Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെൻസസ് അശുദ്ധിയിൽ യുവതികൾക്ക് പ്രവേശനം സാധ്യമല്ലെന്ന് തന്ത്രിയുടെ സത്യവാങ്മൂലം; ഭരണഘടനാ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വിധിച്ചത് തന്ത്രിയുടെ വാദം ഭരണഘടനയുടെ ലംഘനമെന്ന്; യുവതീ പ്രവേശന വിധിക്ക് അടിസ്ഥാനമായത് തന്ത്രസമുച്ചയത്തിൽ പറയാത്ത കാര്യം തന്ത്രിയുടെ സത്യവാങ്മൂലത്തിൽ വന്നത്; വിശാല ബെഞ്ചിനു വിട്ടതോടെ വീണ്ടും സുപ്രീംകോടതിക്ക് മുൻപാകെ വരുന്നത് തന്ത്രിയുടെ തെറ്റായ സത്യവാങ്മൂലവും; വിഷയം ഉന്നയിക്കാൻ ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറം

മെൻസസ് അശുദ്ധിയിൽ യുവതികൾക്ക് പ്രവേശനം സാധ്യമല്ലെന്ന് തന്ത്രിയുടെ സത്യവാങ്മൂലം; ഭരണഘടനാ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വിധിച്ചത് തന്ത്രിയുടെ വാദം ഭരണഘടനയുടെ ലംഘനമെന്ന്; യുവതീ പ്രവേശന വിധിക്ക് അടിസ്ഥാനമായത് തന്ത്രസമുച്ചയത്തിൽ പറയാത്ത കാര്യം തന്ത്രിയുടെ സത്യവാങ്മൂലത്തിൽ വന്നത്; വിശാല ബെഞ്ചിനു വിട്ടതോടെ വീണ്ടും സുപ്രീംകോടതിക്ക് മുൻപാകെ വരുന്നത് തന്ത്രിയുടെ തെറ്റായ സത്യവാങ്മൂലവും; വിഷയം ഉന്നയിക്കാൻ ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറം

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വിശാല ബെഞ്ചിനു വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി വിധിച്ചതോടെ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഒരിക്കൽ കൂടി തീ പാറുന്ന വാദമുഖങ്ങൾ സുപ്രീംകോടതിയിൽ നിന്നുയരും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണു ഇന്നു രാവിലെ ഈ വിധി പറഞ്ഞത്. ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി, ധാർമികതയുടെ നിർവചനം, പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങളും മൗലികാവകശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, മതസ്വാതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം, മതവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജി നൽകുന്നത് ശരിയോ? തുടങ്ങിയ ഒട്ടുവളരെ കാര്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുകയെങ്കിലും പ്രധാനവാദങ്ങളിൽ ഒരിക്കൽക്കൂടി ശബരിമല തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച സത്യവാങ്മൂലം കടന്നുവരും. 17 മുതൽ കേസിൽ തുടർച്ചയായി വാദം കേൾക്കും.

ശബരിമല തന്ത്രി കൊടുത്ത സത്യവാങ്മൂലത്തിൽ തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്ത്ര സമുച്ചയത്തിന്റെ അദ്ധ്യായം പത്തിൽ ഈ കാര്യം പരാമർശിച്ചിട്ടുണ്ട് എന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ തന്ത്രസമുച്ചയത്തിൽ മെൻസസ് പരാമർശിച്ചിട്ടുണ്ട് ഇത് കാരണമാണ് ശബരിമല യുവതീ പ്രവേശനം വിലക്കിയത് എന്ന തന്ത്രിയുടെ സത്യവാങ്മൂലമാണ് ഒരർത്ഥത്തിൽ ശബരിമലയിലെ യുവതീ പ്രവേശന വിധിയിലെക്ക് നയിച്ചത്. തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധിയാണെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭരണഘടനാ പരമായി മെൻസസ് അശുദ്ധിയല്ലെന്നു പറഞ്ഞു ഈക്വാലിറ്റിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം സാധു എന്ന വിധി വന്നത് യുവതീ പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ രണ്ടു ജഡ്ജിമാർ ശബരിമല തന്ത്രിയുടെ സത്യവാങ്മൂലം ആയുധമാക്കി.

ജഡ്ജ്‌മെന്റിന് അകത്ത് 25 ആം പാരഗ്രാഫിൽ ജസ്റ്റിസ് നരിമാൻ മെൻസസ് അശുദ്ധിയാണെന്നും അൺ ടച്ചബിലിറ്റിയാണെന്നും ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും പറയുന്നു. പാരഗ്രാഫ് 83യിൽ ഇതേ കാര്യം ചന്ദ്രചൂഡും പറയുന്നു. യഥാർത്ഥത്തിൽ അഞ്ചംഗ ബെഞ്ചിൽ മൂന്നംഗ ബെഞ്ചും ഭരണഘടനയിലെ ഇക്വാലിറ്റി അനുസരിച്ചാണ് വിധിച്ചത്. പക്ഷെ രണ്ടു ജഡ്ജിമാർ മെൻസസ് അടിസ്ഥാനമാക്കിയാണ് വിധി പറഞ്ഞത്. മെൻസസ് അശുദ്ധമാണെന്ന് തന്ത്ര സമുച്ചയത്തിൽ പറയുന്നുണ്ടെന്ന് തന്ത്രി സത്യവാങ്മൂലത്തിൽ പറഞ്ഞതോടെ ഇത് ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ ജഡ്ജ്‌മെന്റിൽ കടന്നു വരുകയും ചെയ്തു. മെൻസസ് ആയത് കാരണമാണ് ഈ സമയത്ത് ശബരിമല പ്രവേശനത്തിനു സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത്. ഇത് തന്ത്രി പറഞ്ഞു കഴിഞ്ഞു. ഇങ്ങനെ പറയാൻ പാടില്ല. ഇത് ഭരണഘടന അനുശാസിക്കുന്ന മൊറാലിറ്റിക്ക് എതിരാണ്. ഇതാണ് ജസ്റ്റിസ് നരിമാന്റെ കണ്ടെത്തൽ. ജസ്റ്റിസ് ചന്ദ്രചൂഡും ഇത് തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെയാണ് തന്ത്രസമുച്ചയം സുപ്രീംകോടതിയിൽ കടന്നുവരുന്നത്.

ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറം അഭിഭാഷകൻ അഡ്വക്കേറ്റ് വി.കെ.ബിജു തന്ത്ര സമുച്ചയത്തിൽ ഇങ്ങിനെ പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പത്താം അദ്ധ്യായം തന്നെ ഉദ്ധരിച്ചാണ് ഈ കാര്യം ചൂണ്ടിക്കാട്ടിയത്. പക്ഷെ തന്ത്രിയുടെ സത്യവാങ്മൂലം നിലനിന്നതിനാൽ ജഡ്ജിമാർ ഈ സത്യവാങ്മൂലം ഉദ്ധരിക്കുകയും ഇത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശത്തിനും മൊറാലിറ്റിക്കും എതിരേയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. തന്ത്രസമുച്ചയത്തിൽ ഇങ്ങനെ പറയുന്നില്ലെന്നു ഒരിക്കൽക്കൂടി സത്യവാങ്മൂലത്തിന്നെതിരെയുള്ള വാദവും വിശാലബെഞ്ചിനു മുൻപാകെ വരും. ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറവും ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് എതിരെ റിവ്യൂപെറ്റീഷൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ വസ്തുത ശബരിമല കസ്റ്റം പ്രൊട്ടക്ഷൻ ഫോറം ഒരിക്കൽക്കൂടി വിശാല ബെഞ്ചിനു മുൻപാകെ കൊണ്ടുവരും.

ശബരിമല തന്ത്രിയുടെ സത്യവാങ്മൂലത്തിൽ പിഴവ് വന്നു: വി.കെ.ബിജു

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ മെൻസസ് അല്ല വിഷയം, അശുദ്ധിയുടെ പ്രശ്‌നവുമല്ല. ഇത് രണ്ടും ഉയർത്തിക്കാട്ടിയാണ് ഇവിടെ സ്ത്രീപുരുഷ സമത്വം, നവോത്ഥാനം എന്നിവയൊക്കെ ഉയർത്തിക്കാട്ടി വനിതാ മതിൽ അടക്കം ഉയർന്നത്. മെൻസസ് എന്ന് പറഞ്ഞു വളച്ചൊടിച്ച് ചിത്രീകരിക്കുകയായിരുന്നു. തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധമാണെന്നു പറഞ്ഞിട്ടില്ല. നക്‌സലൈറ്റ്-മാവോയിസ്റ്റ് അടക്കമുള്ള ആളുകളാണ് മെൻസസ് ഒരു വിഷയമായി ഉയർത്തിക്കാട്ടിയത്. മെൻസസ് എന്ന് പറഞ്ഞു വളച്ചോടിച്ചതിനാലാണ് കേരളത്തിൽ വനിതാ മതിൽ അടക്കമുള്ളവ ഉയർന്നത്. നരിമാനും ചന്ദ്രചൂഡും മാത്രമാണ് മെൻസസ് എന്ന രീതിയിലുള്ള പരാമർശം വിധിയിൽ നടത്തിയത്. ദീപക് മിശ്ര, കൺവിൽക്കർ, ഇന്ദു മൽഹോത്രയും മാത്രമാണ് തുലത്യ അടിസ്ഥാനമാക്കി വിധിച്ചത്.

തന്ത്രി കൊടുത്ത സത്യവാങ്മൂലത്തിൽ തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്ത്ര സമുച്ചയത്തിന്റെ അദ്ധ്യായം പത്തിലുണ്ട് എന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ഇത്തരം ഒരു പരാമർശം തന്ത്ര സമുച്ചയത്തിലില്ല എന്ന രീതിയിൽ വാദം വന്നു. തന്ത്ര സമുച്ചയത്തിൽ ഈ രീതിയിലുള്ള ഒരു പരാമർശം ഇല്ലായെന്ന് ഞാൻ വാദിച്ചു. . തന്ത്രസമുച്ചയത്തിലെ പത്താം അദ്ധ്യായം ഉദ്ധരിച്ചുകൊണ്ടായിരുന്നു വാദങ്ങൾ. തന്ത്രിയുടെ സത്യവാങ്മൂലം വിധിയെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന വർഗമാണ് ശബരിമല പോകുന്നത്. 41 ദിവസം വ്രതം എടുത്താണ് പോകുന്നത്. അവിടെയിരിക്കുന്നത് ഒരു ദൈവമാണെന്ന് അംഗീകരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനുള്ള റൈറ്റും അനുവദിക്കണം. ഡിപി എന്ന് പറയുന്നത് ജ്യൂസിക് പെർസൺ ആണ്. നീ വരേണ്ട ഇന്ന ആൾ വന്നാൽ മതി എന്ന് പറഞ്ഞാൽ അതാണ് നമ്മൾ റെസ്‌പെക്റ്റ് ചെയ്യേണ്ടത്. സയന്റിഫിക്കായ ഡിസൈൻ ചെയ്ത വിഷയത്തെ മെൻസസ് എന്ന് പറഞ്ഞു അടിച്ചു താഴ്‌ത്തലാണ് നടന്നത്.

ജഡ്ജ്‌മെന്റിന് അകത്ത് 25 ആം പാരഗ്രാഫിൽ ജസ്റ്റിസ് നരിമാൻ അശുദ്ധിയാണെന്നും അൺ ടച്ചബിലിറ്റിയാണെനും ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും പറയുന്നു. പാരഗ്രാഫ് 83യിൽ ഇതേ കാര്യം ചന്ദ്രചൂഡും പറയുന്നു. യഥാർത്ഥത്തിൽ അഞ്ചംഗ ബെഞ്ചിൽ മൂന്നംഗ ബെഞ്ചും ഭരണഘടനയിലെ ഇക്വാലിറ്റി അനുസരിച്ചാണ് തീരുമാനിച്ചത്. പക്ഷെ രണ്ടു പേർ മെൻസസ് അടിസ്ഥാനമാക്കിയാണ് വിധി പറഞ്ഞത്. മെൻസസ് അശുദ്ധമാണെന്ന് തന്ത്രസമുച്ചയത്തിൽ പറഞ്ഞിട്ടില്ല. തന്ത്ര സമുച്ചയത്തിൽ മെൻസസ് അശുദ്ധിയാണെന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭരണഘടനാ പരമായി മെൻസസ് അശുദ്ധിയല്ലെന്നു പറഞ്ഞു ഈക്വാലിറ്റിയുടെ അടിസ്ഥാനത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരം എന്ന രീതിയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച് വിധി വന്നത്. തന്ത്ര സമുച്ചയത്തിൽ ഇങ്ങിനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു തന്ത്ര സമുച്ചയത്തിന്റെ കൃഷ്ണൻ നമ്പൂതിരിപ്പാട് തന്നെ സർട്ടിഫൈ ചെയ്ത് നൽകിയിട്ടുണ്ട്. ശബരിമല തന്ത്രി മോഹനരുടെ മകൻ മഹേഷ് മോഹനരെ തന്ത്ര വിദ്യ പഠിപ്പിച്ച കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ഇങ്ങിനെ സർട്ടിഫൈ ചെയ്ത് നൽകിയത്. തന്ത്ര സമുച്ചയവും മെൻസസും തമ്മിൽ ഒരു ബന്ധവുമില്ല. ഇതൊക്കെയാണ് കേരളത്തിൽ വനിതാ മതിൽ അടക്കമുള്ളവ നിരക്കാൻ ഇടയാക്കിയത്. കണ്ഠരരു രാജീവര് സമർപ്പിച്ച സത്യവാങ്മൂലമാണ് ശബരിമല യുവതീ പ്രവേശന വിധിക്ക് അടിസ്ഥാന കാരണമായത്. ഈ സത്യവാങ്മൂലത്തിൽ ഈക്വാലിറ്റി അടിസ്ഥാനമാക്കി വിധി വരുകയും ചെയ്തു. മെൻസസ് ആയത് കാരണമാണ് ഈ സമയത്ത് ശബരിമല പ്രവേശനത്തിനു സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത്. ഇത് തന്ത്രി പറഞ്ഞു കഴിഞ്ഞു. ഇങ്ങനെ പറയാൻ പാടില്ല. ഇത് ഭരണഘടന അനുശാസിക്കുന്ന മൊറാലിറ്റിക്ക് എതിരാണ്. ഇതാണ് ജസ്റ്റിസ് നരിമാന്റെ കണ്ടെത്തൽ. യഥാർത്ഥത്തിൽ തന്ത്രസമുച്ചയത്തിൽ അങ്ങനെ പറയുന്നില്ല. ഈ വാദങ്ങൾ ഒക്കെ വിശാല ബെഞ്ചിന്റെ മുന്നിൽ വീണ്ടും ഉയർന്നു വരും-ബിജു പറയുന്നു.

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ വിശാല ബെഞ്ചിന് വിട്ടത് തെറ്റാണെന്ന ഫാലി എസ് നരിമാൻ വാദിച്ചിരുന്നു. ഈ വാദത്തെ സംസ്ഥാന സർക്കാർ പിന്തുണച്ചപ്പോൾ കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തിരുന്നു. വിശാലബെഞ്ചിന് വിട്ടതിനെ എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വാദങ്ങൾ വിശദമായി കേട്ടാണ് ഉത്തരവിനായി ഇന്നത്തേക്ക് മാറ്റിയത്. പുനഃപരിശോധന ഹർജിയിൽ ഉയരുന്ന നിയമപ്രശ്‌നങ്ങൾ വിശാല ബെഞ്ചിന് വിടാനാകുമോയെന്നതിനാണ് കോടതി ഉത്തരം നൽകേണ്ടത്. വിധിയിൽ പിഴവുണ്ടെന്ന് കണ്ടെത്തി പുനഃപരിശോധന ഹർജി അനുവദിച്ച ശേഷം കേസ് വിശാല ബെഞ്ചിന് വിടുന്നതിൽ തെറ്റില്ലെന്നും, പുനഃപരിശോധന ഹർജികൾ പരിഗണനയിൽ നിലനിർത്തി വിശാല ബെഞ്ചിന് വിട്ടത് തെറ്റാണെന്നമാണ് നരിമാൻ വാദിച്ചത്. സംസ്ഥാനസർക്കാർ ഇതിനെ പിന്തുണച്ചു. ഒമ്പതംഗ ബെഞ്ചിന്റെ തീർപ്പ് എന്തായാലും ശബരിമല പുനഃപരിശോധന ഹർജികൾ വീണ്ടും പരിഗണിക്കുമ്പോൾ ബാധകമാകും. നവംബർ 14 നാണ് ശബരിമല യുവതീപ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിവച്ചത്. യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബെഞ്ച് നൽകിയ വിധി സ്റ്റേ ചെയ്യുകയും ചെയ്തില്ല. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അന്ന് പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP