Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാജന്റെ ഫോണിലേക്ക് മൂന്ന് മാസത്തിനിടെ ഒരു നമ്പറിൽ നിന്നും എത്തിയത് 2800 ഓളം കോളുകൾ! ഇത്രയും ഫോൺവിളികൾ വന്നതിൽ അസ്വഭാവികത കണ്ട് അന്വേഷണസംഘം; മരിക്കുന്നതിന് മുമ്പും വന്ന ഫോൺവിളിയുടെ ചുരുളഴിക്കാൻ നീക്കം; ആത്മഹത്യക്ക് കൺവെൻഷൻ സെന്റർ അനുമതി വിഷയമല്ലെന്ന് ആസൂത്രിതമായി പ്രചരിപ്പിച്ച് സിപിഎം കേന്ദ്രങ്ങൾ; അന്വേഷണ റിപ്പോർട്ട് പുറത്ത് വരുമ്പോൾ പ്രതിപക്ഷത്തിന് മാറ്റിപറയേണ്ടി വരുമെന്ന മന്ത്രി ഇ പിയുടെ പ്രസ്താവന ശരിയാക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച് കോൺഗ്രസ്‌

സാജന്റെ ഫോണിലേക്ക് മൂന്ന് മാസത്തിനിടെ ഒരു നമ്പറിൽ നിന്നും എത്തിയത് 2800 ഓളം കോളുകൾ! ഇത്രയും ഫോൺവിളികൾ വന്നതിൽ അസ്വഭാവികത കണ്ട് അന്വേഷണസംഘം; മരിക്കുന്നതിന് മുമ്പും വന്ന ഫോൺവിളിയുടെ ചുരുളഴിക്കാൻ നീക്കം; ആത്മഹത്യക്ക് കൺവെൻഷൻ സെന്റർ അനുമതി വിഷയമല്ലെന്ന് ആസൂത്രിതമായി പ്രചരിപ്പിച്ച് സിപിഎം കേന്ദ്രങ്ങൾ; അന്വേഷണ റിപ്പോർട്ട് പുറത്ത് വരുമ്പോൾ പ്രതിപക്ഷത്തിന് മാറ്റിപറയേണ്ടി വരുമെന്ന മന്ത്രി ഇ പിയുടെ പ്രസ്താവന ശരിയാക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച് കോൺഗ്രസ്‌

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ? കണ്ണൂർ സിപിഎമ്മിനെ വിവാദത്തിലാക്കിയ ആത്മഹത്യയിൽ സിപിഎമ്മിനോട് അടുത്ത കേന്ദ്രങ്ങളിൽ നിന്നും മരണത്തിൽ ദുരൂഹതകൾ ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രചരണം തുടങ്ങിക്കഴിഞ്ഞു. ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സംഭവം കൺവെൻഷൻ സെന്ററിന് അനുമതി കിട്ടാത്തത് ആണെങ്കിലും വിഷയം വഴിതിരിച്ചുവിട്ടു കണ്ണൂർ പാർട്ടിയിലെ പ്രശ്നങ്ങൾ ഒതുക്കാനുള്ള നീക്കമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇത്തരമൊരു നീക്കം കൊടുമ്പിരി കൊണ്ടത് സാജന്റെ ഫോണിൽ നിന്നുമുള്ള ചില ഫോൺവിളികൾ ഉണ്ടെന്ന കാര്ണം പറഞ്ഞു കൊണ്ടാണ്.

സാജന്റെ ഫോണിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2800 ഓളം കോളുകൾ എത്തിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സാജന്റെ പേരിൽ തന്നെയുള്ള മൊബൈൽ ഫോണിലാണ് ഇത്രയും വിളികളുണ്ടായത്. അതേസമയം ഈ ഫോൺ ഉപയോഗിച്ചിരുന്നത് ആരാണെന്ന കാര്യത്തിൽ അടക്കം അവ്യക്തത നിൽക്കുന്നുണ്ട്. സാജൻ മാത്രമല്ല ഈ ഫോൺ ഉപയോഗിച്ചതെന്നാണ് പ്രാഥമികമായി അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഈ ഫോൺവിളികൾ വന്നതിന്റെ ചുരുളഴിക്കാനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. രാത്രി പത്തിന് ശേഷവും ഒരു മണിക്കിടിയിലുമാണ് ഫോൺ വന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, ഫോൺ ഉപയോഗിച്ചത് ആരെന്ന് വ്യക്തമാക്കാതെ ഒന്നും പറയാൻ ആകില്ലെന്നാണ് പൊലീസ് നിഗമനം.

ഒരു ദിവസം തന്നെ 15 മുതൽ 27 വരെ ഫോൺ വിളികൾ ഉണ്ടായിട്ടുണ്ട്. മരിക്കുന്നതിന് മുമ്പും ഈ നമ്പറിൽ നിന്നും ഫോൺവിളി എത്തിയതായി സൂചനയുണ്ട്. ഇത്രയും ഫോൺ വിളികൾ വന്നത് ഒരേ നമ്പറിൽ നിന്നു മാത്രമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സാജൻ മാനസികമായി തളർന്നത് പാർത്ഥാ കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതുകൊണ്ട് മാത്രമല്ല മറ്റെന്തോ ചില പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നോ എന്ന അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്. സാജൻ ഉപയോഗിച്ചിരുന്ന ഫോണുകൾ കേന്ദ്രീകരിച്ച് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാജന്റെ ഫോണുകൾ കേന്ദ്രീകരിച്ചുള്ള ദുരൂഹത നീക്കാനുള്ള അന്വേഷണത്തിനാണ് പൊലീസ് ശ്രമിക്കുന്നത്.

അതേസമയം ഇതെല്ലാം പറയാമെങ്കിലും സാജന്റെ ആത്മഹത്യക്ക് മുഖ്യകാരണം പാർത്ഥാ കൺവെൻഷൻ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ജീവനക്കാരും പറയുന്നു. 15 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ അനുമതി നൽകാത്തതിനുള്ള മനോവിഷമം സാജനെ അലട്ടിയിരുന്നതിന്റെ സാക്ഷിമൊഴികളും തെളിവുകളും നേരത്തെ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങൾ തന്നെയാണ് കൺവെൻഷൻ സെന്റർ അനുമതിക്ക് തടസ്സമായി നിന്നതെന്ന് വ്യക്തമാണ്.

കൺവെൻഷൻ വിഷയത്തിന് പുറമേ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ കൂടി മാറ്റാനായാൽ അന്വേഷണ റിപ്പോർട്ട് പത്ത് ദിവസത്തിനകം സമർപ്പിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സാജന്റെ കുടുംബാംഗങ്ങളുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. സാജന്റെ ഭാര്യ ബീനയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം മരിച്ചതിന്റെ ആഘാതത്തിൽ കൂടുതൽ ചോദ്യം ചെയ്യാനായിട്ടില്ല. അതുകൊണ്ട് ബീനയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് ഒരുങ്ങുന്നുണ്ട്.

പാർത്ഥാ സെന്ററിന്റെ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തിയേക്കും. അതേസമയം ഫോൺനമ്പർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ സിപിഎം സൈബർ കേന്ദ്രങ്ങൾ ഇത് ഏറ്റെടുത്തിട്ടുണ്ട്. ഈ വിഷയത്തിൽ സിപിഎമ്മിനുള്ളിൽ ഉണ്ടായ പൊട്ടിത്തെറികൾ പരിഹരിക്കാനുള്ള മാർഗ്ഗമായാണ് ഇതിനെ കാണുന്നത്. സിപിഎമ്മിനുള്ളിലെ വിവാദങ്ങൾ മറയ്ക്കാനുള്ള മാർഗ്ഗമായി ഇതിനെ കാണുകയാണ് പാർട്ടിയിലെ ഒരു വിഭാഗം. പി കെ ശ്യാമളക്ക് നേരത്തെ തന്നെ പാർട്ടി ക്ലീൻചിറ്റ് നൽകിയതോടെ ഈ വിഷയത്തിൽ മറിച്ചൊരു തീരുമാനത്തിലെത്താൻ പൊലീസ് അന്വേഷണത്തിലും സാധിക്കില്ലെന്നത് ഉറപ്പാണ്.

സാജന്റെ മരണത്തെ തുടർന്നുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നാൽ പ്രതിപക്ഷത്തിന് മാറ്റി പറയേണ്ടി വരുമെന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് കണ്ണൂർ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ആരോപിച്ചത്. പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളുടെ വ്യാജ പ്രചരണം നടത്തുകയാണ്. സാജന്റെ മരണത്തിൽ ആന്തൂർ നഗരസഭ അദ്ധ്യക്ഷക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സിപിഎം. നേതാക്കൾ തന്നെ കുറ്റപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പാർട്ടി പ്രവർത്തകരിൽ രോഷം ഉടലെടുത്തിട്ടുണ്ട്. അതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പൊലീസിനെ ഉപയോഗിച്ചുള്ള ചില നടപടികൾ. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP