Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ പറയണം, മടിക്കരുതെന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചു; മക്കൾക്കും ധൈര്യം പകർന്ന ഇടപെടൽ; പുൽവാമയിലെ വസന്ത് കുമാറിന്റെ വീര്യമൃത്യു അറിഞ്ഞതോടെ തിരക്കെല്ലാം മാറ്റി പൂക്കോട്ടെ വീട്ടിലെത്തി സന്തോഷ് പണ്ഡിറ്റ്; നഷ്ടമായത് 44 ജീവനുകളാണ്...പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ് ..കാരണം അവർ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണ്..; വിഡിയോയിലും പോസ്റ്റിലും നിറയുന്നത് രാജ്യസ്‌നേഹം

എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ പറയണം, മടിക്കരുതെന്ന് പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചു; മക്കൾക്കും ധൈര്യം പകർന്ന ഇടപെടൽ; പുൽവാമയിലെ വസന്ത് കുമാറിന്റെ വീര്യമൃത്യു അറിഞ്ഞതോടെ തിരക്കെല്ലാം മാറ്റി പൂക്കോട്ടെ വീട്ടിലെത്തി സന്തോഷ് പണ്ഡിറ്റ്; നഷ്ടമായത് 44 ജീവനുകളാണ്...പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ് ..കാരണം അവർ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണ്..; വിഡിയോയിലും പോസ്റ്റിലും നിറയുന്നത് രാജ്യസ്‌നേഹം

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: നഷ്ടമായത് 44 ജീവനുകളാണ്...പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ് ..കാരണം അവർ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണ് .. ധീര ജവന്മാർക്ക് ആദരാഞ്ജലികൾ-സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് വൈറലാകുകയാണ്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ പറയണം, മടിക്കരുത്, രാജ്യത്തിന് വേണ്ടി ജീവനർപ്പിച്ച ധീര ജവാൻ വസന്തകുമാറിന്റെ വീട്ടിൽ ആശ്വാസവാക്കുകളുമായാണ് സന്തോഷ് പണ്ഡിറ്റ് ഓടിയെത്തിയത്. ഇതിന് ശേഷം ആദരാഞ്ജലികളുമായി പോസ്റ്റും ഇട്ടു. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷപണ്ഡിറ്റ് നിറകണ്ണുകളോടെ എത്തിയത്. ഇന്ത്യമുഴുവൻ നിങ്ങളോടൊപ്പമുണ്ടെന്ന് പറഞ്ഞ് വസന്തകുമാറിന്റെ അമ്മയെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളിയായി.

വസന്തകുമാറിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും സമാശ്വാസവാക്കുകൾ പറഞ്ഞാണ് താരം മടങ്ങിയത്. നാട്ടിൽനിന്നു മടങ്ങി ഒരാഴ്ച കഴിയും മുൻപാണു വസന്തകുമാർ മരിച്ചെന്ന സങ്കട വാർത്ത എത്തിയത്. വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടിൽ അവധിയാഘോഷം കഴിഞ്ഞ് ഒൻപതിനാണു മടങ്ങിയത്. 2001ൽ സിആർപിഎഫിൽ ചേർന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു. ഈ വീട്ടിലേക്ക് ആദ്യമെത്തിയ പ്രമുഖരിൽ ഒരാളായിരുന്നു സന്തോഷ് പണ്ഡിറ്റ്. സാമൂഹിക ഇടപെടലിലൂടെ പലപ്പോഴും ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ഈ ഇടപെടിലലൂടെ സോഷ്യൽ മീഡിയയിൽ വസന്ത് കുമാറിന്റെ ജീവത്യാഗത്തിന്റെ വില വിശീകരിക്കുകയാണ് ചെയ്ത്ത്. പാക്കിസ്ഥാന്‌ടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച വസന്ത കുമാറിന്‌ടെ വീട്ടില് (വയനാട്ടില് വൈത്തിരി ) ഞാൻ നേരിൽ ചെന്ന് അമ്മയേയും, അദ്ദേഹത്തിന്റെ മക്കളേയും മറ്റു കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചു... ധീര ജവാന് പ്രണാമം... -ഇതായിരുന്നു ഫെയ്‌സ് ബുക്കിലെ സന്തോഷ് പണ്ഡറ്റിന്റെ കുറിപ്പ്.

സിആർപിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമാണ്. വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ- ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വർഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വസന്ത് കുമാറിന്റെ ഭൗതീകശരീരം എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കുമെന്നാണ് ഏറ്റവും ഒടുവിൽ ബന്ധുക്കൾക്ക് ലഭിച്ച വിവരം. നേരത്തെ രാവിലെ ഒൻപത് മണിയോടു കൂടി എത്തുമെന്നായിരുന്നത് റിപ്പോർട്ട്.

വിമാനത്താവളത്തിൽ ഔദ്യോഗിക ബഹുമതികളോട് ഏറ്റുവാങ്ങുന്ന മൃതദേഹം കരിപ്പൂരിൽ നിന്നും റോഡ് മാർഗമായിരിക്കും വയനാട്ടിലേക്ക് കൊണ്ടുവരിക. തുടർന്ന് ലക്കിടി ഗവൺമെന്റ് എൽ.പി സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. പൊതുദർശനത്തിന് ശേഷം തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിയിലെ കുടുംബശ്മശാനത്തിൽ പൂർണ സൈനീക ബഹുമതികളോടെ സംസ്‌കരിക്കും. ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുക്കും.

വസന്തുകുമാർ പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതായി വെള്ളിയാഴ്ചയാണ് വീട്ടുകാർക്ക് ഔദ്യോഗിക വിവരം ലഭിച്ചത്. സിആർപിഎഫ് 82-ാം ബറ്റാലിയൻ അംഗമാണ് ഇദ്ദേഹം. നേരത്തെ പഞ്ചാബിൽ സേവനം അനുഷ്ഠിച്ചിരുന്ന വസന്തകുമാർ ഈ മാസം രണ്ടിന് നാട്ടിലെത്തിയിരുന്നു. എട്ടാം തീയതി വരെ നാട്ടിലുണ്ടായിരുന്ന വസന്തകുമാർ ഹവിൽദാർ ആയി സ്ഥാനക്കയറ്റം കിട്ടി പരിശീലനത്തിനാണ് പുൽവാമയിലേക്ക് പോയ്ത്. വ്യാഴാഴ്ച രാവിലെ പുൽവാമയിലെത്തിയ വിവരം വീട്ടുകാരെ വിളിച്ച് പറഞ്ഞിരുന്നു. പരേതനായ വാസുദേവന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ ഷീന പൂക്കോട് വെറ്ററിനറി കോളേജിൽ താൽക്കാലിക ജീവനക്കാരിയാണ്. മക്കൾ: മൂന്നാംക്ലാസ് വിദ്യാർത്ഥിനിയായ അനാമിക, യുകെജി വിദ്യാർത്ഥിയായ അമർദീപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP