Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരാർ അനുമതി ലഭിച്ചപ്പോൾ സജി ബഷീർ പോക്കറ്റിലാക്കിയത് കോടികൾ; ഖജനാവ് കൊള്ളയടിച്ചെന്ന് വിജിലൻസ് റിപ്പോർട്ട് വന്നിട്ടും നടപടി വൈകിപ്പിച്ചത് ആറ് മാസം; അഴിമതി വീരനെതിരെ ഗത്യന്തരമില്ലാതെ നടപടിയെടുത്ത് സർക്കാർ; പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് സജി ഉൾപ്പടെ ആറ് ഉദ്യോഗസ്ഥർക്കെതിരെ; 45ഓളം കേസുകളിലെ പ്രതിക്കെതിരെ ഇത് ആദ്യ കുറ്റപത്രം; സ്വാധീനമുപയോഗിച്ച് വഴുതി മാറുന്ന സിഡ്‌കോ മുൻ എംഡി കുടുങ്ങിയത് ഇങ്ങനെ

കരാർ അനുമതി ലഭിച്ചപ്പോൾ സജി ബഷീർ പോക്കറ്റിലാക്കിയത് കോടികൾ; ഖജനാവ് കൊള്ളയടിച്ചെന്ന് വിജിലൻസ് റിപ്പോർട്ട് വന്നിട്ടും നടപടി വൈകിപ്പിച്ചത് ആറ് മാസം; അഴിമതി വീരനെതിരെ ഗത്യന്തരമില്ലാതെ നടപടിയെടുത്ത് സർക്കാർ; പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് സജി ഉൾപ്പടെ ആറ് ഉദ്യോഗസ്ഥർക്കെതിരെ; 45ഓളം കേസുകളിലെ പ്രതിക്കെതിരെ ഇത് ആദ്യ കുറ്റപത്രം; സ്വാധീനമുപയോഗിച്ച് വഴുതി മാറുന്ന സിഡ്‌കോ മുൻ എംഡി കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഡ്‌കോ മുൻ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഇത് സംബന്ധിച്ച് വിജിലൻസ് റിപ്പോർട്ട് വന്നിട്ടും നടപടി എടുക്കാത്തത് വിവാദമായതോടെയാണ് ഇപ്പോൾ സർക്കാർ അനുമതി നൽകുന്നത്.സജി ബഷീറിനൊപ്പം ഡെപ്യൂട്ടി മാനേജർ അജിത്തിനേയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. സജി ബഷീർ ഉൾപ്പടെ ആറ് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സർക്കാർ ഭൂമിയിൽ നിന്ന് കരാറുകാരുമായി ഒത്തുകളിച്ച് 11 കോടി 38 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്.

വി എസ് സർക്കാർ കേരളം ഭരിക്കുന്ന കാലത്താണ് തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപമുള്ള മേനംകുളത്തെ സർക്കാർ ഭൂമിയിൽ നിന്ന് മണൽ കടത്തിയതിന് കേസെടുത്തത്. ഇപ്പോൾ ആ സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് വനിത ബെറ്റാലിയൻ ആസ്ഥാനമാണ്. എന്നാൽ അന്ന് ടെലികോം സിറ്റി സ്ഥാപിക്കാൻ വേണ്ടി സ്ഥലം വൃത്തിയാക്കിയപ്പോളഴുള്ള മണൽ മാറ്റുന്നതിനുള്ള ചുമതല. എന്നാൽ അന്ന് സർക്കാരിലേക്ക് വരേണ്ട പണം കരാറുകാരുമായിട്ടും ഉപകരാറുകാരുമായും ഒത്തുകളിച്ച് സർക്കാരിന് 11കോടിയുടെ നഷ്ടം വരുത്തിയത്. 2014ൽ ആണ് ഈ കേസ് സംബന്ധിച്ച് വിജിലൻസ് അന്വേഷണവും നടന്നരുന്നു. എന്നാൽ അതിൽ പല വിധത്തിലുള്ള തടയലും ഒത്തുകളിയുമൊക്കെയായി അന്വേഷണം വഴിമുട്ടിയെങ്കിലും ഒടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസ് സംബന്ധിച്ച കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഇത് പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി സർക്കാർ വൈകിപ്പിക്കുതയായിരുന്നു.

വിവാദങ്ങൾക്കും അഴിമതിക്കും ഒപ്പം എല്ലായിപ്പോഴും കേൾക്കുന്ന പേരാണ് സജി ബഷീറിന്റേത്. ഇയാൾക്കെതിരെ ഇപ്പോൾ തന്നെ 15 കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. ഒപ്പം തന്നെ 30 കേസുകൾക്ക് മുകളിൽ പ്രാധമിക അന്വേഷണവും നടക്കുന്നുണ്ട്. ഇയാൾക്കെതിരെ ഇത് ആദ്യമായിട്ടാണ് ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ മുൻപ് പല കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പ്രാധമിക റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും ഒരു നീക്ക് പോക്കും പിന്നീട് ഉണ്ടായിട്ടില്ല.

സിഡ്‌കോ എംഡിയായിരിക്കെ നിരവധി കുംഭകോണങ്ങളാണ് ഇയാൾ നടത്തിയത്. വ്യവസായ സംരംഭങ്ങൾക്കുള്ള ഭൂമി വീതിച്ച് കൊടുത്തത്, കരാർ കൊടുത്തത്, നിയമനങ്ങൾ നടത്തിയത് തുടങ്ങിയ നിരവധി അന്വേഷണങ്ങൾ സജി ബഷീറിനെതിരെ നടക്കുന്നുണ്ട് എങ്കിലും ഇതുവരെ ഒരു അന്വേഷണ റിപ്പോർട്ടും ഇയാൾക്ക് എതിരെ വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.2012ൽ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഏപ്രിലിലാണ്. 15 വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് സജി ബഷീർ. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ അന്വേഷണങ്ങളിൽ ഇതുരെ തീരുമാനമായിട്ടില്ല. സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്ന സജി ബഷീറിനെ വീണ്ടും കെൽപാം എംഡി സ്ഥാനത്ത് സർക്കാർ നിയോഗിച്ചത് ഏറെ വിവാദം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ പുറത്താക്കുകയായിരുന്നു.

കെൽപാം മാനേജിങ് ഡയറക്ടറായി സർക്കാർ സജി ബഷീറിനെ തിരിച്ചെടുത്തപ്പോൾ അയാൾ നല്ല ഉദ്യോഗസ്ഥനല്ലെന്നു അന്നത്തെ വ്യവസായമന്ത്രി എ.സി. മൊയ്തീൻ ഉൾപ്പടെയുള്ളവർ അന്ന് പറഞ്ഞിരുന്നു.സിഡ്‌കോ എംഡിയായിരിക്കെ നടത്തിയ അഴിമതിയടക്കം ഒട്ടേറെ കേസുകളിൽ വിജിലൻസ് അന്വേഷണം നേരിട്ടുന്ന ഉദ്യോഗസ്ഥനാണ് സജി ബഷീർ. ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ സർവീസിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സജി ബഷീർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തിരിച്ചെടുക്കാൻ ഉത്തരവായതും വ്യവസായ വകുപ്പിലെ തന്നെ കെൽപാമിന്റെ എംഡിയായി തിരിച്ചെടുത്തതും. കോടതി ഉത്തരവു കൊണ്ട് തിരിച്ചെടുത്തെങ്കിലും എംഡിയെ തള്ളുന്ന നിലപാടാണ് വകുപ്പുമന്ത്രിക്കുള്ളത്.

അതേസമയം, അന്വേഷണം നടന്നുവരുന്ന വിജിലൻസ് കേസുകളുടെ ഫയലുകൾ ഹൈക്കോടതിയിൽ സർക്കാർ ഹാജരാക്കിയില്ലെന്നും അതാണ് സജി ബഷീറിനെ തിരിച്ചെടുക്കാനുള്ള ഉത്തരവിനു അന്ന് വഴിവച്ചതെന്നും ആക്ഷേപം ശക്തമായി. കേസ് നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുമെന്നും സജി ബഷീറിനെതിരായ കേസ് ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും അപ്രധാന ചുമതലയാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നാണ് സർക്കാരിന്റെ അന്നത്തെ വിശദീകരണം. അന്ന് കെൽപാം എംഡിയായി നിയമിച്ചതും വിവാദമായിരുന്നു. പിന്നീട് മുഖ്യമന്ത്രി പിമറായി വിജയൻ ഉൾപ്പടെയുള്ളവർ ഈ നിയമനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP