Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടുപേർ ബാഗ് വെച്ചത് ടിക്കറ്റ് കൗണ്ടറിനും വിഐപി പാർക്കിങ് ഗ്രൗണ്ടിനും സമീപത്തായി; ഉപേക്ഷിച്ച നിലയിലുള്ള ലാപ്‌ടോപ്പ് ബാഗ് കണ്ടതോടെ സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചത് ബോംബ് സ്‌ക്വാഡിനെയും; മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള ബോംബ് തന്നെയെന്ന് പൊലീസ്; സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും റയിൽവെ സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം

ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടുപേർ ബാഗ് വെച്ചത് ടിക്കറ്റ് കൗണ്ടറിനും വിഐപി പാർക്കിങ് ഗ്രൗണ്ടിനും സമീപത്തായി; ഉപേക്ഷിച്ച നിലയിലുള്ള ലാപ്‌ടോപ്പ് ബാഗ് കണ്ടതോടെ സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചത് ബോംബ് സ്‌ക്വാഡിനെയും; മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള ബോംബ് തന്നെയെന്ന് പൊലീസ്; സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും റയിൽവെ സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കണ്ടെത്തിയത് അത്യുഗ്രശേഷിയുള്ള ബോംബ് തന്നെ. ഇന്നു രാവിലെ എയർ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘാതം ഏൽപ്പിക്കാൻ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ വിമാനത്താവളത്തിലേക്ക് എത്തിയ ഒരാളാണ് ബോബ് കണ്ടെത്തിയ ബാഗ് വിമാനത്താവളത്തിൽ വെച്ചതെന്നാണ് വിവരം.

രണ്ട് പേർ ഓട്ടോറിക്ഷയിൽ വന്നിറങ്ങി ബാഗുപേക്ഷിച്ച് കടന്നുകളയുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറയുന്നു. ഇവർക്കായി തെരച്ചിൽ തുടങ്ങി. സുരക്ഷാ വീഴ്ച ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ അതീവജാഗ്രതാ നിർദ്ദേശം നൽകി. അതേസമയം, വിമാനത്താവളത്തിലെ സർവീസുകൾ പതിവുപോലെ നടക്കുന്നുണ്ട്.

വിമാനത്താവളത്തിൽ കണ്ടെത്തിയ സ്‌ഫോടകവസ്തു നിർവീര്യമാക്കിയെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ ഡോ പിഎസ് ഹർഷ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാവിലെ ഒമ്പത് മണിയോടെയാണ് ഉപേക്ഷിച്ച നിലയിൽ ലാപ്‌ടോപ് ബാഗ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ടിക്കറ്റ് കൗണ്ടറിനും വിഐപി പാർക്കിങ് സ്ഥലത്തിനും അടുത്തായിരുന്നു ഇത്. ഉടൻ ബോംബ് സ്‌ക്വാഡിനെയടക്കം വിവരമറിയിച്ചു. സ്ഥലത്ത് നിന്ന് മുഴുവനാളുകളെയും മാറ്റി. വിമാനത്താവളത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു. വിശദപരിശോധന നടന്നു. ബാഗിൽ ഒന്നും കണ്ടെത്താനായില്ല എന്നായിരുന്നു എയർപോർട്ട് ഡയറക്ടറുടെ ആദ്യ വിശദീകരണം.

എന്നാൽ ബോംബിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് രണ്ട് മണിയോടെ സിഐഎസ്എഫ് ഡിഐജി അനിൽ പാണ്ഡേ സ്ഥിരീകരിച്ചു. നിർവീര്യമാക്കാനായി ഇത് പ്രത്യേക വാഹനത്തിൽ വിമാനത്താവള പ്രദേശത്തുനിന്ന് മാറ്റി. ആശങ്കപ്പെടാനില്ലെന്ന് മംഗളൂരു പൊലീസ് കമ്മീഷണറും വ്യക്തമാക്കി.

ഉപേക്ഷിക്കപ്പെട്ട ബാഗ് സിഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി. ബാഗിനുള്ളിൽ ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് തന്നെയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ച് ഇതുവരെയും വിവരങ്ങൾ ഒന്നും ലഭ്യമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP