Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ തന്ത്രിക്ക് നോട്ടീസ് നൽകിയ ദേവസ്വം ബോർഡ് മറുപടിക്കുള്ള അവസാന ദിവസം സീസൺ കഴിയും വരെ വച്ചത് നട അടച്ചോ മറ്റോ തന്ത്രി പ്രതിഷേധിക്കുന്നത് ഒഴിവാക്കാൻ; തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് അവകാശമില്ലാത്തതിനാൽ നോട്ടീസ് അവഗണിക്കാൻ തന്ത്രി ആലോചിക്കുന്നതായി റിപ്പോർട്ട്; കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12ന് നട തുറക്കും മുമ്പേ സുപ്രീംകോടതി ഇടപെടലോടെ എല്ലാം ശരിയാവുമെന്ന് പ്രതീക്ഷിച്ച് ഭഗവാനിൽ പ്രതീക്ഷ അർപ്പിച്ച് സർക്കാർ

നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ തന്ത്രിക്ക് നോട്ടീസ് നൽകിയ ദേവസ്വം ബോർഡ് മറുപടിക്കുള്ള അവസാന ദിവസം സീസൺ കഴിയും വരെ വച്ചത് നട അടച്ചോ മറ്റോ തന്ത്രി പ്രതിഷേധിക്കുന്നത് ഒഴിവാക്കാൻ; തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് അവകാശമില്ലാത്തതിനാൽ നോട്ടീസ് അവഗണിക്കാൻ തന്ത്രി ആലോചിക്കുന്നതായി റിപ്പോർട്ട്; കുംഭമാസ പൂജയ്ക്കായി ഫെബ്രുവരി 12ന് നട തുറക്കും മുമ്പേ സുപ്രീംകോടതി ഇടപെടലോടെ എല്ലാം ശരിയാവുമെന്ന് പ്രതീക്ഷിച്ച് ഭഗവാനിൽ പ്രതീക്ഷ അർപ്പിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് ജനവുരി 2നായിരുന്നു. നട അടച്ച് ശുദ്ധിക്രിയ നടത്തിയത് അന്ന് ഉച്ചയ്ക്കും. അപ്പോൾ തന്നെ തന്ത്രിയുടെ ശുദ്ധിക്രിയയിൽ സർക്കാർ എതിർപ്പുമായെത്തി. അടിയന്തരമായി ദേവസ്വം ബോർഡ് കാര്യങ്ങൾ വിലയിരുത്തി. തന്ത്രിയുടേത് അച്ചടക്ക ലംഘനമാണെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ തുറന്നു പറഞ്ഞു. തന്ത്രി കണ്ഠരര് രാജീവരർക്ക് അച്ചടക്ക നടപടി എടുക്കാതിരിക്കാൻ നോട്ടീസ് നൽകുമെന്നും അറിയിച്ചു. ജനുവരി 3ന് തന്നെ ഈ നോട്ടീസ് കിട്ടുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ദേവസ്വം ബോർഡ് തന്ത്രപരമായ നിലപാട് എടുത്തു. തീർത്ഥാടനകാലത്തെ അട്ടിമറിക്കാതിരിക്കാൻ കരുതലോടെയുള്ള ഇടപെടൽ.

യുവതീപ്രവേശത്തെ തുടർന്നു നടയടച്ച സംഭവത്തിൽ മറുപടി നൽകാൻ തന്ത്രി കണ്ഠര് രാജീവരർക്ക് 15 ദിവസം അനുവദിച്ചത് ഈ തീർത്ഥാടനകാലത്ത് വിവാദങ്ങൾ അകറ്റി നിർത്താനുള്ള ദേവസ്വം ബോർഡിന്റെ തന്ത്രപരമായ നീക്കം. നോട്ടിസ് 6ന് കൈപ്പറ്റിയ തന്ത്രി 21 നു മറുപടി നൽകിയാൽ മതിയാകും. 20 നാണ് ശബരിമല നട അടയ്ക്കുന്നത്. അതിനാൽ മകരവിളക്കു തീർത്ഥാടനകാലം അലങ്കോലപ്പെടാതെ അവസാനിക്കും. ശബരിമലയിൽ തന്ത്രി ഇല്ലാതെ പോയാൽ അതു വലിയ പ്രതിസന്ധിയിലേക്കു നയിക്കുമെന്ന തിരിച്ചറിവിന്റെ കൂടി പശ്ചാത്തലത്തിലാണ് ബോർഡിന്റെ ഈ തീരുമാനമെന്നാണ് വിലയിരുത്തൽ. ജനുവരി 3ന് നോട്ടീസ് കൊടുത്തിരുന്നുവെങ്കിൽ 18ന് മറുപടി കൊടുക്കേണ്ടി വരുമായിരുന്നു. തന്ത്രിയുടെ മറുപടി ലഭിച്ചാൽ അതിന്മേൽ തുടർനടപടി സ്വീകരിക്കാൻ ബോർഡിനു മേൽ രാഷ്ട്രീയ സമ്മർദമേറും. ഇത് തിരിച്ചറിഞ്ഞാണ് തീർത്ഥാടനകാലത്തിന് ശേഷം മറുപടി വാങ്ങാവുന്ന തരത്തിലെ ഒത്തുകളി നടന്നതെന്നാണ് വിലയിരുത്തൽ.

തന്ത്രിയുടെ മറുപടി നൽകിയാൽ അത് പരിശോധിച്ച് ഒന്നുകിൽ അദ്ദേഹത്തിന്റെ വാദങ്ങൾ ശരിവച്ചു വെറുതേ വിടണം, അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം. വെറുതെ വിട്ടാൽ ബോർഡിനെ സർക്കാരും ഇടത് ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും കൈകാര്യം ചെയ്യും. മറിച്ചായാൽ അയ്യപ്പ ഭക്തരും. തന്ത്രിയെ ഒഴിവാക്കേണ്ടി വന്നാൽ അതുണ്ടാക്കാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ വലുതയാരിക്കും. തന്ത്രിയോടു വിശദീകരണം തേടാൻ തീരുമാനിച്ച ദിവസം തന്നെ നോട്ടിസ് കൈമാറാതെ 3 ദിവസം വൈകിപ്പിച്ചത് ഇക്കാരണത്താലാണ്. ഇതിലൂടെ ഈ മണ്ഡലകാലത്ത് തന്ത്രി ശബരിമലയിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ദേവസ്വം ബോർഡ്. സർക്കാരുമായും ഈ തന്ത്രത്തെ കുറിച്ച് ബോർഡ് ചർത്ത ചെയ്തിരുന്നു.

ക്ഷേത്രാചാരങ്ങളിലെ അവസാന വാക്ക് തന്ത്രിയാണ്. ശബരിമല കേസിൽ ഇക്കാര്യം ഹൈക്കോടതിയിൽ രേഖാമൂലം ദേവസ്വം ബോർഡ് മുമ്പ് അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മറുപടി കിട്ടിയാലും തന്ത്രിയ്‌ക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് കഴിയില്ല. തന്റെ അധികാര പരിധിയിലെ കാര്യങ്ങളാണ് തന്ത്രി ചെയ്തതെന്ന് ബോർഡിനും വ്യക്തമാണ്. അത് ബോർഡിനെ മുൻകൂട്ടി അറിയിച്ചില്ലെന്ന വാദവും നിലനിൽക്കില്ല. ദേവസ്വം ബോർഡ് പ്രസിഡന്റെ പത്മകുമാറിനെ ഫോണിലൂടെ ഇക്കാര്യം തന്ത്രി തന്നെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ നട അടയ്ക്കലിൽ കടുത്ത തീരുമാനങ്ങൾ ബോർഡിന് എടുക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

അതുകൊണ്ട് തന്നെ തന്ത്രിയുടെ മറുപടി ചർച്ചയാകുന്ന തരത്തിൽ കാര്യങ്ങളെത്തുന്നതിൽ ബോർഡിന് താൽപ്പര്യമില്ല. സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി തന്ത്രിക്കെതിരെ നടപടി എടുത്താൽ ഇതിനെ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഈ സാഹചര്യവും ബോർഡ് തിരിച്ചറിയുന്നുണ്ട്. കുംഭമാസപൂജയ്ക്കായി ഫെബ്രുവരി 12 -നാണ് തുടർന്നു നട തുറക്കുന്നത്. അതിനാൽ തന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹരിക്കാൻ ബോർഡിനും സർക്കാരിനും സമയം ലഭിക്കും. പ്രതികൂല നടപടിയെങ്കിൽ നിയമവഴിയിൽ നീങ്ങുവാൻ തന്ത്രിക്കും സാവകാശം ലഭിക്കും.

തന്ത്രി ക്ഷേത്ര നടത്തിപ്പിലെ അനിവാര്യ ഘടകമായതിനാൽ കോടതിയുടെ ഭാഗത്തുനിന്നു ഇക്കാര്യത്തിൽ വേഗത്തിൽ തീർപ്പുണ്ടായേക്കും. പ്രതിസന്ധിയുണ്ടായാൽ മാസപൂജയ്ക്കു നട തുറക്കുന്നതിനു മുമ്പായി കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നു നിയമവൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ഈ മകരവിളക്ക് കാലത്തെ വിവാദങ്ങളിൽ നിന്ന് അകറ്റുന്ന തരത്തിലെ ഇടപെടൽ ദേവസ്വം ബോർഡ് നടത്തുന്നത്. ഇതെല്ലാം സർക്കാരിനും അറിയാം. കുംഭമാസ പൂജയ്ക്ക് മുമ്പ് എല്ലാത്തിനും അയ്യപ്പ ഭഗവാൻ തന്നെ പരിഹാരമുണ്ടാക്കുമെന്നാണ് സർക്കാരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP