവും വലിയ മൂന്നുക്ഷേത്രങ്ങൾക്ക് അവയുടെ സവിശേഷതകളും സാഹചര്യങ്ങളും കണക്കിലെടുത്താകും നിയമനിർമ്മാണം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനവും നിയമവും പരിഗണിക്കുന്നതായി സംസ്ഥാനസർക്കാർ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഗുരുവായൂർ മാതൃകയെന്നാണ് സർക്കാർ പറഞ്ഞത്. പത്മനാഭസ്വാമിക്ഷേത്രം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ വാദം പൂർത്തിയാക്കിയശേഷം സുപ്രീംകോടതി വിധിപറയാൻ മാറ്റിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം സുപ്രീംകോടതി അംഗീകരിക്കുമോയെന്ന് വിധിയിൽ വ്യക്തമാകും. ഇതിനുപിന്നാലെയാണ്, ശബരിമലയിലും പ്രത്യേക നിയമനിർമ്മാണമെന്ന നിർദ്ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ചെയർമാൻ ഉൾപ്പെടെ ഒമ്പതംഗ ഭരണസമിതിയാണ് ഗുരുവായൂരിൽ. പാരമ്പര്യ അവകാശികളായ മൂന്ന് സ്ഥിരാംഗങ്ങളുണ്ടാകും. സാമൂതിരി, ക്ഷേത്ര ഊരാളൻ, തന്ത്രി എന്നിവരാണ് സ്ഥിരാംഗങ്ങൾ. ബാക്കിയെല്ലാം സർക്കാർ നാമനിർദ്ദേശംചെയ്യുന്നവരാണ്. ഇതിന് സമാനമാകും ശബരിമലയിലും പത്മനാഭ സ്വാമീ ക്ഷേത്രത്തിലും വരിക.

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പാക്കി സർക്കാർ പ്രതിസന്ധിയിലായിരുന്നു. പുനപരിശോധനാ ഹർജികളിൽ പുനപരിശോധനയ്ക്ക് സുപ്രീംകോടതി തയ്യാറായതു കൊണ്ട് തന്നെ യുവതികളെ കയറ്റേണ്ടതില്ലെന്ന നിലപാടിൽ സർക്കാരെത്തി. ഇതിനിടെയാണ് പുതിയ വിവാദം. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ മുമ്പോട്ട് പോകൂ. പന്തളം കൊട്ടാരം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ആവശ്യവും എത്തിയിരുന്നു. പ്രത്യേക ഭരണ സംവിധാനത്തെ കുറിച്ച് കോടതിയെ അറിയിച്ചത് സംസ്ഥാന സർക്കാരാണ്. പിന്നീട് വിവാദം ഭയന്ന് പിന്നോട്ട് മാറി. ഈ നിർദ്ദേശമാണ് ഇപ്പോൾ സുപ്രീംകോടതി ചർച്ചയാക്കുന്നത്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ മുമ്പോട്ട് പോകൂ. ക്ഷേത്രങ്ങളെ തകർത്തത് ഇടത് സർക്കാരാണെന്ന പ്രചരണം ഉണ്ടാകാതിരിക്കാൻ പരമാവധി കരുതലെടുക്കും. നവോത്ഥാന സംഘടനകൾക്ക് അപ്പുറം വിശ്വാസികളെ ചേർത്തു നിർത്തിയാകും പുതിയ നീക്കങ്ങൾ.

ശബരിമലയിൽ എല്ലാ തലത്തിലുമുള്ള കൂടിയാലോചനകൾ നടത്തിയും രാഷ്ട്രീയ സമവായമുണ്ടാക്കിയും നിയമവശം പരിശോധിച്ചും മാത്രമേ മുന്നോട്ടുപോകൂ. സർവകക്ഷിയോഗവും വിളിക്കും. ശബരിമലയ്ക്ക് പ്രത്യേക ഭരണസംവിധാനത്തിന് നിയമമുണ്ടാക്കി ജനുവരി 21-നു സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല വികസന അഥോറിറ്റിപോലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾക്കായി നിയമവും സർക്കാരിന്റെ പരിഗണനയിലുണ്ട്. ശബരിമലയിലെ എല്ലാ വികസന പ്രവർത്തനങ്ങളും ഹൈക്കോടതിയുടെ അനുമതിയോടെയുള്ള ഉന്നതാധികാര സമിതിയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ നടക്കുന്നത്. വികസനത്തിന് സർക്കാർ ഫണ്ടിന്റെ വിനിയോഗവും മാസ്റ്റർപ്ലാൻ അനുസരിച്ചാണ്. സമിതിയുടെ പ്രവർത്തനത്തിൽ അതൃപ്തിയുള്ളതിനാലാണ് അവരുടെ അധികാരത്തെ മറികടക്കാനും ശബരിമല വികസനം നേരിട്ടുനടത്താനും സർക്കാർ അടുത്തിടെ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ട കളക്ടർക്ക് ശബരിമലയിൽ പ്രത്യേകാധികാരം നൽകിയത്.

കോടതിയുടെ ഉത്തരവ് കിട്ടിയില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി പറയുന്നത്. ഉത്തരവ് പരിശോധിച്ചും എല്ലാവരുമായും കൂടിയാലോചിച്ചും ഉചിതമായ തീരുമാനമെടുക്കും. അതിൽക്കൂടുതൽ ഇപ്പോൾ പറയാനാകില്ലെന്നും കടകംപള്ളി അറിയിച്ചിട്ടുണ്ട്. നിയമനിർമ്മാണത്തെപ്പറ്റി സർക്കാരാണ് തീരുമാനിക്കേണ്ടതെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാട്. ദേവസ്വംബോർഡിന് ഇടപെടേണ്ടതില്ല. ബോർഡിനെ ബാധിക്കുന്ന നിർദ്ദേശമുണ്ടായതായി തോന്നുന്നില്ലെന്ന് പ്രസിഡന്റ് എൻ വാസു അറിയിച്ചു. ശബരിമല പ്രത്യേക മാസ്റ്റർപ്ലാൻ പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി പ്രത്യേക ഓംബുഡ്സ്മാനും നിലവിലുണ്ട്. ദേവസ്വം ബോർഡിന് കീഴിൽ ശബരിമല വികസന അഥോറിറ്റി സർക്കാരിന്റെ പരിഗണനയിലാണ്. ദേശീയ തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ വികസിപ്പിക്കാനുള്ള ചുമതല ഈ അഥോറിറ്റിക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP