Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നിച്ച് യാത്ര ചെയ്ത് ഒരുമിച്ച് താമസിച്ച് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കലോൽസവ കാലം; കഴിവുള്ള വിധികർത്താക്കൾ കുറയുമ്പോൾ പണവും ആർഭാടവും വിജയിയെ നിശ്ചയിക്കുന്നു; കലാതിലകപട്ടം രണ്ട് തവണ ചൂടിയ സബീന മനസ്സ് തുറക്കുമ്പോൾ

ഒന്നിച്ച് യാത്ര ചെയ്ത് ഒരുമിച്ച് താമസിച്ച് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കലോൽസവ കാലം; കഴിവുള്ള വിധികർത്താക്കൾ കുറയുമ്പോൾ പണവും ആർഭാടവും വിജയിയെ നിശ്ചയിക്കുന്നു; കലാതിലകപട്ടം രണ്ട് തവണ ചൂടിയ സബീന മനസ്സ് തുറക്കുമ്പോൾ

രഞ്ജിത് ബാബു

കണ്ണൂർ: രണ്ടു തവണ തുടർച്ചയായി കലാതിലകം പട്ടമണിഞ്ഞ എൻ.സബീന ഇപ്പോൾ കണ്ണൂരിലെ മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥയാണ്. നൃത്തത്തിന്റെ പിൻതുണയില്ലാതെ രണ്ടു തവണ കലാതിലകം നേടിയെന്ന ബഹുമതിയും സബീനക്ക് സ്വന്തം. 1987 ൽ കണ്ണൂരിലും 88 ൽ കൊല്ലത്തും നടന്ന കലോത്സവങ്ങളിലായിരുന്നു സബീനക്ക് കലാതിലകം ലഭിച്ചത്.  

മൂന്ന് പതിറ്റാണ്ട് തികയുന്ന കലോത്സവ ഓർമ്മകൾ സബീന പങ്കുവെക്കുന്നതിങ്ങനെ. അന്നൊക്കെ കലോത്സവങ്ങൾ കൂട്ടായ്മയുടേയും സൗഹൃദത്തിന്റേയും വേദിയായിരുന്നു. ഒരു ജില്ലയിൽ നിന്നുള്ള ടീമുകൾ ഒരു കുടുംബം പോലെയായിരുന്നു. ഒന്നിച്ച് യാത്ര ചെയ്ത് ഒരുമിച്ച് താമസിച്ച് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതായിരുന്നു അന്നത്തെ പതിവ്. മത്സരത്തെ മത്സരമായി കണ്ട് വിജയവും പരാജയവും അതിന്റെ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടുമായിരുന്നു അന്നത്തെ കലോത്സവങ്ങൾ അവസാനിച്ചിരുന്നത്.

കാലത്തിനൊപ്പം മത്സരങ്ങളുടെ സ്വഭാവവും മാറി. സംസ്ഥാന സ്‌ക്കൂൾ കലോത്സവം കണ്ണൂരിലെത്തുമ്പോൾ സബീനയുടെ മനസ്സിൽ പഴയ ഓർമ്മകൾ തെളിഞ്ഞു വരികയാണ്. കണ്ണൂർ ആർ.ടി..ഓഫീസിലെ സീനിയർ ക്ലാർക്കായ സബീനയുടെ ഇരിപ്പിടത്തിൽ നിന്ന് നോക്കിയാൽ കലോത്സവ നഗരി കാണാം. ലക്ഷങ്ങൾ ചിലവു വരുന്ന നൃത്താലംങ്കാര വേഷവുമായാണ് കുട്ടികൾ അരങ്ങിലെത്തുന്നത്. കലാ വാസനയേക്കാളേറെ ആർഭാടത്തിന് പ്രാമുഖ്യം വന്നു കഴിഞ്ഞു. പണത്തിന്റെ സ്വാധീനം പ്രകടമാണ്. നൃത്ത മത്സരക്കാരുടേയും മറ്റും താമസം പോലും ആർഭാട ഹോട്ടലുകളിലാണ്. മറ്റുള്ള മത്സരാർത്ഥികൾക്കൊപ്പം അവരെ കാണാറേയില്ല.

രക്ഷിതാക്കളും അദ്ധ്യാപകരും തങ്ങളുടെ ഇഷ്ട താരത്തിനു വേണ്ടി അരങ്ങിലും അണിയറയിലും സമാന്തര മത്സരത്തിന് ചുക്കാൻ പിടിക്കുന്നു. ജയത്തിനു വേണ്ടിയുള്ള ഇത്തരം കളികൾ കലോത്സവത്തിന്റെ യഥാർത്ഥ മൂല്യങ്ങളെ കുറക്കുകയാണെന്ന് സബീന പറയുന്നു. കഴിവുള്ള വിധി കർത്താക്കൾ കലോത്സവങ്ങളിൽ കുറഞ്ഞു വരികയാണ്. പണത്തിന്റേയും മറ്റും സ്വാധീനത്തിലൂടെയാണോ ചിലർ കടന്നു വരുന്നതെന്ന് അവർ സംശയിക്കുന്നു. കല കലക്ക് വേണ്ടിയാവണം. അതിന്റെ പേരിൽ അനാവശ്യ മത്സരങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് സബീന ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇപ്പോൾ കാസർഗോഡ് താമസമാക്കിയ സബീനയുടെ ജന്മനാട് കണ്ണൂർ -വേളാപുരത്തായിരുന്നു. ചിത്ര കലാ അദ്ധ്യാപകനായിരുന്ന പരേതനായ നാരായണൻ മാസ്റ്റരുടെ മകളാണ് സബീന. ഗുരുവും അച്ഛൻ തന്നെ.

കലോത്സവത്തിലെ മികച്ച താരങ്ങൾക്ക് കലാതിലകവും കലാ പ്രതിഭയും പുനഃസ്ഥാപിക്കണമെന്നാണ് സബീനയുടെ ആഗ്രഹം. അതൊരിക്കലും പണത്തിന്റെ രീതിയിലാകരുത്. ബഹുമതി നൽകണമെന്നാണ് തന്റെ അഭിപ്രായം. 1987 ൽ അരോളി ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് നടന്ന കലോത്സവത്തിൽ സബീന കലാതിലകമണിയുന്നത്. നൃത്ത ഇനങ്ങളില്ലാതെ ഓയിൽ പെയ്നിറ്റിങ് , മോണോ ആക്ട്, തബല, പദ്യ പരായണം, എന്നിവയിൽ മത്സരിച്ച് എല്ലാറ്റിലും ഒന്നാം സ്ഥാനം നേടിയാണ് സബീന തിലകമായത്. 1988 ൽ കൊല്ലത്തു നടന്ന കലോത്സവത്തിലും ഈ നേട്ടം ആവർത്തിച്ചു.

അക്കാലത്ത് എസ്.എസ്.എൽ.സി ക്ക് ശേഷം പ്രീഡിഗ്രീ ആയതിനാൽ പിന്നീട് മത്സരിക്കാനായില്ല. ഇപ്പോൾ കാസർഗോഡാണ് സബീന കുടുംബത്തിനൊപ്പം താമസിച്ചു വരുന്നത്. മകൾ ദിയ ഗാനമേള ടീമിൽ കാസർഗോഡിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അമ്മയുടെ സാന്നിധ്യം അവൾ ആവശ്യപ്പെടുന്നുമുണ്ട്. ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഇന്നും ചിത്ര കലയിൽ മുഴുകാറുണ്ട് ഈ പഴയ കലാതിലകം.

അദ്ധ്യാപകനും കലാകാരനുമായ ഉല്ലാസ് ബാബുവാണ് ഭർത്താവ്. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ കേരളത്തിനകത്തും പുറത്തും ചിത്ര പ്രദർശനവും നടത്താറുണ്ട്. കലാതിലക മണിയാൻ സഹായിച്ച തബല വാദനവും മുടങ്ങാതെ തുടരുന്നുണ്ട് സബീന. തിങ്കളാഴ്ച ആരംഭിക്കുന്ന കലോത്സവം ദർശിക്കാൻ സബീനയും ആൾക്കൂട്ടത്തിനൊപ്പമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP