Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹമുള്ള ക്രിസ്ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് എന്റെ നിലപാട്; യേശുദാസിന്റെ പാട്ട് കേൾക്കാം, അദ്ദേഹത്തിന് ദേവനെ കാണാൻ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ; അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി ശബരിമലയിലേക്ക് പോവുകയാണെന്ന നിലപാട് അംഗീകരിക്കാനും കഴിയില്ല; ശബരിമലയിൽ നിലപാടിൽ ഉറച്ച് മന്ത്രി കെകെ ശൈലജ; പറഞ്ഞു വയ്ക്കുന്നത് ശബരിമലയിൽ നവോത്ഥാനം വേണ്ടെന്ന് തന്നെ

അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹമുള്ള ക്രിസ്ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് എന്റെ നിലപാട്; യേശുദാസിന്റെ പാട്ട് കേൾക്കാം, അദ്ദേഹത്തിന് ദേവനെ കാണാൻ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ; അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി ശബരിമലയിലേക്ക് പോവുകയാണെന്ന നിലപാട് അംഗീകരിക്കാനും കഴിയില്ല; ശബരിമലയിൽ നിലപാടിൽ ഉറച്ച് മന്ത്രി കെകെ ശൈലജ; പറഞ്ഞു വയ്ക്കുന്നത് ശബരിമലയിൽ നവോത്ഥാനം വേണ്ടെന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കനകദുർഗ്ഗയും ബിന്ദു അമ്മണിയും ശബരിമലയിൽ പോയത് ശരിയോ എന്ന ചോദ്യത്തിന് ഉത്തരം നൽകി മന്ത്രി ശൈലജ ടീച്ചർ. നവോത്ഥാനമാണ് ശബരിമലയിൽ കനക ദുർഗ്ഗയും ബിന്ദു അമ്മിണിയും ചെയ്തതെന്ന അഭിപ്രായക്കാരിയല്ല ഇന്ന് ശൈലജ ടീച്ചർ. അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമലയെന്നും അങ്ങനെ പോകുന്നത് സംഘർഷം ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് മന്ത്രി മനസു തുറന്നത്. ശബരിമലയിൽ യുവതികളെത്തിയത് അണികൾക്ക് ആഘാതമായെന്ന് സിപിഎം വിലയിരുത്തൽ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശൈലജ ടീച്ചർ മനസ്സ് തുറക്കുന്നത്.

''ശബരിമല വിഷയത്തിൽ എന്റെ നിലപാട് വ്യക്തമാണ്. സ്ത്രീകൾ എന്തോ അശുദ്ധി ഉള്ളവരാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മല കയറുന്നതിൽ അയ്യപ്പന് കോപം ഉണ്ടാവുകയുമില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാൻ അദമ്യമായ ആഗ്രഹം ഉണ്ടെങ്കിൽ അവരെ തടയരുത്. അവർ മനസമാധാനത്തോടെ പോയി തൊഴുതു തിരിച്ചു വരട്ടെ. എന്തിനാണ് അവരെ തടയുന്നത് ? എന്നാൽ അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി മലയിലേക്ക് പോവുകയാണെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. സംഘർഷം ഉണ്ടാക്കാനേ അത് ഉപകരിക്കൂ. ഭരണഘടനാപരമായി അവകാശം ഉണ്ടായിരിക്കാം. പക്ഷേ, അതിന്റെ പേരിൽ ചാടിപ്പുറപ്പെടണോ? അങ്ങനെ അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമല. അങ്ങനെ പോകേണ്ടവർക്ക് എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ല.-ശൈലജ പറയുന്നു.

അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹമുള്ള ക്രിസ്ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് എന്റെ നിലപാട്. യേശുദാസിന്റെ പാട്ട് കേൾക്കാം, അദ്ദേഹത്തിന് ദേവനെ കാണാൻ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ...'' വിവാദ വിഷയങ്ങളിലുൾപ്പെടെ ഉറച്ച നിലപാട് വ്യക്തമാക്കുകയാണ് വനിതയോട് ആരോഗ്യമന്ത്രി. ആക്ടിവിസ്റ്റുകൾക്ക് ശക്തി പ്രകടനത്തിനുള്ള സ്ഥലമല്ല ശബരിമലയെന്ന് നേരത്തേയും മന്ത്രി കെകെ ശൈലജ പ്രതികരിച്ചിരുന്നു. മനിതാ സംഘം ശബരിമലയിൽ നിന്ന് ഓടിയപ്പോഴായിരുന്നു ഈ പ്രതികരണം. ഇതിന് സമാനമാണ് ഇപ്പോൾ വനിതയ്ക്ക് നൽകുന്ന അഭിമുഖവും.

അയ്യപ്പനെ കാണാൻ ആഗ്രഹിച്ചു കൊണ്ട് ഒരു ഭക്ത ശബരിമലയിലേക്കു വന്നാൽ അതിനു അവസരമൊരുക്കേണ്ടത് ഈ സർക്കാരിന്റെ കടമയാണെന്നും മന്ത്രി. ഭക്തരായ യുവതികൾക്ക് ആരാധിക്കാനുള്ള സാഹചര്യം പ്രതിഷേധക്കാർ ഒരുക്കണമെന്നും മന്ത്രി നേരത്തേയും ആവശ്യപ്പെട്ടിരുന്നു. നിയമപരമായും ഭരണഘടനപരമായും ശരിയാണെന്നും, ഒരു സ്ത്രീക്ക് ശബരിമല ദർശനം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ അങ്ങനെ വന്ന് അയ്യപ്പനെ വന്ന് കണ്ട് അവർക്ക് അവരുടെ ഭക്തി പ്രകടിപ്പിക്കാനുള്ള അവകാശം പുരുഷനെപ്പോലെ അവർക്കും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ശബരിമലയിലേക്ക് എല്ലാരും പോകണമെന്നല്ല സർക്കാർ പറഞ്ഞിട്ടുള്ളത്, മറിച്ച് സാമൂഹിക നീതി ഉറപ്പാക്കുക മാത്രമാണ് ഗവൺമെന്റിന്റെ ഉദ്ദേശം. അതിന്റെ പേരിൽ ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ഗവൺമെന്റ് ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആരോടെങ്കിലും ഒരു മത്സരം നടത്തി ശബരിമലയിലേക്ക് ഇടിച്ചു കയറുക എന്നുള്ളത് ഈ ഗവൺമെന്റിന്റെ ഉത്തരവാദിത്വമല്ല. അതിന് ആഗ്രഹിക്കുന്നുമില്ല. എന്നാൽ ഭക്തി പ്രകടിപ്പിച്ച് ഒരു ഭക്ത എത്തിയാൽ ആ ഭക്തയുടെ, ഭക്തി പ്രകടിപ്പിക്കാനുള്ള അവകാശം സംക്ഷിക്കേണ്ടത് ഈ ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. അത് വിശ്വസികളും എല്ലാവരും മനസ്സിലാക്കണം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ അയ്യപ്പനെ കാണാൻ ഒരു ഭക്ത വരുകയാണെങ്കിൽ ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് ഈ വിഷയത്തിൽ കടുത്ത നിലപാടാണ് എടുത്തത്.

പൊലീസിന്റെ സഹായത്തോടെ ആരും അറിയാതെയാണ് ആംബുലൻസിന്റെ സഹായത്തോടെ ബിന്ദുവും കനകദുർഗ്ഗയും സന്നിധാനത്ത് എത്തിയത്. കണ്ണൂരിലെ പൊലീസുകാരായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP