1 usd = 71.76 inr 1 gbp = 90.57 inr 1 eur = 81.49 inr 1 aed = 19.55 inr 1 sar = 19.13 inr 1 kwd = 235.79 inr

Dec / 2018
14
Friday

നെയ്യഭിഷേക ചടങ്ങ് അട്ടിമറിക്കാനോ പൊലീസിന്റെ നിയന്ത്രണങ്ങൾ? രാത്രിയിലെ കടയടപ്പിൽ പ്രതിഷേധിച്ച് കച്ചവടം വേണ്ടെന്ന് വയ്ക്കാനൊരുങ്ങി വ്യാപാരികൾ; സന്നിധാനത്തെ നിയന്ത്രണങ്ങൾ വലയ്ക്കുക കഠിന വൃതമെടുത്ത് എത്തുന്ന അയ്യപ്പഭക്തരെ മാത്രം; അപ്പം-അരവണ വിൽപ്പനയും കുറയുമെന്ന തിരിച്ചറിവിൽ ദേവസ്വം ബോർഡ്; അതൃപ്തിയിലും സർക്കാരിനെതിരെ ഉറച്ച നിലപാട് എടുക്കാൻ മടിച്ച് ബോർഡ് പ്രസിഡന്റ് പത്മകുമാർ; ശബരിമല തീർത്ഥാടനം സർവ്വത്ര പ്രതിസന്ധിയിലേക്ക്; പൊലീസ് രാജിനെതിരെ പ്രതിഷേധം ശക്തം

November 16, 2018 | 02:41 PM IST | Permalinkനെയ്യഭിഷേക ചടങ്ങ് അട്ടിമറിക്കാനോ പൊലീസിന്റെ നിയന്ത്രണങ്ങൾ? രാത്രിയിലെ കടയടപ്പിൽ പ്രതിഷേധിച്ച് കച്ചവടം വേണ്ടെന്ന് വയ്ക്കാനൊരുങ്ങി വ്യാപാരികൾ; സന്നിധാനത്തെ നിയന്ത്രണങ്ങൾ വലയ്ക്കുക കഠിന വൃതമെടുത്ത് എത്തുന്ന അയ്യപ്പഭക്തരെ മാത്രം; അപ്പം-അരവണ വിൽപ്പനയും കുറയുമെന്ന തിരിച്ചറിവിൽ ദേവസ്വം ബോർഡ്; അതൃപ്തിയിലും സർക്കാരിനെതിരെ ഉറച്ച നിലപാട് എടുക്കാൻ മടിച്ച് ബോർഡ് പ്രസിഡന്റ് പത്മകുമാർ; ശബരിമല തീർത്ഥാടനം സർവ്വത്ര പ്രതിസന്ധിയിലേക്ക്; പൊലീസ് രാജിനെതിരെ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമലയിൽ സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങളുമായി പൊലീസ്. തീർത്ഥാടകർക്ക് ഓൺലൈൻ ബുക്കിങും വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനും പുറമെ അപ്പം, അരവണ കൗണ്ടറുകൾക്കും അന്നാദാനത്തിനും നിയന്ത്രണമേർപ്പെടുത്തി. വൈകുന്നേരങ്ങളിൽ മുറികൾ വാടകയ്ക്ക് നൽകാൻ പാടില്ല. അരവണ, അപ്പ പ്രസാദ കൗണ്ടറുകൾ ഉൾപ്പടെ രാത്രി പത്ത് മണിക്കും അന്നദാന കൗണ്ടർ 11 മണിക്കും അടക്കണം. അപ്പം, അരവണ കൗണ്ടറുകൾ നേരത്തെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

നട അടച്ചാൽ ഉടൻ സമീപത്തെ കടകൾ അടച്ച് താക്കോൽ പൊലീസിനെ ഏൽപിക്കണമെന്നും നിർദ്ദേശമുണ്ടെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. പൊലീസിന്റെ നിയന്ത്രണങ്ങൾ ശബരിമല വരുമാനത്തെ കാര്യമായി ബാധിക്കുമെന്നും നടപ്പാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കടകൾ ലേലം വിളിച്ചതിൽ ഇതുവരെ പകുതി മാത്രമെ പോയിട്ടൂള്ളൂ. ഭക്തരെ രാത്രി തങ്ങാൻ അനുവദിച്ചില്ലെങ്കിൽ നെയ്യഭിഷേകം നടത്തുന്നതിന് വളരെ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ശബരിമലയിലെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കടകൾ തുറക്കേണ്ടെന്നാണ് വ്യാപാരികളുടെ തീരുമാനം.

നെയ്യഭിഷേക ചടങ്ങിനെ തന്നെ അട്ടിമറിക്കുന്നതാണ് പൊലീസ് തീരുമാനം. രാവിലെ ആറു മുതൽ 12വരെയാണ് നെയ്യഭിഷേകം നടക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ അവിടെ തുടരുകയാണ് പതിവ്. അടുത്ത ദിവസം രാവിലെ നെയ്യഭിഷേകവും നടത്തിയാണ് മടങ്ങാറ്. തീർത്ഥാടനത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് ഇത്. അയ്യപ്പവിഗ്രഹത്തിൽ ഇരുമടിക്കെട്ടിലുള്ള നാളികേരത്തിലെ നെയ്യ് അഭിഷേകം ചെയ്തുവെന്ന് ഉറപ്പു വരുത്തുകയെന്നത് എല്ലാ തീർത്ഥാടകരും വളരെ പ്രാധാന്യത്തോടെ ചെയ്യുന്നതാണ്. പൊലീസിന്റെ ഇപ്പോഴത്തെ നിലപാട് കാരണം ഇത് നടക്കാതെ പോകും.

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വലിയ പ്രതിസന്ധിയിലേക്ക് ഇവ കടത്തി വിടും. സാമ്പത്തികമായി ബോർഡിനെ തകർക്കും. എന്നാൽ സിപിഎമ്മുകാരനായ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് പൊലീസ് നടപടിയെ ചോദ്യം ചെയ്യാനുള്ള കരുത്തില്ല. സർക്കാരിന്റെ അതൃപ്തി ഏറ്റുവാങ്ങുമെന്നതിനാലാണ് ഇത്. അതുകൊണ്ട് തന്നെ പൊലീസ് ഇഷ്ടം പോലെ തീരുമാനങ്ങളെടുക്കുകയാണ്. ശബരിമലയിലെ ദൈനം ദിനകാര്യങ്ങളിൽ ഇടപെടരുതെന്ന് സർക്കാരിന് ഹൈക്കോടതിയും നിർദ്ദേശം കൊടുത്തിരുന്നു. ഇതും ലംഘിക്കപ്പെടുകയാണ്.

കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പമ്പയിലും നിലയ്ക്കലിലും പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല തീർത്ഥാടകർ എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നൽകുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നേരത്തെ വാഹനങ്ങളുടെ പാസ് വൈകുന്നത് സംബന്ധിച്ച് പരക്കെ പരാതി ഉയർന്നിരുന്നു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നൽകുകയും വേണമെന്ന് ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. വളരെ വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉറപ്പുവരുത്തണം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇല്ലെന്ന കാരണത്താൽ ഒരു കാരണവശാലും അപേക്ഷകരെ പാസ് നൽകാതെ മടക്കി അയയ്ക്കാൻ പാടില്ലെന്നും ബെഹ്‌റ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തീർത്ഥാടനത്തെ അട്ടിമറിക്കുന്ന തരത്തിലെ കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ് എത്തുന്നത്.

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് തുടങ്ങി. രാവിലെ ബസ് സർവ്വീസ് ആരംഭിക്കാത്തതിൽ നിലയ്ക്കലിൽ ചെറിയ തോതിൽ പ്രതിഷേധമുണ്ടായിരുന്നു. ബസ് സർവ്വീസ് ആരംഭിച്ചതോടെ പ്രതിഷേധം അവസാനിച്ചു. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതകളിലും വൻ സുരക്ഷാക്രമീകരണങ്ങളാണ് വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി വനത്തിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ നേരത്തെ വിശദമാക്കിയിട്ടുണ്ട്. അഴുതക്കടവ് - ചെറിയാനവട്ടം , സത്രം- സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്.

കാനനപാതയിൽ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങൾ തടയാനും സംവിധാനങ്ങളുണ്ട്. കഴിഞ്ഞ വർഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതൽ പേരെത്തുമാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്്. വ്യോമ, നാവിക സേനകളുമായി സഹകരിച്ചു പൊലീസ് ശബരിമലയിൽ നിരീക്ഷണം നടത്താനും തീരുമാനമുണ്ട്. പത്തനംതിട്ട ഡിസിപിയാണു വ്യോമ നിരീക്ഷണത്തിന്റെ നോഡൽ ഓഫിസർ. 1 ഐപിഎസ് ഓഫിസർ വ്യോമ, നാവിക സംഘത്തെ അനുഗമിക്കും. എറണാകുളം റേഞ്ച് ഐജിക്കാണു ചുമതല. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നെയിംപ്ലേറ്റും ഐഡി കാർഡും യൂണിഫോമും നിർബന്ധമായും ധരിക്കണമെന്നു നിർദ്ദേശമുണ്ട്. കാക്കി പാന്റ്‌സ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ സുരക്ഷാകാരണങ്ങളാൽ പരിശോധിക്കും.

വനത്തിനുള്ളിലൂടെ ദേശവിരുദ്ധ ശക്തികൾ ക്ഷേത്രത്തിലേക്കു കടന്നുകയറാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. വനത്തിനുള്ളിൽ വനംവകുപ്പുമായി ചേർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കി. സന്നിധാനത്തു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു കയ്യിൽ ധരിക്കുന്ന പ്രത്യേക ബാൻഡുകൾ നൽകും. ഐജിയുടെ നേതൃത്വത്തിലാണു സന്നിധാനത്തെ സുരക്ഷ. 12 മണിക്കൂറിൽ കൂടുതൽ ആരെയും സന്നിധാനത്തു തങ്ങാൻ അനുവദിക്കില്ലെന്നാണു പൊലീസ് നിലപാട്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്നു വ്യക്തമല്ല. സന്നിധാനത്തു മുറികൾ ബുക്ക് ചെയ്യുന്നവരെ പൊലീസ് നിരീക്ഷിക്കും. പ്രത്യേക ബാരിക്കേഡ് സംവിധാനവും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.

ദക്ഷിണമേഖലാ എഡിജിപി അനിൽകാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ ഓർഡിനേറ്റർ ആയിരിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണൻ കോ ചീഫ് കോർഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോ ഓർഡിനേറ്ററുമായിരിക്കും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണനെ സ്‌പെഷ്യൽ ലെയിസൺ ഓഫീസറായും നിയോഗിച്ചു. തീർത്ഥാടനകാലം 4 ഘട്ടമായി തിരിച്ചാണു സുരക്ഷാസംവിധാനത്തിനു രൂപം നൽകിയിരിക്കുന്നത്. നവംബർ 16 മുതൽ 30 വരെയുള്ള ഒന്നാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ജോയിന്റ് ചീഫ് കോ ഓർഡിനേറ്റർക്കും മരക്കൂട്ടത്തുകൊച്ചി റേഞ്ച് ഐജി വിജയ് സാഖറെക്കും എരുമേലിയിൽ പരിശീലന വിഭാഗം ഡിഐജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല.

ക്രമസമാധാനപാലനത്തിനു സന്നിധാനത്ത് ഒന്നാം ഘട്ടത്തിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിനെയും രണ്ടാം ഘട്ടത്തിൽ ടെലികമ്യൂണിക്കേഷൻ എസ്‌പി എച്ച്.മഞ്ചുനാഥിനെയും മൂന്നാം ഘട്ടത്തിൽ കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസിനെയും നാലാം ഘട്ടത്തിൽ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ.നായരെയുമാണു നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ ക്രമസമാധാന പാലനത്തിന് 4 ഘട്ടങ്ങളിലായി പൊലീസ് കൺട്രോളർമാരായി നിയോഗിച്ചിരിക്കുന്നതു കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജെ.ഹിമേന്ദ്രനാഥ്, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, കെഎപി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് കാർത്തികേയൻ ഗോകുലചന്ദ്രൻ എന്നിവരെയാണ്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
ബിജെപിയെ തോൽപ്പിക്കാനുള്ള കരുത്ത് മോഹൻലാൽ ഫാൻസ് നേടിയെന്ന് വ്യക്തമാക്കി കൊണ്ട് നേരം വെളുക്കും മുമ്പ് കേരളം മുഴുവൻ ഒടിയൻ ആവേശത്തിൽ; തടയാൻ എത്തിയാൽ പഞ്ഞിക്കിടുമെന്ന് പ്രഖ്യാപിച്ച് ഫാൻസ് ഇളകിയതോടെ ഹർത്താൽ വകവയ്ക്കാതെ എല്ലാ തിയേറ്ററുകളും പതിവ് പോലെ പ്രദർശനത്തിന്; ഒരാൾ ആത്മഹത്യ ചെയ്തതിന്റെ പേരിൽ എന്തിന് ഹർത്താൽ എന്ന് ചോദിച്ച് സംഘപരിവാർ ഗ്രൂപ്പുകളിലും വൻ ചർച്ച; വേണുഗോപാലൻ നായരുടെ പേരിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ എട്ടുനിലയിൽ പൊട്ടുമെന്ന് സൂചന
മൂന്നു മാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി; സാധനങ്ങൾ വിതരണം ചെയ്തിരുന്ന കമ്പനികൾക്കു കൊടുക്കാനുള്ളതു കോടികൾ; ബാങ്കുകളേയും കബളിപ്പിച്ചതായി സൂചന; 25 സൂപ്പർമാർക്കറ്റുകളുടെ ഉടമയായ യുഎഇയിലെ മലയാളിയായ കോടീശ്വരൻ മുങ്ങി; അജ്മാൻ ആസ്ഥാനമായ അൽ മനാമ ഹൈപ്പർ മാർക്കറ്റ് ശൃംഖല ഉടമ അബ്ദുൾ ഖാദർ സബീറിനെ തേടി കടക്കാരും പൊലീസും; അനേകം മലയാളികളും തൊഴിൽ രഹിതരായി; അപ്രതീക്ഷിതമായി അവസാനിച്ചത് ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് അധിപനായ മറ്റൊരു പ്രവാസി വ്യവസായി കൂടി
യുദ്ധവിമാനത്തിന്റെ ഗുണമേന്മയിൽ സംശയമില്ല; നടപടിക്രമങ്ങളെല്ലാം സുതാര്യം; വിലയെ പറ്റി അന്വേഷിക്കേണ്ട ആവശ്യവുമില്ല; യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം ശരി; അനിൽ അംബാനിയെ ഇന്ത്യൻ പങ്കാളിയാക്കിയതിലും തെറ്റില്ല; റഫാൽ മറ്റൊരു ബോഫോഴ്‌സ് ആകില്ല; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി കോടതി; ആശ്വാസം മോദിക്ക് തന്നെ; കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി
ജനൽ കമ്പി വളച്ച് സ്വർണമാല മോഷ്ടിച്ച കള്ളനെ വീട്ടമ്മ സ്‌കൂട്ടറിൽ പിന്തുടർന്ന് തൊഴിച്ച് താഴെയിട്ടു; നാലരപ്പവനുമായി കടന്ന യുവാവിനെ നാട്ടുകാർ കണ്ടെത്തി കുരുക്കിയതോടെ ഷോജിയുടെ കണ്ണീരിന് ഫലം; മനസാന്നിധ്യം കൈവിടാതിരുന്ന വീട്ടമ്മ മുൻപ് ബംഗാളി മോഷ്ടാവിനേയും കുരുക്കിയ മിടുക്കി; റാന്നിയിൽ മൂന്നു മണി വെളുപ്പിന് നടന്ന മോഷണ സംഭവമിങ്ങനെ
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന മുദ്രാവാക്യവുമായെത്തുന്ന സംഘത്തിലുണ്ടാവുക കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അമ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരും; അയ്യപ്പ സന്നിധിയിലേക്ക് മാലയിട്ട് മലചവിട്ടുക ഡിസംബർ 23ന്; യുവതിപ്രവേശനം ഉറപ്പാക്കാനെത്തുന്നത് തമഴ്‌നാട്ടിൽ നിന്നുള്ള 'മനിതി'; വെട്ടിലാകുന്നത് സർക്കാരും
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് അടച്ചു പൂട്ടി ഒടിയന്റെ പിന്നാലെ പോയ ശ്രീകുമാർ മേനോൻ ടെൻഷൻ മാറൻ നടത്തിയ തള്ളോ റിലീസിന് മുമ്പേ 100 കോടി ലഭിച്ചെന്ന അവകാശവാദം? എത്രകൂട്ടി കിഴിച്ചാലും 40 കോടി കടക്കില്ലെന്നിരിക്കെ എന്തിന് നുണ പറഞ്ഞ് ലാലേട്ടനെ കൂടി കഴുപ്പത്തിലാക്കുന്നുവെന്ന് ചോദിച്ച് ആരാധകർ; കണക്ക് പുറത്തുവിട്ട് വിവാദങ്ങൾ ഒഴിവാക്കി താരമായി സംവിധായകൻ; റിലീസിംഗിന് രണ്ട് ദിവസം മുമ്പേ ഒടിയൻ ചർച്ചയിൽ നിറയുന്നത് ഇങ്ങനെ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്
ശബരിമലയിൽ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി; ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി; നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവർത്തിച്ച് പിണറായി; ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച് രാജഗോപാൽ; സാറേ, ഇതൊന്ന് തീർത്ത് തരണമെന്ന് കണ്ണന്താനം; ശബരിമല സമരത്തിലെ അനുരജ്ഞന ചർച്ച പൊളിഞ്ഞത് ഇങ്ങനെ
കോട്ടയം മുതൽ പിന്തുടർന്നു; വിവാഹ ഒരുക്കം നടക്കുന്ന ആർഎസ്എസ് നേതാവിന്റെ വീടിന് സമീപമിട്ട് വെട്ടിവീഴ്‌ത്തിയത് കുറ്റം പരിവാറുകാരിൽ ചാർത്താൻ; ഫോൺവിളിച്ച് ആർഎസ്എസിനെ പ്രതികൂട്ടിലാക്കിയതും ആശുപത്രിയിൽ ഓടിയെത്തിയതും ഗൂഢാലോചനയിലെ കുബുദ്ധി; എസ്എഫ്ഐ-സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തിയത് എസ്ഡിപിഐക്കാരെന്ന് തെളിഞ്ഞത് വിഷ്ണു സത്യം പറഞ്ഞതോടെ; പന്തളത്തെ അക്രമത്തിൽ നിറയുന്നത് സിപിഎം-ബിജെപി സംഘർഷം ആളികത്തിക്കാനുള്ള നീക്കം
അച്ഛനെക്കാൾ മുതിർന്ന അർജുൻ സച്ചിന്റെ കൈപിടിച്ചെത്തിയപ്പോൾ കഴുത്തിൽ നിറയെ വജ്രങ്ങൾ ധരിച്ച് ആരാധ്യയുടെയും അഭിഷേകിന്റെയും കൈപിടിച്ച് ഐശ്വര്യ റായി എത്തി; വിരുന്നുകാർക്കൊപ്പം കളം നിറഞ്ഞ് പ്രണബ് മുഖർജി മുതലുള്ള നേതാക്കൾ; അംബാനിയുടെ മകളുടെ വിവാഹത്തിന് ഹിലാരി ക്ലിന്റൺ മുതൽ ബിയോൺസ് വരെ വേറൊരു വശത്ത്; ലോകത്തെ ഏറ്റവും ചെലവേറിയ കല്യാണമായി ഇഷയുടെ വിവാഹം മാറിയതിങ്ങനെ
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ