Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംഘർഷഭരിതമായ രാപകലുകൾക്ക് താൽക്കാലികവിരാമം; തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു; ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുക നവംബർ അഞ്ചിന്; വൈകിട്ട് സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയം അസ്ഥാനത്തെന്ന് പൊലീസ്; ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് ബിജെപി; സ്ത്രീകൾ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് സ്ത്രീ പ്രവേശനത്തെച്ചൊല്ലി ചിലർ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് പിണറായി; യുവതീ പ്രവേശന വിഷയത്തിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം

സംഘർഷഭരിതമായ രാപകലുകൾക്ക് താൽക്കാലികവിരാമം; തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു; ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുക നവംബർ അഞ്ചിന്; വൈകിട്ട് സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയം അസ്ഥാനത്തെന്ന് പൊലീസ്; ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് ബിജെപി; സ്ത്രീകൾ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് സ്ത്രീ പ്രവേശനത്തെച്ചൊല്ലി ചിലർ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് പിണറായി; യുവതീ പ്രവേശന വിഷയത്തിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട:തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. രാച്രി 9.20 ന് ഹരിവരാസനം പാടിയാണ് നട അടച്ചത്. യുവതീപ്രവേശനത്തെ ചൊല്ലി സംഘർഷഭരിതമായിരുന്നു മാസപൂജയ്ക്കായുള്ള ഇത്തവണത്തെ തീർത്ഥാടനം. ചിത്തിര ആട്ടവിശേഷത്തിനായി ഇനി നവംബർ അഞ്ചിന് നട തുറക്കും. ആറിന് നട അടയ്ക്കും.ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടർന്ന് നവംബർ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബർ 27 വരെയാണ് മണ്ഡലപൂജ.

വൈകിട്ട് സന്നിധാനത്തു യുവതി പ്രവേശിച്ചെന്ന സംശയത്തെതുടർന്ന് ശ്രീകോവിലിനു ചുറ്റും കൈകോർത്തുനിന്നു ശരണംവിളിച്ചു ഭക്തർ പ്രതിഷേധിച്ചു. പരിസരത്തു പരിശോധന നടത്തിയ പൊലീസ്, അഭ്യൂഹം പ്രചരിച്ചതാണെന്ന് അറിയിച്ചു. ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു.

അതേസമയം, ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്ന രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാൻ രംഗത്തെത്തിയിരിക്കുകയാണ്. പ്രക്ഷോഭകരുടെ ലക്ഷ്യം ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് സ്ത്രീ പ്രവേശനത്തെച്ചൊല്ലി ചിലർ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. രാജ്യത്തെ നിയമത്തെ തകർക്കാൻ ഭരണകക്ഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണ് ഇവരുടെ ശ്രമം. ഇങ്ങനെയൊക്കെ ചെയ്താലും കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൂട്ടർ കൊടിയെടുത്തും മറ്റൊരു കൂട്ടർ കൊടിയില്ലാതെയും സമരം ചെയ്യുന്നു. കൊടിയില്ലാത്തവർ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. പ്രക്ഷോഭകരുടെ ലക്ഷ്യം ശബരിമലയെ സംഘർഷ ഭൂമിയാക്കലാണെന്നും ഇത്തരം നടപടികൾ കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഇലയ്ക്കാനാവില്ലെന്നും നാം മുന്നോട്ട് സംവാദപരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട തുടർ നടപടികളെ സംബന്ധിച്ചു നിയമോപദേശം തേടിയിട്ടുണ്ടെന്നും അതു ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ വ്യക്തമാക്കി. ഡൽഹിയിലുള്ള അഭിഭാഷകരുമായി ചർച്ചകൾ തുടരുകയാണ്. സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണോ മറ്റു നിയമ മാർഗങ്ങൾ സ്വീകരിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിൽ അഭിഭാഷകരുമായുള്ള ചർച്ചകൾ പൂർത്തിയാകണം. റിപ്പോർട്ടിന്റെ കരട് ബോർഡ് തയാറാക്കിയിട്ടുണ്ട്. സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പ്രശ്‌നങ്ങളില്ലെന്നാണു നിയമോപദേശമെങ്കിൽ ഡൽഹിയിലെ അഭിഭാഷകർക്കു റിപ്പോർട്ട് കൈമാറും. തയാറാക്കിയ റിപ്പോർട്ടിൽ തിരുത്തലുകൾ ആവശ്യമാണെങ്കിൽ അതു ചെയ്യും. ഇതിനു കാലതാമസമുണ്ടാകില്ലെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി.

നേരത്തേ, സുപ്രീംകോടതിയിൽ ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയുമായി ബോർഡ് ചർച്ചകൾ നടത്തി. മറ്റു ചില മുതിർന്ന അഭിഭാഷകരുമായും ചർച്ചകൾ നടന്നു. അടുത്ത മണ്ഡലകാലത്തിനു മുൻപു പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണു ബോർഡ് ആഗ്രഹിക്കുന്നത്. സുപ്രീംകോടതിയിൽ ശബരിമല വിഷയം വീണ്ടുമെത്തുമ്പോൾ പിഴവുകളുണ്ടാകാതിരിക്കാൻ കരുതലോടെയാണു നീക്കം. ശബരിമല മാസ്റ്റർ പ്ലാൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിയുടെ കീഴിലുള്ള ഉപസമിതിയുടെ യോഗവും ചേർന്നു. ശബരിമലയിൽ ഒരുക്കേണ്ട സൗകര്യങ്ങളാണു ചർച്ചയായത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചൊവ്വാഴ്ച രാവിലെ ബോർഡ് ആസ്ഥാനത്ത് ചേരുന്നുണ്ട്. ബോർഡ് യോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി ബോർഡ് പ്രസിഡന്റ് അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തിയേക്കും. ശബരിമല യുവതീപ്രവേശത്തിൽ സർക്കാർ ചെകുത്താനും കടലിനും ഇടയിലാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരുഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത, മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘർഷം. പാർലമെന്റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവർ സമവായം ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല ദർശനത്തിനു പോകാനെത്തിയ കോട്ടയം സ്വദേശി ബിന്ദു ശ്രമം ഉപേക്ഷിച്ചു മടങ്ങി. പൊലീസ് സംരക്ഷണം നൽകിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെതുടർന്നായിരുന്നു മടക്കം. ആന്ധ്രയിലെ ഏലൂരുവിൽനിന്നുള്ള 4 യുവതികളും മല കയറാൻ ശ്രമിച്ചു പാതിവഴിക്കു തിരിച്ചിറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP