Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതി പ്രവേശനത്തിൽ 'സ്റ്റേ' ഇല്ലെന്ന് പറയുമ്പോഴും സർക്കാർ നിരീക്ഷണത്തിന് അംഗീകാരം; വിശാല ബഞ്ച് പരിഗണിക്കും വരെ കാത്തിരിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി; വിഷയം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റീസ് എസ് എ ബോബ്ഡെ; പൊലീസ് സംരക്ഷണയിൽ പോകേണ്ടതില്ല; ബിന്ദു അമ്മണിക്കും രഹ്നാ ഫാത്തിമയ്ക്കും മല ചവിട്ടാൻ കാത്തിരിക്കേണ്ടി വരും; വിശാല ബഞ്ച് രൂപീകരണം ഉടനെന്നും സുപ്രീംകോടതി; ചീഫ് ജസ്റ്റീസിന്റെ വാക്കുകളിലുള്ളത് ആചാരങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന സൂചനകളോ?

യുവതി പ്രവേശനത്തിൽ 'സ്റ്റേ' ഇല്ലെന്ന് പറയുമ്പോഴും സർക്കാർ നിരീക്ഷണത്തിന് അംഗീകാരം; വിശാല ബഞ്ച് പരിഗണിക്കും വരെ കാത്തിരിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി; വിഷയം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റീസ് എസ് എ ബോബ്ഡെ; പൊലീസ് സംരക്ഷണയിൽ പോകേണ്ടതില്ല; ബിന്ദു അമ്മണിക്കും രഹ്നാ ഫാത്തിമയ്ക്കും മല ചവിട്ടാൻ കാത്തിരിക്കേണ്ടി വരും; വിശാല ബഞ്ച് രൂപീകരണം ഉടനെന്നും സുപ്രീംകോടതി; ചീഫ് ജസ്റ്റീസിന്റെ വാക്കുകളിലുള്ളത് ആചാരങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന സൂചനകളോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല കയറാൻ ബിന്ദു അമ്മണിക്കും രഹ്നാ ഫാത്തിമയ്ക്കും ഇനിയും കാത്തിരിക്കണം. സന്നിധാനത്ത് പോകാൻ അനുമതി നൽകണമെന്ന ഹർജിയിൽ ഉത്തരവ് ഇന്നില്ലെന്ന് സുപ്രീംകോടതി. അക്രമത്തിന് സാഹചര്യമൊരുക്കാൻ ഇല്ലെന്നും രാജ്യത്ത് ഇന്നുള്ള സ്ഥിതി സ്‌ഫോടനാത്മകമാണെന്നും ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിധി പറയുന്നത് മാറ്റിയത്. യുവതി പ്രവേശന വിഷയം വിശാല ബഞ്ചിന്റെ പരിഗണനയിലാണെന്നും ബോബ്‌ഡെ വ്യക്തമാക്കി. ഇതോടെ ശബരിമലയിൽ 'സ്‌റ്റേ' ഉണ്ടന്ന സർക്കാർ വിലയിരുത്തലും ഭാഗികമായി ശരിയാവുകയാകും. ഈ തീർത്ഥാടന കാലത്ത് ശബരിമലയിൽ പ്രശ്‌നമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കൂടി വ്യക്തമാക്കുയാണ് ചീഫ് ജസ്റ്റീസ്. ശബരിമലയിൽ വിശാല ബെഞ്ചിന്റെ തീരുമാനം വരെ കാത്തിരിക്കാനാണ് ഉപദേശം.

അന്തിമ ഉത്തരവ് അനുകൂലമെങ്കിൽ യുവതികൾക്ക് സംരക്ഷണം നൽകാം. അതുവരെ പൊലീസ് സംരക്ഷണയിൽ നിലപാട് എടുക്കില്ലെന്നാണ് സുപ്രീംകോടതി നൽകുന്ന സൂചന. യുവതി പ്രവേശനത്തിൽ സ്റ്റേയുണ്ടെന്ന് പറയാതെ പറയുകയാണ് ചീഫ് ജസ്റ്റീസ്. ഇതോടെ വിവാദമില്ലാതെ ഈ തീർത്ഥാടനകാലം കൊണ്ടു പോകാൻ സർക്കാരിന് കഴിയും. വലിയൊരു തലവേദനയാണ് മുഖ്യമന്ത്രി പിണറായി വിജയനെ തത്കാലത്തേക്ക് ഒഴിഞ്ഞു പോകുന്നത്. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി നിലനിൽക്കുന്നുവെന്ന നിലപാടുമായാണ് രഹ്നാ ഫാത്തിമയും ബിന്ദു അമ്മിണിയും സുപ്രീംകോടതിയിൽ പോയത്.

ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നു സുപ്രീംകോടതി പറയുന്നതിനൊപ്പം വിഷയം വിശാല ബെഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാനും നിർദ്ദേശിച്ചു. രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹർജികളിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ക്രമസമാധാനനില പരിഗണിക്കണം. സ്ഥിതി സ്‌ഫോടനാത്മകമാണെന്നും പറഞ്ഞ കോടതി ശബരിമല വിധിയിൽ സ്റ്റേ ഇല്ലെന്നും വ്യക്തമാക്കി. എന്നാൽ കാത്തിരിക്കാനുള്ള ഉപദേശം ഫലത്തിൽ സ്റ്റേയ്ക്ക് തുല്യമാണ്. അവസാന ഉത്തരവ് അനുകൂലമായാൽ സംരക്ഷണം നൽകും. നിലവിൽ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എത്രയും പെട്ടെന്നു വിശാല ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വിശദീകരിക്കുകയായിരുന്നു. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ എന്നും ബിന്ദു അമ്മിണിയുടേയും രഹ്നാ ഫാത്തിമയുടേയും ഹർജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്‌ഫോടനാത്മകമാണ്, വയലൻസ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഹർജികൾ മാറ്റിവച്ചു. യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ , അത് വരെ സമാധാനമായി ഇരിക്കു എന്നും സുപ്രീംകോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. അന്തിമ ഉത്തരവ് നിങ്ങൾക്ക് അനുകൂലം ആണെങ്കിൽ ഞങ്ങൾ സംരക്ഷണം നൽകും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്‌നങ്ങൾ ഇല്ലാതെ പോകാൻ ആകുമെങ്കിൽ പൊയ്‌ക്കോളു. പൊലീസ് സംരക്ഷണത്തോടെ പോകാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

വിശാല ബെഞ്ച് ഉടൻ രൂപീകരിക്കും. വിശാല ബെഞ്ചിന്റെ തീരുമാനം അറിഞ്ഞ ശേഷം പുനപരിശോധന ഹർജിയും പരിഗണിക്കും. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടാനും സുപ്രീംകോടതി നിർദ്ദേശം നൽകി. രഹ്നാ ഫാത്തിമക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാൻ അവകാശം ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. യുവതീപ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹർജിയും ദർശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജിയും ആണ് പരിഗണനക്ക് വന്നത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമർശം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP