1 usd = 71.09 inr 1 gbp = 92.31 inr 1 eur = 79.37 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
21
Monday

കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ; എളമരം കരീമിന് വേണ്ടപ്പെട്ടയാൾ; തലസ്ഥാനത്തെ പത്രക്കാരുടെ ഇഷ്ടകഥാപാത്രം; ആയിരക്കണക്കിന് കോടി വിലമതിക്കുന്ന കവന്ത്രയിലെ 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാൻ തന്ത്രമൊരുക്കിയ വിരുതൻ; വിരമിച്ചവർക്ക് നിയമനം നൽകി കാർഗോ കമ്പനിയെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചു; സജി ബഷീറിനെ കുടുക്കുന്നത് മറുനാടൻ പുറത്തു വിട്ട വാർത്തകൾ; മുൻ സിഡ്കോ എംഡി കുടുങ്ങിയത് ഇങ്ങനെ

April 28, 2019 | 12:44 PM IST | Permalinkകുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ; എളമരം കരീമിന് വേണ്ടപ്പെട്ടയാൾ; തലസ്ഥാനത്തെ പത്രക്കാരുടെ ഇഷ്ടകഥാപാത്രം; ആയിരക്കണക്കിന് കോടി വിലമതിക്കുന്ന കവന്ത്രയിലെ 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാൻ തന്ത്രമൊരുക്കിയ വിരുതൻ; വിരമിച്ചവർക്ക് നിയമനം നൽകി കാർഗോ കമ്പനിയെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചു; സജി ബഷീറിനെ കുടുക്കുന്നത് മറുനാടൻ പുറത്തു വിട്ട വാർത്തകൾ; മുൻ സിഡ്കോ എംഡി കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടുവിൽ സജി ബഷീറിന് പൂട്ട് വീഴുകയാണ്. കോടികളുടെ മണൽക്കൊള്ളയുമായി ബന്ധപ്പെട്ട് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസ് നൽകിയ അപേക്ഷയിൽ ആറുമാസം കഴിഞ്ഞാണ് സർക്കാർ അനുമതി നൽകുന്നത്. സജി ബഷീർ സിഡ്‌കോ എംഡിയായിരിക്കെ മേനംകുളത്തെ സർക്കാർ ഭൂമിയിൽ നടത്തിയ കോടികളുടെ മണൽക്കൊള്ളയുമായി ബന്ധപ്പെട്ടാണ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ സെപ്റ്റംബറിൽ പ്രോസിക്യൂഷൻ അനുമതിക്കായി വിജിലൻസ് വ്യവസായവകുപ്പിൽ നിന്നും അനുമതി തേടിയത്. സിപിഎം ഉന്നതന്റെ സംരക്ഷണം ലഭിക്കുന്നതിനാലാണ് സജി ബഷീറിനെതിരെ മണൽക്കൊള്ള കേസിൽ പ്രോസിക്യൂഷൻ അനുമതി വൈകുന്നത് എന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ തെളിവുകൾ കൃത്യമെന്ന് വ്യക്തമായതോടെ സർക്കാർ സജി ബഷീറിനെതിരെ തീരുമാനം എടുക്കുകയായിരുന്നു.

മേനംകുളത്ത് നടത്തിയ മണൽക്കൊള്ളയുടെ പേരിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 11,31,00,000 രൂപയുടെ ക്രമക്കേടാണ് തെളിഞ്ഞത്. ഇതിനു ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്‌ക്കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടിയാണ് വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയത്. 2010-11 കാലയളവിൽ നടന്ന മണൽക്കൊള്ളയിൽ സർക്കാരിന് 5,19,15,278 രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാനുള്ള കരാർ സിഡ്‌കോയ്ക്ക് ലഭിച്ചപ്പോൾ ഈ അനുമതിയുടെ ബലത്തിൽ കോടിക്കണക്കിന് രൂപയുടെ മണൽ അധികമായി ഇവിടെനിന്നും കടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ സജി ബഷീറിനെതിരെ ശക്തമായ തെളിവുകൾ ഉള്ള കേസാണ് മേനംകുളത്തെ കോടികളുടെ മണൽക്കൊള്ളയും.

സജി ബഷീറിനെതിരെ സിബിഐ അന്വേഷണമാകാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, ഡൈ അമോണിയം സൾഫേറ്റ് വിതരണം ഉൾപ്പെടെയുള്ള കേസുകൾ സിബിഐക്ക് വിടാമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു ആ വിവാദങ്ങൾ പുറം ലോകത്തുകൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു. ഈ റിപ്പോർട്ടുകളാണ് സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. അനധികൃതമായി സമ്പാദിച്ച സ്വത്ത് സജി ബഷീർ വിദേശത്തും നിക്ഷേപിച്ചിട്ടുണ്ട്. ഇത് ഒരു കേന്ദ്ര ഏജൻസി അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ. ഉത്തർപ്രദേശ് സഹകരണ ഫെഡറേഷന് ഡൈ അമോണിയം സൾഫേറ്റ് വിതരണം ചെയ്തതിലെ ക്രമക്കേടിലും സിബിഐ അന്വേഷണമാണ് പ്രായോഗികം. മറ്റു കേസുകൾ സിബിഐക്ക് വിടുന്നതിൽ സർക്കാറിന് എതിർപ്പില്ലെന്നും വിജിലൻസ് വകുപ്പ് അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു. എന്നിട്ടും അട്ടിമറികൾ നടന്നു.

സിഡ്‌കോ മുൻ എം.ഡി ആയിരുന്ന സജി ബഷീറിനെതിരെ പത്തിലധികം വിജിലൻസ് അന്വേഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 2011ൽ രജിസ്റ്റർചെയ്ത തിരുവനന്തപുരം ടെക്‌നോസിറ്റിൽ നിന്ന് മണ്ണ് കടത്ത് കേസാണ് ഏറ്റവും പഴയത്. സിഡ്‌കോയിലെയും കെ.എസ്‌ഐ.ഇയിലെയും അനധികൃത നിയമനങ്ങൾ, കടവന്ത്രയിലെ ഭൂമി കൈമാറ്റം, സർക്കാർ ഭൂമി ഭൂമി സ്വന്തം പേരിൽ മാറ്റിയത് എന്നിവ മറ്റു പ്രധാന കേസുകൾ. സജി ബഷീറിനെ കേരള സ്റ്റേറ്റ് ഓഡിയോവിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്റർ എം.ഡി ആയാണ് ആദ്യം നിയമിക്കുന്നത്. പ്രൊബേഷൻ കാലയളവിൽ സിഡ്‌കോയിൽ എം.ഡി ആയി നിയമിക്കപ്പെട്ടു. 2011 ഫെബ്രുവരി 24ന് റിപ്രോഗ്രാഫിക് സെന്ററിൽ നിന്ന് നീക്കം ചെയ്തു. അതോടെ ഒരു സ്ഥാപനത്തിലും സ്ഥിരം ജീവനക്കാരനല്ലാതായി. സിഡ്‌കോയിൽ നിരവധി ആരോപണങ്ങൾ നേരിട്ടു. സർക്കാരിന് 5.47 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നും അത് സജി ബഷീറിൽ നിന്ന് ഈടാക്കണമെന്നും സി.എ.ജിയുടെ കുറ്റപ്പെടുത്തലുണ്ട്.

മേനംകുളം ടെലികോം സിറ്റി ഇടപാടിലും ഒലവക്കോട് സിഡ്‌കോ വ്യവസായ കേന്ദ്രത്തിൽ ഷെഡ് വാടക സംബന്ധിച്ച കേസിലും വിജിലൻസ് അന്വേഷണം നടക്കുന്നു. കെ.എസ്‌ഐ.ഇയിൽ നിയമിച്ചത് അതിന്റെ ആർട്ടിക്കിൾ ഒഫ് അസോസിയേഷൻ പ്രകാരമാണ്. ഇതിനിടെയാണ് മറുനാടൻ അഴിമതി വാർത്തകൾ പുറത്തുവിട്ടതും. സർക്കാർ നടപടിയെടുത്തതും. കൊച്ചിയിലെ കണ്ണായ സ്ഥലത്ത് 3000 കോടി വിലമതിക്കുന്ന ഭൂമി തുച്ഛമായ വിലയ്ക്ക് ജുവല്ലറി ഭീമൻ ഭീമയ്ക്ക് ചുളുവിലയ്ക്ക് കൈമാറാൻ ശ്രമിച്ചതും വിവാദത്തിലായിരുന്നു. ഈ ഇടപാട് പിണറായി സർക്കാർ റദ്ദാക്കുകയും ചെയ്തു. ഒല്ലൂർ സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഭൂമി വ്യവസായ സംരംഭകർക്ക് അനുവദിച്ചതിൽ അഴിമതിയും ക്രമക്കേടും നടന്നതായി വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അധികാരത്തിലിരിക്കുന്നവർക്കായി എളുപ്പം വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നു സജി ബഷീർ. കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ സജി ബഷീറിന് മുൻ വ്യവസായ മന്ത്രി എളമരം കരീമുമായും നല്ല ബന്ധമാണ് നിലവിലുള്ളത്. തലസ്ഥാനത്തെ മാധ്യമവൃന്ദവുമായും അടപ്പമുള്ള സജി ബഷീറിന്റെ അഴിമതിക്ക് കൂട്ടു നിൽക്കുന്നത് ഉന്നത രാഷ്ട്രീയക്കാർ തന്നെയാണ്. നേരത്തെ എറണാകുളം കടവന്ത്രയിലുള്ള സർക്കാർ ഭൂമി ഭീമ ജൂവലറിക്ക് കൈമാറാൻ സിഡ് കോ നടത്തിയ നീക്കം സർക്കാർ തടഞ്ഞത് ഈ വിഷയം മറുനാടൻ മലയാളി ഉയർത്തിക്കൊണ്ടുവന്നതിനെ തുടർന്നാണ്.

ആയിരക്കണക്കിന് കോടികൾ വിലമതിക്കുന്ന 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാനായിരുന്നു സജി ബഷീറിന്റെ നേതൃത്വത്തിൽ ശ്രമം നടന്നത്. ഈ ഇടപാട് അടക്കം നിരവധി വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീർ നടത്തിയ ഈ ഇടപാടിൽ ദുരൂഹത ഏറെയുണ്ടായിരുന്നു. മറുനാടൻ മലയാളിയാണ് ഇക്കാര്യം രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട വി എസ് പ്രശ്‌നം സഭയിൽ ഉന്നയിക്കുകയും ചെയ്തു.

കടവന്ത്രയിൽ വ്യവസായ കേന്ദ്രം നിർമ്മിക്കാനാണ് ഭൂമി ഭീമയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. 80 വർഷത്തേക്ക് ഭൂമി ലഭിക്കുന്നതിന് ഭീമ മുൻകൂർ അടയ്‌ക്കേണ്ട തുകയായ 15 കോടി 10 വർഷം കൊണ്ട് അടച്ചാൽ മതി. കൂടാതെ വാടക ഇനത്തിൽ 80 വർഷത്തേക്ക് അടയ്‌ക്കേണ്ട തുക 98 കോടിയായും നിജപ്പെടുത്തി . 80 വർഷം കൊണ്ട് ഭൂമി വിലയിൽ വരുന്ന വർദ്ധന പോലും കണക്കാക്കാതെയാണ് ഈ തുകകൾ നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഗുരുതരം. ഇടപാടിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇടപാടിന്റെ ഭാഗമായി ഭീമ 50 ലക്ഷം രൂപ സിഡ്‌കോ യിൽ അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഭൂമി കൈമാറുന്നതിനുള്ള അവസാന ഘട്ട നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ സർക്കാരിനെ അറിയിക്കാതെയായിരുന്നു സിഡ് കോയുടെ തീരുമാനങ്ങൾ. ഇതിലെ കള്ളക്കളികൾ സിഡ്‌കോയുടെ ഇപ്പോഴത്തെ നേതൃത്വും തിരിച്ചറിഞ്ഞു. ഇതോടെയാണ് പിണറായി ഇടപാട് റദ്ദാക്കുന്നത്.

സിഡ്കോയിൽ നടത്തിയ അഴിമതികളുടെ പേരിൽ സ്ഥലംമാറ്റപ്പെട്ട മാനേജിങ് ഡയറക്ടർ സജി ബഷീർ അടുത്ത സ്ഥാപനത്തിലും നടത്തിയത് നിരവധി ക്രമക്കേടുകൾ നടത്തി. സിഡ്കോയിൽ നടത്തിയ അഴിമതികളുടെ പേരിൽ സസ്പെന്റ് ചെയ്യണമെന്ന് വിജിലൻസ് ശിപാർശ ചെയ്ത സജി ബഷീറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മറ്റൊരു സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിലേക്ക് (കെ.എസ്‌ഐ.ഇ) മാറ്റിയത്. സംസ്ഥാനത്തെ കാർഗോയുടെ ഗതാഗത ചുമതലയുള്ള സ്ഥാപനമാണ് കെ.എസ്‌ഐ.ഇ.

2015 സെപ്റ്റംബറിലാണ് സജിബഷീർ കെ.എസ്‌ഐ.ഇയുടെ മാനേജിങ് ഡയറക്ടർ ആകുന്നത്. ചുമതലയേറ്റശേഷം സജി പഴയ പണി തുടങ്ങി. അനധികൃതമായി നിയമനം നടത്തുകയായിരുന്നു ആദ്യഘട്ടം. ആറുമാസത്തിനുള്ളിൽ നാല് സ്ഥിരം നിയമനങ്ങളും 27 നേരിട്ടുള്ള നിയമനങ്ങളും 84 പുറം കരാർ നിയമനങ്ങളും നടത്തി. കെ.എസ്‌ഐ.ഇയിലെ ചട്ടങ്ങളും വ്യവസായ വകുപ്പ് രൂപീകരിച്ച ആർ.ഐ.എ.ബിയും മറികടന്നാണ് ഈ നിയമനങ്ങളെല്ലാം നടത്തിയത്. ചട്ടങ്ങൾ ലംഘിച്ച് ഇവർക്ക് ശമ്പളവും നിശ്ചയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്ക് പോലും കെ.എസ്‌ഐ.ഇയിൽ ജോലി ലഭിച്ചുവെന്നതാണ് വിചിത്രമായ വസ്തുത. സെക്രട്ടേറിയറ്റ്, പൊതുമരാമത്ത്, ആരോഗ്യവകുപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിരമിച്ചവർക്ക് പോലും കെ.എസ്‌ഐ.ഇയിൽ ജോലി ലഭിച്ചു.

സജി ബഷീറിന്റെ ഈ നിയമന നടപടികളെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയർന്നത്. ഇതോടെ അന്വേഷണം വന്നു. വ്യവസായ വകുപ്പ് കമ്പനിയിൽ പരിശോധന നടത്തി. അനധികൃത നിയമനങ്ങളുണ്ടായെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതുമൂലം കമ്പനിക്ക് പ്രതിമാസം 10 ലക്ഷം രൂപയിലധികം അധിക ചെലവുണ്ടാകുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ സാമ്പത്തിക ബാധ്യത കമ്പനിയെ അടച്ചുപൂട്ടലിലേക്ക് നയിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഈ നിയമനങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിലൂടെ റദ്ദാക്കുകയും ചെയ്തു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്
എനിക്ക് നിന്നെ വേണ്ട; നാട്ടിൽ വന്നാൽ ഓടിച്ചുവിടും, കുപ്പായം എല്ലാമെടുത്ത് വേഗം പൊക്കോ... നിന്റെ അച്ഛൻ ആരാണ്?; നാലുവയസ്സുകാരി മകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നാദാപുരം മുത്തലാഖ് കേസിലെ പ്രതി; മുത്തലാഖിന് ഇരയായി ജീവിക്കാൻ മാർഗമില്ലാതെ രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം ഭർതൃവീട്ടിന് മുന്നിൽ സമരം തുടരുന്ന ജുവൈരിയ ഉറച്ച നിലപാടിൽ തന്നെ; സമീർ ഭാര്യയെ മൊഴി ചൊല്ലിയത് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗൾഫിലേക്ക് തിരിച്ചപ്പോൾ
അതിർത്തി കടന്നാൽ തിരിച്ചടി ഉറപ്പെന്ന ഇമ്രാന്റെ മുന്നറിയിപ്പ് തള്ളിയ പാക് സൈന്യത്തിന് വമ്പൻ തിരിച്ചടി; രണ്ട് സൈനികരെ കൊന്നതിന് പ്രതികാരമായി ഇന്ത്യൻ സേനയുടെ നിയന്ത്രണ രേഖ കടുന്നുള്ള ആക്രമണം; കൊല്ലപ്പെട്ടത് അഞ്ച് പാക് സൈനികർ; നിരവധി ഭീകരർക്കും പരിക്ക്; തകർത്തത് പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ ഭീകരക്യാമ്പ്; താങ്ധർ മേഖലയിൽ ഇന്ത്യ നടത്തിയത് പാക് സൈന്യത്തെ ഞെട്ടിപ്പിച്ച മിന്നലാക്രമണം; രണ്ടും കൽപ്പിച്ച് കരസേന; ഇത് പാക്കിസ്ഥാൻ ചോദിച്ച് വാങ്ങിയ തിരിച്ചടി
രണ്ടാം ഭർത്താവിന്റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് ലിസിയുടെ ആത്മഹത്യാ കുറിപ്പ്; ജോൺ വിൽസന്റെ മരണത്തിന് പിന്നാലെ വേട്ടയാടുന്നത് ബന്ധുക്കളിൽ ചിലർ; മരണത്തിന് ഉത്തരവാദികൾ വാർത്ത നൽകിയവർ ഉൾപ്പെടെ പന്ത്രണ്ടിലേറെ പേർ; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളാതെ അന്വേഷണ സംഘവും
സ്‌കൂളിൽ വെച്ച് സ്ഥിരം കണ്ടപ്പോൾ പെൺകുട്ടിയോട് പ്രണയം; ഒരു വർഷത്തോളം പ്രണയാഭ്യർത്ഥന നടത്തിയിട്ടും പോൺകുട്ടി താൽപര്യം കാണിച്ചില്ല; ശല്യം സഹിക്കാതെ വന്നപ്പോൾ കയർത്ത് സംസാരിച്ചത് പകയായി; അടുത്ത ദിവസം പതിനെട്ടുകാരൻ അശ്വിൻ വഴിയിൽ കാത്ത് നിന്നത് മരുന്ന് നിറച്ച സിറിഞ്ചുമായി; തടഞ്ഞ് നിർത്തി കൈയിൽ കുത്തി അബോധാവസ്ഥയിലാക്കി; പ്രതിയെ പൊക്കി പൊലീസ്
നാളത്തെ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ; സാമുദായ സംഘടനകളുടെ പരസ്യ ഇടപെടലും പ്രചരണങ്ങളും രാഷ്ട്രീയ പാർട്ടികളിലും വീറും വാശിയും ഉയർത്തി; യുഡിഎഫിന് സമ്മർദ്ദം നാല് സിറ്റിങ് സീറ്റുകളും നിലനിർത്തുക എന്നത്; നിശബ്ദ പ്രചരണ ദിവസവും കൊഴുത്തത് വിവാദങ്ങൾ; സഭയെ ദ്രോഹിച്ച മുന്നണികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമെതിരെ വോട്ട് ചെയ്യണമെന്ന് ഓർത്തഡോക്‌സ് സഭ; അഞ്ചു മണ്ഡലങ്ങളിലായി നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് ഒമ്പതര ലക്ഷം വോട്ടർമാർ
ഇന്ത്യൻ തിരിച്ചടിയിൽ പത്തിലധികം പാക് സൈനികർ കൊല്ലപ്പെട്ടെന്ന് കരസേനാ മേധാവി; മൂന്ന് തീവ്രവാദ കേന്ദ്രങ്ങൾ തകർത്തെന്നും ബിപിൻ റാവത്തിന്റെ സ്ഥിരീകരണം; ഭീകരരുടെ ലോഞ്ച് പാഡുകളിലേയ്ക്ക് സൈന്യം നടത്തിയ ആക്രമണം വിജയകരം; ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാനാണ് സൈനിക നടപടിയെന്ന് വിശദീകരണം; അടി ഇരന്നു വാങ്ങിയ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു; സ്ഥിതിഗതികൾ നിരീക്ഷിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ