Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി ഭക്തർ ശരണം വിളിച്ചു പ്രതിജ്ഞയോടെ പ്രതിഷേധം നടത്തും; പന്തളം കൊട്ടാരത്തിന്റെ പിന്തുണയോടെ തയ്യാറാവുന്നത് ആയിരങ്ങളുടെ പ്രതിഷേധം; തിരുവനന്തപുരത്ത് രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ തെരുവിൽ; ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ഭക്തർ തെരുവിലെത്തിയതോടെ കൈയും കെട്ടി നിൽക്കാനാവില്ലെന്ന് അറിഞ്ഞ് ബിജെപിയും ഒപ്പം ചേരുന്നു; ജനരോഷം ഭയന്ന് അനുകൂലിച്ചിരുന്ന ആർഎസ്എസും എസ്എൻഡിപിയും മൗനത്തിൽ; പ്രതിസന്ധിയിലായത് സർക്കാർ

ഇന്ന് സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി ഭക്തർ ശരണം വിളിച്ചു പ്രതിജ്ഞയോടെ പ്രതിഷേധം നടത്തും; പന്തളം കൊട്ടാരത്തിന്റെ പിന്തുണയോടെ തയ്യാറാവുന്നത് ആയിരങ്ങളുടെ പ്രതിഷേധം; തിരുവനന്തപുരത്ത് രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ തെരുവിൽ; ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ഭക്തർ തെരുവിലെത്തിയതോടെ കൈയും കെട്ടി നിൽക്കാനാവില്ലെന്ന് അറിഞ്ഞ് ബിജെപിയും ഒപ്പം ചേരുന്നു; ജനരോഷം ഭയന്ന് അനുകൂലിച്ചിരുന്ന ആർഎസ്എസും എസ്എൻഡിപിയും മൗനത്തിൽ; പ്രതിസന്ധിയിലായത് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുന്ന വിധത്തിലേക്ക് നയിക്കുന്ന പ്രക്ഷോഭമായി മാറുമോ എന്ന കടുത്ത ആശങ്കയിലാണ് സർക്കാർ. പിണറായി സർക്കാറിന്റെ നിലപാടാണ് കോടതി വിധി എതിരാകാൻ ഇടയാക്കിയതെന്ന നിലപാടുമായി ഹിന്ദു സംഘടനകൾ തെരുവിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. ഇന്ന് മുതൽ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. അയ്യപ്പ ഭക്തർ വൈകാരികമായാണ് ഈ വിഷയത്തെ എടുക്കുന്നത്. അതുകൊണ്ട് കോടതി വിധിക്കെതിരെയാണ് ഇവർ രംഗത്തിറങ്ങിയത്.

തിരുവനന്തപുരത്ത് ഗണപതി കോവിലിന് സമീപം ഭക്തർ ശരണം വിളിച്ചു കൊണ്ട് തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്. പന്തളം കൊട്ടാരം സ്ത്രീ പ്രവേശനത്തെ ശക്തമായി എതിർക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ഭക്തർ തെരുവിലെത്തിയതോടെ കൈയും കെട്ടി നിൽക്കാനാവില്ലെന്ന് അറിഞ്ഞ് ബിജെപിയും ഒപ്പം ചേരാൻ ഒരുങ്ങുകയാണ്. ഹിന്ദുജനങ്ങൾ ഈ വിഷയത്തെ വൈകാരികമായി എടുത്തതോടെ ആർഎസ്എസും ഈ വിഷയത്തിൽ പിന്നോട്ടാണ്. ജനരോഷം എതിരാകുമെന്ന് ഭയപ്പാടിലാണ് ആർഎ്‌സഎസും. അതേസമയം സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്.

ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ വേണ്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയെന്നു പന്തളം കൊട്ടാരം. അയ്യപ്പ ഭക്തരുടെ പ്രതിനിധികൾ എന്ന നിലയിൽ സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ സമീപിക്കും. ഇക്കാര്യത്തിൽ നിയമ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും ഭക്തരുടെ സംഘടനകളുമായി സഹകരിച്ചും തുടർ നടപടി സ്വീകരിക്കുമെന്ന് കൊട്ടാരം നിർവാഹക സമിതി അധ്യക്ഷൻ പി.ജി.ശശികുമാര വർമ പറഞ്ഞു.

വിധിക്കെതിരായ പ്രതിഷേധത്തിനു കൊട്ടാരം നേതൃത്വം നൽകും. കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ പ്രതിനിധികൾ എന്ന നിലയിലാണ് പ്രതിഷേധം ഏറ്റെടുക്കുന്നത്. ഹൈന്ദവ സംഘടനകളെയും പ്രതിഷേധത്തിൽ പങ്കെടുപ്പിക്കും. ആദ്യ പടിയായി ഇന്നു നാമജപ യാത്ര നടത്തും. വൈകിട്ട് നാലിനു പന്തളം മെഡിക്കൽ മിഷൻ സെന്റർ ജംക്ഷനിൽ നിന്നു തുടങ്ങുന്ന യാത്ര തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിനു മുന്നിൽ സമാപിക്കും. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും മാറ്റം വരുത്താൻ അനുവദിക്കില്ല. ശബരിമലയിൽ ലിംഗവിവേചനമുണ്ടെന്ന സുപ്രീം കോടതി പരാമർശത്തെ തള്ളുന്നു. സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കുന്നതിനു തടസ്സമില്ല. ആകെയുള്ളത് യുവതി നിയന്ത്രണം മാത്രമാണെന്നും ശശികുമാര വർമ പറഞ്ഞു.

ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ വേണ്ടി മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണു ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയെന്നാണ് പന്തളം കൊട്ടാരം ആദ്യം പ്രതികരിച്ചത്. അയ്യപ്പ ഭക്തരുടെ പ്രതിനിധികൾ എന്ന നിലയിൽ സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ കൊട്ടാരം സമീപിക്കും. ഇക്കാര്യത്തിൽ നിയമ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും ഭക്തരുടെ സംഘടനകളുമായി സഹകരിച്ചും ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നു പന്തളം കൊട്ടാരം നിർവാഹക സമിതി അധ്യക്ഷൻ പി.ജി. ശശികുമാരവർമ പറഞ്ഞു.

ജഡ്ജിമാർക്ക് ഇക്കാര്യങ്ങൾ പോലും അറിയില്ലെങ്കിൽ അവർ എങ്ങനെയാണു ജനങ്ങൾക്കു സാമാന്യ നീതി നടപ്പാക്കി നൽകുന്നത്. ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അഭിഭാഷകർ ശ്രമിച്ചെങ്കിലും അതൊന്നും വിധിന്യായത്തിൽ ഉൾപ്പെടുത്താൻ പോലും കോടതി തയാറായില്ല. മാസമുറ സമയത്തു സ്ത്രീകൾക്കു ക്ഷേത്രങ്ങളിൽ കയറാനുള്ള വിലക്ക് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ മറവിൽ എടുത്തു കളഞ്ഞിരിക്കുകയാണ്. സതി നിർത്തലാക്കിയതുമായി ബന്ധപ്പെടുത്തി വിധിയെ കൂട്ടിവായിക്കുന്നവർ പൊട്ടക്കണ്ണൻ ആനയെ കണ്ടതിനു തുല്യമാണ്. അയ്യപ്പനെ ദുഷ്ടതയിൽനിന്നു രക്ഷിക്കാൻ പന്തളം കൊട്ടാരം ബാധ്യസ്ഥമാണ്. വിധി പ്രസ്താവിച്ച ജഡ്ജിമാർക്ക് നല്ല ബുദ്ധി തോന്നണേയെന്നും അവരെ രക്ഷിക്കണേയെന്നുമാണു പ്രാർത്ഥിക്കാനുള്ളത്.

കോടതി വിധിയിൽ പ്രതിഷേധിച്ച് പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം പന്തളം ജംക്ഷനിൽ നാമജപ യാത്ര നടത്തുന്നുണ്ട്. സംസ്ഥാന വ്യാപകമായി വിവിധ ഇടങ്ങളിൽ നാമജപ യാത്ര നടത്തും. അതിനിടെ ശബരിമലയിൽ വിശ്വാസികളുടെ വികാരം സംരക്ഷിക്കാൻ ജീവന്മരണ പോരാട്ടത്തിനിറങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയും വ്യക്തമാക്കി. യുവമോർച്ചയുടെയും മഹിളാമോർച്ചയുടെയും നേതൃത്വത്തിൽ ആദ്യഘട്ട സമരവും ബോധവൽക്കരണവും നടത്തും.

വിധിയുടെ മറവിൽ ശബരിമലയെ തകർക്കാനുള്ള ശ്രമമാണു സിപിഎം നടത്തുന്നത്. കാനനവാസനും നൈഷ്ഠിക ബ്രഹ്മചാരിയുമായ പ്രതിഷ്ഠയുടെ സവിശേഷതകൾ കോടതിയെ ബോധിപ്പിക്കാത്തതിനാലാണ് ഇത്തരമൊരു വിധിയുണ്ടായത്. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളുടെ സ്ഥിതിയല്ല ഇവിടത്തേത്. കേസ് എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നതുതന്നെ നിഗൂഢമാണ്. ഓർഡിനൻസിലൂടെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ തയാറാകണം. വിഷയത്തെ രാഷ്ട്രീയ പ്രശ്‌നമായി വളർത്താൻ ഇടയാക്കരുത്. ശ്രീധരൻപിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP