Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകടം ഉണ്ടായത് നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ചുനിയന്ത്രണം വിട്ട് എതിരെ വന്ന പാലക്കാട് ബസിൽ തട്ടി; മരിച്ച മലയാളികൾ എല്ലാം ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്നവർ; മരിച്ച ഷിനോ വിവാഹിതനായത് ഒരുമാസം മുമ്പ്; എടത്വാ കോളേജിലെ റിട്ടയേഡ് അദ്ധ്യാപകനായ ജിം ജേക്കബിനെ മരണം വിളിച്ചത് ബെംഗളൂരുവിൽ മകനെ കാണാൻ പോയപ്പോൾ; ജോർജ് ജോസഫിനും ഭാര്യയ്ക്കും ജീവൻ നഷ്ടമായത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

അപകടം ഉണ്ടായത് നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ചുനിയന്ത്രണം വിട്ട് എതിരെ വന്ന പാലക്കാട് ബസിൽ തട്ടി; മരിച്ച മലയാളികൾ എല്ലാം ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്നവർ; മരിച്ച ഷിനോ വിവാഹിതനായത് ഒരുമാസം മുമ്പ്; എടത്വാ കോളേജിലെ റിട്ടയേഡ് അദ്ധ്യാപകനായ ജിം ജേക്കബിനെ മരണം വിളിച്ചത് ബെംഗളൂരുവിൽ മകനെ കാണാൻ പോയപ്പോൾ; ജോർജ് ജോസഫിനും ഭാര്യയ്ക്കും ജീവൻ നഷ്ടമായത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

സേലം: സേലത്ത് ബസ്സ് അപകടത്തിൽ ശനിയാഴ്ച പുലർച്ചെ മരിച്ച ഏഴ് പേരിൽ ആറ് പേരും എടത്വ സ്വദേശികളോ ബന്ധുക്കളോ ആയവരാണ്.എടത്വ സെന്റ് അലോഷ്യസ് റിട്ട.പ്രൊഫ. കരിംക്കംപള്ളിൽ നന്നാട്ടുമാലിയിൽ ജിം ജേക്കബ് (58), എടത്വ കാട്ടാപള്ളിൽ അഞ്ചിൽ പരേതനായ കുഞ്ഞച്ചന്റെ (കെ.ജെ. വർക്കി) മകൻ ജോർജ് ജോസഫ് (മോൻസി62), ഭാര്യ അൽഫോൻസാ ജോർജ് (60), മകൾ ഡിനു ജോസഫ് (32), മരുമകൻ ഇരിങ്ങാലക്കുട യൂകെൻ വീട്ടിൽ സിജി വിൻസെന്റ് (35), തലവടി ചിറ്റേഴത്ത് വർക്കി തര്യന്റെ (ബാബു) മകൻ ഷാനോ വി. തര്യൻ (28) എന്നിവരാണ് മരിച്ചത്.

സേലത്ത് ദേശീയപാതയിൽ നിയന്ത്രണംവിട്ട ബസ് മറ്റൊരു ബസ്സിലിടിച്ച് മലയാളികളടക്കം ഏഴുപേർ മരിച്ചു. മലയാളികളുൾപ്പെടെ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. സേലത്തുനിന്ന് കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ്സും ബെംഗളൂരുവിൽ നിന്ന്
പാലക്കോടേക്ക്‌ പോയ ബസ്സും കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച പുലർച്ചെ രണ്ടിന് സേലം-െബംഗളൂരു ദേശീയപാതയിൽ ഓമല്ലൂരിന് സമീപം മാമാങ്കത്തായിരുന്നു അപകടം. കൃഷ്ണഗിരിയിലേക്കു പോകുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിൽ റോഡിൽ നിർത്തിയിട്ടിരുന്ന പിക്ക്അപ് വാനിൽ ഇടിച്ചു നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിയുകയായിരുന്നു.

ബെംഗളൂരുവിൽനിന്ന് വന്ന ബസ്സിൽ സഞ്ചരിച്ച എടത്വാ സെന്റ് അലോഷ്യസ് കോളേജ് കൊമേഴ്‌സ് വിഭാഗം റിട്ട. പ്രൊഫ. എടത്വാ കരിക്കംപള്ളിൽ നന്നാട്ടുമാലിൽ ജിം ജേക്കബ് (58), എടത്വാ കാട്ടാംപള്ളിൽ കുഞ്ഞച്ചന്റെ മകൻ ജോർജ് ജോസഫ് (മോൻസി-62), ഭാര്യ അൽഫോൻസ (60), മകൾ ഡിനു മരിയ ജോസഫ് (32), ഇവരുടെ ഭർത്താവ് ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുന്ന എടക്കുളം പുന്നാംപറമ്പിൽ സിജി വിൻസെന്റ് (35), ബിജി (40), തലവടി ചിറ്റേഴത്ത് വർക്കി തര്യന്റെ മകൻ ഷാനോ വി. തര്യൻ (28) എന്നിവർ സംഭവസ്ഥലത്ത് മരിച്ചു.

സിജി-ഡിനു ദമ്പതിമാരുടെ മകൻ ഏദൻ (3) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുട്ടിയെ സേലത്ത് കുട്ടികളുടെ കേന്ദ്രത്തിലാക്കി. 40 വർഷമായി ബെംഗളൂരുവിലാണ് ജോർജ് ജോസഫും കുടുംബവും താമസിക്കുന്നത്. അൽഫോൻസ മണിപ്പാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വിരമിച്ച നഴ്‌സിങ് സൂപ്രണ്ടാണ്. ഫ്‌ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയിട്ടുണ്ട്. ചാലക്കുടിയിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്.

ജിം ജേക്കബ് ബെംഗളൂരുവിൽ ജോലിയുള്ള മകൻ ജെയിംസിനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യ മിനിക്കും മകൻ ജെയിംസിനും പരിക്കേറ്റു. മിനി ചങ്ങനാശ്ശേരി എസ്.ബി. സ്‌കൂളിലെ അദ്ധ്യാപികയാണ്. മറ്റൊരു മകൻ: ആന്റണി. ജിം ജേക്കബിന്റെ ശവസംസ്‌കാരം തിങ്കളാഴ്ച 2.30-ന് പച്ച ലൂർദ്മാത പള്ളി സെമിത്തേരിയിൽ. മരിച്ച ഷാനോ വി. തര്യൻ ഒരുമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ ലിസിക്ക് പരിക്കേറ്റു. മരിച്ച ബിജിയുടെ കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കോട്ടയം, ആലപ്പുഴ സ്വദേശികളായ ജയിംസ് (28), പ്രദീപ് (40), ചന്ദ്രൻ (67), എബിൻ എബ്രഹാം (21), ജോയ്‌സ്, എയ്ഞ്ചൽ ജെയിംസ്, തോമസ് (24), ലിസി (27), എഡ്‌വിൻ (24), മിനി തോമസ് (27) എന്നിവർക്കും ബെംഗളൂരു സ്വദേശികളായ ബാലചന്ദ്രൻ (26), ഗോപാലകൃഷ്ണൻ, ഭാര്യ ഷീല (46), സ്വകാര്യബസ് ഡ്രൈവർ ഈറോഡ് ചെന്നിമലയിലെ സുരേഷ് കുമാർ (40), ദിലീപ് (3), വിമല (26), പഴനിയമ്മാൾ (45), വാൻ ഡ്രൈവർമാരായ രാജ്കുമാർ (25), കനകരാജ് (24) എന്നിവർക്ക് പരിക്കേറ്റു. ഇവർ ഗവൺമെന്റ്, സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. ബസ് ഡ്രൈവർ സുരേഷ്‌കുമാർ ഉൾപ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഗവ. ആശുപത്രിയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP