Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദർശനം ഇന്നും നാളേയും കൂടി മാത്രം; 20ന് രാവിലെ ആറിന് നട അടയ്ക്കും; അവസാന രണ്ട് ദിവസങ്ങളിൽ യുവതികളെ നേർവഴി കയറ്റാൻ പൊലീസ് നീക്കമെന്ന അഭ്യൂഹത്തെ തുടർന്ന് പമ്പ മുതൽ സന്നിധാനം വരെ തമ്പടിച്ചിരിക്കുന്നത് അനേകം സംഘപരിവാറുകാർ; ഒന്നും ചെയ്യാനാവാതെ പൊലീസ്; വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ മണ്ഡല-മകര വിളക്ക് കാലത്തിന് പരിസമാപ്തിയാകുന്നു  

ദർശനം ഇന്നും നാളേയും കൂടി മാത്രം; 20ന് രാവിലെ ആറിന് നട അടയ്ക്കും; അവസാന രണ്ട് ദിവസങ്ങളിൽ യുവതികളെ നേർവഴി കയറ്റാൻ പൊലീസ് നീക്കമെന്ന അഭ്യൂഹത്തെ തുടർന്ന് പമ്പ മുതൽ സന്നിധാനം വരെ തമ്പടിച്ചിരിക്കുന്നത് അനേകം സംഘപരിവാറുകാർ; ഒന്നും ചെയ്യാനാവാതെ പൊലീസ്; വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ മണ്ഡല-മകര വിളക്ക് കാലത്തിന് പരിസമാപ്തിയാകുന്നു   

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: യുവതി പ്രവേശന വിധിയിൽ മുങ്ങിയ ശബരിമല തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക്. ദർശനം നാളെ പൂർത്തിയാകും. 20ന് നട അടയ്ക്കും. തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പദർശനം ഇന്നലെ പൂർത്തിയായി. തീർത്ഥാടന കാലത്തെ നെയ്യഭിഷേകം ഇന്നു രാവിലെ 10നു പൂർത്തിയാകും. തുടർന്നു കളഭാഭിഷേകം. മാളികപ്പുറത്തെ എഴുന്നള്ളത്തും മണിമണ്ഡപത്തിലെ കളമെഴുത്തും. എഴുന്നള്ളത്ത് ഇന്നു ശരംകുത്തിയിലേക്കു പോകും. 20നു രാവിലെ 6നു നട അടയ്ക്കും. ഇതോടെ തീർത്ഥാടനം അവസാനിക്കും. 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ക്ഷേത്ര ദർശനമുള്ളത്.

തീർത്ഥാടന കാലത്തെ ദർശനം ശനിയാഴ്ച പൂർത്തിയാകുമെങ്കിലും ആശങ്കയിലാണ് സന്നിധാനവും പമ്പയും. അവസാന ദിവസങ്ങളിൽ സംഘമായി യുവതികളെ എത്തിച്ച് ദർശനം നടത്തിക്കാൻ പൊലീസ് ശ്രമിച്ചേക്കുമെന്ന സൂചനയാണ് ഇതിന് കാരണം. ബിന്ദുവിനേയും കനകദുർഗയേയും വളഞ്ഞ വഴിയിലൂടെയാണ് പൊലീസ് സോപാനത്ത് എത്തിച്ചത്. ഈ സാഹചര്യത്തിൽ അവസാന മണിക്കൂറിൽ ബലപ്രയോഗത്തിലൂടെയാണെങ്കിലും യുവതികളെ എത്തിക്കാനാണ് നീക്കം. രേഷ്മാ നിശാന്തും സുഹൃത്തുമാകും സന്നിധാനത്ത് എത്തുകയെന്നാണഅ സൂചന. കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവരെ രഹസ്യമായി എത്തിച്ചു ദർശനം നടത്തിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിൽ ഒരു കൂട്ടം യുവതികളെ കൊണ്ടുവരുന്നതായുള്ള പ്രചാരണം ശക്തമാണ്. കണ്ണൂരിൽ നിന്നുള്ള ഒരു സംഘം പൊലീസുകാർ മഫ്തിയിൽ ഇവിടെ കറങ്ങുന്നുണ്ട്. ഇവർക്ക് പ്രത്യേക ഡ്യൂട്ടിയില്ല. ബിന്ദുവിനേയും കനക ദുർഗയേയും രഹസ്യമായി എത്തിച്ചതും രേഷ്മ, ഷാനില എന്നിവർക്ക് അകമ്പടി വന്നതും ഇവരാണ്. അതിനാൽ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് ആചാരസംരക്ഷണ പ്രവർത്തകരും ഉണ്ട്. ഇതറിഞ്ഞ് സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്ന് കർമ സമിതിക്കാരും സംഘം പ്രവർത്തകരും എത്തിയിട്ടുണ്ട്. ഇവരുടെ സാന്നിധ്യം പമ്പ മുതൽ സന്നിധാനം വരെയുണ്ട്. ഇതോടെ ശബരിമലയിൽ സംഘർഷ സാധ്യത നിലനിൽക്കുകയാണ്. യുവതികളെത്തിയാൽ എന്ത് വിലകൊടുത്തും തടയുമെന്ന നിലപാടിലാണ് പരിവാറുകാർ. മഫ്തി പൊലീസുകാർ രഹസ്യമായി യുവതികളെ ദർശനത്തിനു കൊണ്ടുവരുന്നതിൽ സുരക്ഷാ ചുമതലയുള്ള പൊലീസുകാർക്ക് അതൃപ്തിയുണ്ട്. ഇത് പൊലീസിലും ഭിന്നതയുണ്ടാക്കുന്നു.

രേഷ്മാ നിശാന്ത്,ഷനില എന്നിവരെ വീണ്ടും ശബരിമലയിലെത്തിക്കാനാണ് ശ്രമം പരിവാറുകാരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനായി മഞ്ജുവിനേയും കനക ദുർഗയേയും എത്തിച്ച അരവണ പ്ലാന്റിന് സമീപത്ത് നിന്ന് ഭക്തരെ ഒഴിപ്പിച്ചു. വേഷപ്രച്ഛന്നരായി യുവതികളുമായി മല ചവിട്ടാനാണ് നീക്കം.പരമ്പരാഗത പാതകളിലും,ചെറിയാനവട്ടത്തു നിന്ന് ആരംഭിക്കുന്ന തിരുവാഭരണ പാതയിലും ,ചന്ദ്രാനന്ദൻ റോഡിൽ നിന്ന് ആരംഭിക്കുന്ന പഴയ കഴുത റോഡിലും കണ്ണുരിൽ നിന്നുള്ള മഫ്തി പൊലീസ് രഹസ്യ പരിശോധന നടത്തി. കഴിഞ്ഞ ദിവസം തന്നെ പൊലീസ് രേഷ്മയേയും,ഷനിലയേയും രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത് രഹസ്യമായി ആചാരലംഘനത്തിനു വഴിയൊരുക്കാനാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.അത് ശരിവയ്ക്കുന്നതാണ് ശബരിമലയിലെ പൊലീസ് നടപടികൾ.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ, സർക്കാരിനുവേണ്ടി, പൊലീസ് നടത്തിയ കള്ളക്കളി തുറന്നുകാട്ടി ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. രണ്ടു യുവതികളെയും കടത്താൻ സന്നിധാനത്ത് അനധികൃത സൗകര്യങ്ങളൊരുക്കിയെന്നാണ് റിപ്പോർട്ട്. ശബരിമലയിൽ വിഐപികൾക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും മാത്രം പ്രവേശനമുള്ള സ്റ്റാഫ് ഗേറ്റിലൂടെയാണ് ജനുവരി രണ്ടിന് ദർശനം നടത്തിയ യുവതികൾ തിരുമുറ്റത്തെത്തിയത്. ഈ ഗേറ്റിലൂടെ സാധാരണ ഭക്തർക്ക് പ്രവേശനമില്ലെന്നും റിപ്പോർട്ട് പറയുന്നു. സന്നിധാനത്തുകൊടിമരത്തിനു പിന്നിലെ വാതിൽ കടന്നാണ് യുവതികൾ ശ്രീകോവിലിനു മുന്നിലെത്തിയതെന്നും സമിതി വ്യക്തമാക്കി.

രണ്ട് യുവതികൾ ദർശനം നടത്തിയപ്പോൾ സിവിൽ വേഷത്തിൽ നാല് പൊലീസുകാർ ഒപ്പമുണ്ടായിരുന്നെന്നും യുവതികളുടെ അപേക്ഷയനുസരിച്ചാണ് പൊലീസ് ഇവരെ അനുഗമിച്ചതെന്നും പത്തനംതിട്ട എസ്‌പി ടി. നാരായണൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കനകദുർഗ, ബിന്ദു എന്നിവരെ മഫ്തി പൊലീസിന്റെ സഹായത്തോടെ പുലർച്ചെ വേഷം മാറ്റിച്ച് സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്ത് എത്തിക്കുകയായിരുന്നുവെന്നായിരുന്നു അന്നത്തെ വാർത്ത. ഇത് ശരിവെക്കുന്നതാണ് സമിതി റിപ്പോർട്ടും. തിരുവാഭരണ ഘോഷയാത്രയിൽ ചിലർക്ക് പ്രവേശനം തടഞ്ഞതിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.

പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ പാസ് നൽകേണ്ടെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ എസ്‌പിയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പന്തളത്ത് ഡ്യൂട്ടിയിലാണെന്നായിരുന്നു മറുപടി. തുടർന്ന് പ്രതിഷേധത്തിന്റെ പേരിൽ പാസ് നിഷേധിക്കരുതെന്ന് നിർദ്ദേശം നൽകി. റിപ്പോർട്ടിൽ സമിതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP