1 usd = 71.24 inr 1 gbp = 93.74 inr 1 eur = 79.11 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.58 inr

Dec / 2019
06
Friday

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ മെറിറ്റിലേക്ക് കോടതി കടന്നുവോ? ഏഴംഗ ബെഞ്ച് പരിഗണിക്കുന്നത് മതപരമായ കാര്യങ്ങളിൽ എത്രത്തോളം കോടതിക്ക് ഇടപെടാം എന്ന വിഷയം; വിശാല ബെഞ്ചിൽ നിന്നും വ്യക്തത തേടുന്നത് മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴു കാര്യങ്ങൾ; ഈ ബെഞ്ചിന്റെ തീർപ്പിനു ശേഷം മാത്രമേ ശബരിമല പുനഃപരിശോധന ഹർജികളിൽ വിധി പറയൂ; അതുവരെ നിലവിലെ വിധി നിലനിൽക്കും; ശബരിമല റിവ്യൂ ഹരജി നീങ്ങുന്നത് മതവും ഭരണഘടനയും ഇടചേർന്ന സങ്കീർണ്ണ നിയമയുദ്ധത്തിലേക്ക്

November 14, 2019 | 03:59 PM IST | Permalink



ശബരിമല സ്ത്രീ പ്രവേശനത്തിന്റെ മെറിറ്റിലേക്ക് കോടതി കടന്നുവോ? ഏഴംഗ ബെഞ്ച് പരിഗണിക്കുന്നത് മതപരമായ കാര്യങ്ങളിൽ എത്രത്തോളം കോടതിക്ക് ഇടപെടാം എന്ന വിഷയം; വിശാല ബെഞ്ചിൽ നിന്നും വ്യക്തത തേടുന്നത് മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴു കാര്യങ്ങൾ; ഈ ബെഞ്ചിന്റെ തീർപ്പിനു ശേഷം മാത്രമേ ശബരിമല പുനഃപരിശോധന ഹർജികളിൽ വിധി പറയൂ; അതുവരെ നിലവിലെ വിധി നിലനിൽക്കും; ശബരിമല റിവ്യൂ ഹരജി നീങ്ങുന്നത് മതവും ഭരണഘടനയും ഇടചേർന്ന സങ്കീർണ്ണ നിയമയുദ്ധത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ച ദീപക് മിശ്ര അധ്യക്ഷനായ അഞ്ച് അംഗ ബഞ്ചിന്റെ വിധിക്കെതിരായ റിവ്യൂ പെറ്റീഷൻ ഫലത്തിൽ നീങ്ങുന്നത് മതവും ഭരണഘടനയും ഇടചേർന്ന സങ്കീർണ്ണമായ നിയമയുദ്ധത്തിലേക്ക്. ശബരിമല യുവതി പ്രവേശന വിധിയുടെ മെറിറ്റിലേക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി അധ്യക്ഷനായ ബഞ്ച് നീങ്ങിയിട്ടില്ല. മതപരമായകാര്യത്തിൽ എത്രത്തോളം കോടതിക്ക് ഇടപെടാം എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ഏഴ് അംഗ വിശാല ബഞ്ച് രൂപവത്ക്കരിക്കുന്നത്. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കാണോ മതാചാര്യന്മാർക്കാണോ, മതവിശ്വാസത്തിനുള്ള അവകാശവും തുല്യതയ്ക്കുള്ള അവകാശവും എങ്ങനെ പൊരുത്തപ്പെടും എന്നീ തുടങ്ങിയ എഴുകാര്യങ്ങളിലാണ് ഈ വിശാല ബഞ്ചിന് തീർപ്പ് കൽപ്പിക്കാനുള്ളത്. എഴംഗ ബഞ്ച് ഈ വിഷയത്തിൽ തീരുമാനം എടുത്തശേഷം മാത്രമേ റിവ്യൂ പെറ്റീഷനും റിട്ട് പെറ്റീഷനും പരിഗണിക്കുവെന്ന് ചീഫ്്ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ വിധിയിൽ അവസാനം എടുത്തു പറയുന്നുണ്ട്.

സുപ്രീംകോടതിയുടെ വിധി പകർപ്പ് പഠിച്ചശേഷം നിയമ വൃത്തങ്ങൾ രണ്ടു രീതിയിലാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. എഴംഗ ബഞ്ച് ഈ വിഷയങ്ങളിൽ തീർപ്പ് കൽപ്പിച്ചശേഷം, റിവ്യൂ ഹരജി വീണ്ടും അഞ്ചംഗ ബഞ്ചിലേക്കും തിരിച്ചുവരുമെന്നാണ് ചില നിയമ വിദഗ്ദ്ധർ പറയുന്നത്. അഡ്വ ഹരീഷ് വാസുദേവനെപ്പോലുള്ളവർ ഈ ആശയത്തോടാണ് യോജിക്കുന്നത്. ആധാർ കേസിന്റെ അവസ്ഥയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നതത്. ആധാർ കേസ് പരിഗണിക്കവേ, സ്വകാര്യത മൗലികാവകാശം ആണോ എന്ന ഭരണഘടനാചോദ്യം എഴ് അംഗ ബെഞ്ചിനും പിന്നീട് ഒമ്പത് അംഗ ബെഞ്ചിനും വിട്ടു. ഒമ്പത്് അംഗ ബഞ്ച് സ്വകാര്യത മൗലികാവകാശമാണ് എന്നു വിധിച്ചു. അതനുസരിച്ച് ആധാർ കേസ് കേൾക്കാൻ അഞ്ചംഗ അംഗ ബെഞ്ചിലേക്ക് തിരികെ വന്നു. അവരാണ് ആധാർ വിധി പറഞ്ഞത് എന്ന് ഹരീഷ്് വാസുദേവൻ ചൂണ്ടിക്കാട്ടുന്നു.

അഡ്വ.  ഹരീഷ് വാസുദേവന്റെ പോസ്റ്റ് ഇങ്ങനെയാണ്:

'ചട്ടം 3 ആണ് യുവതികളെ വിലക്കിയ ചട്ടം. അത് സുപ്രീംകോടതി വിധിയോടെ റദ്ദാക്കി. റിവ്യൂ ഹരജിയിലെ ഒരു നിയമപ്രശ്നം പരിഗണിക്കാൻ 7 അംഗ ബെഞ്ചിന് വിട്ടു. റിവ്യൂ ഹർജികൾ പോലുമല്ല വിട്ടത്. വിലക്കുന്ന ആ ചട്ടം നിലനിൽക്കുന്നില്ല. വിലക്കാൻ നിയമമില്ല. ദർശനം മൗലികാവകാശമാണ്. മൗലികാവകാശം സ്റ്റേ ചെയ്യാൻ പറ്റില്ല. 7 അംഗ ബഞ്ച് പരിഗണിക്കുക ചില ഭരണഘടനാ പ്രശ്‌നങ്ങളാണ്. അതൊരു നിയമമായി മാറും. അത് കഴിഞ്ഞു ആ നിയമത്തിനു അനുസരിച്ച് ശബരിമല റിവ്യൂ ഹരജി തീരുമാനിക്കാൻ 5 അംഗ ബെഞ്ചിലേക്ക് തന്നെ വരും എന്നാണ് എന്റെ അഭിപ്രായം.

ആധാർ കേസ് പരിഗണിക്കവേ, സ്വകാര്യത മൗലികാവകാശം ആണോ എന്ന ഭരണഘടനാചോദ്യം 7 അംഗ ബെഞ്ചിനും പിന്നീട് 9 അംഗ ബെഞ്ചിനും വിട്ടു. 9 അംഗ ബഞ്ച് സ്വകാര്യത മൗലികാവകാശമാണ് എന്നു വിധിച്ചു. അതനുസരിച്ച് ആധാർ കേസ് കേൾക്കാൻ 5 അംഗ ബെഞ്ചിലേക്ക് തിരികെ വന്നു. അവരാണ് ആധാർ വിധി പറഞ്ഞത്. അതങ്ങനെയാണ്.'- അഡ്വ ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ എഴംഗബെഞ്ചുതന്നെയാണ് രണ്ടും പരിഗണിക്കുക എന്നു പറയുന്ന അഭിഭാഷകരും ഉണ്ട്. ഇക്കാര്യത്തിൽ നിയമ വൃത്തങ്ങളിൽ ഏകാഭിപ്രായമില്ല.

സുപ്രീം കോടതി ഏഴംഗ ബഞ്ചിന് വിട്ട കാര്യങ്ങൾ ഇവയൊക്കെയാണ്

1. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കാണോ മതാചാര്യന്മാർക്കാണോ ?

2. മതവിശ്വാസത്തിനുള്ള അവകാശവും തുല്യതയ്ക്കുള്ള അവകാശവും എങ്ങനെ പൊരുത്തപ്പെടുത്തണം ?

3. ഒഴിച്ചുകൂടാനാകാത്തതെന്ന് പറയുന്ന മതാചാരങ്ങൾക്ക് ഭരണഘടനാപരിരക്ഷയുണ്ടോ ?

4. മതവിശ്വാസത്തിനുള്ള അവകാശം ക്രമസമാധാനത്തിനും സദാചാരത്തിനും വിധേയമാണ് എന്ന വ്യവസ്ഥയുടെ അർഥമെന്താണ് ?

5. സദാചാരം, ഭരണഘടനാസദാചാരം എന്നതിന്റെ കൃത്യമായ നിർവചനം എന്താണ് ?

6. മതവിശ്വാസത്തിനുള്ള അവകാശം നൽകുന്ന അനുച്ഛേദം 25 ൽ പറയുന്ന ഹിന്ദുവിഭാഗങ്ങളുടെ അർഥവ്യാപ്തി എന്താണ് ?

7. ഒരു മതത്തിന്റെ ആചാരങ്ങൾ ചോദ്യം ചെയ്ത് പൊതുതാൽപര്യഹർജി നൽകാൻ മറ്റുമതസ്ഥർക്ക് എത്രത്തോളം അവകാശമുണ്ട് ?

വിവേചനം ശബരിമലയിൽ മാത്രമല്ല രഞ്ജൻ ഗൊഗോയ്

മതകാര്യങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങൾ എന്ത് എന്നതു സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇന്ത്യ പോലെ വൈവിധ്യപൂർണമായ ഒരു നാട്ടിൽ മതവിശ്വാസങ്ങളിലും ആ വൈവിധ്യമുണ്ട്. ഒരു മതത്തിന്റെ അവിഭാജ്യ ഘടകമായ വിശ്വാസങ്ങൾ എന്ന് ഒരു വിഭാഗം കരുതുന്ന കാര്യം അതേ മതത്തിന്റെ തന്നെ മറ്റു വിഭാഗത്തിന് അവിഭാജ്യ ഘടകം ആവണമെന്നില്ല. ഇരു വിഭാഗങ്ങൾക്കും സ്വന്തം വിശ്വാസം പുലർത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുമുണ്ട്. മതവിശ്വാസത്തിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാം എന്നതിൽ ഒരു ജുഡീഷ്യൽ പോളിസിയുടെ ആവശ്യത്തിലേക്കാണ് ഇത്തരം സാഹചര്യങ്ങൾ എത്തിക്കുന്നതെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

ആരാധനാ സ്ഥലങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ശബരിമലയിൽ മാത്രമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലിം സ്ത്രീകൾക്ക് പള്ളികളിലും ദർഗകളിലും പ്രവേശിക്കുന്നതിലും സമുദായം മാറി വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകൾക്ക് അഗ്യാരിയിൽ പ്രവേശിക്കുന്നതിലും ഇതേ വിഷയമുണ്ട്. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീ ചേലാ കർമത്തിൽ കോടതിക്ക് ഇടപെടാമോ എന്ന കാര്യം സുപ്രീം കോടതിയുടെ തന്നെ പരിഗണയിലുണ്ട്.

മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും നീതി ഉറപ്പുവരുത്തുന്നതിന് വിശാല ബെഞ്ചിന്റെ തീർപ്പ് ആവശ്യമുണ്ട്. വിശ്വാസവും മൗലിക അവകാശവുമായി പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന വിഷയങ്ങൾക്കു പരിഹാരം കാണാൻ ഇതിലൂടെ കഴിയും. ഭരണഘടനാ വിഷയങ്ങളിൽ അഞ്ച് അംഗങ്ങളിൽ കുറയാത്ത ബെഞ്ച് തീർപ്പു കൽപ്പിക്കണമെന്നത്, സുപ്രീം കോടതിയിൽ ഏഴ് ജഡ്ജിമാർ മാത്രമുണ്ടായിരുന്ന കാലത്തെ ചട്ടമാണ്. ഇപ്പോഴത്തെ ജഡ്ജിമാരുടെ എണ്ണം പരിഗണിച്ച് കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ട ഭരണഘടനാ ബെഞ്ച് ഇക്കാര്യങ്ങളിൽ തീർപ്പു കൽപ്പിക്കുന്നത് നീതി ഉറപ്പാക്കാനും വിധിന്യായത്തിന്റെ ആധികാരികത ഉറപ്പിക്കാനും സാഹചര്യമൊരുക്കും.

ശബരിമല കേസിലെ പുനപ്പരിശോധനാ ഹർജികളിലെ വിധി മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശന കേസുമായും പാഴ്‌സി സ്ത്രീകളുടെ അഗ്യാരി പ്രവേശന കേസുമായും ദാവൂദി ബോറ ചേലാ കർമ കേസുമായും പരസ്പരം ബന്ധപ്പെടാവുന്നതും അവയെ ബാധിക്കാവുന്നതുമാണ്. ഒരു മതത്തിന്റെ വിശ്വാസങ്ങളിൽ അവിഭാജ്യ ഘടകം എന്ത്, ആരാണ് അതു തീരുമാനിക്കേണ്ടത്, കോടതികൾക്ക് അതിൽ ഇടപെടാമോ അതോ മതപുരോഹിതരാണോ അതു തീരുമാനിക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങൾ ഈ കേസുകളും ഉയർത്തുന്നുണ്ട്. പ്രത്യേക വിശ്വാസങ്ങൾ പിന്തുടർന്നുപോരുന്ന പ്രത്യേക മതവിഭാഗങ്ങൾ ആരൊക്കെ എന്നതു സംബന്ധിച്ചും പരിശോധന നടത്തേണ്ടതുണ്ട്. ഒരു വിഭാഗത്തിൽ പെടാത്ത ആൾക്ക് ആ വിഭാഗത്തിന്റെ വിഷയം ഉന്നയിച്ച് പൊതുതാത്പര്യ ഹർജി നൽകാനാവുമോയെന്നതും പരിശോധിക്കേണ്ട കാര്യമാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ (ഡിനോമിനേഷൻ) അവിഭാജ്യ ഘടകങ്ങൾ എന്തൊക്കെയെന്ന് അതതു വിഭാഗങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന ശിരൂർ മഠം കേസിലെയും വിശ്വാസ കാര്യങ്ങളിൽനിന്ന് കോടതികൾ മാറിനിൽക്കണമന്ന അജ്മീർ ദർഗ കേസിലെയും വിധികളെ വിശാല ബെഞ്ച് പരിശോധിക്കണമമെന്ന് വിധിന്യായത്തിൽ പറയുന്നു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മലയാളി നഴ്‌സ് അയർലന്റിൽ ജീവനൊടുക്കിയത് ജനുവരിയിൽ സ്വന്തം വിവാഹത്തിന് നാട്ടിൽ പോകാൻ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെ; കോഴിക്കോട് സ്വദേശിനി മരിച്ചത് ബാത്‌റൂമിലെ ഷവർഹെഡിൽ തൂങ്ങി; ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ച് പ്രതിശ്രുത വരനെ ഫോണിലും വിളിച്ച ശേഷം മേരി കുര്യാക്കോസ് മരണത്തെ പുൽകിയത് എന്തിനെന്നറിയാതെ സഹപ്രവർത്തകർ; തങ്ങളുടെ പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടൽ മാറാതെ ഡബ്ലിനിലെ മലയാളി സമൂഹം
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും ചെയ്തത് ഭൂതകാലം; മൂന്നുവർഷമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല; അനുജൻ അനീസ് ഇബ്രാഹിമും അടുത്ത അനുയായികളും എവിടെയാണെന്ന് അറിയില്ല; ആരോഗ്യം ക്ഷയിച്ചിട്ടും ഡി കമ്പനി പൊളിഞ്ഞിട്ടും രാജ്യാന്തര കള്ളക്കടത്തുകാരൻ കാണാമറയത്ത്; ഇമ്രാൻഖാൻ ആവർത്തിച്ച് നിഷേധിക്കുമ്പോഴും പാക്മണ്ണിൽ തന്നെ ഉണ്ടെന്ന് റോ വൃത്തങ്ങൾ; മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹിം എവിടെ?
വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് യുവാവിന് ഏൽക്കേണ്ടി വന്നത് നൂറ് ചാട്ടവാറടി; സ്ത്രീ ശിക്ഷ ഏറ്റ് വാങ്ങിയത് ലൈംഗിക ബന്ധം പുലർത്തിക്കൊണ്ടിരുന്ന മറ്റൊരു പുരുഷനൊപ്പം; ഇനിയും ശക്തമായി അടിക്കാൻ ആക്രോശിച്ച് ജനങ്ങളും; ഇൻഡോനേഷ്യയിലെ ശരീ അത്ത് നിയമം വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ
സർക്കാരിനെ താങ്ങി നിർത്താൻ കേവലഭൂരിപക്ഷം 112 ആയി ഉയർത്തണം; കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും ബിജെപി വിജയിക്കണം; ഇനി യെദ്യൂരപ്പ സർക്കാരിന്റെ ഭാവി അറിയാൻ നാലുനാൾ മാത്രം; 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 66.49; പോളിങ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തോടെ ബിജെപി; വിമതരെ ജനം തോൽപ്പിക്കുമെന്ന് കോൺഗ്രസും
അച്ഛന്റെ ചിത കത്തി തുടങ്ങിയതേയുള്ളൂ.. കരയാതിരിക്ക് എന്നെന്നോട് പറഞ്ഞ് കടയിൽ പോയി വന്ന അമ്മ ഉണ്ടാക്കി തന്നത് പാമോയിലിൽ മുക്കിപ്പൊരിച്ച പൂരി; മുഴുക്കുടിയനായ അച്ഛന്റെ ചിതകത്തി തീരും മുമ്പ് അച്ഛന്റേതെന്നടയാളമുണ്ടായിരുന്നതെല്ലാം കായലിൽ കളഞ്ഞതും അമ്മ; നില തെറ്റിയ മനസ്സും അരിപ്പയായിപ്പോയ കരളുമായി അഞ്ചു കൊല്ലത്തോളം കിടന്ന ശേഷമുള്ള അച്ഛന്റെ മരണദിനത്തെ കുറിച്ച് വിനീത വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പൊലീസ് പിടികൂടിയവരെ കണ്ടപ്പോഴേ കണക്കുകൂട്ടി ഇവർ വെറും ഡമ്മി പ്രതികളെന്ന്; സിസി ടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒറിജനൽ വാഹനത്തെയും ഉടമയെയും; വനിതാ മെമ്പറുടെ നേതൃത്വത്തിലുള്ള സമാന്തര അന്വേഷണത്തിൽ കക്കൂസ് മാലിന്യം തള്ളിയ കേസിലെ യഥാർഥ പ്രതികൾ അകത്ത്; ഷാഹിന ഇപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സ്റ്റാർ
മാസങ്ങളായി ശ്രമിച്ചത് തന്റെ ഇമേജ് പാടേ തകർക്കാൻ; തന്നെ അപായപ്പെടുത്താനും അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം; സൈബർ ആക്രമണങ്ങൾക്കും ഒത്താശ; 'പുഷ് കമ്പനി'ക്ക് താൻ കൈമാറിയ ലെറ്റർ പാഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്നും കാട്ടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകനെ ചോദ്യം ചെയ്യൽ; തൃശൂർ പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീകുമാര മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ആരോപണങ്ങൾ ശരിയെന്ന് പൊലീസ്
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തിൽ ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ യുവനടിയെ പൊലീസ് കണ്ടത് നഗ്നയായ നിലയിൽ; തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നൽകിയത് കോഴിക്കോട്ടുകാരനും; മുൻനിര നടൻ ലഹരിമുക്ത സെന്ററിലെ ചികിൽസയിലെന്നും റിപ്പോർട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിർമ്മാതാവും; മലയാള സിനിമയിൽ മറാരോഗമായി മാറി മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
റൊമാന്റിക് കോമഡിക്ക് ഡേറ്റ് നൽകിയത് കൂടുതൽ ആലോചനയില്ലാതെ; നിർമ്മാതാവിനെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞത് സെറ്റിലെത്താമെന്ന് പറഞ്ഞിരുന്നതിന്റെ തലേ ദിവസം; കോടികളുടെ നഷ്ടക്കണക്ക് പറഞ്ഞപ്പോൾ പണവും പലിശയും നൽകി പരിഹാരം; ആണെങ്കിലും അല്ലെങ്കിലും എന്ന ചിത്രം ഒഴിവാക്കി പുതുമുഖ സംവിധായകൻ വിവേക് പോളിന് സമ്മാനിച്ചത് അതിരൻ; രാജു മല്യത്തിനോട് ഫഹദ് നോ പറഞ്ഞത് ആർക്കും വേദനയുണ്ടാക്കാതെ; ഷെയൻ നിഗം മുടി മൊട്ടയടിക്കുമ്പോൾ ചർച്ചയാകുന്നത് ഫാസിലിന്റെ മകന്റെ 'നല്ല മനസ്സ്'
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ