Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാന ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും എല്ലാവരേയും നിരീക്ഷിക്കാൻ പ്രത്യേക രഹസ്യ സ്‌ക്വാഡ്; എരുമേലിയിലും ചെങ്ങന്നൂരിലും പത്തനംതിട്ടയിലും കോട്ടയത്തും നിന്ന് ഇവരറിയാതെ ഒരാൾ പോലും ശബരിമലയിലേക്ക് നീങ്ങുകയില്ല; ഇതരസംസ്ഥാനക്കാരടക്കം ചില യുവതികൾ ദർശനത്തിന് എത്തുമെന്ന സൂചന പുറത്തുവന്നതോടെ കേരളം മുഴുവൻ രഹസ്യ സ്‌ക്വാഡിനെ നിയമിച്ച് ആർഎസ്എസ്; ഒരു യുവതി പോലും നട ചവിട്ടാതിരിക്കാൻ സംഘപരിവാർ ഒരുക്കിയ പദ്ധതി ഇങ്ങനെ

പ്രധാന ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും എല്ലാവരേയും നിരീക്ഷിക്കാൻ പ്രത്യേക രഹസ്യ സ്‌ക്വാഡ്; എരുമേലിയിലും ചെങ്ങന്നൂരിലും പത്തനംതിട്ടയിലും കോട്ടയത്തും നിന്ന് ഇവരറിയാതെ ഒരാൾ പോലും ശബരിമലയിലേക്ക് നീങ്ങുകയില്ല; ഇതരസംസ്ഥാനക്കാരടക്കം ചില യുവതികൾ ദർശനത്തിന് എത്തുമെന്ന സൂചന പുറത്തുവന്നതോടെ കേരളം മുഴുവൻ രഹസ്യ സ്‌ക്വാഡിനെ നിയമിച്ച് ആർഎസ്എസ്; ഒരു യുവതി പോലും നട ചവിട്ടാതിരിക്കാൻ സംഘപരിവാർ ഒരുക്കിയ പദ്ധതി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ ആർ എസ് എസുകാരായ പ്രതിഷേധക്കാരെ എത്തിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇത് തെറ്റിച്ച് നടപന്തലിൽ നാമജപ യജ്ഞം നടത്താൻ ആർ എസ് എസിനായി. ഇനിയും ശബരിമലയിൽ കടുത്ത നടപടികൾ പരിവാറുകാർ തുടരും. ദേവസ്വം ബോർഡിന്റെ ഹർജിയിൽ സുപ്രീംകോടതി എന്ത് തിരുമാനം എടുക്കുമെന്ന ആശങ്ക ശക്തമാണ്. കോടതി വിധി എന്തായാലും യുവതികളെ സന്നിധാനത്തേക്ക് വിടില്ലെന്നാണ് ആർഎസ്എസ് നിലപാട്. ആചാര സംരക്ഷണത്തിന് ഏതറ്റം വരെ പോകാനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ മുതിർന്ന ആർഎസ്എസ് നേതാക്കൾ ഇക്കാര്യത്തിൽ ചർച്ചകളിലൂടെ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. സന്നിധാനത്ത് നിരവധി സംഘപരിവാറുകാർ എപ്പോഴും ഉണ്ടാകും. യുവതി എത്തിയാൽ എന്ത് വില കൊടുത്തും തടയാനാണ് ഇത്. അതീവ രഹസ്യ സ്വഭാവത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. മുൻ നിര നേതാക്കളൊന്നും ഇല്ലെങ്കിലും സന്നിധാനത്ത് യുവതികളെ തടയാനുള്ള സംവിധാനം ശക്തമാണ്. ആചാര സംരക്ഷണത്തിന് ഏതറ്റം വരേയും പോകും. ഇത് തന്നെയാണ് പൊലീസിനെ വെല്ലുവിളിച്ച് സന്നിധാനത്ത് ഇന്നലെ നടന്ന നാമജപ പ്രതിഷേധത്തിലും നിറഞ്ഞത്. ഇതിന്റെ ഭാഗമായി ശബരിമലയിലേക്കു പുറപ്പെടുന്ന യുവതികളെ ശക്തമായി പ്രതിരോധിക്കാൻ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ രഹസ്യ സ്‌ക്വാഡും തയ്യാറാണ്.

കേരളത്തിന്റെ മുക്കും മുലയിലും ഈ സ്‌ക്വാഡ് സഡീവമാണ്. ഇത് പൊലീസിനും മനസ്സിലായിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കേന്ദ്രീകരിക്കുന്ന സ്‌ക്വാഡിനെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. എറണാകുളം, കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിലും എറണാകുളം, കോട്ടയം, പത്തനംതിട്ട, എരുമേലി ബസ് സ്റ്റാൻഡുകളിലുമാണു സ്‌ക്വാഡിന്റെ പ്രവർത്തനം. ഇവിടെയെല്ലാം ഇവർ സജീവമാണ്. ചെങ്ങന്നൂരിൽ എത്തിയ മേരി സ്വീറ്റിയെ തടഞ്ഞതും ഈ സ്‌ക്വാഡിന്റെ ഇടപെടൽ കാരണമാണ്. സംശയാസ്പദമായി റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരെ കർശനമായി നിരീക്ഷിക്കും. ഓരോ തീവണ്ടി എത്തുമ്പോഴും ഇവർ റെയിൽവേ സ്‌റ്റേഷനുകളിൽ സജീവമാകും. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ 24 മണിക്കൂർ ഈ സ്‌ക്വാഡ് സജീവമാണ്. എരുമേലിയിലും നിലയ്ക്കലിലും പ്രവർത്തകർ സജീവം.

വാട്സ്ആപ്പ് വഴി സന്ദേശം കൈമാറി യുവതികളെ വഴിയിൽ തടയുകയുമാണ് പദ്ധതി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. പൊലീസ് സുരക്ഷയിൽ ആരെങ്കിലും മലകയറാൻ എത്തിയാൽ അതു തടയാനുള്ള വ്യക്തമായ പദ്ധതികളും ഇവർ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് യുവതികൾ ദർശനത്തിനെത്തുമെന്ന് സൂചനയുണ്ട്. അതിനാൽ, വലിയ വാഹനങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. ഇതെല്ലാം അതീവ രഹസ്യമായാണ് നടക്കുന്നത്. ദേശീയ തലത്തിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകൾ എത്തുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഏത് തരത്തിലും യുവതികളെ പൊലീസ് സന്നിധാനത്ത് എത്തിക്കുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.

ദർശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പുലർച്ചെ 4.45ന് വിമാനമിറങ്ങുമെന്നുള്ള സന്ദേശങ്ങളും ഇത്തരം ഗ്രൂപ്പുകൾ വഴി പ്രചരിച്ചിരുന്നു. തൃപ്തി ദേശായിയുടെ യാത്രാ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. എന്നിട്ടും എല്ലാം പുറത്തായി. വിമാനത്തിന്റെ പേരും പുറപ്പെട്ട സമയവുമുൾപ്പെടെയുള്ള വിവരങ്ങളാണ് പ്രചരിച്ചിരുന്നത്. ആദ്യം കുറച്ചുപേരാണ് തൃപ്തിയെ തടയാനുണ്ടായിരുന്നതെങ്കിലും പിന്നീട് കൂടുതൽ ആളുകളെത്തി. സംഘടിതമായ ഇടപെടൽ ഇക്കാര്യത്തിൽ നടന്നു. ചെങ്ങന്നൂരിൽ മേരി സ്വീറ്റിയെത്തിയപ്പോഴും ഇതൊക്കെയാണ് നടന്നത്. ശബരിമലയിൽ യുവതികളെത്തിയാൽ തന്ത്രി നട അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പമ്പയിൽ നിന്ന് യുവതികൾ മലകയറിയാൽ അതിവേഗം ഇക്കാര്യം സന്നിധാനത്ത് എത്തിക്കാനും പരിവാറുകാർ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ശബരിമലയുമായുള്ള വിവരങ്ങൾ ച്രചരിപ്പിക്കാനും സംഘടനകൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. സേവ് ശബരിമലയെന്നാണ് കൊച്ചിയിൽ ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പിന്റെ പേര്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP