Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറഞ്ഞ വാടകയുള്ള മുറികൾ താൽക്കാലിക ജീവനക്കാരെ കൊണ്ട് ബുക്ക് ചെയ്യിക്കും; കൂടിയ തുക ഈടാക്കി തീർത്ഥാടകർക്ക് മറിച്ചുനൽകും; പമ്പാ ഗണപതി ക്ഷേത്രം മുതൽ ദർശനമടക്കമുള്ള സൗകര്യങ്ങളൊരുക്കി നൽകാൻ പ്രവർത്തിക്കുന്നത് വമ്പൻലോബി; ഒരുതീർത്ഥാടകനിൽ നിന്ന് മാത്രം വാങ്ങുന്നത് പതിനായിരത്തിലേറെ; ശബരിമലയിൽ വൻകിട ടൂർ ഓപ്പറേറ്റർമാരുടെ തട്ടിപ്പിന് കുട പിടിച്ച് ദേവസ്വം വിജിലൻസും

കുറഞ്ഞ വാടകയുള്ള മുറികൾ താൽക്കാലിക ജീവനക്കാരെ കൊണ്ട് ബുക്ക് ചെയ്യിക്കും; കൂടിയ തുക ഈടാക്കി തീർത്ഥാടകർക്ക് മറിച്ചുനൽകും; പമ്പാ ഗണപതി ക്ഷേത്രം മുതൽ ദർശനമടക്കമുള്ള സൗകര്യങ്ങളൊരുക്കി നൽകാൻ പ്രവർത്തിക്കുന്നത് വമ്പൻലോബി; ഒരുതീർത്ഥാടകനിൽ നിന്ന് മാത്രം വാങ്ങുന്നത് പതിനായിരത്തിലേറെ; ശബരിമലയിൽ വൻകിട ടൂർ ഓപ്പറേറ്റർമാരുടെ തട്ടിപ്പിന് കുട പിടിച്ച് ദേവസ്വം വിജിലൻസും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല : താൽക്കാലിക ജീവനക്കാരെ മറയാക്കി ദർശനമുൾപ്പടെയുള്ള സൗകര്യങ്ങളൊരുക്കി നൽകി വൻകിട ട്രാവൽ ഏജൻസികൾ തീർത്ഥാടകരിൽ നിന്നും തട്ടുന്നത് വൻ തുക. വൻകിട ടൂർ ഓപ്പറേറ്ററന്മാർ നടത്തുന്ന ഇത്തരം ചൂഷണങ്ങൾക്ക് കുട പിടിക്കുന്ന ദേവസ്വം ബോർഡിലെ ചില പ്രബലരെ തൊടാൻ മടിച്ച് വിജിലൻസ് വിഭാഗവും. ഇക്കാരണം കൊണ്ടു തന്നെ ഇത്തരം പരാതികളിൽ ബലിയാടുകളാവുന്നതാകട്ടെ പലവേല ഉൾപ്പടെയുള്ള ജോലികൾക്കായി ശബരിമലയിലെത്തുന്ന താൽക്കാലിക ജീവനക്കാരും. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം തീർത്ഥാടകരെ ശബരിമലയിലേക്ക് എത്തിക്കുന്ന വൻകിട ടൂർ ഓപ്പറേറ്ററന്മാരാണ് ഇത്തരം ചൂഷണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ശബരിമല തീർത്ഥാടനത്തിന്റെ പേരിൽ ഒരു തീർത്ഥാടകനിൽ നിന്നു മാത്രമായി പതിനായിരത്തിലേറെ രൂപ ഈടാക്കുന്ന ട്രാവൽ ഏജൻസികളും നിരവധിയാണ്. സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി നൂറ് കണക്കിന് വാഹനങ്ങളാണ് ട്രാവൽ ഏജൻസികളുടേതായി പ്രതിദിനം പമ്പിയിലെത്തുന്നത്. ഇങ്ങനെ എത്തുന്ന തീർത്ഥാടകർക്ക് പമ്പാ ഗണപതി ക്ഷേത്രം മുതൽ ദർശനമടക്കമുള്ള സൗകര്യങ്ങളൊരുക്കി നൽകാൻ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നതായാണ് ലഭിക്കുന്ന വിവരം. തീർത്ഥാടകരെയെത്തിക്കുന്ന ടൂർ ഓപ്പറേറ്റന്മാർ ചുമതലപ്പെടുത്തുന്ന ഏജന്റുമാർക്ക് വേണ്ട സൗകര്യങ്ങളൊരുക്കി നൽകുന്നതാകട്ടെ ബോർഡിലെ ചില ഉന്നതർ തന്നെയുമാണ്. ഇത്തരത്തിലെത്തുന്ന തീർത്ഥാടകർക്ക് സുഖദർശന സൗകര്യമൊരുക്കുന്നതു മുതൽ താമസ സൗകര്യമൊരുക്കുന്നതിൽ വരെ ഏജന്റുമാരും ദേവസ്വം ഉന്നതരും തമ്മിലുള്ള ഒത്തു കളികൾ നടക്കാറുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

താമസ സൗകര്യമൊരുക്കി നൽകുന്നതിന്റെ മറവിലാണ് തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. 12 മണിക്കൂർ നേരത്തേക്ക് മാത്രമാണ് സന്നിധാനത്ത് മുറികൾ വാടകയ്ക്ക് നൽകുന്നത്. 750 മുതൽ 3500 രൂപ വാടകയുള്ള മുറികൾ വരെ സന്നിധാനത്തുണ്ട്. കുറഞ്ഞ വാടകയുള്ള മുറികൾ താൽക്കാലിക ജീവനക്കാർ ഉൾപ്പടെയുള്ളവരെക്കൊണ്ട് മുൻകൂട്ടി ബുക്ക് ചെയ്യിപ്പിച്ച ശേഷം വൻ തുക ഈടാക്കി തീർത്ഥാടകരിൽ ഈടാക്കി മറിച്ചുനൽകുക എന്ന തന്ത്രമാണ് വൻകിട ടൂർ ഓപ്പറേറ്ററന്മാരിൽ പലരും പയറ്റുന്നത്. ഇത്തരം തട്ടിപ്പുകളുടെ പേരിൽ പിടിക്കപ്പെടുന്നതും നടപടികൾക്ക് വിധേയരാകുന്നതും എല്ലായ്‌പ്പോഴും താൽക്കാലിക ജീവനക്കാർ മാത്രമാകും.

ടൂർ ഓപ്പറേറ്ററന്മാർക്കായി അനധികൃതമായി മുറികൾ ബുക്ക് ചെയ്ത സംഭവത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് താൽക്കാലിക ജീവനക്കാരെ ദേവസ്വം വിജിലൻസ് പിടികൂടിയിരുന്നു. സന്നിധാനത്തെ അക്കോമഡേഷൻ കൗണ്ടറിന് മുമ്പിലെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്. എന്നാൽ പിടിക്കപ്പെട്ട മൂവരും വെറും ഇരകൾ മാത്രമാണെന്ന് ബോധ്യമായതോടെ ജോലിയിൽ നിന്നും പുറത്താക്കുന്നതുൾപ്പടെയുള്ള നടപടികളിൽ നിന്നും ഇവരെ ഒഴിവാക്കുകയായിരുന്നു. തീർത്ഥാടനത്തിന്റെ മറവിൽ നടക്കുന്ന ഇത്തരം പകൽ കൊള്ളകൾക്ക് നേരെ ദേവസ്വം ബോർഡ് പലപ്പോഴും മൗനം പാലിക്കുകയാണെന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP