Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഷേധങ്ങൾക്കിടയിൽ ശബരിമല നട തുറക്കൽ ഇന്ന് വൈകുന്നേരം അഞ്ചിന്; യുവതികൾക്ക് പ്രലവേശനമില്ലെന്ന ബോർഡ് മറച്ചിട്ടും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാതെ ദേവസ്വം ബോർഡ്; പൂജകൾ ആരംഭിക്കുക നാളെ രാവിലെ നടക്കുന്ന മഹാഗണപതി ഹോമത്തോടെ; നെയ്യഭിഷേകം രാവിലെ 4.30 മുതൽ രാത്രി 10 വരെ; നട അടയ്ക്കുന്നത് 22ന്; സംഘർഷങ്ങൾക്കും പ്രതിസന്ധിക്കുമിടയിൽ തീർത്ഥാടനത്തിന് തയ്യാറായി സന്നിധാനം

പ്രതിഷേധങ്ങൾക്കിടയിൽ ശബരിമല നട തുറക്കൽ ഇന്ന് വൈകുന്നേരം അഞ്ചിന്; യുവതികൾക്ക് പ്രലവേശനമില്ലെന്ന ബോർഡ് മറച്ചിട്ടും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാതെ ദേവസ്വം ബോർഡ്; പൂജകൾ ആരംഭിക്കുക നാളെ രാവിലെ നടക്കുന്ന മഹാഗണപതി ഹോമത്തോടെ; നെയ്യഭിഷേകം രാവിലെ 4.30 മുതൽ രാത്രി 10 വരെ; നട അടയ്ക്കുന്നത് 22ന്; സംഘർഷങ്ങൾക്കും പ്രതിസന്ധിക്കുമിടയിൽ തീർത്ഥാടനത്തിന് തയ്യാറായി സന്നിധാനം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: പ്രതിഷേധങ്ങൾക്കും സമരങ്ങൾ നടക്കുകയും ചെയ്യുന്നതിനിയിൽ അയ്യപ്പ ക്ഷേത്ര നട ഇന്നു വൈകിട്ട് 5ന് തുറക്കും. നാളെ രാവിലെ 4.30ന് മഹാഗണപതി ഹോമത്തോടെയാണ് പൂജകൾ തുടങ്ങുക. നാളെ മുതൽ 22 വരെ രാവിലെ 4.30 മുതൽ 10 വരെ നെയ്യഭിഷേകം. ഈ ദിവസങ്ങളിൽ ഉദയാസ്തമനഃപൂജയും ഉച്ചയ്ക്ക് കളഭാഭിഷേകവും വൈകിട്ട് പടിപൂജയും ഉണ്ട്. 22ന് രാത്രി 10ന് നട അടയ്ക്കും.

ദേവസ്വം ജീവനക്കാരും അയ്യപ്പ സേവാസംഘം പ്രവർത്തകരും ഏതാനും കടക്കാരുമല്ലാതെ സന്നിധാനത്ത് ആരുമില്ല. നടതുറക്കുന്നത് ഇന്നലെയാണെന്നു തെറ്റിദ്ധരിച്ച് ഇതരസംസഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർക്ക് നിലയ്ക്കൽ വരെ എത്താനേ കഴിഞ്ഞുള്ളു. വിരിവയ്ക്കാൻ മാർഗമില്ലാത്തതിനാൽ അവർ രാത്രിയിൽ വാഹനത്തിൽ തന്നെ കഴിച്ചു കൂട്ടുകയാണ്. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 20 ബസുകൾ എത്തിയിട്ടുണ്ട്. 40 രൂപയാണ് നിരക്ക്. തിരക്കു നിയന്ത്രണത്തിനായി പമ്പയിലും സന്നിധാനത്തും പൊലീസ് ഇന്നേ എത്തു.

മാധ്യമപ്രവർത്തകരെയടക്കം ഇന്നലെ രാവിലെ മുതൽ സന്നിധാനത്തേക്ക് കയറ്റി വിടുന്നുണ്ടായിരുന്നില്ല. വൈകുന്നേരം ഏറെ സമ്മർദ്ദം ചെലുത്തിയാണ് മാധ്യമപ്രവർത്തകർ സന്നിധാനത്തെത്തിയത്.പമ്പയിൽ 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വൈകിട്ട് ആറുമണിയോട് ദേവസ്വം ബോർഡ് ബാനർ വച്ച് മറച്ചു. എന്നാൽ ഇത് നീക്കിയിട്ടില്ല.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബോർഡിന്റെ നടപടി. നാളെ സ്ത്രീകൾ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന നിലപാടാണ് ഇതിലൂടെ ബോർഡ് പ്രഖ്യാപിക്കുന്നത്. അതേസമയം, പതിവ് തുലാമാസ പൂജകൾക്കുള്ള ഒരുക്കങ്ങളല്ലാതെ സ്ത്രീകൾക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.

സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ബോർഡ് നടത്തിയിട്ടില്ലെന്ന് ചുരുക്കം. വനിതാ പൊലീസനെ നിയോഗിച്ചിട്ടില്ല. അതേസമയം സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം നാളെ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ സന്നിധാനത്ത് നടക്കും. സ്ര്തീകളടങ്ങുന്ന പഞ്ചായത്ത് സെക്രട്ടറിമാർ, ആരോഗ്യഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന യോഗം ഇതാദ്യമാണ് സന്നിധാനത്ത് നടത്തുന്നത്. നേരത്തെ ഇത് പമ്പയിലായിരുന്നു ചേർന്നിരുന്നത്.

അതേസമയം, യുവതികളായ മൂന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇതിനകം തടസ്സങ്ങൾ മറികടന്ന് പമ്പയിലെത്തി. ഇവരെ എത്തിച്ചത് പുറം മറച്ച പൊലീസ് വാഹനത്തിലാണ്. ഈ ഉദ്യോഗസ്ഥർ നാളെ യോഗത്തിൽ പങ്കെടുക്കുമോ, അവരെ തടയുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ റേഞ്ച് ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. നിലയ്ക്കൽ, പമ്പ മേഖലകളിൽ പൊലീസ് പട്രോളിങ് സംഘങ്ങളെയും സ്‌ട്രൈക്കർ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. വടശ്ശേരിക്കര - നിലയ്ക്കൽ, എരുമേലി - നിലയ്ക്കൽ റൂട്ടുകളിൽ ഒരു വിഭാഗം ആളുകൾ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിതാ പൊലീസ് ഓഫിസർമാർ ഉൾപ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കും. എല്ലാ നിയമലംഘനങ്ങളും തടയാൻ നടപടി സ്വീകരിക്കും. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP