Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യമടക്കമുള്ള ലഹരി വസ്തുക്കൾ ആരാധനയുടെ ഭാഗം; എല്ലാം അവസാനിക്കുക നഗ്‌ന നൃത്തത്തിലും ശാരീരിക ബന്ധത്തിലും; സാത്താൻ വചനങ്ങൾ സോഷ്യൽ മീഡിയയിലും സജീവം; യൂവാക്കളെ സാത്താൻ സേവക്കാരാക്കാൻ നവമാധ്യമങ്ങളിൽ പ്രചരണം സജീവം

മദ്യമടക്കമുള്ള ലഹരി വസ്തുക്കൾ ആരാധനയുടെ ഭാഗം; എല്ലാം അവസാനിക്കുക നഗ്‌ന നൃത്തത്തിലും ശാരീരിക ബന്ധത്തിലും; സാത്താൻ വചനങ്ങൾ സോഷ്യൽ മീഡിയയിലും സജീവം; യൂവാക്കളെ സാത്താൻ സേവക്കാരാക്കാൻ നവമാധ്യമങ്ങളിൽ പ്രചരണം സജീവം

ശ്രീലാൽ വാസുദേവൻ

കോട്ടയം: സാത്താൻ വചനങ്ങൾ സജീവമാക്കി യുവജനത സാത്താൻ സേവയ്ക്ക് പിന്നാലെ. സോഷ്യൽ മീഡിയ വഴി പ്രചാരണം ശക്തമായതോടെ കൂടുതൽ യുവജനങ്ങൾ ഇതിൽ തൽപരരായി രംഗത്ത് എത്തി. ലഹരിമരുന്നുകൾക്ക് അടിമകളായിട്ടുള്ളവരും പ്രകൃതിവിരുദ്ധ കാര്യങ്ങളിൽ ആകൃഷ്ടരായവരുമാണ് സാത്താൻ ഗ്രൂപ്പുകളിലേക്ക് ചെന്നെത്തുന്നത്. സാത്താനെ ആരാധിക്കുന്നവരുടെ പ്രത്യേക കൂട്ടായ്മയാണ് ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സാമുഹ്യ മാധ്യമങ്ങളിൽ ദീർഘകാലത്തെ ഇടവേളകൾക്കു ശേഷം വീണ്ടും സജീവമാകുന്നത്.

സാത്താനിക്, സാത്താൻ, ദ് സാത്താനിക് ബൈബിൾ തുടങ്ങിയ പേജുകളും കമ്യൂണിറ്റികളുമാണ് സാത്താൻ ആരാധകർ നിർമ്മിച്ചിരിക്കുന്നത്. ഫേസ് ബുക്കിലും ട്വിറ്ററിലും മൈ സ്‌പെയിസിലും വാട്‌സാപ്പിലും ഇവരുടെ സാന്നിധ്യമുണ്ട്. പ്രത്യക്ഷത്തിൽ തങ്ങളുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനപ്പുറം മറ്റു ഗൂഢോദ്ദേശ്യങ്ങളൊന്നും ഇവർക്കുള്ളതായി അറിവില്ല. സാത്താൻ മഹത്വം ഉദ്‌ഘോഷിക്കുന്ന സാത്താനിക് ഫേസ് ബുക്ക് പേജുകളിൽ സന്ദർശകരുടെ തിരക്കേറിയിട്ടുണ്ട്. പുതുതായി പേജ് സന്ദർശിക്കുന്നവർക്കു സാത്താൻ ആരാധനയെ കുറിച്ച് അറിവു പകരുന്നതിന് പുറമേ എങ്ങനെയുള്ളവരെയാണ് ആരാധനയിൽ പങ്കാളികളാക്കുകയെന്ന് വിവരങ്ങളടങ്ങിയ പ്രൊഫൈലും തയാറാണ്.

ധനമോഹികൾ, പ്രശസ്തി കൊതിക്കുന്നവർ, പ്രതിഹാരദാഹികൾ തുടങ്ങിയവരെ സാത്താനിക് ആരാധനയിൽ പങ്കെടുപ്പിക്കില്ല. സാത്താനാണ് യഥാർഥ ശക്തിയെന്ന് വിശ്വസിക്കുന്നവർക്കു മാത്രമേ ഇത്തരം സൈറ്റുകളിൽ പ്രവേശനമുള്ളു. 13 മുതൽ ഒൻപത് വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേക ഗ്രൂപ്പുകളുണ്ട്. വിദേശ രാജ്യങ്ങളിൽ സജീവമായ സാത്താനിക് ആരാധകർക്ക് കേരളത്തിലും കേന്ദ്രങ്ങളുണ്ട്. കോഴിക്കോട്,തൃശൂർ,എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ സാത്താൻ ആരാധകരുടെ നിഗൂഢ കേന്ദ്രങ്ങളുണ്ടെന്ന് വിവരമുണ്ട്.

2010 ൽ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇത്തരം അൻപതോളം കേന്ദ്രങ്ങൾ കേരളത്തിലുള്ളതായി കണ്ടെത്തിയിരുന്നു. ആരാധനാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളുണ്ട്. കൂട്ടായ്മയിലെ അംഗങ്ങളുടെ കൂടെയല്ലാതെ പുതുമുഖങ്ങളെ സ്വീകരിക്കില്ല. സംഘങ്ങളിൽ രണ്ടു തരം അംഗങ്ങളാണുള്ളത്. സാധാരണ അംഗങ്ങളും സജീവ അംഗങ്ങളും. പ്രവർത്തന മികവും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം സംഘം ക്ഷണിച്ചാലേ സജീവ അംഗം ആകാൻ കഴിയൂ. സജീവ അംഗങ്ങൾക്ക് അഞ്ചുപടികളുണ്ട്. അതിൽ മൂന്നു മുതലുള്ള പടികളിലുള്ളവരാണ് പൂജകൾ അർപ്പിക്കുക. തങ്ങളുടെ പൊതുജീവിതത്തെ ബാധിക്കും എന്നു തോന്നിയാൽ സംഘത്തിലെ അംഗത്വം രഹസ്യമായി വയ്ക്കാനുള്ള അവകാശം അംഗങ്ങൾക്കുണ്ട്.

എല്ലാ മാസവും പതിമൂന്നാം തീയതിയാണ് സാത്താൻ ആരാധന നടക്കുന്നത്. സാത്താനെ വാഴ്‌ത്തുന്ന ഗാനങ്ങളോടെയുള്ള ആരാധന മണിക്കൂറുകളോളം നീളും. മദ്യമടക്കമുള്ള ലഹരി വസ്തുക്കൾ ആരാധനയുടെ ഭാഗമാണ്. ആരാധന അവസാനിക്കുക നഗ്‌ന നൃത്തത്തിലും ശാരീരിക ബന്ധത്തിലുമാണ്. മുമ്പ് ഇരിങ്ങാലക്കുടയിലും ആലപ്പുഴയിലും തിരുവോസ്തി നഷ്ടപ്പെട്ട സംഭവവുമായി സാത്താൻ ആരാധകരെ ബന്ധപ്പെടുത്തിയിരുന്നു. അന്ന് സാത്താൻ സേവയ്‌ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സഭാ നേത്യത്വങ്ങൾ മുന്നറിയിപ്പു നൽകി.

തിരുവനന്തപുരത്ത് അടുത്തിടെ നടന്ന കൂട്ടക്കൊലപാതകക്കേസിലെ പ്രതി, ചെങ്ങന്നൂരിൽ പിതാവിനെ വെടിവച്ചു കൊന്ന് കഷണങ്ങളാക്കിയ മകൻ എന്നിവർക്കും സാത്താൻ സേവകരുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP