Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലീഗ് നേതാവ് മായിൻ ഹാജിക്കെതിരെ സമസ്ത രംഗത്ത്; എസ് വൈ എസിനെതിരെ വ്യാജവാർത്ത നൽകുന്നത് ഈ മുതിർന്ന നേതാവ്, കേസായപ്പോൾ സോഴ്‌സിന്റെ പേര് വെളിപ്പെടുത്തി കത്തു നൽകി തടിയൂരി തേജസ് പത്രം!

ലീഗ് നേതാവ് മായിൻ ഹാജിക്കെതിരെ സമസ്ത രംഗത്ത്; എസ് വൈ എസിനെതിരെ വ്യാജവാർത്ത നൽകുന്നത് ഈ മുതിർന്ന നേതാവ്, കേസായപ്പോൾ സോഴ്‌സിന്റെ പേര് വെളിപ്പെടുത്തി കത്തു നൽകി തടിയൂരി തേജസ് പത്രം!

കെ വി നിരഞ്ജൻ

കോഴിക്കോട്: ചില പ്രത്യേക ലക്ഷ്യങ്ങൾക്കായി വ്യാജ വാർത്തകൾ ഉണ്ടാക്കാൻ ഒട്ടും മോശക്കാരല്ല രാഷ്ട്രീയക്കാരെന്നത് കേരളത്തിലെ പത്രക്കാർക്ക് നന്നായി അറിയാവുന്നതാണ്. അത് ശ്രദ്ധിക്കാതെ അപ്പടി വാർത്തകൊടുത്തതിന് എസ്.ഡി.പി.ഐയുടെ നിയന്ത്രണത്തിലുള്ള തേജസ് ദിനപത്രം പുലിവാലുപിടിച്ചിരിക്കയാണ്. സുന്നി യുവജന സംഘത്തിനെതിരെ (എസ്.വൈ.എസ്) വ്യാജവാർത്ത നൽകിയതിന് തേജസിനെതിരെ കേസ് വന്നിരിക്കയാണ്. അപ്പോഴാകട്ടെ വാർത്ത തന്നത് മുതിർന്ന മുസ്ലിംലീഗ് നേതാവ് എം.സി മായിൻഹാജിയാണെന്നും അതിനാൽ തങ്ങൾ കൂടുതൽ പരിശോധിച്ചിട്ടില്ലെന്നും പറഞ്ഞ് പത്രം തടിയെടുത്തിരിക്കയാണ്.ഇതോടെ സമസ്ത മായിൻഹാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തത്തെിയിരക്കയാണ്.

മായിൻ ഹാജിയോട് സമസ്ത കേരള ജംഇയ്യുത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരണം തേടിയിട്ടുണ്ട്. വാർത്ത പ്രസിദ്ധീകരിച്ച തേജസ് പത്രത്തിന്റെ ബ്യൂറോ ചീഫ് തന്നെ, വിവരം നൽകിയത് മായിൻഹാജിയാണെന്ന് രേഖാമൂലം സമസ്തയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. പെരിന്തൽമണ്ണ എം.ഇ.എ എസ്. കോളജൽ ചേർന്ന സുന്നി യുവജനസംഘം (എസ്.വൈ.എസ) സംസ്ഥാന കൗൺസിൽയോഗത്തിലാണ് ഇടതു സർക്കാറിനെ മഹത്വവത്ക്കരിച്ച് അബ്ദുൽ ഹമീദ ഫൈസി അമ്പലക്കടവ് നടത്തിയ പ്രസംഗം അംഗങ്ങൾ തടസ്സപ്പെടുത്തിയതായി മാർച്ച് 19ന് 'തേജസ്' പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എൽ.ഡി.എഫ് സർക്കാർ സുന്നികളെ സഹായിക്കുന്നുവെന്ന് ഫൈസി പ്രസംഗിച്ചപ്പോൾ സദസ്സ് ഒന്നടങ്കം രംഗത്തുവന്നുവെന്നായിരുന്നു റിപ്പോർട്ട്.

ഇതിനെ തുടർന്ന്എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയായ ഫൈസിക്ക് പ്രസംഗം നിർത്തേണ്ടിവന്നുവെന്നും വാർത്തയിൽപറഞ്ഞിരുന്നു. ഈ വാർത്തക്കെതിരെ എസ്.വൈ.എസ് സംസഥാന നേതൃത്വം രംഗത്തുവന്നു. ഹമീദ ഫൈസിയെ ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച വാർത്ത കെട്ടിച്ചമച്ചതും അവാസ്തവവുമാണെന്ന് സംഘടന പ്രസ്താവനയിറക്കി. ഒരു അപസ്വരവുമുണ്ടാവാത്ത കൗൺസിൽ യോഗത്തെക്കുറിച്ച് തെറ്റായി നൽകിയ വാർത്ത തിരുത്തി പ്രസിദ്ധീകരിക്കുകയും എഴുതിയ റിപ്പോർട്ടർക്കെതിരെ അച്ചടക്ക നടപടി സ്വീവീകരിക്കുകയും വേണമെന്ന് നേതൃത്വം ആവശ്യപ്പെടുകയുണ്ടായി. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. ഹമീദ്8 ഫൈസിയും പത്രത്തിനെതിരെ വ്യക്തിപരമായി വക്കീൽനോട്ടീസയക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്ന് തേജസ് മലപ്പുറം ബ്യൂറോ ചീഫ് തെറ്റായ വാർത്ത നൽകിയതിന് ക്ഷമാപണം നടത്തി സമസ്ത പ്രസിഡറിന് കത്ത് നൽകി. ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഫോണിൽ തന്ന വാർത്തയായിരുന്നു ഇതെന്നായിരുന്നു വിശദീകരണം. മായിൻഹാജി മുമ്പുതന്ന വാർത്തകൾകൊടുത്തതിന്റെ പേരിൽ പ്രശ്‌നമൊന്നും ഉണ്ടാവാത്തതിനാലാണ് കൂടുതൽ അന്വേഷണം നടത്താതിരുന്നത്. ഇക്കാര്യത്തിൽ തന്റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റ് മാപ്പാക്കണമെന്നും കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങരുതെന്നും കത്തിൽ അപേക്ഷിച്ചിട്ടുണ്ട്. ക്ഷമാപണ കത്ത് ലഭിച്ച ശേഷമാണ് സമസ്ത പ്രസിഡന്ററ് ജിഫ്രി തങ്ങൾ മായിൻ ഹാജിയോട് വിശദീകരണം തേടിയത്.

എന്നാൽ, മായിൻ ഹാജി എല്ലാം നിഷേധിക്കുകയാണ്. നിഷേധിച്ചാൽ പോര ഈ വിഷയത്തൽ ശരിയായ രീതിയിൽ തീർപ്പുണ്ടാവണമെന്ന് ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലീഗിലെ സമസ്തയുടെ ശക്തനായ വക്താവായറിയപ്പെടുന്ന മായിൻഹാജി കുറച്ചുകാലമായി എസ്.വൈ.എസ് നേതാക്കളുമായി ശീതസമരത്തിലാണത്രെ.ഇതാണ് വാർത്തയുടെ രൂപത്തിൽ പ്രതിഫലിച്ചതെന്നാണ് അറിയുന്നത്.ഇതേ തന്ത്രം മറ്റ് പത്ര ഓഫീസുകളിലേക്ക് വിളിച്ച് മായിൻഹാജി പയറ്റിയെങ്കിലും അവർ അത് ക്രോസ് ചെക്ക് ചെയ്തുനോക്കി ഒഴിവാക്കുകയായിരുന്നു.

അതേസമയം വാർത്തയുടെ ഉറവിടം വെളിപ്പെടുത്തിയ തേജസിന്റെ നടപടിക്കെതിരെയും മാധ്യമലോകത്തുനിന്ന് വിമശനം ഉയർന്നിട്ടുണ്ട്.ഇത് ഒരു മാതൃകയായാൽ ഇനി ആരാണ് രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ ധൈര്യപ്പെടുകയെന്നും ഇവർ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP