Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശി തരൂർ നായർ സ്ത്രീകളെ അപമാനിച്ചോ? നായർ സ്ത്രീകളുടെ കിടപ്പറയുടെ മുന്നിൽ വേറൊരു ചെരുപ്പില്ലെങ്കിൽ മാത്രമേ അവരുടെ ഭർത്താവ് അകത്തു കയറുകയുള്ളൂ! 1989-ൽ തരൂർ രചിച്ച ദി ഗ്രേറ്റ് ഇന്ത്യൻ നോവലിലെ സംഭാഷണ ശകലങ്ങൾ അടർത്തിയെടുത്തി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ തരൂരിനെതിരെ വ്യാപക പ്രചാരണം; നായർ സമുദായത്തെ തനിക്കെതിരായി തിരിക്കാൻ ആസൂത്രിത ശ്രമമെന്ന് തരൂർ; വിദ്വേഷ പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് എംപിയുടെ ഓഫീസും

ശശി തരൂർ നായർ സ്ത്രീകളെ അപമാനിച്ചോ? നായർ സ്ത്രീകളുടെ കിടപ്പറയുടെ മുന്നിൽ വേറൊരു ചെരുപ്പില്ലെങ്കിൽ മാത്രമേ അവരുടെ ഭർത്താവ് അകത്തു കയറുകയുള്ളൂ! 1989-ൽ തരൂർ രചിച്ച ദി ഗ്രേറ്റ് ഇന്ത്യൻ നോവലിലെ സംഭാഷണ ശകലങ്ങൾ അടർത്തിയെടുത്തി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ തരൂരിനെതിരെ വ്യാപക പ്രചാരണം; നായർ സമുദായത്തെ തനിക്കെതിരായി തിരിക്കാൻ ആസൂത്രിത ശ്രമമെന്ന് തരൂർ; വിദ്വേഷ പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് എംപിയുടെ ഓഫീസും

എം മനോജ് കുമാർ

തിരുവനന്തപുരം: ശശി തരൂർ നായർ സ്ത്രീകളെ അപമാനിച്ചോ? ശശി തരൂർ നായർ സ്ത്രീകളെ അപമാനിച്ചതായി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽവ്യാപക പ്രചാരണം. വ്യക്തിപരമായ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് വിഷയങ്ങളാക്കി മാറ്റരുതെന്നു തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും തരൂരിന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളും, എഴുത്തും അപവാദ പ്രചാരണങ്ങളുടെ കേന്ദ്രബിന്ദുവായി മാറുകയാണ്.

തരൂർ നായർ സ്ത്രീകളെ അപമാനിക്കുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. തരൂർ 1989-ൽ എഴുതിയ ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ ആണ് അപവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറുന്നത്. ഈ നോവലിലെ പ്രത്യേക ഭാഗമാണ് തരൂരിനെതിരായ അപവാദ പ്രചാരണങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറുന്നത്. നായർ സ്ത്രീകളുടെ കിടപ്പറയുടെ, മുന്നിൽ ,വേറൊരു ചെരുപ്പില്ലെങ്കിൽ മാത്രമേ, അവരുടെ ഭർത്താവ് അകത്തു കയറുകയുള്ളൂ! എന്ന നോവലിലെ പരാമർശമാണ് അപവാദ പ്രചാരണത്തിന് ആയുധമാകുന്നത്.

തരൂരിനെതിരെ പുറത്തിറങ്ങിയ കുറിപ്പിൽ ഇങ്ങിനെ ആരോപിക്കുന്നു. വളരെ നികൃഷ്ടമായ രീതിയിൽ, പരാമർശിച്ചിരിക്കുന്നു! ഈ വാക്കുകൾ. നായർ സ്ത്രീകളെ സംഘടിപ്പിച്ച്, തരൂരിനെതിരെ പ്രകടനം നടത്തുക. പ്രകടന ഭാഗമായി ആ പുസ്തകത്തെയും, ആ ഭാര്യാഘാതകനെന്ന് കുറ്റം ചെയ്ത് കോടതി കേറിയിറങ്ങി നടക്കുന്ന, നിക്യഷ്ടൻന്റെയും , കോലം, തുറപ്പടി കൊടുത്ത് കത്തിക്കുക.എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോട്, കോടതിയിൽ സ്ത്രീ, അവഹേളന ,പരാതി ,ഫയൽ ചെയ്യിപ്പിക്കാനും കുറിപ്പിൽ ആഹ്വാനമുണ്ട്.

നോവലിലെ ഒരു ഭാഗം കോപ്പി ചെയ്ത് എടുത്താണ് തരൂർ നായർ സ്ത്രീകളെ അപമാനിക്കുന്നതായി പ്രചാരണം വരുന്നത്. പ്രധാനമായും നായർ സമുദായവുമായി ബന്ധപ്പെട്ട വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിലാണ് ഇത് പ്രചരിക്കുന്നത്. ഇതേ സന്ദേശം തന്നെയാണ് ശശി തരൂരുമായി ബന്ധപ്പെട്ടവർക്കും ലഭിച്ചത്. നായർ സമുദായാംഗമായ ശശി തരൂരിനും ഈ പ്രചാരണങ്ങളിൽ ആശങ്കയുണ്ട്. ഇന്നലെ ഈ കാര്യം തരൂർ മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയ എതിരാളികൾക്ക് എനിക്കെതിരെ തിരുവനന്തപുരം മണ്ഡലത്തിൽ കാര്യമായൊന്നും പറയാനില്ല. അതുകൊണ്ടാണ് വ്യക്തിപരമായ പ്രശ്‌നങ്ങൾ അവർ ആയുധമാക്കുന്നത്. എന്റെ പ്രവർത്തനത്തിന്റെയോ പെരുമാറ്റത്തിന്റേയോ കുറ്റങ്ങൾ ഒന്നും അവർക്ക് ചൂണ്ടിക്കാട്ടാൻ കഴിയില്ല. അതുകൊണ്ടാണ് വ്യക്തിപരമായ എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ രാഷ്ട്രീയ എതിരാളികൾ എനിക്കെതിരെ ഉയർത്തുന്നത്. . ഞാൻ കാണാത്ത ഒരു വ്യക്തിയെ ഞാൻ കല്യാണം കഴിച്ചു. പിന്നെ അവർ ആത്മഹത്യ ചെയ്തു. ബിജെപി അതുമായി നടക്കുകയാണ്. ഞാൻ കോടതിയിൽ ഈ കാര്യത്തിന് കേസ് നൽകിയിട്ടുണ്ട്. അതുപോലെ തന്നെ ഞാൻ മുപ്പത് വർഷം മുൻപ് എഴുതിയ സങ്കല്പ നോവൽ, ആ നോവലിലെ ഒരു സങ്കൽപ്പ കഥാപാത്രം സംസാരിക്കുന്ന വാക്കുകൾ എടുത്തിട്ടു ഞാൻ നായർ സ്ത്രീകളെ ആക്ഷേപിക്കുന്നു എന്ന് പറയുന്നു.

ഞാൻ നായർ സമുദായത്തിൽ പിറന്ന ആളാണ്. എന്റെ അച്ഛനും അമ്മയും എല്ലാവരും നായർ സമുദായാംഗങ്ങൾ ആയിരുന്നു. ഞാൻ വർഗീയത പറയുന്ന ആളല്ല. സ്വന്തം സമുദായത്തെക്കുറിച്ച് അഭിമാനിക്കുന്നതിൽ തെറ്റ് കാണുന്നില്ല. സ്വന്തം സമുദായത്തെ എനിക്കെതിരെ തിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. നാണക്കേടാണിത്. പക്ഷെ അവർക്ക് നാണക്കേട് ഇല്ലാത്തവരാണ്. അവരുടെ ഗതികേടിന്റെ ഒരു തെളിവ് ആണിത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് എനിക്കെതിരെ ഉന്നയിക്കുന്നത്. അവരുടെ ഗതികേടിന്റെ ഒരു തെളിവ് കൂടിയാണിത്-തരൂർ പറയുന്നു.

2014-ൽ തരൂർ തരൂർ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി വന്നപ്പോഴും ഇതേ പ്രചാരണം മണ്ഡലത്തിൽ കൊഴുത്തിരുന്നു. സിപിഐയുടെ നേതൃത്വത്തിലുള്ള കേരള മഹിളാസംഘമാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. തിരുവനന്തപുരം സീറ്റ് ഇടതുമുന്നണിയിൽ സിപിഐ കൈവശം വയ്ക്കുന്നതിനാലാണ് സിപിഐയുടെ മഹിളാ സംഘം ഇത്തരം ആരോപണവുമായി രംഗത്ത് വന്നത്. നോവലിനെ ഈ വിവാദ പരാമർശത്തിന്റെ പേരിൽ തരൂർ മാപ്പ് പറയണമെന്നാണ് മഹിളാ സംഘം ആവശ്യപ്പെട്ടത്. ഇത് ദേശീയ മാധ്യമങ്ങളിൽ വരെ അന്ന് വാർത്തയുമായിരുന്നു. അതേ നോവൽ ഇക്കുറിയും ആരോപണ ശരങ്ങൾക്ക് പാത്രമാകുന്നതിലാൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് ശശി തരൂർ. നോവലിന്റെ പേരിൽ നടത്തുന്ന അപവാദ പ്രചാരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ശശി തരൂർ എംപിയുടെ ഓഫീസ് മറുനാടൻ മലയാളിയെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP