Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് കേസുകളുമായി വലിഞ്ഞു മുറുകിയതോടെ ശബരിമല പ്രക്ഷോഭത്തിൽ സമരമുറ മാറ്റാനൊരുങ്ങി കർമ്മസമിതി; യുവതികളെ തടയുന്ന കാര്യം ഭക്തർക്ക് വിട്ടു കൊടുക്കാനും നീക്കം; പ്രക്ഷോഭകാരികൾ പരിവാർ നേതാക്കളെന്ന ചീത്തപ്പേര് മാറ്റാൻ സമവായപാതയാണ് നല്ലതെന്ന് ബോധ്യം വന്നു; കെ സുരേന്ദ്രനെ പോലുള്ള നേതാക്കളെ ജയിൽ അറകളിലേക്ക് വിട്ടുകൊടുക്കുന്നത് ഒന്നിനും പരിഹാരമല്ലെന്ന് വീണ്ടുവിചാരം: സംഘർഷം ഒഴിവാക്കി തീർത്ഥാടനം സുഗമമാകാൻ അവസരം ഒരുങ്ങുന്നു

പൊലീസ് കേസുകളുമായി വലിഞ്ഞു മുറുകിയതോടെ ശബരിമല പ്രക്ഷോഭത്തിൽ സമരമുറ മാറ്റാനൊരുങ്ങി കർമ്മസമിതി; യുവതികളെ തടയുന്ന കാര്യം ഭക്തർക്ക് വിട്ടു കൊടുക്കാനും നീക്കം; പ്രക്ഷോഭകാരികൾ പരിവാർ നേതാക്കളെന്ന ചീത്തപ്പേര് മാറ്റാൻ സമവായപാതയാണ് നല്ലതെന്ന് ബോധ്യം വന്നു; കെ സുരേന്ദ്രനെ പോലുള്ള നേതാക്കളെ ജയിൽ അറകളിലേക്ക് വിട്ടുകൊടുക്കുന്നത് ഒന്നിനും പരിഹാരമല്ലെന്ന് വീണ്ടുവിചാരം: സംഘർഷം ഒഴിവാക്കി തീർത്ഥാടനം സുഗമമാകാൻ അവസരം ഒരുങ്ങുന്നു

എം മനോജ്കുമാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമരമുറ മാറ്റാനൊരുങ്ങി ശബരിമല കർമ്മ സമിതി. യുവതികൾ എത്തിയാൽ പരിവാർ നേതാക്കളെ എത്തിച്ച് തടയുന്നതിന് പകരം ഭക്തജനങ്ങളെ കൊണ്ടു തടയാൻ കഴിയുമോ എന്നാണ് ഇപ്പോൾ ശബരിമല കർമ്മസമിതിയും സംഘ പരിവാറും നോക്കുന്നത്. ശബരിമല അനാവശ്യമായി പ്രക്ഷോഭഭൂമി ആക്കേണ്ടതില്ലെന്നും കർമ്മസമിതി ആലോചിക്കുന്നു. ശബരിമല ഭക്തരുടെ എണ്ണം പതിന്മടങ്ങു കുറഞ്ഞിരിക്കുന്നു. ഇത് ശരിയായ കാര്യമല്ല. ശബരിമലയിലേക്ക് ഭക്തർ എത്തേണ്ടതുണ്ട്.

വ്രതം നോറ്റ് മാലയിട്ടു തന്നെ വേണം ഭക്തർ ശബരിമലയിൽ എത്താൻ. നിലവിലെ പ്രക്ഷോഭം അതിനു വിഘാതമാണ്. ശബരിമലയിൽ യുവതികൾ എത്തിയപ്പോൾ കർമ്മ സമിതി നേതാക്കളെക്കാൾ ജാഗ്രത കാണിച്ചത് ഭക്ത ജനങ്ങൾ ആയിരുന്നു. ബസിൽ എത്തിയ ഇതര സംസ്ഥാനക്കാരായ സ്ത്രീകളെ തടയാനും തിരിച്ചയ്ക്കാനും ഉത്സാഹം കാണിച്ചത് അയ്യപ്പ ഭക്തർ ആയിരുന്നു, ഇത് സ്വാഗതാർഹമായ കാര്യമാണെന്നാണ് കർമ്മ സമിതി കണക്കുകൂട്ടുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിലുള്ള മൂവ്‌മെന്റ് ഭക്ത ജനങ്ങളുടെ ഭാഗത്ത് നിന്നും വന്ന ഒരു മൂവ്‌മെന്റ് ആണ്. സംഘപരിവാർ പ്രസ്ഥാനങ്ങൾ അതിന് പിന്നിൽ നിൽക്കുകയാണ് ആദ്യം ചെയ്തത്.

പ്രക്ഷോഭം കനത്തപ്പോൾ മുന്നിലേക്ക് വന്നു. ഇപ്പോൾ ആ രീതിയിൽ ഉള്ള സംഘർഷം ശബരിമലയിൽ ഇല്ല. എന്തെങ്കിലും പ്രശ്‌നം വന്നാൽ ഭക്തർ തന്നെ ഇടപെട്ടു പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുന്നുണ്ട്.'ശബരിമലയിൽ ഭക്തർ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്ന സ്ഥലമാണ്. പൊലീസ് നടപടികൾ കാരണം ഭക്തർ വരുന്നില്ല. ശബരിമലയിൽ സർക്കാരിന്റെ ഭാഗത്തും നിന്നും വന്ന പൊലീസ് നടപടികളാണ് സ്ഥിതി വഷളാക്കിയത്. ശബരിമലയിൽ ഭകതർ വരാതിരുന്ന ഒരു സാഹചര്യം ഉണ്ടാക്കരുത്. അതിനു ശബരിമല കർമ്മസമിതിക്ക് താത്പര്യമില്ല-ശബരിമല കർമ്മസമിതി സംയോജകൻ എസ്.ജെ.ആർ.കുമാർ മറുനാടനോട് പ്രതികരിച്ചു.

ശബരിമലയിൽ യുവതികളെ തടഞ്ഞത് കർമ്മ സമിതി പ്രവർത്തകരെക്കാൾ കൂടുതൽ ഭകത ജനങ്ങൾ തന്നെയാണ്. ഇവർ തന്നെയാണ് ഇപ്പോഴും യുവതികൾ എത്തിയാൽ അവരെ തടയുന്നത്. ഇപ്പോഴത്തെ കാര്യം ശബരിമലയിൽ യുവതികളെ എത്തിക്കാൻ സർക്കാർ ഉത്സാഹം കാണിക്കുന്നില്ല. എത്താൻ യുവതികളും താത്പര്യം കാണിക്കുന്നില്ല. ചില ആക്ടിവിറ്റ്‌സുകൾ മാത്രമാണ് ശബരിമലയിൽ എത്താൻ താത്പര്യം കാണിക്കുന്നത്. ഇപ്പോൾ കെ.സുരേന്ദ്രന്റെ അറസ്റ്റ് ശബരിമല കർമ്മ സമിതിക്കും സംഘ്പരിവാറിനും മുന്നിലുണ്ട്.

പക്ഷെ സുരേന്ദ്രന്റെ അറസ്റ്റിൽ കർമ്മസമിതിക്ക് ആശങ്കയില്ല. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള അറസ്‌റ് ആണിത്. സംഘർഷം രൂക്ഷമായാൽ ആയിരക്കണക്കിന് പേരെ പൊലീസിനു ഇനിയും അറസ്‌റ് ചെയ്യേണ്ടി വരും. ശബരിമല പോലുള്ള ഒരു വിശ്വാസത്തിന്റെ പ്രശ്‌നത്തിന് അറസ്‌റ് ഒരു പരിഹാരമല്ല. ഇനിയൊരു പ്രക്ഷോഭം വന്നാൽ ഒരു പാട് അറസ്റ്റുകൾ വേണ്ടി വരും. ജയിൽ നിറയുന്ന അവസ്ഥ വരും. എല്ലാ കാര്യവും പൊലീസ് തീരുമാനിക്കേണ്ട അവസ്ഥ വരുന്നത് അഭികാമ്യമല്ല. വോട്ടിനു വേണ്ടി ഇടത് സർക്കാരിന് ജനങ്ങളെ സമീപിക്കേണ്ട ആവശ്യം വരും. അത് സർക്കാർ തൽക്കാലത്തേക്ക് മറക്കുകയാണ്.

സിപിഎമ്മിന് ഒട്ടനവധി വോട്ടുകൾ ശബരിമല പ്രശ്‌നത്തിൽ നഷ്ടമായിട്ടുണ്ട്. ഇത് കണക്കിലെടുക്കാതെ സർക്കാർ നീങ്ങുമ്പോൾ സർക്കാരിന് അതിനു പിന്നിൽ ഒരു നിഗൂഢ ലക്ഷ്യമുണ്ട്. ഈ ലക്ഷ്യം അധികം കാലതാമസം ഇല്ലാതെ വെളിയിൽ വരുമെന്നും ശബരിമല കർമ്മ സമിതി കരുതുന്നു. അറസ്റ്റിലാകുന്നവർക്ക് അടിയന്തിര നിയമസഹായം ലഭ്യമാക്കാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. അതിനാൽ മുതിർന്ന അഭിഭാഷകരെ തന്നെ ഏർപ്പെടുത്താനാണ് നീക്കം. നിലവിൽ ശബരിമലയിൽ ശാന്തമായ അന്തരീക്ഷമാണ്. ഭക്തരും കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആവശ്യമില്ലാതെ ശബരിമല സംഘർഷ ഭൂമിയാക്കേണ്ടതില്ലെന്നു ഒരു തീരുമാനവും കർമ്മ സമിതി നേതാക്കൾക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP