Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നന്ദി വേണം നന്ദി; നമുക്ക് ഗവൺമെന്റ് ചെലവിൽ ശബരിമലയിൽ ഭഗവാനെ സേവിക്കുന്നതിനും കാണുന്നതിനും സാധിക്കുന്നില്ലേ..ദൈവകൃപ; ഞാൻ മരിക്കുന്നെങ്കിൽ പോലും ശവസംസ്‌കാരത്തിൽ ബ്യൂഗിൾ വായിക്കുന്നു; എത്ര ബഹുമാനമാണ് പൊലീസ് വകുപ്പിൽ ജോലി ചെയ്താൽ കിട്ടുന്നത്; പ്രമോഷനൊക്കെ സർക്കാരിന്റെ ഔദാര്യമല്ലേ? ചോദിക്കുമ്പോൾ ഒരുമാസത്തെ ശമ്പളം വളരെ ചെറുതാണ്..ചിന്തിക്കുക; സാലറി ചലഞ്ചിനായി പൊലീസുകാർ പ്രത്യുപകാരം ചെയ്യണമെന്ന കാസർകോഡ് എസ്‌പിയുടെ സർക്കുലർ വിവാദമായത് ഇങ്ങനെ

നന്ദി വേണം നന്ദി; നമുക്ക് ഗവൺമെന്റ് ചെലവിൽ ശബരിമലയിൽ ഭഗവാനെ സേവിക്കുന്നതിനും കാണുന്നതിനും സാധിക്കുന്നില്ലേ..ദൈവകൃപ; ഞാൻ മരിക്കുന്നെങ്കിൽ പോലും ശവസംസ്‌കാരത്തിൽ ബ്യൂഗിൾ വായിക്കുന്നു; എത്ര ബഹുമാനമാണ് പൊലീസ് വകുപ്പിൽ ജോലി ചെയ്താൽ കിട്ടുന്നത്; പ്രമോഷനൊക്കെ സർക്കാരിന്റെ ഔദാര്യമല്ലേ? ചോദിക്കുമ്പോൾ ഒരുമാസത്തെ ശമ്പളം വളരെ ചെറുതാണ്..ചിന്തിക്കുക; സാലറി ചലഞ്ചിനായി പൊലീസുകാർ പ്രത്യുപകാരം ചെയ്യണമെന്ന കാസർകോഡ് എസ്‌പിയുടെ സർക്കുലർ വിവാദമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: സാലറി ചലഞ്ച് ഗുണ്ടാപ്പിരിവാണെന്ന പ്രതിപക്ഷ ആരോപണം ചൂടുപിടിക്കുന്നതിനിടെ, കാസർകോഡ് എസ്‌പിയുടെ സർക്കുലർ കണ്ടിട്ടുള്ള അമ്പരപ്പ് പൊലീസുകാർക്ക് ഇനിയും മാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഡോ.എ.ശ്രീനിവാസ് ഐപിഎസിന്റെ സർക്കുലർ. ഇതുപോലൊരു സർക്കുലർ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നാണ് പൊലീസുകാർ അടക്കം പറയുന്നത്. നിർബന്ധമായി പണം പിരിക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമത്തിനെതിരെ നിശ്ശബ്ദമായി പ്രതിഷേധിക്കാൻ മാത്രമേ പൊലീസുകാർക്ക് കഴിയൂ. സർക്കുലർ വന്നപ്പോഴും അതുതന്നെയായിരുന്നു അവസ്ഥ. എന്തായാലും സർക്കുലർ പുറത്തായതോടെ വിവാദവുമായി. 30 ഇനങ്ങളാണ് സർക്കാരിന്റെ ഔദാര്യമായി എസ്‌പി ചൂണ്ടിക്കാട്ടുന്നത്.

പൊലീസ് സേനയിൽ ശിക്ഷണ നടപടികൾ ഒഴിവാക്കുന്നതിൽ സർക്കാർ കാട്ടുന്ന ഔദാര്യത്തിന് പകരമായി ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് സർക്കുലറിന്റെ കാതൽ. ചുരുക്കിപ്പറഞ്ഞാൽ ഔദാര്യത്തിന് പൊലീസുകാർ പ്രത്യുപകാരം ചെയ്യണം. സാധാരണഗതിയിൽ പൊലീസ് സേനയിൽ എന്തെങ്കിലും തെറ്റു ചെയ്യുന്നവർക്ക് എതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കാറുണ്ട്. എന്നാൽ, പലപ്പോഴും സർക്കാർ ശിക്ഷണ നടപടികൾ ഇളവ് ചെയ്തുകൊടുക്കാറുണ്ട്. ഇത്തരത്തിൽ, സർക്കാർ വിശാല മനസ്സ് കാട്ടുമ്പോൾ, അതൊക്കെ മനസിൽ കരുതി ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് സർക്കുലറിൽ പറയുന്നത്.

സ്ഥാനക്കയറ്റങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് പുറമേ, പലതരത്തിലുള്ള സ്ഥാനക്കയറ്റങ്ങൾ സർക്കാർ ഉദാരമനസ്‌കതയോടെ നൽകുന്നുണ്ട്. സ്ഥാനക്കയറ്റം സർക്കാരിന്റെ ഔദാര്യമാണെന്നാണ് സർക്കുലറിൽ പറയുന്നത്.സമയബന്ധിതമായ ഗ്രേഡ് പ്രമോഷനുകൾ, എക്‌സ് കാഡർ പോസ്റ്റുകൾ, തൽഫലമായ പ്രമോഷനുകൾ എന്നിവ ഗവൺമെന്റിന്റെ ഔദാര്യമാണ്.

ശബരിമലയിൽ പ്രത്യേക ദർശനത്തിന് അവസരം കിട്ടുന്നത് ദൈവകൃപയാലാണ്.' ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും, സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ സമയവും പണവും ചെലവഴിച്ച് ശബരിമലയിലേക്ക് വരുന്നുണ്ട്. പക്ഷേ നമുക്ക് ഗവൺമെന്റ് ചെലവിൽ ഭഗവാനെ സേവിക്കുന്നതിനും കാണുന്നതിനും സാധിക്കുന്നു. ഗവൺമെന്റ് മെസ്സ് സബ്‌സിഡിയും, ലഗേജ് അലവൻസും നൽകുന്നു. എത് തീർത്ഥാടകർക്കാണ് നമ്മളേക്കാളേറെ ഭഗവാനെ ദർശിക്കാൻ അവസരം ലഭിക്കുന്നത്. ദൈവത്തിന്റെ കൃപ, സർക്കുലറിൽ പറയുന്നു.

മറ്റൊരു ഓർമപ്പെടുത്തൽ ഇങ്ങനെ:' ഒരാഴ്ച മുമ്പ് ഞാൻ ഓർത്തു..ജോലിക്കിടയിൽ മരിച്ചവരുടെ കുട്ടികൾക്കായി ആശ്രിതനിയമന പരീക്ഷ നടത്തിയത്. നമ്മുടെ അടുത്ത തലമുറയെ സർക്കാർ സംരക്ഷിക്കുന്നു. ചോദിക്കുമ്പോൾ ഒരു മാസത്തെ ശമ്പളം വളരെ ചെറുതാണ്. ചിന്തിക്കുക.
ഞങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥർ വിരമിക്കുമ്പോൾ ഉചിതമായ ഒരു വിടവാങ്ങൽ നൽകുന്നു. വിടവാങ്ങൽ പരേഡുകൾ ആചാരപരമായ അംഗീകാരമാണ്...ഞാൻ മരിക്കുന്നെങ്കിൽ പോലും ബ്യൂഗ്ലർ ശവസംസ്‌കാരത്തിൽ ബ്യൂഗിൾ വായിക്കുന്നു. മററുവകുപ്പുകളിൽ ഇല്ലാത്ത ഈ ചടങ്ങ്. എത്ര ബഹുമാനമാണ് പൊലീസ് വകുപ്പിൽ ജോലി ചെയ്താൽ കിട്ടുന്നത്.

സുഖകരമായ പ്രവൃത്തി സമയം, എട്ടുമണിക്കൂർ ജോലി എന്നിവ പല സംസ്ഥാനങ്ങളിലും കേട്ടിട്ടില്ല. ..മനസാക്ഷിയോട് ചോദിക്കുക.വീട്ടുവാടക അലവൻസ് കിട്ടുന്നത് പൊലീസുകാരായതിനാലാണ് തുടങ്ങിയ കാര്യങ്ങളും സർക്കുലറിൽ ഓർമിപ്പിക്കുന്നു. നമ്മുടെ കുട്ടികൾ എആർ ക്യാമ്പ്, ബറ്റാലിയൻ എന്നിവിടങ്ങളിലെ ബസുകളിൽ സ്‌കൂളുകളിൽ പോകുന്നത് ആസ്വദിക്കുന്നില്ല? അതുകൊണ്ട് നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്നും എസ്‌പി ഓർമിപ്പിക്കുന്നു. കനത്ത തുടർച്ചയായ ജോലിക്ക് ശേഷം കൂടുതൽ വിശ്രമം കിട്ടുന്നത് സർക്കാരിന്റെയും വകുപ്പിന്റെയും കൃപയല്ലയോ എന്ന് ചിന്തിക്കാനും സർക്കുലറിൽ ആവശ്യപ്പെടുന്നു. ഡ്യൂട്ടിയിലിരിക്കെ മരിക്കുമ്പോൾ, സർക്കാർ എല്ലാ കാലത്തും പൊലീസുകാരെ ഓർക്കുന്നുണ്ടെന്നും, ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചിരിക്കുന്ന കൊല്ലം സിറ്റി പൊലീസ് മ്യൂസിയം, കെഎപി 4 കമാൻഡന്റ് ഓഫീസ് എന്നിവ സന്ദർശിക്കാനും ആവശ്യപ്പെടുന്നു.

ഇതൊക്കെ സൗമ്യമായ ഓർമപ്പെടുത്തൽ മാത്രമാണെന്ന് വിനയത്തോടെയാണ് എസ്‌പി തന്റെ മുപ്പതിന സർക്കുലർ ചുരുക്കുന്നത്.ഒരു മാസത്തെ ശമ്പളം എന്തിന് ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നതിനെക്കുറിച്ച് 30 മിനിട്ട് ആലോചിക്കണമെന്നാവശ്യപ്പെട്ടാണ് കാസർഗോഡ് ജില്ലയിലെ എല്ലാ പൊലീസുകാർക്കും ഈ മാസം 23 ന് സന്ദേശം അയച്ചിരിക്കുന്നത്. ഈ മാസം 22 വരെയായിരുന്നു സാലറി ചലഞ്ചിന്റെ സമയപരിധി. ഈ തീയതിക്ക് ശേഷവും ജീവനക്കാർക്ക് നിധിയിലേക്ക് തുക നിക്ഷേപിക്കുന്നത് തുടരാമെന്നും ധനമന്ത്രി ്അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സാധാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടാ പിരിവ് തന്നെയായി മാറിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയും സ്ഥലംമാറ്റിയും, സർക്കുലർ ഇറക്കിയും സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കാൻ നീക്കം നടന്നുവെന്ന ആരോപണം ശരി വയ്ക്കുന്നതാണ് കാസർകോഡ് എസ്‌പിയുടെ സർക്കുലർ. വിസ്സമ്മത പത്രം നൽകാനുള്ള പൊലീസുകാരുടെ അവസരം ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദഫലമായി ഇല്ലാതാക്കിയെന്നും പരാതി ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP