Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നിധാനത്തെ സംഘർഷഭരിതമാക്കിയവരെന്ന് സർക്കാർ ആരോപിച്ച ആർഎസ്എസിനെ തന്നെ ശബരിമലയിലെ അന്നദാന ചുമതല നൽകി ദേവസ്വം ബോർഡ്; നടപടി അന്നദാന ഫണ്ടിൽ പണമില്ലെന്ന് ചൂണ്ടിക്കാട്ടി; മുഖ്യശത്രു ആർഎസ്എസ് എന്നും ക്ഷേത്രത്തെ തകർക്കാൻ ശ്രമിക്കുന്നെന്നും ആരോപിക്കുന്ന പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പ് കയ്യോടെ പിടിക്കപ്പെട്ടു; പുറത്തുവരുന്നത് സമരം ഒത്തുതീർപ്പിന് പിന്നിലെ ഒത്തുകളിയെന്ന് കോൺഗ്രസ്

സന്നിധാനത്തെ സംഘർഷഭരിതമാക്കിയവരെന്ന് സർക്കാർ ആരോപിച്ച ആർഎസ്എസിനെ തന്നെ ശബരിമലയിലെ അന്നദാന ചുമതല നൽകി ദേവസ്വം ബോർഡ്; നടപടി അന്നദാന ഫണ്ടിൽ പണമില്ലെന്ന് ചൂണ്ടിക്കാട്ടി; മുഖ്യശത്രു ആർഎസ്എസ് എന്നും ക്ഷേത്രത്തെ തകർക്കാൻ ശ്രമിക്കുന്നെന്നും ആരോപിക്കുന്ന പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പ് കയ്യോടെ പിടിക്കപ്പെട്ടു; പുറത്തുവരുന്നത് സമരം ഒത്തുതീർപ്പിന് പിന്നിലെ ഒത്തുകളിയെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ നിന്നും ബിജെപിയും ആർഎസ്എസും തൽക്കാലത്തേക്കെങ്കിലും സമരം അവസാനിപ്പിച്ചത് പിന്നിലെ കാരണം എന്താണ്? ഇതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണം ഇന്നലെ ഉന്നയിച്ചത് കോൺഗ്രസായിരുന്നു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഒത്തുതീർപ്പെന്ന കോൺഗ്രസ് ആരോപണത്തെ ശരിവെക്കുന്ന വിധത്തിൽ ഒരു സംഭവം പുറത്തുവന്നു. ബിജെപിയുടെ ശബരിമല സമരം സന്നിധാനത്ത് നിന്നും സെക്രട്ടറിയേറ്റിലേക്ക് സമരം മാറ്റിയതിന് പിന്നിൽ ചില ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ബിജെപിയുടെ ശബരിമല സമരം സന്നിധാനത്ത് നിന്നും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനം സർക്കാരുമായുള്ള ഒത്തുതീർപ്പാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ശബരിമലയിൽ അന്നദാനം നടത്താനുള്ള അവകാശം ആർഎസ്എസ് അനുകൂല സംഘടനയ്ക്ക് നൽകി കൊണ്ടുള്ള ദേവസ്വം ബോരഡ് നീക്കമാണ് വിവാദത്തിന്് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദേവസ്വം ബോർഡ് യോഗത്തിലാണ് ശബരിമല സമരത്തിൽ മുന്നിൽ നിന്ന അയ്യപ്പസേവാ സമാജം എന്ന സംഘടനയ്ക്ക് കരാർ നൽകാൻ തീരുമാനമായത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം മൂന്ന് വർഷത്തിലധികമായി ദേവസ്വം ബോർഡ് നടത്തിവന്ന അന്നദാനം മതിയായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പസേവാ സമാജത്തിന് നൽകുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശം പോലും മറികടന്നാണ് ദേവസ്വം ബോർഡിന്റെ നീക്കമെന്നും ആരോപണമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശബരിമലയിലെ അന്നദാനം വിവിധ സംഘടനകളാണ് നടത്തിവന്നത്. എന്നാൽ ഇത്തരം സംഘടകൾക്കെതിരെ പണപ്പിരിവ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ് മൂന്ന് വർഷം മുമ്പ് ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്നദാനത്തിനുള്ള അവകാശം ദേവസ്വം ബോർഡിന് മാത്രമായി നൽകിയത്.

ഇതനുസരിച്ച് അന്നദാനത്തിനുള്ള സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വരുമാനം കുറവാണെന്നും അന്നദാനവുമായി മുന്നോട്ട് പോകാനാവില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്. അന്നദാനം നടത്താമെന്ന് വാഗ്ദ്ധാനം ചെയ്ത് രംഗത്ത് വന്നത് അയ്യപ്പസേവാ സമാജം മാത്രമാണെന്നും അതുകൊണ്ടാണ് കരാർ നൽകിയതെന്നുമാണ് ദേവസ്വം ബോർഡ് വൃത്തങ്ങൾ വിശദീകരിക്കുന്നു.

മുൻ ബിജെപി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ തുടങ്ങിയ സംഘടനയായ അയ്യപ്പസേവാ സമാജത്തിന്റെ ഇപ്പോഴത്തെ ചുമതല സ്വാമി അയ്യപ്പദാസിനാണ്. അതേസമയം. കോടതിയുടെ അനുമതിയില്ലാതെ ഇത്തരം ഒരു സംഘടനയ്ക്ക് അന്നദാന കരാർ നൽകുന്നത് സമവായ നീക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ശുഭവാർത്തയുണ്ടാകുമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനോടൊപ്പം ചേർത്ത് വായിക്കണം.

ശബരിമലയിൽ സംഘർഷമുണ്ടാക്കിയ വത്സൻ തില്ലങ്കേരിയെ മുഖ്യമന്ത്രി പിന്തുണച്ചതും സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതും ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ശബരിമലയിൽ പ്രതിഷേധ നടത്തിയതും സമരത്തിന് മുന്നിൽ നിന്നതും വത്സൻ തില്ലങ്കേരി അടക്കമുള്ള ആർഎസ്എസുകാരായിരുന്നു. ഇവരോട് യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പറഞ്ഞത്. ഇതിനിടെയാണ് ഇപ്പോൾ ബിജെപി സമര രംഗത്തു നിന്നും പിൻവലിയുന്ന ഘട്ടത്തിൽ ആർഎസ്എസ് അനുകൂല സംഘടനയ്ക്ക് അന്നദാന ചുമതല നൽകിയത് വിവാദമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP