Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂത്ത മകൾ അമേരിക്കയിൽ; രണ്ട് മക്കൾ കുവൈത്തിൽ; അവരുടെ മക്കളെല്ലാം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ; അപ്പച്ചൻ എന്തിന് അവളെ കയറി പിടിച്ചെന്ന് മകൻ ചോദിച്ചപ്പോൾ ഹൃദയം പൊട്ടി ഞാൻ തെരുവിൽ ഇറങ്ങി; ഈ കൈകളിൽ ഇട്ട് വളർത്തിയ മക്കൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കുന്നില്ല: കടത്തിണ്ണയിൽ അന്തിയുറങ്ങിയത് കണ്ട് ഗാന്ധി ഭവനിലേക്ക് മാറ്റിയ കുവൈത്ത് അച്ചായന്റെ കണ്ണീർക്കഥ

മൂത്ത മകൾ അമേരിക്കയിൽ; രണ്ട് മക്കൾ കുവൈത്തിൽ; അവരുടെ മക്കളെല്ലാം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ; അപ്പച്ചൻ എന്തിന് അവളെ കയറി പിടിച്ചെന്ന് മകൻ ചോദിച്ചപ്പോൾ ഹൃദയം പൊട്ടി ഞാൻ തെരുവിൽ ഇറങ്ങി; ഈ കൈകളിൽ ഇട്ട് വളർത്തിയ മക്കൾ ഞാൻ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കുന്നില്ല: കടത്തിണ്ണയിൽ അന്തിയുറങ്ങിയത് കണ്ട് ഗാന്ധി ഭവനിലേക്ക് മാറ്റിയ കുവൈത്ത് അച്ചായന്റെ കണ്ണീർക്കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുവൈത്ത് അച്ചായൻ എന്ന ജോൺ സാമുവലിന്റെ കരളലിയിക്കുന്ന കഥ ഏതാനം മാസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ഒരു മകൾ അമേരിക്കയിലും മറ്റു മക്കൾ കുവൈത്തിലും ഉണ്ടായിട്ടും കടത്തിണ്ണയിൽ അന്തിയുറങ്ങുകയും അവസാനം പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചേരുകയും ചെയ്ത ഹതഭാഗ്യനായ ഒരു 90കാരന്റെ കഥ. കുവൈത്ത് അച്ചായൻ എന്ന ആ വയോധികൻ ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പ ഞങ്ങളോട് ഗാന്ധിഭവനിൽ വച്ച് സംസാരിച്ചിരുന്നു. കൈയിൽ താലോലിച്ച് വളർത്തി തെരുവിലേക്ക് ഇറങ്ങിയ കരുണയില്ലാത്ത മക്കളെ കുറിച്ച് അന്ന് അച്ചായൻ മറുനാടൻ മലയാളിയോട് ഹൃദയം പൊട്ടിയാണ് സംസാരിച്ചത്.

പത്തനാപുരം മാങ്കോട് സ്വദേശിയാണ് കുവൈറ്റ് അച്ചായനെന്ന അറിയപ്പെടുന്ന ജോൺ ശാമുവേൽ. മക്കളും മരുമക്കളും ചെയ്ത അനീതിയിൽ മനംനൊന്തു കൊണ്ടാണ് ഗാന്ധിഭവനിൽ ഇരുന്ന് വയോധികനായ ആ പിതാവ് സംസാരിച്ചത്. തെരുവിലേക്ക് ഇറങ്ങേണ്ടി വന്നതിനേക്കാൾ ഈ മുത്തശ്ശനെ വേദനിപ്പിച്ചത് മക്കളുടെ കുത്തുവാക്കുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് അച്ചായൻ മക്കളുടെ പേരിലുള്ള വീട് വിട്ട് തെരുവിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഒരു മുത്തശ്ശനോട് പേരക്കുട്ടികൾ പറയാൻ പാടില്ലാത്ത വിധത്തിലായിരുന്നു പണത്തിന്റെ ധാരാളിത്തത്തിലും ഉന്നത ജോലികളുമായി കഴിയുന്ന പേരക്കുട്ടികൾ ചെയ്തത്. 90 വയസ് പ്രായമുള്ള ഈ മുത്തശ്ശൻ ഒരു സ്ത്രീയെ കടന്നു പിടിച്ചുവെന്നാണ് പേരക്കുട്ടികളിൽ ഒരാൾ ആരോപിച്ചത്. നെഞ്ചു പൊട്ടുന്ന വേദന ഇക്കാര്യത്തിൽ ഉണ്ടായെന്നാണ് അച്ചായൻ പറഞ്ഞത്. ജീവിതത്തിൽ തകർന്നു പോയ നിമിഷമായിരുന്നു. പിന്നെ എന്തിനാണ് ജീവിച്ചതെന്ന് പോലും ചിന്തിച്ചു. അന്ന് തന്നെ ആ വീട്ടിൽ നിന്നും ഇറങ്ങിയെന്നും കുവൈത്ത് അച്ചായൻ പറഞ്ഞു.

നാല് മക്കളാണ് കുവൈത്ത് അച്ചായന്. മൂത്ത മകൾ അമേരിക്കിയിൽ എട്ട് ലക്ഷം രൂപയോളം ശമ്പളം നേടി സുഖജീവിതം നയിക്കുന്നു. ഇവരുടെ മക്കളും നല്ലനിലയിൽ ജീവിക്കുന്നവരാണ്. മൂന്ന് ആൺകുട്ടികളിൽ രണ്ട് പേർ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം അച്ചായനെ ഉപേക്ഷിച്ചു. സ്വത്തുക്കളെല്ലാം കരസ്ഥമാക്കിയ ശേഷമാണ് ഈ പിതാവിനെ മക്കളും പേരക്കുട്ടികളും ചേർന്ന് തെരുവിലിറക്കിയത്. മൂത്ത് മകളുടെ നാട്ടിലുള്ള മകനാണ് ഏറ്റവും പ്രശ്‌നക്കാരനെന്നാണ്് അച്ചായൻ പറുന്നത്. ഇയാളുടെ ഉപദ്രവം അറിഞ്ഞിട്ടും അമേരിക്കയിലുള്ള മകൾ ഒന്നും ചെയ്തില്ല. തെരുവിലേക്ക് ഇറങ്ങിയിട്ടും മക്കളാരും ഒന്നും വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല. നാല് മക്കളെയും അവരുടെ പേരക്കുട്ടികളെയും ഈ കൈകളിൽ താലോലിച്ചാണ് ഞാൻ വളർത്തിയത്. അത് ഒരു ഭാഗ്യമായാണ് കാണുന്നത്. എന്നിട്ടും, എന്നെ തിരിഞ്ഞു നോക്കാൻ ആരുമില്ല.. ഇതു പറയുന്നോൾ ആ വയോധികന്റെ കണ്ണുകൾ നിറഞ്ഞ് കണ്ഠമിടറി.

കുവൈത്ത് അച്ചായനെന്നാണ് പേരെങ്കിലും കുവൈത്തിൽ പോയിരുന്നില്ല ജോൺ സാമുവൽ. മണ്ണിൽ പൊന്നു വിളയിക്കുന്ന കൃഷിക്കാരനായി കുടുംബ പോറ്റുകയായിരുന്നു അദ്ദേഹം. എല്ലാ മക്കളെയും കൊച്ചുമക്കളെയും പഠിപ്പിക്കാൻ മുൻകൈ എടുത്തത് താനായിരുന്നെന്ന് അദ്ദേഹം പറയുന്നു. ദൈവത്തിന് നിരക്കാത്ത കാരണം പറഞ്ഞാണ് എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. താൻ മോശം കാര്യം ചെയ്‌തെന്ന് എന്റെ എല്ലാ ബന്ധുക്കളോടും പറഞ്ഞു പരത്തുക കൂടി കൊച്ചുമക്കൾ ചെയ്തത്. ഇതോടെ തനിക്ക് എവിടെയും അഭയം ഇല്ലാതായെന്ന് കണ്ണീരോടെ ഈ മുത്തശ്ശൻ പറയുകയുണ്ടായി.

ഗാന്ധിഭവൻ അധികൃതരുടെ പരിചരണത്തിൽ കഴിഞ്ഞ വേളയിൽ മക്കളുടെയും കൊച്ചുമക്കളുടെയും ഒരു ഫോൺവിളിക്കായി വെമ്പുകയായിരുന്നു ജോൺ സാമുവൽ. എന്നാൽ, മക്കളാരും തിരിച്ചു വിളിച്ചതുമില്ല. ഗാന്ധിഭവനിലെ അന്തേവാസികളുമായുള്ള സഹവാസത്തെ തുടർന്നും മാനസികമായി ധൈര്യവും തിരിച്ചു പിടിച്ച അച്ചായൻ വീണ്ടും തിരികെ തന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ആഴ്‌ച്ച പൊലീസിനെ അറിയിച്ചു അച്ചായൻ തന്നെ ഇടപെട്ടാണ് ഗാന്ധിഭവനോട് വിട പറഞ്ഞത്. മക്കളും പേരക്കുട്ടികളും തള്ളിപ്പറഞ്ഞെങ്കിലും താൻ അധ്വാനിച്ചുണ്ടാക്കിയ പണത്തിലെ ഒരു പങ്ക് ഇപ്പോഴും ബാങ്കിലുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പൊലീസ് സഹായത്തോടെ വീട്ടിലേക്ക് തിരികേ പോയത്. മക്കൾ തിരികെ വിളിച്ചില്ലെങ്ക പരിഭവം അപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു.

സ്വത്ത് കൈക്കലാക്കിയശേഷം മക്കൾ കുവൈത്ത് അച്ചായനെ വീട്ടിൽ നിന്നും പുറത്താക്കിയ വിവരം മറുനാടൻ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ കഥന കഥ ഗാന്ധിഭവന്റെ ശ്രദ്ധയിലെത്തിയതും അദ്ദേഹത്തെ ഇവിടുത്തെ അന്തേവാസിയാക്കുകയുമായിരുന്നു. മക്കൾ നോക്കുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയതോടെ മക്കൾ പിതാവിനെ കൂടുതൽ ശത്രുസ്ഥാനത്ത് നിർത്തുകയാണ് ചെയ്തത്. വിഷയത്തിൽ ഇടപെട്ട് പൊലീസ് അന്വേഷണം നടത്തിയപ്പോൾ മക്കൾക്ക് അച്ഛനെ സംരക്ഷിക്കാൻ താൽപ്പര്യമില്ലെന്ന് അറുത്തു മുറിച്ച് പറയുകയാണ് മക്കൾ ചെയ്തത്.

മണ്ണിൽ പൊന്ന് വിളയിച്ച് ലക്ഷങ്ങളുണ്ടാക്കിയ അച്ചായന്റെ കഥ നാട്ടുകാർക്കും അറിയാം. സമ്പന്നരായ മക്കൾ സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിച്ച വയോധികന് രാത്രി തലചായ്ക്കാൻ ആശ്രയം കടത്തിണ്ണ മാത്രമായിരുന്നു. ഗാന്ധിഭവനിലെത്തുന്നതിന് മുൻപ് തെരുവിൽ കടവരാന്തയിൽ കഴിയുകയായിരുന്നു അച്ചായൻ. മാങ്കോട് തൈവടക്കേതിൽ വീട്ടിൽ കുവൈത്ത് അച്ചായന്റെ ദുരിത കഥ മക്കൾക്ക് സ്വത്ത് എഴുതി നൽകുന്ന മാതാപിതാക്കൾക്കുള്ള പാഠമാണ്.

 ഭാര്യ മറിയാമ്മയ്‌ക്കൊപ്പം മണ്ണിൽ പൊന്ന് വിളയിച്ച് ജീവിതം കരുപ്പിടിപ്പിച്ചു. നാല് മക്കളും ജനിച്ചു. തങ്ങൾക്ക് ലഭിക്കാതിരുന്ന വിദ്യാഭ്യാസം അവർക്ക് കുവൈറ്റ് അച്ചായൻ ഉറപ്പാക്കി. ഇതിനിടയിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവും വീടും മക്കൾ എഴുതിവാങ്ങി. തെരുവിൽ ഇറക്കിയത്. ഒടുവിൽ താൻ അധ്വാനിച്ച പണം ബാങ്കിലുണ്ടെന്ന വിശ്വാസത്തിൽ തിരികെ വീട്ടിലേക്ക് ചുവടുവച്ച അച്ചായൻ ആശങ്കയിൽ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP