Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നോവ കാറിനെ അടിച്ചു തകർത്തത് പന്തളത്തെ അസംബ്ലീസ് ഓഫ് ഗോഡിന്റെ കൺവെൻഷൻ നഗറിലെ തർക്കം നടക്കുമ്പോൾ; പൊലീസിൽ പരാതി നൽകിയത് എതിർ പാർട്ടിക്കാരെന്ന സംശയത്തിൽ; ഒടുവിൽ പൊലീസ് പൊക്കിയത് കപ്പലിലെ കള്ളനെ; ബിജെപിയിലെ ആർഎസ്എസ് നേതാവിന്റെ കാർ ആക്രമിച്ചതിന് പിന്നിൽ മണ്ഡലം പ്രസിഡന്റാകാൻ കഴിയാത്തതിന്റെ നിരാശ; ശരത് സവർക്കറെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് പൊലീസും

ഇന്നോവ കാറിനെ അടിച്ചു തകർത്തത് പന്തളത്തെ അസംബ്ലീസ് ഓഫ് ഗോഡിന്റെ കൺവെൻഷൻ നഗറിലെ തർക്കം നടക്കുമ്പോൾ; പൊലീസിൽ പരാതി നൽകിയത് എതിർ പാർട്ടിക്കാരെന്ന സംശയത്തിൽ; ഒടുവിൽ പൊലീസ് പൊക്കിയത് കപ്പലിലെ കള്ളനെ; ബിജെപിയിലെ ആർഎസ്എസ് നേതാവിന്റെ കാർ ആക്രമിച്ചതിന് പിന്നിൽ മണ്ഡലം പ്രസിഡന്റാകാൻ കഴിയാത്തതിന്റെ നിരാശ; ശരത് സവർക്കറെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് പൊലീസും

ശ്രീലാൽ വാസുദേവൻ

അടൂർ: ജില്ലാ സെക്രട്ടറിയുടെ വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സംസ്ഥാന കമ്മറ്റിയുടെ ടൊയോട്ട ഇന്നോവ കാറിന്റെ ചില്ലു തകർത്ത സംഭവത്തിൽ പൊലീസ് മൂന്ന് ബിജെപിക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എതിർ പാർട്ടിക്കാരാണ് ഇത് ചെയ്തതെന്ന് കരുതി ആദ്യം പൊലീസിൽ പരാതി നൽകിയ നേതൃത്വം കള്ളൻ കപ്പലിൽ തന്നെയെന്ന് മനസിലാക്കി മൗനം പാലിച്ചിരുന്നു. എന്നാൽ, പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മൂന്നുപേരെ പൊക്കി.

പെരിങ്ങനാട് മേലൂട് തെങ്ങുംതാര വേണുസദനം വീട്ടിൽ വിഷ്ണു(21), ശരത് ഭവനിൽ ശരത് ചന്ദ്രൻ (34), അമ്മകണ്ടകര രാഹുൽ ഭവനിൽ രഞ്ജിത്ത് (27), കണ്ണങ്കോട് രമാ മന്ദിരത്തിൽ അരുൺ ആർ കൃഷ്ണൻ (23) എന്നിവരാണ് അറസ്റ്റിലായത്. ജനുവരി 22 ന് രാത്രിയിലാണ് സംഭവം. നിയോജക മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പറന്തലിലെ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ സെന്ററിനായി വയൽ നികത്തിയതിന് പടി ചോദിച്ച് കിട്ടാതെ വന്നപ്പോൾ കൊടികുത്തിയത് എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ബിജെപി ജില്ലാ സെക്രട്ടറി കൃഷ്ണകുമാറിന്റെ വീട്ടിൽ വന്ന സംസ്ഥാന കമ്മറ്റിയംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ ആണ് രാത്രിയിൽ അടിച്ചു പൊട്ടിച്ചത്.

കെപി റോഡരുകിൽ ചേന്നമ്പള്ളിയിലുള്ള ജില്ലാ സെക്രട്ടറി കൃഷ്ണകുമാറിന്റെ വീട്ടു മുറ്റത്തു കിടന്ന തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ആണ് എറിഞ്ഞു തകർത്തത്. സംസ്ഥാന സംഘടനാ സെക്രട്ടറിമാരായ ഗണേശ്, തിരുവനന്തപുരം മേഖലാ ഓർഗനൈസിങ്ങ് സെക്രട്ടറി എൽ പത്മകുമാർ എന്നിവരാണ് ഈ കാറിൽ എത്തിയത്. നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്ന ശരത്താണ് ഒന്നമത് വന്നത്. എന്നാൽ, മൂന്നാം സ്ഥാനത്ത് വന്ന അനിൽ നെടുമ്പള്ളിയെ ആണ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. സമവായമെന്ന ഓമനപ്പേരിട്ട് ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് ചെയ്തത്.

ബിജെപി ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനാണ് സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശും പത്മകുമാറും എത്തിയത്. ഈ സമയത്ത് തന്നെയാണ് പന്തളത്ത് അസംബ്ലീസ് ഓഫ് ഗോഡിന്റെ ബൈബിൾ കൺവൻഷൻ നഗറുമായി ബന്ധപ്പെട്ട വിഷയവും ഉണ്ടാകുന്നത്. ഇതിനെപ്പറ്റിയും ചർച്ച നടന്നുവെന്നാണ് സൂചന. അന്ന് തിരികെ മടങ്ങാതെ അടൂരിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് സംസ്ഥാന നേതാക്കൾ പോയത്.

രാത്രി നടന്ന ചർച്ചയ്ക്ക് ശേഷം നേതാക്കൾ വിശ്രമിക്കുന്നതിനിടെയാണ് കാറിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തത്. പരാതി നൽകി കഴിഞ്ഞപ്പോഴാണ് സംഭവത്തിന് പിന്നിൽ സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് നേതാക്കൾക്ക് വ്യക്തമായത്. ഇതോടെ ഇവർ റിവേഴ്സ് ഗിയറിലായി. ആർഎസ്എസ് പ്രചാരകനായ ഗണേശ് ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. ആർ എസ് എസാണ് ബിജെപിയിലേക്ക് നിയോഗിച്ചത്. അതുകൊണ്ട് തന്നെ ഗണേശിന്റെ കാർ ആക്രമണം ഗൗരവത്തോടെ പരിവാറുകാരും എടുത്തിരുന്നു. ബിജെപിയിലെ ഗ്രൂപ്പിസമാണ് പ്രശ്ന കാരണമെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പല നിയോജക മണ്ഡലങ്ങളിലും ബിജെപിയിൽ തർക്കം ഉടലെടുത്തിരുന്നു. ഇനിയും നാല് ജില്ലകളിലും ഏതാനം നിയോജക മണ്ഡലങ്ങളിലും അധ്യക്ഷന്മാരെ തെരഞ്ഞെടുക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതിയുമായി ബന്ധപെട്ട് സംസ്ഥാനത്ത് പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വാഹനം ആക്രമിക്കപ്പെട്ടത് രാഷ്ട്രീയമായി ഏറെ ചർച്ചയായിരുന്നു. ശരത് ശബരിമല വിഷയത്തിൽ നടന്ന ബോംബേറുകേസിലും വീടുകൾ തല്ലിത്തകർത്ത കേസുകളിലും പ്രതിയാണ്.

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ശരത്തിനെ ഒഴിവാക്കി മൂന്നാം സ്ഥാനത്തെത്തിയ ആളിനെ പ്രസിഡന്റായി പ്രഖ്യാപിച്ചതിന്റെ പകയാണ് കാർ തകർത്തതിന് പിന്നിലെന്ന് അവർ പൊലീസിനോട് വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലും മറ്റും സജീവമാണ് ശരത്. ശരത് സവർക്കർ എന്ന പേരാണ് ഫെയ്സ് ബുക്കിലും മറ്റും ഇയാൽ സ്വീകരിച്ചിരിക്കുന്നത്. ബിജെപിയുടെ അടൂർ മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു ശരത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP