Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിയെ കണ്ട് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സരിത ചാനൽ ക്യാമറകൾക്ക് മുമ്പിലെത്തി; പതിവ് സാരി ഉപേക്ഷിച്ച് എത്തിയത് കടുംനീല ചുരിദാറിൽ; പ്രതികരണം കാത്തു നിന്നവരോട് പറഞ്ഞത് 'താൻ തെറ്റുകാരിയല്ലെന്ന്'; ശേഷം കൈരളി ചാനൽ ഓഫീസിൽ മണിക്കൂറുകൾ നീണ്ടു നിന്ന ചർച്ച; ഇടവേളയ്ക്ക് ശേഷം സോളാർ നായിക വീണ്ടും ചാനൽ താരമാകുന്നു

ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിയെ കണ്ട് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സരിത ചാനൽ ക്യാമറകൾക്ക് മുമ്പിലെത്തി; പതിവ് സാരി ഉപേക്ഷിച്ച് എത്തിയത് കടുംനീല ചുരിദാറിൽ; പ്രതികരണം കാത്തു നിന്നവരോട് പറഞ്ഞത് 'താൻ തെറ്റുകാരിയല്ലെന്ന്'; ശേഷം കൈരളി ചാനൽ ഓഫീസിൽ മണിക്കൂറുകൾ നീണ്ടു നിന്ന ചർച്ച; ഇടവേളയ്ക്ക് ശേഷം സോളാർ നായിക വീണ്ടും ചാനൽ താരമാകുന്നു

മറുനാടൻ ഡസ്‌ക്‌

തിരുവനന്തപുരം:എവിടെയായിരുന്നു സരിത.എസ്.നായർ ഇതുവരെ? ഒരിടവേളയ്ക്ക് ശേഷം സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച നാളിൽ പൊടുന്നനെ സരിത എങ്ങനെ ടിവി ക്യാമറകൾക്ക് മുമ്പിൽ പ്രത്യേക്ഷപ്പെട്ടു? അതാണ് സരിത! ക്യത്യമായ കണക്കുകൂട്ടലുകൾ.താൻ കൗശലക്കാരിയാണെന്ന പ്രചാരണം അവർ നിഷേധിക്കുന്നുമില്ല.

തെറ്റുകാരിയല്ലെന്ന് ഞാൻ പറയുന്നുമില്ല. എന്നാൽ, താൻ എന്നത് വെറുമൊരു കണ്ണിമാത്രമാണ് എന്നാണ് അവരുടെ നിലപാട്. അക്കാര്യത്തിൽ മറ്റുള്ളവർ എന്തുചിന്തിക്കും എന്തുപറയും എന്ന കാര്യമൊന്നും സരിതയെ അലട്ടുന്നില്ല.ഇത്തവണ പതിവ് സാരി ഉപേക്ഷിച്ച് എത്തിയത് കടുംനീല ചുരിദാറിലാണ്. പ്രതികരണം കാത്തുനിന്നവരോടെല്ലാം ഏയ് താൻ തെറ്റുകാരിയല്ലെന്ന ഭാവം വാക്കിലും നോട്ടത്തിലും. ഒരുതരം കൂസലില്ലായ്മ. ഇതൊന്നും താനല്ല ചെയ്തതെന്ന ഭാവം. അഥവാ ആണെങ്കിൽ തന്നെ ഏതോ ഒരു കണ്ണി മാത്രം.

'ഞാൻ ബിസ്സിനസ്സുകാരിയാണ്. അതുകൊണ്ടു തന്നെ കൗശലം എന്റെ ജോലിയുടെ ഭാഗമാണ്. അടുക്കുമ്പോഴാണ് പല ആളുകളുടെയും യഥാർത്ഥ സ്വഭാവം തിരിച്ചറിയാൻ കഴിയുന്നത്.പൊളിറ്റിക്സ് ഒരു വലിയ ചെളിക്കുണ്ടാണെന്ന് സോളാർ ഇടപാടുകളിലൂടെ ഞാൻ തിരിച്ചറിഞ്ഞു' എന്നാൽ, രാഷ്ട്രീയ പാർട്ടികളോട് തനിക്ക് വിരോധമില്ലെന്നും വ്യക്തികളോടാണ് വിരോധമെന്നും സരിത പറഞ്ഞു. കേസിന്റെ തുടക്കം മുതൽ എന്റെ മൗനം പലപ്പോഴും പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇനി ഒരു പെണ്ണിനും ഇത്തരമൊരു ഗതി വരരുത് എന്നാണ് തന്റെ ആഗ്രഹമെന്നും സരിത കൂട്ടിച്ചേർത്തു.

പുതിയ രാഷ്ട്രീയം തിരിച്ചറിയുന്ന കൗശലക്കാരിയായതുകൊണ്ടാവണം ആദ്യം സരിത എത്തിയത് കൈരളി ചാനൽ ഓഫീസിലാണ്.പ്രതിപക്ഷം പ്രത്യേകിച്ച് കോൺഗ്രസും ഉമ്മൻ ചാണ്ടിയും പ്രതിരോധത്തിലായതോടെ, ഭരണകക്ഷിയോട് അൽപ്ം ചായവ് ആകാമല്ലോ!.അവതാരകയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെയും,ശാന്തതയോടെയും എന്നാൽ കണിശതയോടെയും മറുപടികൾ.

താൻ തെറ്റുകാരിയല്ലെന്ന് പറയുന്നില്ലെന്ന വ്യക്തമാക്കിയ സരിത ഭരണരംഗത്തിരുന്ന് പ്രമുഖർ നടത്തിയ അഴിമതിയുടെ യഥാർത്ഥ കഥകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് വിവരിച്ചു.തന്നെ മാത്രം കുറ്റക്കാരിയാക്കി രക്ഷപ്പെടാൻ ശ്രമിച്ച വമ്പൻ സ്രാവുകളെ തുറന്നുകാട്ടുന്നതാകും റിപ്പോർട്ടെന്നാണ് പ്രതീക്ഷയെന്നും അവർ വിശദീകരിച്ചു.സോളർ കമ്മീഷനു മുന്നിൽ എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. കുറ്റവാളികളായ എല്ലാവരും നിയമത്തിന് മുന്നിൽ വരണം. ചിലർ മാത്രം ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് അംഗികരിക്കാനാകില്ലെന്നും സരിത വ്യക്തമാക്കി.അന്വേഷണ കമ്മീഷനിൽ പൂർണ വിശ്വാസമുണ്ടെന്നും സരിത പറഞ്ഞു.ജയിൽ ജീവിതമടക്കമുള്ള പീഡനകാലത്തെക്കുറിച്ചും സരിത പിപ്പീൾ ടീ വിയോട് വെളിപ്പെടുത്തൽ നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് അവറിലും സരിത തന്റെ സാന്നിധ്യമറിയിച്ചു.പഴയ ജീവിതം പാടേ വെറുത്തുഞാൻ ഇനിയുമെന്നെ തുലയ്ക്കാൻ വരരുതേയെന്ന ചുള്ളിക്കാടൻ കവിതയൊന്നും സരിതയ്ക്ക് താൽപര്യമില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ അങ്ങനെയൊഴുകണം. സോളാർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് അത് കിട്ടട്ടെ. മാധ്യമങ്ങൾ പറഞ്ഞുപരത്തും പോലെ കോടികളുടെ അഴിമതിയൊന്നുമില്ല.വെറും ലക്ഷങ്ങൾ മാത്രം. ജയിലിലായിട്ടും അതെല്ലാം കൊടുത്തുതീർക്കാൻ താൻ ഉൽസാഹിച്ചില്ലേ..സരിത ചോദിക്കുന്നു. ഇപ്പോൾ സരിത തമിഴ്‌നാട്ടിലെ ഒരു കമ്പനിയിൽ ഉദ്യോഗസ്ഥയാണ്. അവിടുള്ളവർക്ക് സോളാർ തട്ടിപ്പ് കേസൊക്കെ അറിയില്ലേയെന്ന് വിനുവിന്റെ ചോദ്യം. എല്ലാമറിയാം...അതൊക്കെ കമ്പനി മാനേജരോടല്ലേ ചോദിക്കേണ്ടത്..എന്നോടാണോയെന്ന് മറുചോദ്യം.

ചലച്ചിത്രനടി, മുന്മന്ത്രി ഓഹരി ഉടമയായ ചാനലിൽ അവതാരക, എഴുത്തുകാരി...ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയും. ഗ്ലാമർ ലോകത്താണിപ്പോൾ സരിത.സോളാർ തട്ടിപ്പിൽ 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. ഇവർ അഞ്ചരക്കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നാണു കേസ്. എന്നാൽ, കോടികളുടെ കടം സരിത തീർത്തുകഴിഞ്ഞു. കേസുകൾ പലതും ഒത്തുതീർപ്പാക്കി.

തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലിൽ അടയ്ക്കപ്പെട്ടപ്പോഴാണു രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥപ്രമുഖർ എന്നിവരുമായി സരിതയ്ക്കുള്ള അടുപ്പം വെളിപ്പെട്ടത്. ഇതിനിടെ ഒന്നേകാൽ കോടി രൂപ നൽകി 14 കേസുകൾ തീർപ്പാക്കി.

തലസ്ഥാനത്തു കണ്ണായസ്ഥലത്തെ വീട്ടിലാണു താമസം. തിരുവനന്തപുരം വിളവൂർക്കൽ നാലാംകല്ലിനു സമീപമാണ് വീട്. സഞ്ചരിക്കാൻ ആഡംബരവാഹനം. പരിചാരകർക്കു വീടും ജോലിയും. സരിത ഏറെ തിരക്കിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാൻ കാരണക്കാരിയായ പഴയ സോളാർ നായികയ്ക്ക് ഇപ്പോൾ രാഷ്ട്രീയതാൽപര്യങ്ങളില്ല. സോളാർ വ്യവസായവുമായും ബന്ധമില്ല.മാസങ്ങളോളം ജയിലിൽ കിടന്നപ്പോൾ ബ്യൂട്ടീഷൻ കോഴ്‌സും തയ്യലും പഠിച്ചു.എല്ലാം സരിതയ്ക്ക് നേട്ടങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP