Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശബരിമല കയറാൻ ശ്രമിച്ച ദളിത് നേതാവ് മഞ്ജുവിനെ വെറുതെ വിടാതെ സംഘപരിവാറുകാർ; ഇന്നലെ രാത്രിയിലും വീടിന് നേരേ കല്ലേറ്; പുറത്തിറങ്ങിയ മഞ്ജുവിന്റെ കഴുത്തിൽ കല്ലേറ് കൊണ്ട് പരിക്കേറ്റതായി പരാതി: പൊലീസ് കാവലിലും കല്ലേറും അക്രവും തുടരുന്നതോടെ പുറത്തിറങ്ങാനാവാതെ ദളിത് ആക്ടിവിസ്റ്റ്

ശബരിമല കയറാൻ ശ്രമിച്ച ദളിത് നേതാവ് മഞ്ജുവിനെ വെറുതെ വിടാതെ സംഘപരിവാറുകാർ; ഇന്നലെ രാത്രിയിലും വീടിന് നേരേ കല്ലേറ്;  പുറത്തിറങ്ങിയ മഞ്ജുവിന്റെ കഴുത്തിൽ കല്ലേറ് കൊണ്ട് പരിക്കേറ്റതായി പരാതി: പൊലീസ് കാവലിലും കല്ലേറും അക്രവും തുടരുന്നതോടെ പുറത്തിറങ്ങാനാവാതെ ദളിത് ആക്ടിവിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശബരിമല കയറ്റത്തിന് ശ്രമിച്ച അമ്പലവയലിൽ ആദിവാസി നേതാവ് അമ്മിണിയുടെ ബന്ധുക്കൾക്ക് നേരേ ആക്രമണുണ്ടായതിന് പിന്നാലെ ശബരിമല ദർശനം നടത്തിയെന്ന് അവകാശപ്പെട്ട കൊല്ലം ചാത്തന്നൂർ സ്വദേശിയും കെ.ഡി.എഫ്. വനിതാ വിഭാഗം നേതാവുമായ മഞ്ജുവിന്റെ വീടിനുനേരേ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണു ചാത്തന്നൂരുള്ള മഞ്ജുവിന്റെ വീടിനു നേരേ കല്ലേറുണ്ടായത്. കല്ലെറിയുന്ന ശബ്ദംകേട്ടു പുറത്തിറങ്ങവെ തന്റെ കഴുത്തിലും കല്ലു പതിച്ചെന്നു മഞ്ജു പറഞ്ഞു. പൊലീസ് കാവലുണ്ടായിരിക്കെയാണ് ആക്രമണം.

മഞ്ജുവിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന രണ്ടു പൊലീസുകാരും ആക്രമണം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. വീടിനു സമീപം ആൾത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്. ഈ ഭാഗത്തുനിന്നാണു കല്ലെറിഞ്ഞതെന്നു മഞ്ജു പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ആദ്യം ശബരിമല ദർശനം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ വീടിനു നേരേ ആക്രമണം നടന്നിരുന്നു. രണ്ടാമത്തെ തവണ മുടി നരപ്പിച്ചു വേഷം മാറി ശബരിമലയിൽ ദർശനം നടത്തിയെന്നു മഞ്ജു അവകാശപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച മൂന്നു വീഡിയോ ദൃശ്യങ്ങളും നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ, പൊലീസോ ദേവസ്വം ബോർഡോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

ദളിത് മഹിളാ ഫെഡറേഷൻ നേതാവാണ് മഞ്ജു. ക്ഷേത്രസന്നിധിയിലൂടെ നടന്നുപോകുന്ന വീഡിയോ സഹിതം, നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇവർ വിവരം പുറത്തുവിട്ടത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദലിത് പ്രവർത്തക മഞ്ജു ജനുവരി എട്ടിന്‌രാവിലെ 7 .30 ന് ശബരിമല സന്ദർശിച്ച ചിത്രങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു..' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.നേരത്തെ തുലാമാസ പൂജയുടെ നാലാം ദിവസം ശബരിമലയിൽ ക്ഷേത്ര ദർശനത്തിനെത്തിയ മഞ്ജുവിന് നേരെ പ്രതിഷേധമുയർന്നിരുന്നു. പമ്പയും പരിസരവും സംഘർഷഭരിതമായതിനെ തുടർന്ന് അന്ന് മഞ്ജു പിൻവാങ്ങുകയായിരുന്നു. തുടർന്ന് മഞ്ജുവിന്റെ വീടിനു നേരേ പ്രതിഷേധക്കാർ ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ മാസം 23 ന് ദർശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരേ ജനുവരി 27 ന് ആക്രമണം ഉണ്ടായിരുന്നു. അമ്പലവയലുള്ള അമ്മിണിയുടെ ചേച്ചിയുടെ മകൻ പ്രഫുലിന്റെ തലയ്ക്ക് കമ്പികൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും സഹോദരിയെ ആക്രമിക്കുകയും വീട് തകർക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ സംഘപരിവാറാണെന്നാണ് അമ്മിണിയുടെ ആരോപണം.

നേരത്തെ ഡിസംബർ 31ന് അമ്മിണിയുടെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. രാത്രി ഏതാനും പേർ എത്തി കല്ലറിയുകയും തെറിവിളിക്കുകയുമായിരുന്നു. അന്ന് അമ്മിണിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.ആ സംഘം തന്നെയാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലും എന്നാണ് അമ്മിണി ആരോപിക്കുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഒന്നുമുണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP