Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോട്ടിൽനിന്നു പിടിവിട്ടു വീണ സാമുവലിന് കടലമ്മ കാവൽ നിന്നത് 18 മണിക്കൂർ; നീന്തി തളർന്നും അലറി വിളിച്ചും മലർന്നു കിടന്നും നടുക്കടലിൽ കഴിച്ചു കൂട്ടിയത് ഒരു പകലും രാത്രിയുടെ പകുതിയും: കുഞ്ഞുന്നാൾ മുതൽ കണ്ടു വളർന്ന കടൽ ചതിക്കില്ലെന്ന് ഉറച്ച് വിശ്വസിച്ച സാമുവലിനെ കടലമ്മ കാത്തത് അത്ഭുതകരമായി

ബോട്ടിൽനിന്നു പിടിവിട്ടു വീണ സാമുവലിന് കടലമ്മ കാവൽ നിന്നത് 18 മണിക്കൂർ; നീന്തി തളർന്നും അലറി വിളിച്ചും മലർന്നു കിടന്നും നടുക്കടലിൽ കഴിച്ചു കൂട്ടിയത് ഒരു പകലും രാത്രിയുടെ പകുതിയും: കുഞ്ഞുന്നാൾ മുതൽ കണ്ടു വളർന്ന കടൽ ചതിക്കില്ലെന്ന് ഉറച്ച് വിശ്വസിച്ച സാമുവലിനെ കടലമ്മ കാത്തത് അത്ഭുതകരമായി

സ്വന്തം ലേഖകൻ

കൊല്ലം: ബോട്ടിൽനിന്നു പിടിവിട്ടു വീണ സാമുവൽ എന്ന മത്സ്യത്തൊഴിലാളിക്ക് കടലമ്മ കാവൽ നിന്നത് 18 മണിക്കൂർ. ഒരു പലകും രാവിന്റെ പകുതിയും രക്ഷാതീരം തേടി നടുക്കടലിൽ നീന്തി നടന്നപ്പോൾ സാമുവലിന് കരുത്ത് നൽകി കൂടെ നിൽക്കുകയായിരുന്നു കടലമ്മ. ആത്മവീര്യം ചോരാതെ നീന്തിയും തളർന്നപ്പോൾ അനങ്ങാതെ മലർന്നു കിടന്നും അലറി വിളിച്ചും കടലിൽ കഴിഞ്ഞ സാമുവൽ എന്ന 38കാരനെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയിൽനിന്നു 10 പേരുമായി പോയ 'ദീപ്തി' എന്ന ബോട്ടിലെ തൊഴിലാളി ആലപ്പാട് അഖിൽ നിവാസിൽ സാമുവലാണു നടുക്കടലിൽനിന്ന് അദ്ഭുതകരമായി വീണ്ടും ജീവിതത്തിന്റെ കരപറ്റിയത്. രാവിലെ നാലു മണിയോടെയാണ് അപകടം ഉണ്ടായത്. ബോട്ടിന്റെ വശത്തെ പെട്ടിപ്പുറത്തു കിടന്ന് ഉറങ്ങുക ആിരുന്നു സാമുവൽ. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരും ഈ സമയത്ത് ഉറക്കം ആയിരുന്നു. പുലർച്ചെ നാലോടെ തണുത്ത കാറ്റ് അടിച്ചപ്പോൾ അകത്തു കയറിക്കിടക്കാൻ എഴുന്നേറ്റു. എന്നാലൽ പിടിവിട്ടു കടലിലേക്ക് വീഴുക ആയിരുന്നു. ഒരു നിമിഷത്തിന്റെ ഞെട്ടലിന് ശേഷം അലറി വിളിച്ചെങ്കിലും ആരും കേട്ടില്ല. ബോട്ട് മുന്നോട്ട് പോയി. ബോട്ടിന് പിന്നാലെ കുറേ നീന്തി എങ്കിലും പ്രയോജനമുണ്ടായില്ല.


നനഞ്ഞുകുതിർന്ന വേഷവുമായി കുറേ ദൂരം നീന്തി നടന്നു. കൈകാലുകൾ കുഴഞ്ഞതോടെ നീന്താൻ പറ്റാതായപ്പോൾ ബർമുഡയും ടീഷർട്ടും ഊരിയെറിഞ്ഞു. നീന്തി നീന്തി കൈ തളർന്നു. പിന്നെ തിരകളിൽ ബാലൻസ് ചെയ്ത് പൊങ്ങിക്കിടന്നു. പിന്നെ കുറച്ചുനേരം മലർന്നു നീന്തി. ഏതെങ്കിലും ബോട്ടിന്റെ ശ്രദ്ധയിൽപ്പെടുമെന്നായിരുന്നു പ്രതീക്ഷ. കൈവിടരുതേയെന്നു പ്രാർത്ഥിച്ചു. എന്നാൽ ഒരു പകൽ മുഴുവനും പിന്നിട്ടിട്ടും ആരും രക്ഷയ്‌ക്കെത്തിയില്ല. പയ്യെപയ്യെ മനസ്സിൽ ഭീതി നിറഞ്ഞു.

ഒരു പകൽ മുഴുവൻ അങ്ങനെ നീന്തിയും മലർന്നു കിടന്നും ദൈവത്തെ വിളിച്ചു. സൂര്യനെ നോക്കിയപ്പോൾ വൈകിട്ട് അഞ്ചായെന്നു തോന്നി. അപ്പോൾ പേടി തോന്നിത്തുടങ്ങി. ഒരു ബോട്ടും അടുത്തില്ല. കുറച്ചു സമയം സങ്കടത്തോടെ അലറിക്കൂവി. ആരും കേട്ടില്ല. നീട്ടുവല ഇടുന്ന വള്ളക്കാരിലായി പിന്നെ പ്രതീക്ഷ. അവർ കിഴക്കുണ്ടാകും. അങ്ങനെ കിഴക്കോട്ടു നീന്തി. രാത്രിയായി. പിന്നെയും മണിക്കൂറുകൾ. അവസാനം ദൂരെയൊരു ബോട്ട് കണ്ടു. ഉറക്കെ വിളിച്ചു. ഭാഗ്യം ! അവർ കണ്ടു.

'യേശു ആരാധ്യൻ' എന്ന ബോട്ട് സാമുവലിനെ രക്ഷിക്കുമ്പോൾ സമയം രാത്രി 10.30. കടലിൽ വീണിട്ട് 18 മണിക്കൂർ പിന്നിട്ടിരുന്നു. രാത്രി 12.30നു ബോട്ട് കരയ്‌ക്കെത്തി. അവശനായിരുന്ന സാമുവലിനെ ഉടൻ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഈ സമയമത്രയും കോസ്റ്റ് ഗാർഡും ബോട്ടുകാരും കടലിൽ സാമുവലിനെ തിരയുകയായിരുന്നു. എന്നാൽ വീണതെന്നു ബോട്ടുകാർ അറിയിച്ച സ്ഥലം മാറിപ്പോയിരുന്നു. എങ്കിലും കടലമ്മ ചതക്കില്ലെന്ന സാമുവലിന്റെ വിശ്വാസം സത്യമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP