Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഹസ്യമൊഴി കൊടുത്ത സിദ്ദിഖുമായി തോളിൽ കൈയിട്ട് നടത്തം; ഡിസിനിമാസിനായി ശയന പ്രദക്ഷിണം ചെയ്ത എനിക്ക് അവഗണനയും; പീഡനക്കേസിലെ പ്രതിക്ക് വേണ്ടി നിലപാട് എടുത്തതിനാൽ കുടുംബത്തിൽ പോലും ഒറ്റപ്പെട്ടു; എനിക്കു നേരെ മുഖം തിരിഞ്ഞ് നിൽക്കുന്ന ഒരാൾക്കു വേണ്ടി മണ്ടനായി തുടരാൻ ഇനി ഞാനില്ല: ദീലീപിനെ കൈവിട്ട് സലിം ഇന്ത്യയും; വിചാരണക്കാലം അടുക്കുമ്പോൾ തള്ളിപ്പറയുന്നത് ദിലീപിനെ ശിക്ഷിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് വീരവാദം മുഴക്കിയ പഴയ സുഹൃത്ത്

രഹസ്യമൊഴി കൊടുത്ത സിദ്ദിഖുമായി തോളിൽ കൈയിട്ട് നടത്തം; ഡിസിനിമാസിനായി ശയന പ്രദക്ഷിണം ചെയ്ത എനിക്ക് അവഗണനയും; പീഡനക്കേസിലെ പ്രതിക്ക് വേണ്ടി നിലപാട് എടുത്തതിനാൽ കുടുംബത്തിൽ പോലും ഒറ്റപ്പെട്ടു; എനിക്കു നേരെ മുഖം തിരിഞ്ഞ് നിൽക്കുന്ന ഒരാൾക്കു വേണ്ടി മണ്ടനായി തുടരാൻ ഇനി ഞാനില്ല: ദീലീപിനെ കൈവിട്ട് സലിം ഇന്ത്യയും; വിചാരണക്കാലം അടുക്കുമ്പോൾ തള്ളിപ്പറയുന്നത് ദിലീപിനെ ശിക്ഷിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് വീരവാദം മുഴക്കിയ പഴയ സുഹൃത്ത്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി;നടൻ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചതുകൊണ്ട് സ്വന്തം ജീവതത്തിലും സിനിമ ജീവിതത്തിലും തിരച്ചടികൾ നേരിടേണ്ടിവന്നെന്നും അതിനാൽ സിനിമാ രംഗത്തുനിന്നും പൂർണ്ണമായി പിന്മാറുകയാണെന്നും സംവിധായകൻ സലിം ഇന്ത്യ. മറുനാടനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് കടുത്ത ദിലീപ് ഭക്തിയുടെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് സലിം ഇന്ത്യ മനസ്സുതുറന്നത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ കുറ്റാരോപിതനായ ദിലീപിനു വേണ്ടി ഏറ്റവും മുൻപന്തിയിൽ നിന്ന ആളാണ് സലിം ഇന്ത്യ . ദിലീപിനുവേണ്ടി ചാലക്കുടിയിൽ ശയന പ്രദിഷണം വരെ ചെയ്തു. ദിലീപ് കുറ്റവാളിയല്ലെന്നായിരുന്നു സലിം ഇന്ത്യ വിശ്വസിച്ചിരുന്നത് . ഗൂഢാലോചനക്കേസിൽ ദിലീപ് ശിക്ഷിക്കപ്പെടില്ല. ശിക്ഷിക്കപ്പെട്ടാൽ താൻ ആത്മഹത്യ ചെയ്യുമെന്നും വരെ പറഞ്ഞ സലിം ഇന്ത്യ ദിലീപിന് വേണ്ടി സമർപ്പിച്ച എല്ലാ ഹർജികളും പിൻവലിക്കാൻ ഒരുങ്ങുന്നത് ദിലീപിന് വൻ തിരിച്ചടിയാണ്. ദിലീപ് നിരപരാധിയാണെന്ന തെളിവുകൾ അത് താൻ കോടതിയിൽ വെളിപ്പെടുത്തുമെന്നും സലിം ഇന്ത്യ അന്ന് പറഞ്ഞിരുന്നു . എന്നാൽ ''ദിലീപിന് ഒരുപാട് ഉപദേശകർ ഉണ്ടെന്നും എന്റെ ആവശ്യം ഇല്ലെന്നും , സത്യങ്ങൾ അറിയാൻ വൈകിയെന്നും അതുകൊണ്ടാണ് ദിലീപിന് വേണ്ടി പ്രധാന മന്ത്രിക്കുൾപ്പെടെ നൽകിയ എല്ലാ ഹർജികളും ഞാൻ പിൻവലിക്കുന്നത് എന്നും, എനിക്കും അമ്മയും പെങ്ങളും ഉള്ളതാണെന്നും'' സലിം ഇന്ത്യ ഇപ്പോൾ പറയുന്നു. വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിൽ ആറു മാസത്തിനുള്ളിൽ കേസിന്റെ വിസ്താരം തീർക്കണമെന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തിലാണ് സലിം ഇന്ത്യയുടെ ഈ തുറന്നുപറച്ചിൽ എന്നതും ശ്രദ്ധേയമാണ്.

ബന്ധുക്കൾക്കും അഭിഭാഷകനും മാത്രം സന്ദർശന അനുമതി ഉണ്ടായിരുന്ന ജയിൽവാസത്തിന്റെ ആദ്യ നാളുകളിൽ ജയിൽപ്പോയി ജയിൽ ജീവനക്കാരുമായി വഴക്കുണ്ടാക്കി ദിലിപിനെ കണ്ടയാളാണ് താൻ. പുറത്തിറങ്ങുമ്പോൾ ഒന്നുകണ്ട് കുറച്ചുനേരം സംസാരിക്കണമെന്നുള്ള ആവശ്യമാത്രമായിരുന്നു ഈ അവസരത്തിൽ താൻ ദിലിപിന് മുന്നിൽ ഉന്നയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ദിലിപ് അവഗണന തുടരുകയാണെന്നും തന്റെ സ്നേഹം വേണ്ടാത്തവർക്കുവേണ്ടി ഇനി നിലകൊള്ളില്ലന്നും സലീം ഇന്ത്യാ വ്യക്തമാക്കി.

ദിലീപിന് വേണ്ടി ഇനി രംഗത്തിറങ്ങില്ല. മാത്രമല്ല പീഡനക്കേസ്സിൽ ദിലീപ് നിരപരാധിയാണെന്നും കേസ്സ് നടപടികളിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും കൊടുത്ത നിവേദനങ്ങൾ പിൻവലിക്കുകയും ചെയ്യും. യിലിൽ വച്ച് കണ്ടപ്പോൾ ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ദിലീപിനോട് വ്യക്തമാക്കിയിരുന്നതാണ്. അന്ന് എല്ലാകാര്യത്തിനും പിൻതുണ അറിയിച്ചാണ് യാത്രയാക്കിയത്. ഇപ്പോൾ അദ്ദേഹം സ്വതന്ത്രനാണ്. ഇനി എന്റെ സഹായം ആവശ്യമില്ലന്ന് തോന്നിക്കാണണം. അതുകൊണ്ടാണ് കാണണമെന്ന് പറഞ്ഞിട്ടും അവസരം നൽകാത്തത്.

ജയിലിൽ നിന്നിറങ്ങിയിട്ട് എന്നേ വിളിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽപ്പോയി തിരിച്ച് ആലുവയിലെ വീട്ടിൽ എത്തിയപ്പോൾ. ഭാര്യ കാവ്യമാധവന്റെ പിതാവ് മാധേവേട്ടന്റെ ഫോണിൽ നിന്നാണ് വിളിച്ചത്. കുറച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താനുണ്ടെന്നും ഇതിന് ശേഷം കാണാമെന്നും പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. ഇതിന് ശേഷം ഇപ്പോൾ മാസങ്ങളായി. വേണ്ടാത്ത സ്നേഹം നൽകുന്നതിൽ അർത്ഥമില്ല. ദിലീപിന് വേണ്ടി ഇതുവരെ ചെയ്തതെല്ലാം തെറ്റാണെന്ന് ഇപ്പോൾ തോന്നുന്നു. അതുകൊണ്ടാണ് നിവേദനങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്.

ദിലീപിനെതിരെ ഏറ്റവും ദോഷകരമായ രഹസ്യമൊഴികൊടുത്ത ആളാണ് നടൻ സിദ്ദിഖ്.അദ്ദേഹവുമായിച്ചേർന്ന് തോളിൽ കൈയിട്ടു നടക്കുന്നു. ഡി സിനിമാസിന് വേണ്ടി ചാലക്കുടി നഗരസഭ കാര്യലായത്തിന് മുന്നിൽ നടത്തിയ ഉപവാസത്തിലും പിന്നീട് നിലത്ത് ഉരുണ്ടുനടത്തിയ പ്രതിഷേധത്തിലുമെല്ലാം അനുഭവിച്ച ബുദ്ധിമുട്ടുകൾ വിവരണാതീമാണ്. ദിലീപിന് വേണ്ടി രംഗത്തിറങ്ങയതിന്റെ പേരിൽ നിരവധി സ്ഥലങ്ങളിൽ നിന്നും തിക്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുടുംബത്തിൽ നിന്നും പ്രവർത്തനമേഖയിലുമെല്ലാം ഒറ്റപ്പെട്ട അവസ്ഥയായി. എനിക്കു നേരെ മുഖം തിരിഞ്ഞ് നിൽക്കുന്ന ഒരാൾക്കുവേണ്ടി മണ്ടനായിത്തുടരാൻ ഇനി ഞാനില്ല.-സലിം കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

അഡ്വ.ആളുരുമായിച്ചേർന്നുള്ള സിനിമയായിരുന്നു ഒടുവിലുണ്ടായിരുന്ന പ്രതീക്ഷ. അതും ഏതാണ്ട് തകർന്ന മട്ടാണ്. ദിലീപിന് വേണ്ടി നിലകൊണ്ട എന്നേ കൂടെ കൂട്ടിയതിനാൽ നിർമ്മാണത്തിൽ പങ്കാളികളാവാമെന്നുപറഞ്ഞ പലരും പിൻവാങ്ങുന്നതായി ആളുർ അറിയിച്ചപ്പോൾ വല്ലാത്തവേദന തോന്നി. നേരെ ചൊവ്വേ ജീവിക്കുന്നവർക്ക് സിനിമ രംഗത്ത് പിടിച്ചുനിൽക്കാനാവില്ല. കളവും ചതിവും വഞ്ചനയും കൂട്ടിക്കൊടുപ്പുമുള്ളവർക്കെ ഇവിടെ പിടിച്ചുനിൽക്കാൻ പറ്റു.അത് എന്നേക്കൊണ്ടാവില്ല.അതിനാൽ ഞാൻ ഈ രംഗത്തുനിന്നും പൂർണ്ണമായും ഒഴിവാകുന്നു-സലീം ഇന്ത്യ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP