Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ രാഷ്ട്രീയപാർട്ടികൾ ടെൻഷൻ അടിക്കേണ്ട; സ്ത്രീ പ്രവേശനത്തിൽ അഭിപ്രായം പറയേണ്ടത് ഹിന്ദു സ്ത്രീകളും; പാലിയം മോഡൽ ചർച്ചയ്ക്ക് ഹിന്ദു ഐക്യവേദി തയ്യാർ; ഭൂരിപക്ഷ ഹിന്ദു സമൂഹം പറയുന്നത് അംഗീകരിക്കാം; ശശികല ടീച്ചറിന് പറയാനുള്ളത്

ശബരിമലയിൽ രാഷ്ട്രീയപാർട്ടികൾ ടെൻഷൻ അടിക്കേണ്ട; സ്ത്രീ പ്രവേശനത്തിൽ അഭിപ്രായം പറയേണ്ടത് ഹിന്ദു സ്ത്രീകളും; പാലിയം മോഡൽ ചർച്ചയ്ക്ക് ഹിന്ദു ഐക്യവേദി തയ്യാർ; ഭൂരിപക്ഷ ഹിന്ദു സമൂഹം പറയുന്നത് അംഗീകരിക്കാം; ശശികല ടീച്ചറിന് പറയാനുള്ളത്


കൊച്ചി: ശബരിമലയിലെ സത്രീ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയും ഇടതു സംഘടനകളും ഏറ്റെടുത്തതോടെ ചർച്ചയുടെ ചൂടും വർധിച്ചു. അത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വഴിവച്ചു. റെഡി ടു വെയ്റ്റ് എന്ന ക്യാപെയിൻ ഹാഷ് ടാഗും ഇതിനോടകം തന്നെ സ്വീകാര്യത നേടി. അതിനിടയിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്‌ബുക് പോസ്റ്റും പ്രത്യക്ഷപ്പെടുന്നത്.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായാണ് കെ സുരേന്ദ്രന്റെ പോസ്റ്റ്. എന്നാൽ തന്റെ നിലപാട് വ്യക്തമാക്കിയപ്പോൾ സുരേന്ദ്രൻ പോലും ഞെട്ടിപ്പോകുന്ന തരത്തിലുള്ള സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചത്. അതാകട്ടെ സ്വന്തം പാർട്ടിക്കാരിൽ നിന്നല്ല, ഫേസ്‌ബുക്കിൽ സുരേന്ദ്രനെ നിരന്തരം എതിർക്കുകയും, അദ്ദേഹത്തിന്റെ വാദങ്ങളെ പൊളിച്ചുകാട്ടുകയും ചെയ്യുന്ന ഇടതുപക്ഷ അനുഭാവികളുടെതാണെന്നതാണ് ഏറെ ശ്രദ്ധേയവും രസകരവും. 

അയ്യപ്പൻ സ്ത്രീ വിരോധിയല്ലെന്നും യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത മറക്കല്ലെന്നും സുരേന്ദ്രൻ ഫേസ്‌ബുക്കിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ ആർത്തവം പ്രകൃതി നിയമമാണ്. സെമറ്റിക് മതങ്ങളിലെ പോലെ കടുംപിടുത്തം ഹിന്ദു സമൂഹം ഒരിക്കലും കാണിക്കാറില്ല. മണ്ഡലമകര വിളക്ക് കാലത്തിലെ തിരക്ക് ഒഴിവാക്കാനായി എല്ലാ ദിവസവും നടതുറക്കാമെന്ന അഭിപ്രായവും ഹൈന്ദവ നേതൃത്വം പരിഗണിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സുരേന്ദ്രന്റെ പോസ്റ്റിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ആദ്യമായിട്ടാണ് സുരേന്ദ്രന് ലൈക്ക് ചെയ്യുന്നത്, കന്നികെട്ട് പോലെ സുരേന്ദ്രനുള്ള കന്നി ലൈക്കെന്നും, ഇനി ഉള്ളി സുര എന്ന് വിളിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തും അഭിവാദ്യങ്ങൾ നേർന്നുമൊക്കെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞിരുന്നു.

അതേസമയം സ്വന്തം പാർട്ടിക്കാർ തന്നെയാണ് സുരേന്ദ്രന്റെ നിലപാടിനെ വിമിർശിച്ചത്. സുരേന്ദ്രൻ പറഞ്ഞത് അദേഹത്തിന്റെ വ്യക്തിപരമായിയുള്ള അഭിപ്രായം മാത്രമാണെന്നാണ് ഹിന്ദു ഐക്യവേദി നേതാവും പ്രസഗികയുമായ ശശികല ടീച്ചർ അഭിപ്രായപ്പെടുന്നത്. സുരേന്ദ്രന്റെ പോസ്റ്റിൽ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപാടുകളാണ്. അതിൽ പ്രതികരിക്കേണ്ടത് കേരളത്തിലെ സ്ത്രീ ജനങ്ങളാണെന്നും ശശികല ടീച്ചർ പ്രതികരിച്ചു.

അതേസമയം, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം കേരളത്തിലെ ഹിന്ദു വിശ്വാസികളായ സ്ത്രീകൾ ചർച്ച ചെയ്താൽ തീർച്ചയായും അതിൽ ഹിന്ദു ഐക്യവേദി അഭിപ്രായം പറയും. ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ വിവാദങ്ങൾ കത്തിപ്പടരുന്നവ സാഹചര്യത്തിൽ മറുനാടൻ മലയാളിയോടു പ്രതികരിക്കുകയായിരുന്നു ശശി കല ടീച്ചർ.

ശബരിമലയിലെ ആചാരപരിഷ്‌കരണം ആര് നടത്തണം. എപ്പോൾ നടത്തണം എന്നു തുടങ്ങിയ ചോദ്യങ്ങളാണ് പൊതുവിൽ ഉയർന്നു കേൾക്കുന്നത്. ശബരിമല കേരളിയ ആചാരപ്രകാരം നടന്നു പോകുന്ന ക്ഷേത്രമാണ്. അതുകൊണ്ടുതന്നെ അവിടെ മാറ്റങ്ങൾ തിരുമാനികേണ്ടത് കേരളത്തിലെ ഹിന്ദു വിശ്വാസികളാണ്. എല്ലാപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം എന്നതാണ് വിഷയം. അതിൽ ചർച്ച ചെയ്യേണ്ടതും തീരുമാനം എടുക്കേണ്ടതും സ്ത്രീകളല്ലേ? ശശികല ടീച്ചർ ചോദിക്കുന്നു.

കേരളത്തിലെ പല ക്ഷേത്രങ്ങളും ഉയർത്തികൊണ്ടു വന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. അതോടൊപ്പം തന്നെ കേരളത്തിലെ എല്ലാ ഹിന്ദു സാമുദായിക സംഘടനകൾക്കും മാതൃവിഭാഗമുണ്ട് നിർണായക പങ്ക്. കേരളത്തിലെ 90 ശതമാനം ക്ഷേത്രങ്ങളിലും മാതൃ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ അവരിൽ നിന്നു ചർച്ച ഉയരുമ്പോഴല്ലേ ഇപ്പോൾ നിലനിൽക്കുന്ന പുകിലിന് പ്രസക്തിയുള്ളത്? അങ്ങനെയാകുമ്പോഴാണ് നാട്ടിൽ ജനാധിപത്യമെന്നും ശശികല ടീച്ചർ വ്യക്തമാക്കി.

ശബരിമലയിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്ന് ഓർത്ത് രാഷ്ട്രിയ പാർട്ടികൾ വെറുതെ ടെൻഷൻ അടിക്കണ്ട ആവശ്യമില്ല. കേരളത്തിലെ ഹിന്ദു മതത്തിലെ വനിതാ സംഘടനകൾ ഈ കാര്യം മുന്നോട്ടു വയ്ക്കുകയാണെങ്കിൽ തിർച്ചയായും ഹിന്ദു ഐക്യ വേദി ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന പാലിയം വിളംബരം മോഡൽ ചർച്ച സംഘടിപ്പിക്കുമെന്നും ശശികല ടീച്ചർ വ്യക്തമാക്കി.

സ്ത്രീകൾ അങ്ങനെയൊരു അഭിപ്രായവുമായി ഹിന്ദു മത വിശ്വാസികളായ കേരളത്തിലെ ഹിന്ദു സ്ത്രീകൾ മുന്നോട്ടു വന്നാൽ കേരളത്തിലെ ഹിന്ദു പണ്ഡിതന്മാർ, തന്ത്രിമാർ, ഹിന്ദു സാമുദായിക സംഘടന നേതാകളെയും ഇരുത്തി ചർച്ച സംഘടിപ്പിക്കാൻ ഹിന്ദു ഐക്യവേദി ഒരുക്കമാണ്. അത്തരത്തിലൊരു സമവായമാണ് ഈ വിഷയത്തിൽ വേണ്ടത്. അല്ലാതെ കോലാഹലങ്ങൾക്കോ വെക്തിപരമായ അഭിപ്രായങ്ങൾക്കോ ഇവിടെ പ്രസക്തി ഇല്ല. സോഷ്യൽ മീഡിയകളിലൂടെയും മറ്റും ഇപ്പോൾ നടക്കുന്ന റെഡി ടു വെയിറ്റ് പോലുള്ള കാബയനുകൾ ഒരു നല്ല അഭിപ്രായ പ്രകടനമാണ്. ഇവിടെ വിവേചനത്തിന്റെ വിഷയമില്ല. ആചാരത്തിന്റെ വിഷയമാണ്്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ടവർ മുന്നോട്ടുവരട്ടെയെന്നും ശശികല ടീച്ചർ മറുനാടനോടു പറഞ്ഞു.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് വഴിയുള്ള അഭിപ്രായത്തെ തള്ളാനോ കൊള്ളാനോ കഴിയുകയില്ല. അത് തികച്ചും സുരേന്ദ്രന്റെ വ്യക്തിപരമായ അഭിപ്രായമം മാത്രമാണ്. ഭുരിപക്ഷ ഹിന്ദു സമൂഹം എന്താണ് പറയുന്നത് അതാണ് ഹിന്ദു ഐക്യവേദിയുടെ അഭിപ്രായം.അത് ഹിന്ദു സമൂഹത്തിനു ദോഷമായി ബാധിക്കുന്നത് ആണെങ്കിൽ ഒന്നുകൂടി ചർച്ച ചെയ്യേണ്ടി വരും. സുരേന്ദ്രൻ പറഞ്ഞതുപോലെയുള്ള അഭിപ്രായങ്ങൾ വിലയിരുത്തി കേരളത്തിലെ ഹിന്ദു സ്ത്രികൾ ഒരു തിരുമാനം എടുക്കണം. ശശികല ടീച്ചർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP