Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയത്തിൽ പമ്പ കലിതുള്ളി നിന്നപ്പോൾ നിറപുത്തരിക്കുള്ള കതിർക്കറ്റ എത്തിക്കാനാവാതെ നിസ്സഹായയായി അഗ്നിശമനസേനാ പോലും നിന്നപ്പോൾ ചുണക്കുട്ടന്മാരായത് ഈ രണ്ടുയുവാക്കൾ; കറ്റയുമായി നദിക്ക് കുറുകെ നീന്തി സന്നിധാനത്ത് എത്തിച്ചത് ചരിത്രത്തിലാദ്യമായി നിറപുത്തരി ചടങ്ങ് മുടങ്ങുമെന്ന് വന്നപ്പോൾ; ബിനുവിനും ജോബിക്കും ജോലി നൽകി ദേവസ്വം ബോർഡ്

പ്രളയത്തിൽ പമ്പ കലിതുള്ളി നിന്നപ്പോൾ നിറപുത്തരിക്കുള്ള കതിർക്കറ്റ എത്തിക്കാനാവാതെ നിസ്സഹായയായി അഗ്നിശമനസേനാ പോലും നിന്നപ്പോൾ ചുണക്കുട്ടന്മാരായത് ഈ രണ്ടുയുവാക്കൾ; കറ്റയുമായി നദിക്ക് കുറുകെ നീന്തി സന്നിധാനത്ത് എത്തിച്ചത് ചരിത്രത്തിലാദ്യമായി നിറപുത്തരി ചടങ്ങ് മുടങ്ങുമെന്ന് വന്നപ്പോൾ; ബിനുവിനും ജോബിക്കും ജോലി നൽകി ദേവസ്വം ബോർഡ്

എസ്.രാജീവ്

ശബരിമല : മഹാപ്രളയത്തിൽ കലിതുള്ളിയൊഴുകിയ പമ്പയെ നീന്തിക്കടന്ന് നിറപുത്തരി ഉത്സവത്തിന് ശബരീശന് കാഴ്ചവെയ്ക്കാനുള്ള നെൽക്കതിർ കെട്ട് സന്നിധാനത്ത് എത്തിച്ച ബിനുവിനും ജോബിക്കും ജോലി നൽകി ദേവസ്വം ബോർഡ്. 2018ലെ പ്രളയത്തെ തുടർന്ന് രൗദ്രഭാവത്തിൽ കരകവിഞ്ഞൊഴുകിയ പമ്പ മറികടക്കാനാകാതെ ഓഗസ്റ്റ് മാസം 14 ന് നടക്കേണ്ട നിറപുത്തരിക്കുള്ള കതിർക്കറ്റയുമായി നിസഹായരായി നിന്ന അഗ്‌നശമന സേനാ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ച് കറ്റയുമായി നദിക്ക് കുറുകെ നീന്തി കതിരുകൾ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.

കതിർക്കറ്റകൾ പുല്ലുമേട് വഴി പോലും സന്നിധാനത്ത് എത്തിക്കാനാകാതെ ശബരിമലയുടെ ചരിത്രത്തിലാദ്യമായി നിറപുത്തരി ചടങ്ങ് മുടങ്ങുന്ന സാഹചര്യത്തിലായിരുന്നു യുവാക്കളുടെ ഈ അതിസാഹസം . സന്നിധാനത്തെ ഭണ്ഡാരത്തിൽ താൽക്കാലിക ജീവനക്കരായാണ് നിയമനം. ഇരുവരുടെയും നിയമന ഉത്തരവുകൾ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ കഴിഞ്ഞ ദിവസം കൈമാറി. തുലാപ്പള്ളി സ്വദേശിയായ ബിനു കഴിഞ്ഞ പത്തു വർഷമായി പമ്പയിൽ ട്രാക്ടർ ഡ്രൈവറായി ജോലി നോക്കുകയാണ്.

ബിനുവിന്റെ സഹായിയാണ് ജോബി. നെൽക്കതിരുകൾ സന്നിധാനത്തെത്തിച്ച ഇരുവരെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ 5001 രൂപയുടെ ക്യാഷ് അവാർസ് നൽകി അന്ന് ആദരിച്ചിരുന്നു മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇരുവരും അന്ന് ജോലിക്കായുള്ള അപേക്ഷ നൽകിയിരുന്നെങ്കിലും ബോർഡ് പരിഗണിച്ചിരുന്നില്ല. പുതിയ ബോർഡ് ഇവരുടെ അപേക്ഷ അനുഭാവപൂർണ്ണം പരിഗണിക്കുകയായിരുന്നു. ഇരുവരെയും ഭണ്ഡാര ജോലിയിൽ സ്ഥിരപ്പെടുത്തുന്ന കാര്യത്തിലെ നിയമവശം പരിശോധിച്ച ശേഷം ഉചിതമായ മേൽ നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP