Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിമിനൽ കേസിൽ നിന്നും തലയൂരാൻ ഓഫീസും വസ്തുവും അടങ്ങുന്ന അഞ്ചരക്കോടിയുടെ കൊച്ചിയിലെ സ്ഥലവും ഒരു കോടി രൂപയും സാന്ദ്രയ്ക്കു എഴുതി നൽകും; നിനച്ചിരിക്കാതെ കിട്ടിയ പണം ഉപയോഗിച്ച് ആശുപത്രി ആരംഭിക്കാൻ സാന്ദ്ര; എല്ലാം കൈവിട്ട വിജയ് ബാബു വൻ സാമ്പത്തിക പ്രതിസന്ധിയിൽ: ഒത്തു തീർപ്പുകൾക്ക് രൂപം നൽകിയത് അജു വർഗ്ഗീസിന്റെ മധ്യസ്ഥതയിൽ

ക്രിമിനൽ കേസിൽ നിന്നും തലയൂരാൻ ഓഫീസും വസ്തുവും അടങ്ങുന്ന അഞ്ചരക്കോടിയുടെ കൊച്ചിയിലെ സ്ഥലവും ഒരു കോടി രൂപയും സാന്ദ്രയ്ക്കു എഴുതി നൽകും; നിനച്ചിരിക്കാതെ കിട്ടിയ പണം ഉപയോഗിച്ച് ആശുപത്രി ആരംഭിക്കാൻ സാന്ദ്ര; എല്ലാം കൈവിട്ട വിജയ് ബാബു വൻ സാമ്പത്തിക പ്രതിസന്ധിയിൽ: ഒത്തു തീർപ്പുകൾക്ക് രൂപം നൽകിയത് അജു വർഗ്ഗീസിന്റെ മധ്യസ്ഥതയിൽ

തിരുവനന്തപുരം: സിനിമാ നിർമ്മാതാക്കളും താരങ്ങളുമായ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുണ്ടായ തർക്കങ്ങൾ ഒത്തുതീർപ്പിലേക്ക്. ഇതിന്റെ ആദ്യ പടിയായി വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സാന്ദ്ര തീരുമാനിച്ചു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനാൽ ഹൈക്കോടതിയിൽ ക്വാഷ് പെറ്റീഷൻ നല്കിയതയാണ് വിവരം. ഇക്കാര്യം എളമക്കര പൊലീസും സ്ഥീരീകരിച്ചു. കോടതി നിർദ്ദേശം വരുന്ന മുറയ്ക്ക് കേസ് അവസാനിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ചലച്ചിത്ര താരം അജു വർഗീസിന്റെ മധ്യസ്ഥതയിൽ നടന്ന മാരത്തോൺ ചർച്ചകളാണ് ഫലം കണ്ടത്. ഒത്തു തീർപ്പ് വ്യവസ്ഥ അനുസരിച്ച് ഫ്രൈഡേ ഫിലിംസിൽ സ്ഥിതി ചെയ്യുന്ന കലൂരിലെ ഓഫീസും വസ്തുവം അടക്കം അഞ്ചരക്കോടി വിലവരുന്ന സ്വത്തുക്കൾ വിജയ്ബാബു സാന്ദ്രയുടെ പേർക്ക് എഴുതി നൽകും. ഇതിന്റെ രജിസ്ട്രഷൻ അടുത്ത ആഴ്ച നടക്കും. കൂടാതെ കമ്പിനിയിലെ സാന്ദ്രയുടെ നിക്ഷേപവും ലാഭവിഹിതവും അടക്കം ഒരു കോടിയുടെ ലിക്വഡ് കാഷും നൽകും. കമ്പിനി കടുത്ത് പ്രതിസന്ധിയിലായതിനാൽ ചില ബന്ധുക്കളുടെ സഹായാത്താൽ പണം കൊടുത്തു തീർക്കാനാണ് വിജയ് ബാബു ശ്രമിക്കുന്നത്.

സാന്ദ്ര തോമസ് ഈ പണവും സ്വത്തും ലഭിക്കുന്ന മുറക്ക് ഭർത്താവ് വിൽസണുമായി ചേർന്ന് മൂന്ന് ആശുപത്രിഖൾ തുടങ്ങാനാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. നിലമ്പൂർ ആയിരിക്കും പ്രധാന പ്രവർത്തന മേഖല. സാന്ദ്ര അഭിനയ രംഗത്ത് തുടരുമെങ്കിലും താൽക്കാലികമായി സിനിമ നിർമ്മാണ രംഗത്തു നിന്നും പിന്മാറുന്നുവെന്നാണ് അവരുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്. അതേ സമയം എഴു സിനിമകൾ നിർമ്മിക്കുകയും വിവധ ചാനലുകളിലെ റേറ്റിംഗിൽ മുൻ നിരയിൽ എത്തിച്ച പരിപാടികൾ ആവിഷ്‌കരിക്കുകയും ചെയ്ത ഫ്രൈഡേ ഫിലിംസ് ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അമൃത ടി വിയിൽ ദിനവും സംപ്രേഷണം ചെയ്തിരുന്ന ഹോം മിനിസ്റ്റർ എന്ന പരിപാടി 89-ാം എപ്പിസോഡിൽ നിന്നു. സാന്ദ്ര വിജയ് ബാബു തർക്കം ഉടലെടുത്ത സാഹചര്യത്തിൽ പരിപാടി നിർത്തിവെയ്ക്കാൻ മാനേജ് മെന്റു ആവിശ്യപ്പെടുകയായരുന്നു. അമൃത ടി വി യ്ക്ക് ടാം റേറ്റിംഗിൽ ബ്രേക്ക് സമ്മാനിച്ച പരിപാടിയാണ് ഹോം മിനിസ്റ്റർ. എ വൈ ടി വി യുമായി കുട്ടികളുടെ പിരപാടി സംബന്ധിച്ച് ചർച്ച നടന്നുവെങ്കിലും കമ്പിനിയുടെ ഇപ്പോഴത്തെ മോശം സ്ഥിതി കണ്ട് അവരും പിന്മാറി. പുതിയ ഫ്രോജക്ടുകൽ ഇല്ലാതെ വന്നതോടെ ജീവനക്കാരും ആശങ്കയിലാണ്. വിജിയ് ബാബുവും സാന്ദ്ര തോമസും തമ്മിൽ തെറ്റാൻ കാരണം സാന്ദ്രയുടെ ഭർത്താവും ബിസിനസുകാരനുമായ വിൽസൺ തോമസാണെന്നും പറയപ്പെടുന്നു.

വിവാഹം കഴിഞ്ഞതോടെ സ്വന്തം നിലയിൽ നിർമ്മാണ കമ്പനി നടത്താനാണ് സാന്ദ്ര ആഗ്രഹിച്ചിരുന്നത്. ഇതേ തുടർന്ന് കുറേ നാളായി ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. അങ്കമാലിയിലെ ഡയറിയുടെ നിർമ്മാണം പകുതിയായപ്പോൾ സാന്ദ്ര സഹകരിക്കാതെയായി. ഇത് വിജയബാബുവിനെ പ്രകോപിതനാക്കിയെന്നാണ് അറിയുന്നത്. വിജയ് ബാബു സാന്ദ്രയെ മർദ്ദിച്ചത് സംബന്ധിച്ച് സാന്ദ്ര പൊലീസിൽ പരാതി കൊടുത്തിരുന്നില്ല. സാന്ദ്രയെ അഡ്‌മിറ്റു ചെയ്ത അമൃത ആശുപത്രിയിലെ ഡോക്ടർമാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്നാണ് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.

ഫ്രൈഡേ കമ്പനിയുടെ സിഇഒയും മാനേജിങ് ഡയറക്ടറും സാന്ദ്രാതോമസ് ആയിരുന്നു. വിജയ്ബാബു ചെയർമാൻ മാത്രമായിരുന്നു. ഏഴ് സിനിമകൾ നിർമ്മിച്ചതിൽ സക്കറിയയുടെ ഗർഭിണികളും മുത്തുഗൗവും മാത്രമാണ് നഷ്ടം വന്നത്. ബാക്കി ചിത്രങ്ങളെല്ലാം ലാഭമായിരുന്നു. സ്പാ തുടങ്ങാൻ വേണ്ടി കൊച്ചിയിലെത്തിയ സാന്ദ്ര അതിനിടിയൽ ചാനൽ അവതാരിക ആവാൻ കിരൺ ടി വിയിൽ എത്തിയതോടെയാണ് വിജയ് ബാബുവിനെ പരിചയപ്പെടുന്നത്. വീഡിയോ ജോക്കിയാകാൻ വന്ന സാന്ദ്രയോടു സംസാരിച്ച ശേഷം ചാനലിന്റെ അന്നത്തെ വൈസ്പ്രസിഡന്റ് വിജയ് ബാബു ലക്ഷ്യം സ്പായേക്കാൾ വലുതാകണം  എന്നു നിർദ്ദേശിച്ചു. അതിൽ നിന്നു പ്രചോദനമുൾക്കൊണ്ടു പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയുടെ മൂലധനത്തിലാണ് ആദ്യം സിനിമയായ ഫ്രൈഡേ നിർമ്മിച്ചത്.

ഫ്രൈഡേയ്ക്കു ശേഷം ആമേൻ, കിളിപോയി തുടങ്ങിയ സിനിമകൾ നിർമ്മിച്ചു. അപ്പോഴേയ്ക്കും വിജയ് ബാബു ചാനലിന്റെ ഉത്തരവാദിത്തങ്ങൾ വിട്ട് സാന്ദ്രക്കൊപ്പം എത്തി. സക്കറിയയുടെ ഗർഭിണികൾ മുതൽ ഇരുവരും ഒരുമിച്ച് ഫ്രൈഡേ സിനിമ കമ്പനിയുടെ പങ്കാളിയായി. ചെയ്ത എല്ലാ സിനിമകളും പരീക്ഷണങ്ങളായിരുന്നു. മിക്ക സംവിധായകരുടേയും ആദ്യ സിനിമകൾ; പിന്നീടു സാന്ദ്രയുടെ വിവാഹം കഴിഞ്ഞു. തുടർന്നാണു  നിർമ്മാണ കമ്പനിയെ ചൊല്ലിയുള്ള തർക്കങ്ങൾ ഉണ്ടായതും വലിയ കലഹത്തിൽ അവസാനിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP