Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡയറക്ടർ ബോർഡ് അംഗമോ പണം സ്വീകരിക്കാനുള്ള അധികാരമുള്ള പദവിയോ ധന്യയ്ക്കില്ല; അവളെ കേസിലേക്ക് മനപ്പൂർവ്വം വലിച്ചിഴച്ചതിൽ ചിലരുടെ അജണ്ടയെന്ന് സംശയം; മുൻകൂർ ജാമ്യം ഉണ്ടായിട്ടും ജയിലിലാക്കി: ധന്യ മേരി വർഗീസിന്റെ ഭർതൃപിതാവായ സാംസൺ ബിൽഡേഴ്‌സ് ചെയർമാന് പറയാനുള്ളത്

ഡയറക്ടർ ബോർഡ് അംഗമോ പണം സ്വീകരിക്കാനുള്ള അധികാരമുള്ള പദവിയോ ധന്യയ്ക്കില്ല; അവളെ കേസിലേക്ക് മനപ്പൂർവ്വം വലിച്ചിഴച്ചതിൽ ചിലരുടെ അജണ്ടയെന്ന് സംശയം; മുൻകൂർ ജാമ്യം ഉണ്ടായിട്ടും ജയിലിലാക്കി: ധന്യ മേരി വർഗീസിന്റെ ഭർതൃപിതാവായ സാംസൺ ബിൽഡേഴ്‌സ് ചെയർമാന് പറയാനുള്ളത്

അർജുൻ സി വനജ്

തിരുവനന്തപുരം: കമ്പനിയുടെ ഔദ്യോഗിക കാര്യങ്ങളിൽ ഇന്നുവരെ ഇടപെടാത്ത ധന്യ മേരി വർഗ്ഗീസിനെ ചിലർ ബോധപൂർവ്വം കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്ന് സാംസൺ ആൻഡ് സൺസ് ഗ്രൂപ്പ് ചെയർമാൻ ജേക്കബ് സാംസൺ. ധന്യയ്ക് മുൻകൂർ ജാമ്യം ഉണ്ടായിട്ടും, ധന്യയെ ജയിലിലാക്കാനായി പൊടുന്നനെയാണ് പുതിയ കേസ് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്തത്. ഡയറക്ടർ ബോർഡ് അംഗമോ, പണം സ്വീകരിക്കാനോ, രേഖകളിൽ ഒപ്പിടാനോ അധികാരമുള്ള ആളല്ല ധന്യ. മാനേജിങ് ഡയറക്ടറുടെ ഭാര്യയെന്നതിനാലാണ് ധന്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നിൽ ചിലരുടെ അജണ്ടകൾ ഉള്ളതായി സംശയിക്കുന്നുണ്ട്. ഒരു വർഷത്തോളമായി റിയൽ എസ്‌റ്റേറ്റ് മേഖലയിൽ തുടരുന്ന മാന്ദ്യത കമ്പനിയേയും ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിൽ ആകെയുള്ള 16 പ്രോജക്ടുകളിൽ 7 എണ്ണം നിർമ്മാണം പൂർത്തീകരിച്ച് ഉടമസ്ഥർക്ക് നൽകിയതാണ്. 3 പ്രോജക്ടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. മറ്റ് പ്രോജക്ടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. പല പ്രോജക്ടുകളുടേയും നിർമ്മാണം ആരംഭിച്ചിട്ടില്ലെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. നിർമ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റുകൾക്കായി വാങ്ങിയ അഡ്വാൻസ് തുക
തട്ടിച്ചെന്ന പരാതിക്കാരുടെ ആരോപണം വാസ്തവവിരുദ്ധമാണ്. അഡ്വാൻസ് നൽകിയ എല്ലാവരുടേയും പണം സുരക്ഷിതമാണെന്നും ജേക്കബ് സാംസൺ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഭീമൻ പലിശയ്ക്ക് പലരിൽ നിന്നും വായ്പയെടുത്തിട്ടുണ്ട്. നിക്ഷേപം സ്വീകരിച്ചിട്ടില്ല. 16 പ്രോജക്ടുകളിൽ 3 എണ്ണം ഒഴികെയുള്ള പദ്ധതികൾക്കെല്ലാം സ്വന്തമായി ഭൂമി വാങ്ങിയാണ് നിർമ്മാണം ആരംഭിച്ചത്. 400 ഓളം ആളുകളിൽ നിന്ന് അഡ്വാൻസ് തുകയായി ലഭിച്ച തുക കമ്പനിയുടെ ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടില്ല. 9 പ്രോജക്ടുകളിലായി 499 ഫ്‌ലാറ്റുകളുടെ നിർമ്മാണം ഇനി പൂർത്തീകരിക്കാനുണ്ട്. ഇതിൽ പൂർത്തിയാക്കി താക്കോൽ നൽകേണ്ട സമയപരിധി അവസാനിച്ച 5 പ്രോജക്ടുകളുണ്ട്. ഈ പ്രോജക്ടുകളിൽ അഡ്വാൻസ് നൽകി ഫ്‌ലാറ്റ് ബുക്ക് ചെയ്തവർക്ക് ഇതിനുള്ള കോമ്പൻസേഷൻ നൽകി വരുന്നുണ്ട്. ചിലർക്ക് വാടകയും, ചിലർക്ക് ഇന്റീരിൽ വർക്കുകൾ ചെയ്ത് തരാമെന്നും കരാർ പുതുക്കി നൽകിയിട്ടുണ്ട്.

നിരന്തരം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് മൂലം ജീവനക്കാർ ഓഫീസിൽ വരാറില്ല. ഭൂരിഭാഗം ജീവനക്കാരും രാജിവച്ചു. അഡ്വാൻസ് തുകകൾ നൽകിയവർ വാർത്തകൾ കേട്ട് ഓഫീസിൽ എത്തുമ്പോൾ, ഇതുമൂലം ഓഫീസിൽ ആരുമില്ലാത്ത അവസ്ഥയാണ്. ഓഫീസുകൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നത് ചെറുക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും ജേക്കബ് സാംസൺ മറുനാടനോട് വ്യക്താമാക്കി.

കവടിയാർ പിആർ എൻക്ലേവ്, നാലാം ചിറ ഓർക്കിഡേൽ, പട്ടം ഗ്രീൻ വ്യൂ, യെല്ലോ സഫേർ, പള്ളൂർ ബ്ലു ഡൈമഡ്, പിഎൻജി നെപ്റ്റിയൂൺ, കവടിയാർ മറിഡൈൻ ഹൈറ്റ്‌സ് എന്നീ പ്രോജക്ടുകളാണ് നിർമ്മാണം പൂർത്തീകരിച്ച് തോക്കാൽ നൽകിയത്. 39 ഫ്‌ലാറ്റുകൾ ഉള്ള പട്ടത്തെ നോവ കാസിലിന്റെ പെയിന്റിങ് ജോലികൾ ഉൾപ്പടെ പൂർത്തിയായി. മൂന്ന് ഫ്‌ലാറ്റുകൾ ഉടമകൾക്ക് കൈമാറി. 42 ഫ്‌ലാറ്റുകൾ ഉള്ള ഷാരോൺ പ്രോജക്ടിന്റെ സ്ട്രക്ച്ചർ വർക്കുകളും ലിഫ്റ്റിന്റെ നിർമ്മാണവും പൂർത്തിയായി, അതേ പ്രോജക്ട് കോമ്പൗണ്ടിലെ ഷാരോൺ വില്ലാസിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 17 വില്ലകളിൽ 15 എണ്ണവും ഉടമകൾക്ക് കൈമാറി, കൊടപ്പനംകുന്നിലെ ഏഞ്ചൽവുഡ്‌സിൽ 60 ഫ്‌ലാറ്റുകളാണുള്ളത്.

ഇതിന്റേയും സ്ട്രക്ച്ചർ വർക്കുകൾ പൂർത്തിയായി. റൂഫിങ് നിർമ്മാണം നടക്കുകയാണ്. വഴയിലയിലെ സാഞ്ച്വറിയുടെ നിർമ്മാണം പൂർത്തീകരിച്ച നൽകാനുള്ള സമയം അവസാനിച്ചതാണ്. ഈ പ്രോജക്ടിന്റെ രണ്ട് നിലകൾ മാത്രമേ പൂർത്തീകരിച്ചിട്ടുള്ളു. അഡ്വാൻസ് തുക നൽകിയവർക്ക് പ്രത്യേക ഓഫറുകൾ നൽകിയിട്ടുണ്ട്. പേരൂർക്കടയിലെ പേൾ കട്ട്‌സയുടെ പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. ഇതും സമയപരിധി കഴിഞ്ഞ പ്രോജക്ടാണ്. മെറിലാന്റിൽ പൈലിങ് വർക്ക് പൂർത്തിയായി. പരുത്തിപ്പാറയിലെ ഓർക്കിഡ് വാലിയുടെ പൈലിങ് നടത്താനായി 20 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ കമ്പനി ഇതുവരേയും നിർമ്മാണം ആരംഭിച്ചിട്ടില്ല. പിഎൻജിയിലെ സെലിങിന്റെ പൈലിങ് പൂർത്തീകരിച്ച് പില്ലറിന്റെ നിർമ്മാണം ആരംഭിച്ചു. വഴയിലയിലെ വില്ലാ പ്രോജക്ടിന്റേയും നിർമ്മാണം നടക്കുകയാണ്. ജേക്കബ് സാംസൺ പറയുന്നു.

നിർമ്മാണം പൂർത്തീകരിച്ച് ഫ്‌ലാറ്റ് നൽകിയില്ലെന്ന പരാതിയിൽ റിമാന്റിലായ ജേക്കബ് സാംസൺ കഴിഞ്ഞ മാസം 22 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു നടി ധന്യ മേരി വർഗ്ഗീസ്, ഭർത്താവും കമ്പനി എംഡിയുമായ ജോൺ ജേക്കബ്, ജോണിന്റെ സഹോദരനും കമ്പനി ഡയറക്ടറുമായ സാമുവൽ ജേക്കബ് എന്നിവർ അറസ്റ്റിലാകുന്നത്. പേരൂർക്കട, മ്യൂസിയം, കന്റോൺമെന്റ് സ്‌റ്റേഷനുകളിലായി ഇതുവരെ 50 പരാതികളാണ് കമ്പനിയ്‌ക്കെതിരെ ലഭിച്ചിരിക്കുന്നതെന്നാണ് പ്രഥമിക വിവരം. പരാതിയിന്മേൽ 9 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. ക്രൈം ഡിറ്റ്ച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണർ എംഎസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികൾ അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP