Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതി വിധിയെ ആർഎസ്എസ് പോലും അനുകൂലിച്ചപ്പോഴും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നേതൃത്വം ഏറ്റെടുത്തു; നാമജയ യജ്ഞത്തിൽ പതിനായിരക്കണക്കിന് സ്ത്രീ വിശ്വാസികളെത്തിച്ച് ഏവരേയും അമ്പരപ്പിച്ചു; ഇനി ലക്ഷ്യം നിയമവിജയം; കേസ് നടത്താൻ സഹായം തേടി ഭക്തരിലേക്ക്: പ്രത്യേക അക്കൗണ്ട് രൂപീകരിച്ച് ധനസമാഹരണം; പിണറായിയുടെ 'ക്രൗഡ് ഫണ്ടിങ്' ഏറ്റെടുക്കാൻ പന്തളം കൊട്ടാരം

സുപ്രീംകോടതി വിധിയെ ആർഎസ്എസ് പോലും അനുകൂലിച്ചപ്പോഴും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നേതൃത്വം ഏറ്റെടുത്തു; നാമജയ യജ്ഞത്തിൽ പതിനായിരക്കണക്കിന് സ്ത്രീ വിശ്വാസികളെത്തിച്ച് ഏവരേയും അമ്പരപ്പിച്ചു; ഇനി ലക്ഷ്യം നിയമവിജയം; കേസ് നടത്താൻ സഹായം തേടി ഭക്തരിലേക്ക്: പ്രത്യേക അക്കൗണ്ട് രൂപീകരിച്ച് ധനസമാഹരണം; പിണറായിയുടെ 'ക്രൗഡ് ഫണ്ടിങ്' ഏറ്റെടുക്കാൻ പന്തളം കൊട്ടാരം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശം സംബന്ധിച്ച കേസിൽ ഭക്തരിലേക്ക് ഇറങ്ങാൻ പന്തളം കൊട്ടാരത്തിന്റെ തീരുമാനം. സുപ്രീംകോടതിയിൽ കേസ് നടത്താൻ അയ്യപ്പഭക്തരുടെ സഹായം തേടാനാണ് പന്തളം കൊട്ടാരം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള അയ്യപ്പഭക്തരുടെ സഹായം തേടി പന്തളം കൊട്ടാരം നിർവാഹക സമിതി കത്തയച്ചു.

അയ്യപ്പഭക്തർ പരിപാവനമായി കരുതുന്ന വൃതം സ്ത്രീകളോടുള്ള വിവേചനമായി കണ്ട് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കത്തിൽ പറയുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കുന്നതാണ് കോടതി വിധി. ഈ സാഹചര്യത്തിൽ സമാധനപരമായ പ്രക്ഷോഭം നടത്താനാണ് പന്തളം കൊട്ടാരം ഉദ്ദേശിക്കുന്നത്. അതു കൊണ്ടാണ് അയ്യപ്പന്റെ നാമത്തിൽ നിയമപോരാട്ടം നടത്താൻ കൊട്ടാരം ഉദ്ദേശിക്കുന്നത്. സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകണമെങ്കിൽ വൻ സാമ്പത്തിക ചെലവ് വേണ്ടി വരും.

ഈ സാഹചര്യത്തിലാണ് അയ്യപ്പഭക്തരോട് സഹായം തേടാൻ കൊട്ടാരം നിർവാഹക സംഘം തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കുളനട ഞെട്ടൂർ ശാഖയിൽ ഇതിനായി പ്രത്യേകം അക്കൗണ്ടും തുറന്നിട്ടുണ്ട്. പന്തളം കൊട്ടാരത്തിന് വേണ്ടി നിർവാഹകസംഘം സെക്രട്ടറി പി.എൻ. നാരായണ വർമയാണ് സഹായം അഭ്യർത്ഥിച്ച് കത്തയയ്ക്കുന്നത്. ഭക്തരിൽ നിന്ന് കൊട്ടാരത്തിന് ലഭിച്ച പിന്തുണ ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു. തുടക്കത്തിൽ രാഷ്ട്രീയ പാർട്ടികളെല്ലാം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ പ്രതിഷേധിക്കാനെത്തിയത് പന്തളം കൊട്ടാരമായിരുന്നു.

പന്തളത്തെ നാമജപയജ്ഞത്തിന് ആഹ്വാനം ചെയ്തതുകൊട്ടാരമായിരുന്നു. അയ്യായിരം പേരെയാണ് പ്രതീക്ഷിച്ചത്. എന്നാൽ എത്തിയത് അമ്പതിനായരിത്തിൽ അധികം പേരും. ഇതോടെയാണ് സ്ത്രീകളുടെ മനസിൽ വിധിയുണ്ടാക്കിയ പ്രതിഷേധം പുറംലോകത്ത് എത്തിയത്. ഇതിന് ശേഷം എൻ എസ് എസും പിന്തുണയുമായെത്തി. കേരളത്തിലുടനീളം നാമജപയാത്രകൾ നടന്നു. എല്ലായിടത്തും വലിയ പിന്തുണ കിട്ടി. ഇതോടെ ആർഎസ്എസ് പോലും മനംമാറ്റി. സമരത്തിന് പിന്തുണ അറിയിച്ചു.

സ്ത്രീ പ്രവേശനം ഒഴിവാക്കാൻ ഏത് കടുത്ത നിലപാടിലേക്കും പോകണമെന്ന് പന്തളം കൊട്ടാരം തന്ത്രിക്ക് നിർദ്ദേശവും നൽകി. ഇത് തന്ത്രിയും അംഗീകരിച്ചു. ഇതോടെയാണ് രഹ്നാ ഫാത്തിമയ്ക്ക് മല ഇറങ്ങേണ്ടി വന്നത്. ഇത് പ്രതിഷേധത്തിന് പുതിയ മാനം നൽകി. പന്തളം കൊട്ടാരത്തിന്റെ ആഹ്വാനമാണ് എല്ലാത്തിനും കാരണമായതെന്ന് സർക്കാരും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പന്തളം കൊട്ടരത്തെ കളിയാക്കാൻ എത്തിയത്. കടം കയറി തിരുവിതാംകൂർ രാജാവിന് കൈമാറിയ പന്തളം കൊട്ടാരമെന്ന് പരിഹാസവുമെത്തി. ഇതിനും കൊട്ടാരം മറുപടി നൽകി.

ഈ സാഹചര്യത്തിലാണ് ക്ഷേത്രം ഭക്തരുടേതാണെന്ന് കൊട്ടാരം പ്രഖ്യാപിച്ചത്. റിവ്യൂ ഹർജിയിൽ ക്ഷേത്രത്തിലെ വിശ്വാസങ്ങൾ സ്ഥാപിച്ചെടുക്കണമെങ്കിൽ നല്ലൊരു അഭിഭാഷകൻ വേണം. ഈ നിയമപോരാട്ടം ഏറ്റെടുക്കാനാണ് കൊട്ടാരത്തിന്റെ നീക്കം. ഈ സാഹചര്യത്തിലാണ് നിയമയുദ്ധത്തിന് പണം തേടി ഭക്തരിലേക്ക് തന്നെ കൊട്ടാരമെത്തുന്നത്. നിയമ പോരാട്ടത്തിൽ വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പിക്കാനാണ് നീക്കം.

പ്രളയ ദുരിതാശ്വാസത്തിന് ക്രൗഡ് ഫണ്ടിങ് എന്ന ആശയം പിണറായി വിജയൻ അവതരിപ്പിച്ചിരുന്നു. ഇതേ ആശയമാണ് ഭക്തരുടെ പിന്തുണയിൽ പന്തളം കൊട്ടാരവും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP