Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാജന്റെ ഭാര്യയ്ക്ക് 'അവിഹിതം' കണ്ടെത്തിയ ദേശാഭിമാനി വാർത്തയ്ക്ക് പിന്നിൽ സമാന്തര അന്വേഷണം നടത്തിയ പാർട്ടി ബന്ധുവായ ഡിവൈഎസ്‌പി; ആന്തൂർ നഗരസഭാ ജീവനക്കാരെയും പി കെ ശ്യാമളയെയും എന്തുവില കൊടുത്തും രക്ഷിക്കാനുള്ള നീക്കത്തിൽ അണികൾക്കിടയിൽ അതൃപ്തി പുകഞ്ഞപ്പോൾ ഇല്ലാക്കഥ മെനയൽ നിർത്തി; ആത്മഹത്യയ്ക്ക് കാരണം കൺവെൻഷൻ സെന്റർ വിഷയം തന്നെയെന്ന് ഡിവൈഎസ്‌പി വ്യക്തമാക്കിയത് സിബിഐ അന്വേഷണം വന്നാൽ സ്വയം കുടുങ്ങുമെന്ന ഘട്ടത്തിൽ

സാജന്റെ ഭാര്യയ്ക്ക് 'അവിഹിതം' കണ്ടെത്തിയ ദേശാഭിമാനി വാർത്തയ്ക്ക് പിന്നിൽ സമാന്തര അന്വേഷണം നടത്തിയ പാർട്ടി ബന്ധുവായ ഡിവൈഎസ്‌പി; ആന്തൂർ നഗരസഭാ ജീവനക്കാരെയും പി കെ ശ്യാമളയെയും എന്തുവില കൊടുത്തും രക്ഷിക്കാനുള്ള നീക്കത്തിൽ അണികൾക്കിടയിൽ അതൃപ്തി പുകഞ്ഞപ്പോൾ ഇല്ലാക്കഥ മെനയൽ നിർത്തി; ആത്മഹത്യയ്ക്ക് കാരണം കൺവെൻഷൻ സെന്റർ വിഷയം തന്നെയെന്ന് ഡിവൈഎസ്‌പി വ്യക്തമാക്കിയത് സിബിഐ അന്വേഷണം വന്നാൽ സ്വയം കുടുങ്ങുമെന്ന ഘട്ടത്തിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം സിബിഐ. അന്വേഷണം ആവശ്യപ്പെട്ടും സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെ അന്വേഷണത്തിന്റെ ദിശ മാറുന്നു. നാർക്കോട്ടിക് ഡി.വൈ.എസ്. പി. വി.എ. കൃഷ്ണദാസിനാണ് അന്വേഷണ ചുമതല. എന്നാൽ പാർട്ടി ബന്ധുവായ മറ്റൊരു ഡി.വൈ.എസ്‌പി സമാന്തര അന്വേഷണം ആരംഭിക്കുകയും സാജന്റെ മരണത്തിന് കുടുംബപരമായ കാരണങ്ങൾ കൂടിയുണ്ടെന്ന് കണ്ടെത്തൽ നടത്തുകയും ചെയ്തു. അതോടെ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സാജന്റെ കുടുംബത്തെ അവഹേളിക്കുന്ന തീരുമാനങ്ങൾക്കെതിരെ രംഗത്തുവന്നു. പ്രത്യക്ഷ പ്രക്ഷോഭത്തിലേക്കും നീങ്ങുമെന്ന ഘട്ടത്തിലാണ് ഡി.വൈ. എസ്. പി. കൃഷ്ണദാസ് സാജന്റെ മരണത്തിന് പ്രധാന കാരണം കൺവെൻഷൻ സെന്റിന് അനുമതി വൈകിയതാണെന്ന് ജില്ലാ പൊലീസ് ചീഫിനോട് നേരിട്ട് അറിയിച്ചത്.

തുടർന്ന് മാധ്യമങ്ങളോടും ഡി.വൈ. എസ്. പി. കൃഷ്ണദാസ് അതേ രീതിയിൽ പ്രതിഫലിക്കുകയുണ്ടായി. സിപിഎം. ന്റെ പ്രമുഖ നേതാക്കൾ അന്വേഷണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് തങ്ങളുടെ താത്പര്യമനുസരിച്ച് നിർദ്ദേശം നൽകിയതായും ഡി.വൈ. എസ്. പിക്ക് വന്ന കോൾ ലിസ്റ്റ് പരിശോധിച്ചാൽ അത് വ്യക്തമാവുമെന്നും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. അടുത്ത നിമിഷം തന്നെ ഡി.വൈ. എസ്. പി. സാജന്റെ ആത്മഹത്യ ആന്തൂർ നഗരസഭയിൽ നിന്നും കൺവെൻഷൻ സെന്ററിന് അനുമതി വൈകിയതാണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് സിബിഐ അന്വേഷണ വന്നാൽ അടക്കം തങ്ങൾക്ക് പണിയാകുമെന് തിരിച്ചറിവിലാണ്. അതേസമയം സമാന്തര അന്വേഷണം നടത്തിയ ഡി.വൈ. എസ്. പി.യിൽ നിന്നും സാജന്റെ മരണകാരണം കുടുംബ പ്രശ്നമാണെന്ന വിധം പ്രചരിച്ചിരുന്നു. പാർട്ടി പത്രത്തിൽ അത്തരത്തിലുള്ള കാരണം കണ്ടെത്തിയതായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇത് അന്വേഷണ സംഘത്തിന് അതൃപ്തി ഉളവാക്കിയിരുന്നു. കേസ് കോടതിയിലെത്തിയാൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വരുമെന്നും സിബിഐ അന്വേഷണം സാജന്റെ കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തിൽ അന്വേഷണം സുതാര്യമാണെന്ന് വരുത്തി തീർക്കുകയും വേണം. കോടതിയേയും സിബിഐയേയും ഭയപ്പെടുന്നതുകൊണ്ടാണ് മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം അതേ പടി അന്വേഷണത്തിന് ഭംഗം നേരിട്ടതെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുമെന്ന് കാട്ടാൻ അതേ ദിവസം സാജന്റെ കുടുംബത്തെ കുരുക്കുന്ന രീതിയിലുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടതും പൊലീസിലെ ഒരു വിഭാഗം ബോധപൂർവ്വം കെട്ടിച്ചമച്ചതാണെന്നും സാജന്റെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.

എന്ത് വിലകൊടുത്തും ആന്തൂർ നഗരസഭാദ്ധ്യക്ഷയേയും ഉദ്യോഗസ്ഥരേയും സാജൻ ആത്മഹത്യ ചെയ്ത കേസിൽ രക്ഷിച്ചെടുക്കുമെന്ന സിപിഎം. ന്റെ ഒരു വിഭാഗത്തിന്റെ ശ്രമത്തിന് കനത്ത തിരിച്ചടിയാണ് അന്വേഷണത്തലവന്റെ വെളിപ്പെടുത്തൽ. പൊലീസിന്റേതെന്ന് പറഞ്ഞ് പുറത്ത് വന്ന കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻ തള്ളിപ്പറഞ്ഞിരിക്കയാണ്. മുഖ്യമന്ത്രിക്ക് സാജന്റെ ഭാര്യ നൽകിയ പരാതിയിൽ അനുഭാവപൂർവ്വമായ നടപടിയുണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് പുറമേ പി.ജയരാജൻ ഉൾപ്പെടെയുള്ള ഒരു കൂട്ടം സിപിഎം. നേതാക്കൾക്കും സാജന്റെ കുടുംബം പരാതി അറിയിച്ചിട്ടുണ്ട്. നഗരസഭ നേതൃത്വത്തിന് നേരെ ഉയർന്നു വന്ന ആരോപണങ്ങൾ നുള്ളിക്കളയാൻ നടത്തുന്ന ശ്രമങ്ങളെല്ലാം പാഴായി പോവുകയാണ്.

പൊലീസിനെ കൊണ്ട് കുടുംബത്തിനെതിരെ അന്വേഷണം ആരംഭിച്ചതും ആന്തൂർ നഗരസഭ അധികൃതരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആശയവും ശക്തമായിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും നഗരസഭാധികൃതർക്ക് തെറ്റു പറ്റിയെന്ന മുൻ സിപിഎം. ജില്ലാ സെക്രട്ടറി പി. ജയരാജനും , ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എം. വി.ജയരാജനും ഇക്കാര്യത്തിൽ മൗനം ദീക്ഷിക്കുകയാണ്. പാർട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലും ആന്തൂർ, ബക്കളം തുടങ്ങിയ ലോക്കൽ കമ്മിറ്റികളിലും പ്രവാസിയും പാർട്ടി ബന്ധുവുമായിരുന്ന സാജന്റെ കുടുംബത്തോട് കാട്ടിയ അനീതിക്കെതിരെ വിമർശനം നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP