1 usd = 71.85 inr 1 gbp = 89.24 inr 1 eur = 79.01 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 236.30 inr

Sep / 2019
17
Tuesday

മക്കൾ ചോദിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിണറായിയുടെ ഇമോഷണൽ ബ്ലാക്ക്‌ മെയിലിങ്; കാശ് കൊടുക്കാത്തവരെ പേരെഴുതി പ്രദർശിപ്പിച്ച് നാറ്റിച്ച് വകുപ്പ് മേധാവികൾ; വിമർശനത്തിന്റെ പേരിൽ കേസെടുത്ത് പൊലീസ്; പ്രളയത്തിൽ ഒലിച്ചു പോയ നമ്മുടെ നാട് പുനർനിർമ്മിക്കാൻ ഏക മനസ്സായി എത്തിയ മലയാളികളെ പേടിപ്പിച്ചും ഗുണ്ടായിസം കാട്ടിയും സർക്കാർ; ജീവിക്കാൻ നിവർത്തിയില്ലാത്തവരെ ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെതിരെ എങ്ങും രോഷം

September 26, 2018 | 07:11 AM IST | Permalinkമക്കൾ ചോദിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിണറായിയുടെ ഇമോഷണൽ ബ്ലാക്ക്‌ മെയിലിങ്; കാശ് കൊടുക്കാത്തവരെ പേരെഴുതി പ്രദർശിപ്പിച്ച് നാറ്റിച്ച് വകുപ്പ് മേധാവികൾ; വിമർശനത്തിന്റെ പേരിൽ കേസെടുത്ത് പൊലീസ്; പ്രളയത്തിൽ ഒലിച്ചു പോയ നമ്മുടെ നാട് പുനർനിർമ്മിക്കാൻ ഏക മനസ്സായി എത്തിയ മലയാളികളെ പേടിപ്പിച്ചും ഗുണ്ടായിസം കാട്ടിയും സർക്കാർ; ജീവിക്കാൻ നിവർത്തിയില്ലാത്തവരെ ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെതിരെ എങ്ങും രോഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിന്റെ പുനർനിർമ്മാണത്തിനു വേണ്ടിയുള്ള സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോടു മക്കൾ ചോദിക്കും. എന്തുകൊണ്ടു മാറിനിന്നുവെന്നു മക്കളോടു പറയേണ്ടി വരുമെന്ന പുതിയ തരം ഭീഷണിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാലാറി ചലഞ്ചിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഇത്. സാലറി ചലഞ്ചിന് സമ്മതപത്രം നൽകാത്തവരെ എങ്ങനേയും അപമാനിക്കാനും നീക്കം സജീവമാണ്. ചലഞ്ചിനോട് വിസമ്മതം അറിയിക്കുന്നവരുടെ പേരുകൾ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം സർക്കാർ നയത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിലെത്തിയാൽ കേസും വരും. അങ്ങനെ സാലറി ചലഞ്ചിലെ പിടിച്ചുപറിക്കായി പുതിയ തന്ത്രങ്ങളൊരുക്കുകയാണ് പിണറായി സർക്കാർ ഇപ്പോൾ.

'സാലറി ചാലഞ്ചിൽ വിവാദമില്ല; വിവാദമാക്കുന്നതു മാധ്യമങ്ങൾ മാത്രമാണ്. അക്കാര്യത്തിലൊന്നും ആരെയും അധികം നിർബന്ധിക്കുന്നില്ല. പക്ഷേ, എല്ലാവരും സന്നദ്ധരാണ്. സന്നദ്ധരായില്ലെങ്കിൽ നാളെ അവരുടെ മക്കൾ ചോദിക്കും ഇങ്ങനൊരു കാര്യമുണ്ടായിട്ട് എന്തുകൊണ്ട് നിങ്ങൾ ചെയ്യാതിരുന്നുവെന്നു മക്കൾ ചോദിച്ചാൽ എന്ത് ഉത്തരമാണ് പറയാനുണ്ടാവുക' -ഇമോഷണൽ ബ്ലാക് മെയിലിംഗിന്റെ പുതിയ തന്ത്രമാണിതെന്ന് ജീവിക്കാർ പറയുന്നു. പല ജീവനക്കാരും വായ്പയിലും മറ്റുമാണ് ജീവിതം തള്ളി നീക്കുന്നത്. അടവുകൾ ഒരു മാസം പോലും മുടക്കാനാവില്ല. അങ്ങനെ അടവ് മുടങ്ങിയാൽ ബാങ്കുകാർ ചോദ്യവുമായെത്തും. ഇത് മക്കളും അറിയും. അത് കൂടുതൽ നാണക്കേടുമാകും. ഇത് ഒഴിവാക്കാനാണ് ഭൂരിഭാഗം ജീവനക്കാർക്കും സാലറി ചലഞ്ചിനോട് മടി. എന്നാൽ ഭീഷണിപ്പെടുത്തുമ്പോൾ പാവങ്ങൾ എന്തു ചെയ്യാൻ-ഇതാണ് സാലറി ചലഞ്ചിലെ മുഖ്യമന്ത്രിയുടെ പുതിയ തന്ത്രത്തിന് ജീവനക്കാരുടെ മറുപടി.

സാലറി ചാലഞ്ചിനോട് 'നോ' പറഞ്ഞ 130 ജീവനക്കാരുടെ പേരുകൾ പ്രസിദ്ധീകരിച്ചു മുഖ്യമന്ത്രിക്കു കീഴിലെ അച്ചടിവകുപ്പ് പുതിയ വിവാദം ഉണ്ടാക്കുകയാണ്. പേരുകൾ പ്രസിദ്ധീകരിക്കില്ലെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നുമുള്ള ധനവകുപ്പിന്റെ ഉറപ്പ് കാറ്റിൽപ്പറത്തിയാണു ഷൊർണൂർ സർക്കാർ പ്രസിലെ ഡപ്യൂട്ടി സൂപ്രണ്ട് നോട്ടിസ് ബോർഡിൽ പേരുകൾ പ്രസിദ്ധീകരിച്ചത്. പ്രസിലെ 285 ജീവനക്കാരിൽ 130 പേർ സാലറി ചാലഞ്ചിൽ പങ്കെടുത്തിരുന്നില്ല. ഇത്രയധികം പേർ വിട്ടുനിന്നതിനാൽ ഇവരെ സമ്മർദത്തിലാക്കി സമ്മതപത്രം വാങ്ങുന്നതിനാണു പട്ടിക പരസ്യപ്പെടുത്തിയതെന്നാണ് ആരോപണം. ഇന്നു വൈകിട്ട് ഓഫിസ് സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ തയാറല്ലാത്ത താഴെപ്പറയുന്നവരുടെ വിസമ്മതപത്രം സ്വീകരിച്ചതായി അറിയിക്കുന്നു എന്നാണ് പട്ടികയ്‌ക്കൊപ്പമുള്ള അറിയിപ്പിൽ പറയുന്നത്. പൊതു ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരാനുള്ള പുതിയ തന്ത്രം. ജീവനക്കാരെ പൊതുസമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ള ഈ നീക്കം വിജയിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ വിലയിരുത്തൽ.

പ്രസ് മേധാവിയായ ഡപ്യൂട്ടി സൂപ്രണ്ടിന്റെ ഒപ്പോടെയായിരുന്നു പട്ടിക. അതേസമയം, വിസമ്മതപത്രം നൽകിയവരുടെ പേരുകൾ അവർക്കു തന്നെ ഉറപ്പു വരുത്താനാണു പ്രദർശിപ്പിച്ചതെന്നു ഡപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. ചില ജീവനക്കാർ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ തന്നെ നീക്കിയെന്നും അദ്ദേഹം പറഞ്ഞു. വിസമ്മതിക്കുന്നവരുടെ പട്ടിക ഓഫിസ് മേധാവികൾ വിവിധ സർക്കാർ വകുപ്പു മേധാവികൾക്ക് ഇന്ന് സമർപ്പിക്കും. സാലറി ചലഞ്ചിൽ നോ' പറഞ്ഞവരെ യെസ് ' ആക്കി മാറ്റാൻ ശമ്പളം നൽകുന്നത് ഒന്നിൽ നിന്ന് ഒക്ടോബർ 5 വരെ നീട്ടാൻ നീക്കം. സ്പാർക്കിൽ വരുത്തേണ്ട മാറ്റങ്ങളുടെ പേരിലായിരിക്കും നീട്ടുക. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമായിട്ടില്ല. സാലറി ചലഞ്ചിൽ ചേരുന്നവരിൽ നിന്ന് സെപ്റ്റംബർ മാസത്തെ ശമ്പളം മുതൽ പിടിക്കാനാണ് തീരുമാനം. പരമാവധി പേരെ സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കാനാണ് ഭരണകക്ഷി അനുകൂല സർവീസ് സംഘടനകൾ ശ്രമിക്കുന്നത്.

വലിയ സമ്മർദ്ദമാണ് ഉണ്ടാകുന്നത്. സാലറി ചലഞ്ചിൽ പങ്കെടുത്തില്ലെങ്കിൽ പിന്നെ സംഘടനയുടെ സഹായം കിട്ടില്ലെന്ന് ഭരണാനുകൂല സംഘടനകൾ ജീവനക്കാരോട് പറയുന്നുണ്ട്. നോ പറഞ്ഞവരെ ഓഫീസിലും വീടുകളിൽ പോയും നിർബന്ധിക്കുന്നുണ്ട്. പത്തും പതിനഞ്ചും ജീവനക്കാരടങ്ങിയ സംഘങ്ങളെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. പല സ്ഥാപനങ്ങളിലും നോ പറഞ്ഞവരുടെ വിശദാംശങ്ങൾ ശേഖരിച്ചു തുടങ്ങി. പൊലീസ് തുടങ്ങിയ സായുധ വിഭാഗങ്ങളിൽ ശമ്പളം നൽകാൻ ജീവനക്കാരുടെ മേൽ കടുത്ത സമ്മർദ്ദമാണ്. അതേ സമയം അദ്ധ്യാപകരിൽ തണുത്ത പ്രതികരണമാണ്. പ്രത്യേകിച്ചും എയിഡഡ് സ്ഥാപനങ്ങളിൽ. പട്ടം സെന്റ് മേരീസ് സ്‌കൂളിൽ അദ്ധ്യാപികമാരെ സാലറി ചലഞ്ചിന് നിർബന്ധിച്ചതിനെതിരെ അദ്ധ്യാപകർ എ.ഇ.ഒയോടും സംഘടനാ നേതാക്കളോടും പ്രതിഷേധം അറിയിച്ചു.

1,80,000 ഓളം അദ്ധ്യാപകരാണ് സർക്കാർ എയിഡഡ് മേഖലകളിലുള്ളത്. ഇതിൽ ഭൂരിഭാഗവും സാലറി ചലഞ്ചിനോട് നോ പറഞ്ഞതായി സൂചനയുണ്ട്. ഒരുമാസത്തെ ശമ്പളമല്ലാതെ കുറഞ്ഞ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് പ്രസിഡന്റ് പി.സുനിൽകുമാറും സെക്രട്ടറി എസ്. കെ.ജയകുമാറും നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ ഹർജിയിൽ കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. നേരത്തെ തന്നെ സാലറി ചലഞ്ചിനെ പിടിച്ചു പറിയാണെന്ന് കോടതി നിരീക്ഷണം നടത്തിയിരുന്നു. സാലറി ചലഞ്ചിലൂടെ കേരളത്തിലെ സർക്കാർ ജീവനക്കാരിൽ നിന്ന് 3000 കോടി സമാഹരിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം.

ഭവനരഹിതരായവർക്കു വീടുവച്ചു നൽകുക എന്നതു വലിയ വെല്ലുവിളിയാണ്. 2,530 കോടി രൂപയെങ്കിലും ഇതിനായി വേണം. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പ്രകാരമുള്ള ധനസഹായത്തിൽ 10 ശതമാനം വർധനയെങ്കിലും വരുത്താൻ പ്രധാനമന്ത്രിയിലും കേരളം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതു നടപ്പിലായാൽ 1,000 കോടി രൂപയുടെ മെച്ചം സംസ്ഥാനത്തിനുണ്ടാകും. കേന്ദ്ര റോഡ് ഫണ്ട് ഇനത്തിലും 201819 ലെ വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തി 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നൽകണമെന്നും പ്രധാനമന്ത്രിയോട് പിണറായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിനൊപ്പം ലോക ബാങ്കിന്റെ സഹായവും തേടി. എന്നാൽ ഇതൊന്നും പുനർനിർമ്മാണത്തിന് മതിയാവില്ലെന്ന നിലപാടിലാണ് പിണറായി. അതുകൊണ്ടാണ് സാലറി ചലഞ്ചിൽ നിർബന്ധം പിടിക്കുന്നതെന്നും പറയുന്നു.

പ്രളയക്കെടുതിയിൽ 481 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 13 ജില്ലകളെ പ്രളയം ബാധിച്ചു. 14,50,707 പേരാണു ക്യാംപുകളിൽ അഭയം പ്രാപിച്ചത്. 15,000 വീടുകൾ പൂർണമായും നാലായിരത്തോളം വീടുകൾ ഭാഗികമായും നശിച്ചു. ആയിരക്കണക്കിനു ഹെക്ടറിൽ കൃഷി നശിച്ചു. ഉരുൾപൊട്ടലിൽ ഭൂമി തന്നെ ഇല്ലാതായി. പതിനായിരത്തോളം കിലോമീറ്റർ റോഡുകൾ തകരുകയോ ഗതാഗത യോഗ്യമല്ലാതാവുകയോ ചെയ്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർണതയിലേക്കു നീങ്ങുമ്പോഴും 700 കുടുംബങ്ങൾ ഇപ്പോഴും ക്യാംപുകളിൽ കഴിയുന്നു. ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലുള്ള സമഗ്രമായ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളാണു സംസ്ഥാനത്തു നടന്നത്. പല സ്ഥലങ്ങളിലും ഇപ്പോഴും ഇതു തുടരുന്നു. പ്രളയത്തിന്റെ പ്രത്യാഘാതം വിവിധ മേഖലകളെ ബാധിക്കും. ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് 4796 കോടിയുടെ അധിക സഹായം അഭ്യർത്ഥിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നിവേദനം നൽകിയിട്ടുണ്ട്.

ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവ നടത്തിയ പഠന റിപ്പോർട്ട് ഒക്ടോബർ ഒന്നിനു സംസ്ഥാന സർക്കാരിനും കേന്ദ്ര ധനമന്ത്രാലയത്തിനും നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടർന്നു രാജ്യാന്തര ധനസ്ഥാപനങ്ങളിൽ നിന്നുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യത്തിനു സംസ്ഥാന സർക്കാർ സമഗ്ര നിവേദനം സമർപ്പിക്കും. ഗൾഫ് രാജ്യങ്ങളുമായി കേരളത്തിനു സവിശേഷ ബന്ധമാണുള്ളത്. ഇക്കാരണം കൊണ്ടുതന്നെ ആ മേഖലയിൽ നിന്നുള്ള സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞു പങ്കുകൊണ്ടു. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കേരളത്തെ ഉദാരമായി സഹായിക്കാൻ സന്നദ്ധമാണ്. കേരളം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ വിദേശ ധനസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ സഹായകരമായ നിലപാടു കേന്ദ്രം സ്വീകരിക്കണം. എന്നാൽ മോദിയുടെ മനസ്സ് അനുകൂലമല്ല.

വിദേശ സഹായം സ്വീകരിക്കുന്നതിനു തടസ്സമുണ്ടെന്നു മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അറിയിച്ചു കഴിഞ്ഞു. എന്നാൽ പ്രവാസികളിൽനിന്നു സഹായം സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനം പ്രതീക്ഷ കൈവിടേണ്ടതില്ലെന്നതാണ് മോദിയുടെ നിലപാട്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ
ഇതിന് ഞാൻ മറുപടി പറയില്ല എന്ന് കോടതിയിൽ ധിക്കാരത്തോടെ പെരുമാറ്റം; സിസ്റ്റർ ആനിയെ ആരാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചത്? ഇത്രയും ധൈര്യം കിട്ടിയത് എങ്ങനെ? നിങ്ങൾ നിയമത്തിന് അതീതയാണോ? പ്രതിഭാഗം അഭിഭാഷകനായ അഡ്വ.രാമൻ പിള്ളയെ നോക്കി സിബിഐ കോടതി; ശകാരത്തെ തുടർന്ന് മാപ്പിരന്ന് സിസ്റ്റർ ആനി; അഭയക്കേസിൽ കേസിൽ ആനിയടക്കം രണ്ട് സിസ്റ്റർമാർ കൂറുമാറി
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
പട്ടിണി മാറ്റാൻ തൊട്ടത്തിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മന്ത്രി; തനി ഗ്രാമീണ ഭാഷയിൽ സംസാരിക്കുന്ന ശുദ്ധ ഹൃദയൻ; എന്നിട്ടും ഇതേ പട്ടിണിക്കാരന്റെ സഹോദരൻ പാർട്ടിയുടെ തണലിൽ കെട്ടി പൊക്കിയത് മണിമാളികയും വാങ്ങിയത് അത്യാഡംബര കാറുകളും; ഇടുക്കിയിലെ ഭൂ മാഫിയയുടെ തലതൊട്ടപ്പനായി സിപിഎം നേതാവ് കൂടിയായ സഹോദരൻ മാറിയത് മന്ത്രി എംഎം മണി അറിയാതെയോ? നാലേക്കർ സർക്കാർ ഭൂമി വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തിയ ലംബോദരന്റെ കഥ
ഒഴിഞ്ഞുപോകുന്നവരെ എവിടെ പാർപ്പിക്കും? ആശയക്കുഴപ്പം തുടരുന്നതിന് ഇടയിൽ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ 13 കമ്പനികൾ രംഗത്ത്; താൽപര്യപത്രം നൽകിയത് കേരളത്തിന് പുറത്തുള്ള കമ്പനികൾ; നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഫ്‌ളാറ്റ് ഉടമകൾ; നോട്ടീസ് നിയമപ്രകാരമല്ലെന്ന് വാദം; വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് 17 എംപിമാരുടെ കത്ത്; വ്യത്യസ്ത നിലപാടുമായി ഒപ്പിടാതെ ടി.എൻ.പ്രതാപനും എൻ.കെ.പ്രേമചന്ദ്രനും
പിഡബ്ലുഡി മിനിസ്റ്ററായിരുന്ന ഡോ.എം.കെ.മുനീർ ഇവിടെ എക്സ്‌പ്രസ് ഹൈവേ കൊണ്ടുവരാനായി തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇടതുപക്ഷം ശക്തമായി എതിർത്തു; ഈ പാവങ്ങൾ ഒരുകാലത്തും കാർ വാങ്ങില്ലെന്നും അവർ എക്സ്‌പ്രസ് ഹൈവേയിലൂടെ ഓടിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിലെ ചോദ്യം കൈരളി ടിവി വെട്ടിമാറ്റി; മാതൃഭൂമി ന്യൂസിൽ ചോദ്യം വെളിപ്പെടുത്തി ശ്രീനിവാസൻ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര