Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാർച്ചിലെ ശമ്പളം ഏപ്രിലിൽ നൽകുക തന്നെ അസംഭവ്യം; നാളെ ശമ്പളം കിട്ടിയാലും മെയ്‌ മാസത്തിൽ കിട്ടുമെന്നതിന് ഒരു ഉറപ്പുമില്ല; ലോക് ഡൗൺ തുടരുന്നതിനാൽ ശമ്പളം നൽകാനുള്ള പണം ഖജനാവിൽ ഉണ്ടാവില്ലെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി; സംസ്ഥാനം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്; കൊറോണയിലെ 22000 പാക്കേജിൽ ജീവനക്കാരുടെ ഒരു മാസ ശമ്പളം പിടിച്ചെടുത്ത് സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത് 2200 കോടി; 2020ലെ സാലറി ചലഞ്ചിന് കാരണം പണമില്ലായ്മ

മാർച്ചിലെ ശമ്പളം ഏപ്രിലിൽ നൽകുക തന്നെ അസംഭവ്യം; നാളെ ശമ്പളം കിട്ടിയാലും മെയ്‌ മാസത്തിൽ കിട്ടുമെന്നതിന് ഒരു ഉറപ്പുമില്ല; ലോക് ഡൗൺ തുടരുന്നതിനാൽ ശമ്പളം നൽകാനുള്ള പണം ഖജനാവിൽ ഉണ്ടാവില്ലെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി; സംസ്ഥാനം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്; കൊറോണയിലെ 22000 പാക്കേജിൽ ജീവനക്കാരുടെ ഒരു മാസ ശമ്പളം പിടിച്ചെടുത്ത് സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത് 2200 കോടി; 2020ലെ സാലറി ചലഞ്ചിന് കാരണം പണമില്ലായ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡു കാലത്തെ സാലറി ചലഞ്ച് ഖജനാവിൽ പണമില്ലാത്തതു കൊണ്ട് തന്നെ. അവധിയില്ലാതെ വീട്ടിലിരിക്കുന്ന മാസത്തെ ശമ്പളം സർക്കാരിന് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുന്നതും ഇതുകൊണ്ടാണ്. ഏതായാലും കൊറോണക്കാലത്ത് ജീവനക്കാർക്ക് കടമെടുത്ത് ശമ്പളം നൽകാൻ ധനവകുപ്പ് തയ്യാറല്ല. ഇതോടെ അടുത്ത മാസം ജീവനക്കാർക്ക് ശമ്പളം മുടങ്ങാനാണ് സാധ്യത. മാർച്ച് മാസത്തിലെ ശമ്പളമാണ് ഏപ്രിലിൽ നൽകേണ്ടത്. ഇത് എങ്ങനേയും നൽകുമെന്നാണ് സൂചന. എന്നാൽ ഏപ്രിൽ മാസത്തിലെ ശമ്പളം മേയിൽ നൽകുക വെല്ലുവിളിയാണ്. 20,000 കോടിയുടെ പാക്കേജാണ് കൊറോണ പ്രതിരോധത്തിനായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ലഭിച്ചാൽ 2200 കോടിയെങ്കിലും സ്വരൂപിക്കാനാകും.

ഏപ്രിൽ മാസത്തിലും ശമ്പളം കിട്ടുമോ എന്ന് ജീവനക്കാർക്ക് ഉറപ്പില്ല. ഏപ്രിൽ 14 വരെ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജീവനക്കാരുടെ സംഘടനകളെ അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നൽകാനാവില്ല. മുൻപുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നതെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് സാലറി ചലഞ്ചിന് സർക്കാർ ജീവനക്കാരെ നിർബന്ധിക്കുന്നതെന്നാണ് സൂചന. ഇതിലൂടെ ഒരു മാസത്തെ ശമ്പളം കൊടുക്കാതെ രക്ഷപ്പെടാം.

കോവിഡിൽ ലോക് ഡൗൺ വന്നതോടെ നികുതി ഉൾപ്പെടെ വരുമാന മാർഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതായത് കോവിഡ് മാസത്തെ ഖജനാവിലേക്കുള്ള നഷ്ടം കുറയ്ക്കാനുള്ള നടപടി. ഇതിനോട് ജീവനക്കാർ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ സർക്കാർ വെട്ടിലാകുമെന്ന അവസ്ഥയിലാണ്. കോവിഡ് പോയാലും മാസങ്ങൾ എടുത്ത് മാത്രമേ സാമ്പത്തികം അനുകൂലമാകൂ. കച്ചവടവും മറ്റും തിരിച്ചു കയറാൻ പിന്നേയും മാസങ്ങൾ എടുക്കും.

സാലറി ചലഞ്ചിനെ പ്രതിപക്ഷ സംഘടനകൾ എതിർക്കുന്നുണ്ട്. ഒരു മാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേൽപിക്കരുതെന്നും എല്ലാവർക്കും അവരാൽ സാധിക്കുന്നത്ര ദിവസത്തെ ശമ്പളം സംഭാവന ചെയ്യാൻ അവസരം ഒരുക്കണമെന്നും യുഡിഎഫ് സംഘടനകൾ ആവശ്യപ്പെട്ടു. എത്ര നൽകുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, സാമ്പത്തിക ശേഷി പോലെ എന്ന് അവർ മറുപടി നൽകി. ഒരു മാസത്തെ ശമ്പളം നൽകുന്നവരിൽ നിന്നു പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകൾ നിർദ്ദേശിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത ജീവനക്കാർക്കും അദ്ധ്യാപകർക്കും അവർ താൽപര്യപ്പെടുന്ന തുക നൽകാനുള്ള അവസരം വേണമെന്നും അവർ അഭ്യർത്ഥിച്ചു.

കോവിഡ് പ്രതിരോധത്തിനായി ആരോഗ്യരംഗത്തു സർക്കാരിനു വലിയ ചെലവുണ്ടെന്നും എല്ലാവർക്കും സൗജന്യ റേഷനും കിറ്റും നൽകുന്നതിനു നല്ല സാമ്പത്തിക ബാധ്യത വരുമെന്നും സംഘടനാ നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു. ഇത് ജീവനക്കാർക്കും കിട്ടുമെന്ന സൂചനകളാണ് മുഖ്യമന്ത്രി വാക്കുകളിൽ ഒളിപ്പിച്ചു വച്ചത്. ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് ഗഡുക്കളായി നൽകാനുള്ള അവസരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷം സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചതും സർക്കാരിന് പ്രതീക്ഷയാണ്. സർക്കാരിനെ എല്ലാവരും സഹായിക്കേണ്ട ഘട്ടമാണിത്. സാലറി ചലഞ്ചുമായി എല്ലാ ജീവനക്കാരും സഹകരിക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളോടെല്ലാം ആവശ്യപ്പെട്ടിട്ടുള്ളത്. ഒരുമാസത്തെ മുഴുവൻ ശമ്പളവും നിർബന്ധമായും വേണമെന്ന ആവശ്യം പലരെയും ബുദ്ധിമുട്ടിക്കുമെന്ന് ജീവനക്കാർ പറഞ്ഞിട്ടുണ്ട്. അക്കാര്യം സർക്കാരും പരിഗണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയസമയത്ത് ഭൂരിപക്ഷം ജീവനക്കാരും ശമ്പളംനൽകാൻ തയ്യാറായി. സമാന അഭ്യർത്ഥനയാണ് ജീവനക്കാരുടെ മുന്നിൽ വെച്ചിട്ടുള്ളത്. ഒരുമാസത്തെ ശമ്പളം നിർബന്ധമായി നൽകണമെന്നാണോ സർക്കാർ ആവശ്യപ്പെടുന്നതെന്ന ചോദ്യത്തിന് ഇപ്പോഴത്തെ സ്ഥിതി എല്ലാവർക്കും അറിയാവുന്നതല്ലേ, അതിലൊരു ഭിന്നാഭിപ്രായം ആർക്കും ഉണ്ടാകില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്തെ സാലറി ചലഞ്ചിൽ ഒരുമാസത്തെ ശമ്പളത്തിൽ കുറവുതുക സർക്കാർ വാങ്ങിയിരുന്നില്ല. ഇത്തവണ അങ്ങനെയാകരുതെന്നും ഒരുമാസത്തെ ശമ്പളത്തെക്കാൾ കുറഞ്ഞ തുകയാണെങ്കിലും വാങ്ങണമെന്നും സംഘടനാനേതാക്കൾ നിർദ്ദേശിച്ചു. 2018-ലെ പ്രളയാനന്തരം സാലറി ചാലഞ്ചിനായി സർക്കാർ അഭ്യർത്ഥിച്ചിരുന്നു.

പ്രതിപക്ഷസംഘടനകൾ ശക്തമായ എതിർപ്പാണ് അന്നുയർത്തിയത്. ഇക്കുറി സ്ഥിതിഗതികൾ കുറച്ചുകൂടി സർക്കാരിന് അനുകൂലമാണ്. അതിനാൽത്തന്നെ സംഘടനകളൊന്നും കാര്യമായ എതിർപ്പറിയിച്ചില്ല. ശമ്പളം മുടങ്ങാനുള്ള സാധ്യത ഏറെയാണെന്ന് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷ സംഘടനകളും കരുതലോടെ പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP