Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സത്യാഗ്രഹവുമായി രംഗത്തിറങ്ങിയത് സർക്കാരിന് പിടിച്ചില്ല; സനലിന്റെ ഭാര്യയ്ക്ക് ജോലിയും നഷ്ടപരിഹാരവും നൽകാനുള്ള ആലോചന വേണ്ടെന്ന് വെച്ച് സർക്കാർ; ഡിജിപി നിർദ്ദേശം വെച്ചെങ്കിലും മന്ത്രിസഭാ യോഗം പരിഗണിക്കുക പോലും ചെയ്തില്ല

സത്യാഗ്രഹവുമായി രംഗത്തിറങ്ങിയത് സർക്കാരിന് പിടിച്ചില്ല; സനലിന്റെ ഭാര്യയ്ക്ക് ജോലിയും നഷ്ടപരിഹാരവും നൽകാനുള്ള ആലോചന വേണ്ടെന്ന് വെച്ച് സർക്കാർ; ഡിജിപി നിർദ്ദേശം വെച്ചെങ്കിലും മന്ത്രിസഭാ യോഗം പരിഗണിക്കുക പോലും ചെയ്തില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിവൈഎസ്‌പി ഹരികുമാർ കാറിന് മുമ്പിൽ തള്ളിയിട്ട് കൊന്ന സനൽകുമാറിന്റെ ഭാര്യയ്ക്ക് ജോലിയും നഷ്ടപരിഹാരവും നൽകാനുള്ള ആലോചന വേണ്ടെന്ന് വെച്ച് സർക്കാർ. സനലിന്റെ മരണത്തിന് പിന്നാലെ ഭാര്യയും കുടുംബവും സത്യാഗ്രഹവുമായി രംഗത്തിറങ്ങിയതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. ഇതോടെ സനലിന്റെ ഭാര്യയ്ക്ക് ജോലിയും നഷ്ടപരിഹാരവും നൽകാനുള്ള ആലോചന സർക്കാർ വേണ്ടെന്ന് വെക്കുക ആയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഡിജിപി ഇത് സംബന്ധിച്ച നിർദ്ദേശം വെച്ചെങ്കിലും മന്ത്രിസഭാ യോഗം പരിഗണിക്കുക പോലും ചെയ്തില്ല.

സനലിന്റെ ദാരുണമായ മരണത്തിന് പിന്നാലെ കുടുംബത്തിനു നഷ്ടപരിഹാരവും ഭാര്യയ്ക്കു ജോലിയും നൽകുമെന്നു നേരത്തെ സർക്കാർ പ്രതിനിധികൾ വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു ശശി തരൂർ എംപി മുഖ്യമന്ത്രിക്കു കത്തും നൽകിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യോഗം ഇക്കാര്യം പരിഗണനയ്ക്ക് പോലും എടുത്തില്ല. ഡിജിപി ഇതു സംബന്ധിച്ച നിർദ്ദേശം വെച്ചെങ്കിലും ഇക്കാര്യം ചർച്ച ചെയ്യാതെ മന്ത്രിസഭാ യോഗം പിരിയുക ആയിരുന്നു. മന്ത്രിസഭാ യോഗം അവസാനിച്ച ശേഷമാണു ഡിവൈഎസ്‌പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വാർത്ത വന്നത്.

സനലിന്റെ മരണം ലോക്കൽ പൊലീസിൽ നിന്നും ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സനലിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടാണ് ഇന്നലെ സനലിന്റെ കുടുംബം സത്യാഗ്രഹം നടത്തിയത്. സനലിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊന്ന സ്ഥലത്താണ് ഭാര്യ വിജിയും മക്കളും കുടുംബക്കാരുമടക്കം ഉപവാസം ഇരുന്നത്. വി എം സുധീരൻ അക്കമുള്ളവരും സമരത്തിൽ പങ്കു ചേർന്നിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച സമരത്തിന് വൻ ജന പിന്തുണയാണ് ലഭിച്ചത്. എന്നാൽ ഉപവാസം ആരംഭിച്ചതിന് തൊട്ടു പിന്നാലെ ഡിവൈഎസ്‌പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി.

കല്ലമ്പലത്തെ കുടുംബ വീടിനുള്ളിലാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ സനലിന്റെ കുടുംബം സത്യാഗ്രഹം അവസാനിപ്പിച്ച് പിന്മാറുകയും ചെയ്തിരുന്നു. ദൈവത്തിന്റെ വിധി നടപ്പിലായി എന്നാണ് ഹരികുമാറിന്റെ മരണത്തോട് സനലിന്റെ ഭാര്യ പ്രതികരിച്ചത്. ഡിവൈഎസ്‌പി ഹരികുമാറിന് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലായിരുന്നു വീട്ടിൽ തൂങ്ങിയ നിലയിൽ ഹരികുമാറിനെ കണ്ടെത്തുന്നത്. അതേസമയം സനലിന്റെ മരണം മനപ്പൂർവ്വമുള്‌ല കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ തന്നെ മനപ്പൂർവ്വം സനലിനെ ഹരികുമാർ കാറിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് റിപ്പോർ്ട്ടിൽ ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP