1 usd = 71.10 inr 1 gbp = 91.44 inr 1 eur = 80.89 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.65 inr

Jan / 2019
17
Thursday

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പ്രത്യേകം റിസ്‌ക്ക് എടുത്തു കൊണ്ടുവന്ന വനിതാ പൊലീസുകാരും മുങ്ങി; സർവ്വ സുരക്ഷയും ഒരുക്കിയിട്ടും നിയന്ത്രണം മുഴുവൻ ആർഎസ്എസ് ഏറ്റെടുത്തു; പൊലീസ് ആകെ ചെയ്തത് കയറാൻ എത്തിയ യുവതികളെ തിരിച്ചയക്കുക മാത്രം; വീരവാദം മുഴക്കിയ സർക്കാറിന് നാണക്കേട് മാത്രം സമ്മാനിച്ച പൊലീസ് വീഴ്‌ച്ചയിൽ അന്വേഷണം; മണ്ഡലകാലത്ത് അടിമുടി മാറ്റങ്ങൾ

November 08, 2018 | 06:44 AM IST | Permalinkസന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും പ്രത്യേകം റിസ്‌ക്ക് എടുത്തു കൊണ്ടുവന്ന വനിതാ പൊലീസുകാരും മുങ്ങി; സർവ്വ സുരക്ഷയും ഒരുക്കിയിട്ടും നിയന്ത്രണം മുഴുവൻ ആർഎസ്എസ് ഏറ്റെടുത്തു; പൊലീസ് ആകെ ചെയ്തത് കയറാൻ എത്തിയ യുവതികളെ തിരിച്ചയക്കുക മാത്രം; വീരവാദം മുഴക്കിയ സർക്കാറിന് നാണക്കേട് മാത്രം സമ്മാനിച്ച പൊലീസ് വീഴ്‌ച്ചയിൽ അന്വേഷണം; മണ്ഡലകാലത്ത് അടിമുടി മാറ്റങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആട്ടച്ചിത്തിരക്കായി ശബരിമല തുറന്നപ്പോൾ മുതൽ കഴിയും വരെ നടന്ന സംഭവങ്ങളിൽ സംഘർഷം ഒഴിവായി എന്ന ആശ്വാസത്തിലാണ് പൊലീസ് എങ്കിലും പൊതുചിത്രം സർക്കാറിനാകെ സമ്മാനിച്ചത് നാണക്കേടാണ്. സന്നിധാനത്ത് അടക്കം ആയിരക്കണക്കിന് പൊലീസുകാരെ നിയോഗിച്ചും മറ്റും ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിട്ടും സന്നിധാനം പൂർണാമായും ആർഎസ്എസിന്റെ നിയന്ത്രണത്താലായിരുന്നു. ക്രിമിനലുകളെ തടയാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടും സന്നിധാനത്ത് സംഘർഷത്തിൽ പ്രതിയായ വ്യക്തി പോലും ക്ഷേത്രത്തിലെത്തി പൊലീസിനെ വെല്ലുവിൡു. ഇതോടെ എവിടെ പൊലീസിന്റെ ഫേസ് ഡിറ്റക്ഷൻ മെഷീൻ എന്നചോദ്യങ്ങളും ഉയർന്നു. സംഘർഷം ഉണ്ടായപ്പോൾ പൊലീസ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തത് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി ആയിരുന്നു. കൊലപാതക കേസിൽ പ്രതികൂടിയായ ആർഎസ്എസ് നേതാവ് പൊലീസ് മെഗാഫോൺ ഉപയോഗിച്ച് സന്നിധാനം നിയന്ത്രിച്ചത് പൊലീസിനെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ ഏടായി മാറി. ഈ നാണക്കേട് മറയ്ക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ പൊലീസ് നേതൃത്വം.

ശബരിമലയിലെ സുരക്ഷയിൽ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്നലെ ചേർന്ന പൊലീസ് ഉന്നതതല യോഗം വിലയിരുത്തിയത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ റിപ്പോർട്ട് ചെയ്യാൻ സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനോടു ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. മണ്ഡലകാലത്തിനായി സന്നിധാനം തുറക്കുമ്പോൾ എന്തൊക്കെ നടപടി കൈക്കൊള്ളണം എന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനും പൊലീസ് തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ 16നു തുടങ്ങുന്ന മണ്ഡലമകരവിളക്കു സീസണിൽ സുരക്ഷാ ക്രമീകരണം അടിമുടി മാറ്റാനാണു സാധ്യത. ഇന്നലെ ഡിജിപിയുടെ സാന്നിധ്യത്തിൽ ചേർന്ന അനൗദ്യോഗിക യോഗത്തിലാണു വീഴ്ച സംബന്ധിച്ച വിലയിരുത്തൽ ഉണ്ടായത്.

ചിത്തിര ആട്ടത്തിരുനാളിനു തിങ്കളാഴ്ച വൈകിട്ടു നട തുറക്കുന്നതിനു മുന്നോടിയായി പൊലീസ് വൻ സുരക്ഷാ ഒരുക്കങ്ങൾ നടത്തിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ സന്നിധാനത്തെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. ചെറുസംഘങ്ങളായെത്തി ഒത്തുകൂടിയ പ്രതിഷേധക്കാരെ തിരിച്ചയയ്ക്കാൻ കഴിഞ്ഞില്ല. പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തന്നെ ഒന്നും നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിൽ മുങ്ങിയ അവസ്ഥയുണ്ടായി. സന്നിധാനത്ത് ആദ്യമായി വിന്യസിച്ച 15 വനിതാ പൊലീസുകാരെയും അധികമാരും പുറത്തുകണ്ടില്ല. തില്ലങ്കേരിയുടെ നേതൃത്വത്തിൽ ആർഎസ്എസ് സ്ഥലത്തു തമ്പടിച്ചതോടെയാണ് ഇവരെല്ലാം പതിയെ രംഗംവിട്ടത്.

ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിക്കുന്നതും പതിനെട്ടാം പടിയിൽനിന്നു പ്രതിഷേധക്കാരോടു സംസാരിക്കുന്നതും ചാനലുകളിൽ കണ്ടപ്പോൾ തന്നെ ഐജി അജിത്തുമായി ഡിജിപി ഫോണിൽ സംസാരിച്ചിരുന്നു. എസ്‌പിമാർക്കു ചുമതല നൽകിയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വൽസൻ തില്ലങ്കേരി പൊലീസ് മൈക്കെടുത്ത സംഭവം മുഖ്യമന്ത്രി പിണറായി വിജയനും വലിയ നാണക്കേടാണ് സമ്മാനിച്ചത്. ആർഎസ്എസിനും ബിജെപിക്കും സർക്കാർ പരവതാനി വിരിക്കുന്നു എന്ന ആക്ഷേപം ഉണ്ടാകാനും ഇത് ഇടയാക്കി. മുഖ്യമന്ത്രിയുടെ വാക്കുകൾ വെറും വാചകമടിയാണെന്ന് കുട്ടികൾ പോലും പറഞ്ഞു കളിയാക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ. അടുത്ത ദിവസങ്ങളിലായി അദ്ദേഹം സമവായത്തിന്റെ പാതയിലാണ് നീങ്ങുന്നതും.

ചെറുമകന്റെ ചോറൂണിനെത്തിയ 52 വയസ്സുകാരി ലളിതയ്ക്കു നേരെ പ്രതിഷേധം ശക്തമായതിനെ തുടർന്നു സന്നിധാനത്ത് തമ്പടിച്ചവരോട് വത്സൻ തില്ലങ്കേരി സംസാരിക്കുന്ന അവസ്ഥ വന്നത്. പൊലീസ് നൽകിയ മൈക്കിലൂടെയാണ് ഇദ്ദേഹം പ്രവർത്തകരോടു സംസാരിച്ചത്. തൊട്ടടുത്തായി ഉേേദ്യാഗസ്ഥരും ഉണ്ടായിരുന്നു. വൻ സുരക്ഷാസന്നാഹം സന്നിധാനത്ത് പൊലീസ് ഒരുക്കിയിട്ടും പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ബിജെപി നേതാക്കളുടെ സഹായം തേടിയ പൊലീസ് നടപടിയാണ് വിമർശിക്കപ്പെട്ടത്. യുവതീ പ്രവേശം സംശയിച്ചു ഭക്തർ പ്രതിഷേധം ശക്തമാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ വത്സൽ തില്ലങ്കേരി ഉണ്ടായിരുന്നു. എന്നാൽ ദർശനത്തിന് എത്തിയ സ്ത്രീകൾക്ക് 50 വയസു കഴിഞ്ഞെന്ന് ബോധ്യപ്പെട്ടതോടെ പ്രതിഷേധക്കാരെ ശാന്തരാക്കാനും വത്സൻ മുന്നിട്ടിറങ്ങി. പൊലീസിന്റെ അനൗൺസ്‌മെന്റ് മൈക്കിലൂടെ വേണ്ട നിർദ്ദേശങ്ങൾ ഭക്തർക്കു നൽകി. പൊലീസ് നിസ്സഹായരായി നോക്കിനിൽക്കുമ്പോഴായിരുന്നു തില്ലങ്കേരിയുടെ ഇടപെടൽ.

'നമ്മൾ ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാർ ആയിട്ടാണ്. ഇവിടെ ചിലയാളുകൾ ഈ കൂട്ടത്തിൽ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ചു വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തിൽ വീണു പോകാൻ പാടില്ല. നമ്മൾ ശാന്തമായി, സമാധാനമായി ദർശനം നടത്തണം. ദർശനം നടത്താൻ പ്രായപരിധിക്കു പുറത്തുള്ളവർ വന്നാൽ അവർക്കു സഹായവും ചെയ്തുകൊടുക്കണം. പ്രായപരിധിയിലുള്ളവരെ തടയാൻ വേണ്ടിയിട്ടുള്ള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്. നമ്മുടെ വൊളന്റിയർമാരുണ്ട്. അവിടെ പമ്പ മുതൽ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്നിട്ട് ആർക്കും ഇങ്ങോട്ട് വരാൻ പറ്റില്ല' തില്ലങ്കേരി പറഞ്ഞു.

'നമ്മൾ ആവശ്യമില്ലാതെ വികാരാധീനരാകേണ്ടതില്ല. ശബരിമല കലാപകേന്ദ്രമാക്കണം എന്നു പ്രചരണം നടത്തുന്ന ആളുകൾക്ക് ഇന്ന് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായിക്കിട്ടണമെന്ന് ആഗ്രഹമുണ്ട്. അവരുടെ കെണിയിൽ വീഴാനാണോ ഉദ്ദേശിക്കുന്നത്? സ്വയം വൊളന്റിയർമാരായി ശാന്തമായ രീതിയിൽ നടയിറങ്ങാൻ സാധിക്കണം. പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ കെണിയിൽ വീഴാൻ പാടില്ല. നമ്മൾ ശാന്തമായി ഇരുന്നാൽ മതി. എല്ലാവരെയും ആവശ്യമായി വരേണ്ട സന്ദർഭം വരികയാണെങ്കിൽ വിളിക്കും. അപ്പോൾ വന്നാൽ മതി. ഇങ്ങനെ ആവർത്തിച്ചുപറയുന്നതു നമുക്കു മോശമാണ്. അതിന് ഇടയാക്കരുത്' അദ്ദേഹം വ്യക്തമാക്കി.

തില്ലങ്കേരി ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. എന്നാൽ, പതിനെട്ടാം പടിയിൽ അടക്കം അദ്ദേഹം കയറിയത് വിവാദങ്ങൾക്കും ഇടയാക്കി. ഇതെല്ലാം പൊലീസിന്റെ വീഴ്‌ച്ചയായി വ്യാഖ്യാനിക്കപ്പെട്ടു. അതിനിടെ ശബരിമല സുരക്ഷയുടെ കാര്യത്തിൽ കോടതി ഇടപെടലും സർക്കാറിനെ വെട്ടിലാക്കുന്നുണ്ട്. ശബരിമലയിൽ മാധ്യമപ്രവർത്തകരെയും യഥാർഥ ഭക്തരെയും തടഞ്ഞിട്ടില്ലെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്നു കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നതായും പൊലീസ് ഹൈക്കോടതിയെ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയപ്പോൾ അറിയിച്ചു. സുപ്രീം കോടതി വിധിക്കെതിരെ ചില ഹിന്ദു സംഘടനകൾ പ്രതിഷേധത്തിനു പദ്ധതിയിട്ടിട്ടുണ്ടെന്നു കേരളം, തമിഴ്‌നാട്, കർണാടക ചീഫ് സെക്രട്ടറിമാർക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം തടയാൻ നടപടി വേണമെന്നും നിർദ്ദേശമുണ്ടായിരുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ വിശദീകരിച്ചു. പൊലീസ് മാധ്യമവിലക്ക് ഏർപ്പെടുത്തിയെന്ന ഹർജിയാണു കോടതി പരിഗണിച്ചത്.

കഴിഞ്ഞ മാസപൂജ സമയത്തു ചില തീവ്രസംഘടനകൾ സ്ത്രീകളെ തടയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തതായി പൊലീസ് ചൂണ്ടിക്കാട്ടി. വനിതാ മാധ്യമപ്രവർത്തകർക്കു നേരെ അക്രമം ഉണ്ടായിരുന്നു. ഇക്കുറി സുരക്ഷ ഉറപ്പാക്കാനാണു കുറച്ചുനേരം നിയന്ത്രണം വേണ്ടിവന്നത്. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണു കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അറിയിച്ചു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആർത്തവ ബാങ്ക് പണ്ടേ അമേരിക്കയിലുണ്ട്; പാൽക്കാരൻ വന്നു പാൽ വാങ്ങും പോലെ നടപ്പില്ല; പശുവിന്റെ അകിടിൽ പോയി പാൽ എടുക്കും പോലെ ആർത്തവരക്തം സ്ത്രീശരീരത്തിൽനിന്നുമെടുക്കാൻ ആർക്കും അവകാശമോ അധികാരമോ ഇല്ലാ; കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കാമെന്ന വനിതാ ലീഗ് നേതാവ് ഷാഹിന നിയാസിയുടെ പരിഹാസത്തിന് മറുപടിയുമായി ഡോ.വീണ ജെ.എസ്
തട്ടിപ്പിനായി കടലാസുകമ്പനികളുണ്ടാക്കി കോടികൾ വായ്പ തരപ്പെടുത്തി; ഇല്ലാത്ത ഉത്പന്നങ്ങളുടെ കൃത്രിമ ബില്ലുകൾ ഉണ്ടാക്കി പണം പല ബാങ്കുകളിലായി തിരിച്ചും മറിച്ചും ഇട്ട് ഇടപാടുകൾ കൂട്ടിക്കാണിച്ചു; പണം തട്ടിയെടുത്ത ശേഷം വ്യാജപാസ്‌പോർട്ടുണ്ടാക്കി നാട്ടിലേക്ക് മുങ്ങി; യുഎഇയിലെ നാഷണൽ ബാങ്ക് ഓഫ് റാസൽ ഖൈമയിൽ നിന്ന് വായ്പ എടുത്ത് കടന്ന മലയാളികൾക്കെതിരെ നിയമനടപടി; ബാങ്ക് പ്രതിനിധികൾ നാളെ കൊച്ചിയിൽ
44 ദിവസം പിന്നിട്ടിട്ടും ഭരണസിരാകേന്ദ്രത്തെ വിറപ്പിക്കാനായില്ല; പിണറായിയും സഖാക്കളും തിരിഞ്ഞുനോക്കിയില്ല; സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റിയതിനെ ചൊല്ലി ആദ്യം തൊട്ടേ ആർഎസ്എസുമായി അഭിപ്രായ ഭിന്നത; നിരാഹാര സമരം ഏറ്റെടുക്കാൻ വിമുഖത കാട്ടി പ്രമുഖ നേതാക്കൾ; മണ്ഡലകാലം അവസാനിക്കുന്നതോടെ സമരം അപ്രസക്തമാകുമെന്ന തിരിച്ചറിവ്; ബിജെപിയുടെ ശബരിമല സമരം അവസാനിപ്പിക്കുന്നു; നിരോധനാജ്ഞ പിൻവലിച്ചത് വിജയമായി വിലയിരുത്തി 20 ന് സമരത്തിന് കർട്ടനിടും
ടി പി വധക്കേസ് പ്രതികളെ മാതൃകയാക്കി മറ്റൊരു കൊലക്കേസ് പ്രതിയും! മൂന്ന് കൊലക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിക്കുന്ന സിപിഎം പ്രവർത്തകൻ വിവാഹിതനായി; 40കാരനായ വടക്കുമ്പാട്ടെ ശ്രീജിത്ത് ഒരു മാസത്തെ പരോളിൽ ഇറങ്ങി കല്യാണം കഴിച്ചത് സിപിഎം പ്രാദേശിക നേതാവിന്റെ 20 വയസുകാരിയായ മകളെ; അതീവ രഹസ്യമായി നടന്ന വിവാഹത്തിന് അവസരം ഒരുക്കിയതും സഖാക്കളെന്ന് ആരോപണം
മനോരമയുടെ യുവ സാരഥികൾക്ക് അടിപതറുന്നോ? മനോരമ മാനേജിങ് എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ മക്കളായ അമിത് മാത്യുവും റിയാദ് മാത്യൂവും നയിക്കുന്ന റേഡിയോ മാംഗോയുടെ ഗൾഫ് നിലയം അടച്ചുപൂട്ടൽ ഭീഷണിയിൽ; ഓപ്പറേഷണൽ കോസ്റ്റ് സമാഹരിക്കുന്നതിൽ ദുബായ് നിലയം പരാജയം; വിടവാങ്ങാനുള്ള തീരുമാനം ദുബായ് റേഡിയോകളിൽ രണ്ടാമത് സ്ഥാനം അലങ്കരിക്കെ; ഒന്നുകിൽ പിരിയാം.. അല്ലെങ്കിൽ നാട്ടിൽ ജോലിയെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ്; ദുബായിലെ മാധ്യമ പ്രതിസന്ധി മൂർച്ഛിക്കുന്നു
ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കൊപ്പം നിന്ന സർവ്വ കന്യാസ്ത്രീകളെയും പാഠം പഠിപ്പിച്ച് കത്തോലിക്കാ സഭ; നാല് കന്യാസ്ത്രീകളും കുറുവിലങ്ങാട് മഠത്തിൽ നിന്നും ഉടൻ ഇറങ്ങുമെന്നും രാജ്യത്തെ വിവിധ മഠങ്ങളിലേക്ക് സ്ഥലംമാറ്റി മദർ സുപ്പീരിയറുടെ ഉത്തരവ്; സിസ്റ്റർ അനുപമയെ സ്ഥലം മാറ്റിയത് പഞ്ചാബിലേക്ക്; കോൺവെന്റ് വിട്ടുപോകില്ലെന്ന് കന്യാസ്ത്രീകൾ; പീഡനകേസിൽ ഫ്രാങ്കോയെ രക്ഷിക്കാൻ സഭയുടെ പിന്തുണയോടെ നാണംകെട്ട കളി തുടരുന്നു
ദുബായ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ക്ഷേമം അന്വേഷിക്കാൻ എത്തിയത് ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് സിഇഒ ആയ ആശാ ഗ്രൂപ്പ് കമ്പനിയുടെ ലേബർ ക്യാമ്പിൽ; ഉമ്മൻ ചാണ്ടിയുടെ വലം കൈയായ കമ്പനി എംഡി സിപി സാലിക്ക് തെരഞ്ഞെടുപ്പ് മോഹം ഉണ്ടെന്ന് റിപ്പോർട്ടുകൾ; രാഹുലിനെ ഉമ്മൻ ചാണ്ടി വ്യക്തിപരമായ താത്പര്യങ്ങൾക്ക് കരുവാക്കി എന്ന ആക്ഷേപവുമായി ഐ ഗ്രൂപ്പ്; രാഹുലിന്റെ ലേബർ ക്യാമ്പ് സന്ദർശനം കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾക്ക് എരിവ് പകരുന്നു; അനാവശ്യ വിവാദങ്ങളിൽ എഐസിസിക്ക് അതൃപ്തി
ഒരു ആന്ധ്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ട് പ്രതിഷ്ഠ ഏതെന്ന് ചോദിച്ചു; പെട്ടെന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്ന്; ഉടൻ തന്നെ സംഭാവനകൾ കൂമ്പാരമായി; തട്ടേക്കാട് പക്ഷിനിരീക്ഷണത്തിനിടെ ശല്യം ഒഴിവാക്കാൻ ഒരുകല്ലെടുത്ത് കുത്തിവച്ചപ്പോൾ നടന്നത് അതിശയിപ്പിക്കുന്ന സംഭവങ്ങൾ; സുധീഷ് തട്ടേക്കാടിന്റെ പോസ്റ്റ് വൈറലാകുന്നു
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
പീഡിപ്പിച്ച ശേഷം വിവരം ഭർത്താവറിയാതിരിക്കാൻ കാശു ചോദിച്ച് ബ്ലാക് മെയിലിംഗും ചെയ്തു; ഓർത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം അതിരു കടന്നപ്പോൾ വീട്ടമ്മ ആത്മഹത്യ ചെയ്തു; നീതി തേടി പൊലീസിന്റെ മുമ്പിലും സഭാ നേതൃത്വത്തിന്റെ മുമ്പിലും കയറി ഇറങ്ങി മടുത്ത് ഒരു പാവം ഭർത്താവ്; നേതി തേടിയുള്ള കുറിച്ചിക്കാരൻ റെജിയുടെ പോരാട്ടം വിജയിക്കുമോ?
600 പവനും ആഡംബരഫ്ലാറ്റും 25ലക്ഷം രൂപയും മകളുടെ കല്യാണത്തിന് സ്ത്രീധനം; 15 ലക്ഷം ചെലവെന്ന വാദം പൊളിച്ചത് വിവാഹ വീഡിയോയിലൂടെ; മകളെ എംഡിക്കാരിയാക്കാൻ വാരിയെറിഞ്ഞത് ഒന്നര കോടി; മകനെ ഡോക്ടറാക്കാൻ ഒരു കോടിയും; ഐഎഎസുകാരന്റെ വെട്ടിപ്പിടിക്കൽ തുടങ്ങിയത് വ്യവസായ വകുപ്പിൽ വച്ചും; വിജിലൻസ് സംശയിച്ചത് 1.80കോടിയുടെ അനധികൃതസമ്പാദ്യം; കണ്ടെത്തിയത് 11 കോടിയുടെ ക്രമക്കേടും; ടിഒ സൂരജിനെ കുടുക്കിയത് ഇപ്പോൾ വീട്ടിലിരിക്കുന്ന ജേക്കബ് തോമസിന്റെ അന്വേഷണം തന്നെ  
ചെറിയ കളികളിലൂടെ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി; മഞ്ജുവിനെ വിവാഹം കഴിച്ചതിലൂടെ ഭാര്യയിൽ അവകാശം ഉറപ്പിക്കാൻ വീട്ടിലിരുത്തി; ദിനേശ് പണിക്കരെ അഴിക്കുള്ളിലാക്കി പ്രതികാരയാത്രയ്ക്ക് തുടക്കമിട്ടു; ഉദയപുരം സുൽത്താനെ രക്ഷിക്കാനെത്തിയ നിർമ്മാതാവിനെ കുടുക്കിയത് ചതിയിലൂടെ; ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ! പല്ലിശേരിയുടെ പരമ്പരയിലെ നാലാം ഭാഗം
കോബാറിലെ കുടുംബവീട്ടിൽ ജിഫിലി ഉറങ്ങാൻ കിടക്കുമ്പോൾ ആരുകരുതി ഉണരില്ലെന്ന്! ജിഫിന്റെ മുറിയിൽ കിടക്കാൻ വാശിപിടിച്ചും അവന്റെ പുതപ്പ് പുതച്ചും വഴുതി വീണത് അവസാന ഉറക്കത്തിലേക്ക്; ഒരുമാസം മുമ്പേ സഹോദരൻ വിടവാങ്ങിയപ്പോൾ ജിഫിലി ഹൃദയം പൊട്ടി പാടിയ 'മറുകരയിൽ നാം കണ്ടീടും' എന്ന ഗാനം ഓർത്ത് അച്ഛൻ ജോർജും കുടുംബവും; ഇത്തവണ ആ ഗാനം മുഴങ്ങുക ജിഫിലിക്കായ്; സൗദിയിൽ രണ്ടുമക്കളുടെയും മരണം ഹൃദയാഘാതം മൂലം; ചെങ്ങന്നൂരിലെ കുടുംബത്തിന്റെ ദുരന്തത്തിൽ ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ
തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും
അകമണ്ണിൽ ചതരഞ്ഞത് തീർന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേർ; എതിരെ വന്ന ബസ് കാണാതെ ടിപ്പർ ലോറിയെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ടേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോൾ ദുബായിൽ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളിൽ ഒന്ന്
കൂട്ടുകാരിയുടെ കല്യാണത്തിന് പോകും വഴി ഫേസ്‌ബുക്ക് വീഡിയോയിൽ പെൺകുട്ടികൾ പറഞ്ഞത് കുസൃതി കാര്യങ്ങൾ; തട്ടമിട്ട കുട്ടികളുടെ തമാശപറച്ചിൽ കാര്യമായെടുത്ത് ആങ്ങളമാരുടെ സൈബർ ആക്രമണം; നാടിനെ അവഹേളിച്ചെന്ന് പറഞ്ഞ് കുപിതനായി വരന്റെ കൂട്ടുകാരും ഗ്രാമവാസികളും; അവഹേളനം ഭീഷണിയിലേക്ക് നീങ്ങിയതോടെ സംഭവം അവസാനിച്ചത് പൊലീസ് കേസിൽ; മലപ്പുറത്തെ കല്യാണം കൂടാൻ പോയ പെൺകുട്ടികൾ പുലിവാല് പിടിച്ച കഥ ഇങ്ങനെ
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം