Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലിമായിരുന്ന കെ.കെ അലവി 1970കളിൽ ക്രിസ്തുമതം സ്വീകരിച്ച് ഫാദർ അലവിയായി; മഞ്ചേരിയിൽ തുടങ്ങിയ മർക്കസുൽ ബിശാര കേന്ദ്രീകരിച്ച് ക്രിസ്ത്യൻ മിഷിണറിമാർ പാവപ്പെട്ട മുസ്ലിംങ്ങളെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുപോകുന്നു; ബ്രെയിൻവാഷ് ചെയ്തും ദാരിദ്ര്യത്തെയും മതത്തെ കുറിച്ചുള്ള അറിവില്ലായ്മയും ചൂഷണം ചെയ്തുള്ള ഇടപടെൽ ചെറുക്കുമെന്ന് സത്യസരണി; ഹാദിയയുടെ മതംമാറ്റ വിവാദത്തിന് പുറമേ സത്യസരണിയെ കൂടുതൽ പ്രതിസന്ധിയിലാക്കി വെബ് സൈറ്റും

മുസ്ലിമായിരുന്ന കെ.കെ അലവി 1970കളിൽ ക്രിസ്തുമതം സ്വീകരിച്ച് ഫാദർ അലവിയായി; മഞ്ചേരിയിൽ തുടങ്ങിയ മർക്കസുൽ ബിശാര കേന്ദ്രീകരിച്ച് ക്രിസ്ത്യൻ മിഷിണറിമാർ പാവപ്പെട്ട മുസ്ലിംങ്ങളെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുപോകുന്നു; ബ്രെയിൻവാഷ് ചെയ്തും ദാരിദ്ര്യത്തെയും മതത്തെ കുറിച്ചുള്ള അറിവില്ലായ്മയും ചൂഷണം ചെയ്തുള്ള ഇടപടെൽ ചെറുക്കുമെന്ന് സത്യസരണി; ഹാദിയയുടെ മതംമാറ്റ വിവാദത്തിന് പുറമേ സത്യസരണിയെ കൂടുതൽ പ്രതിസന്ധിയിലാക്കി വെബ് സൈറ്റും

എംപി റാഫി

മലപ്പുറം: 'ഘർവാപസി' ഉദ്യമവുമായി സത്യസരണി. ഇസ്ലാം മതത്തിൽ നിന്ന് ക്രിസ്ത്യാനിറ്റിയിലേക്ക് പോയവരെ തിരിച്ചുകൊണ്ടുവരുന്നത് പ്രധാന ലക്ഷ്യമായും അതിൽ വിജയിച്ചതായും സത്യസരണി വെബ്സൈറ്റിൽ. വിവാദ മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് മഞ്ചേരി ചെരണിയിലെ സത്യസരണി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)ക്കു കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. എന്നാൽ ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ക്രിസ്തു മതത്തിലേക്ക് മാറിയവരെ തിരികെ കൊണ്ടുവരുമെന്നും അതിന് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കുന്നത്. ഹിന്ദുമതത്തിൽ നിന്ന് മറ്റ് മതങ്ങൾ സ്വീകരിച്ചവരെ ഹിന്ദുമതത്തിലേക്കു തന്നെ തിരിച്ചുകൊണ്ടു വരാനുള്ള സംഘ്പരിവാർ സംഘടനകളുടെ സംഘടിതമായ പദ്ധതിയാണ് ഘർവാപസി.

ഇതിനു സമാനമായ പദ്ധതി സത്യസരണിയുടെ നേതൃത്വത്തിൽ നടത്തുന്നുവെന്നാണ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. മുസ്ലിംങ്ങളെ ബ്രെയിൻവാഷ് ചെയ്ത് മതം മാറ്റുകയാണെന്നും ഇവരെ കണ്ടെത്തി ഏകദൈവ വിശ്വാസത്തിലേക്കു കൊണ്ടുവരികയാണ് തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും വെബ്സൈറ്റിൽ പറയുന്നു. സത്യസരണിയിലെ മതപഠന കേന്ദ്രമായ മർകസുൽ ഹിദായയുടെ ചരിത്രവും സ്ഥാപനത്തിന്റെ പ്രവർത്തന മേഖലകളും വെബ്സൈറ്റിൽ വിശദീകരിക്കുന്ന ഭാഗത്താണ് ക്രിസ്ത്യാനിറ്റിയിലേക്ക് പോയവരെ തിരിച്ചുകൊണ്ടു വരുന്നത് പ്രധാന ഉദ്യമമായി പറയുന്നത്.

വെബ്സൈറ്റിൽ പറയുന്നതിങ്ങനെ: ' ക്രിസ്ത്യൻ മിഷിണറിമാർ പാവപ്പെട്ട മുസ്ലിംങ്ങളെ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രവർത്തിക്കുന്നുണ്ട്. മുസ്ലിംങ്ങളെ ബ്രെയിൻവാഷ് ചെയ്തും അവരുടെ ദാരിദ്ര്യത്തെയും മതത്തെ കുറിച്ചുള്ള അറിവില്ലായ്മയും ചൂഷണം ചെയ്ത് അവരെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുപോകുകയാണ്. അങ്ങനെ മതം മാറിയ മുസ്ലിംങ്ങളെ കണ്ടുപിടിച്ച് അവരെ പറഞ്ഞ് മനസിലാക്കി ഇസ്ലാമിന്റെ തൗഹീദിലേക്ക് കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഞങ്ങളതിൽ വിജയിച്ചിട്ടുണ്ട്.'

ദഅവ(പ്രബോധനം) നടത്താനായി പരിശീലനം സിദ്ധിച്ച 500 പേരടങ്ങുന്ന സംഘമുണ്ടെന്നും ഇവരുടെ നേതൃത്വത്തിലാണ് മറ്റു മതക്കാരിലേക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിക്കുന്നതെന്നും വെബ്സൈറ്റിൽ പറയുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെയും ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും പ്രബോധന സന്നദ്ധ പ്രവർത്തനങ്ങലിൽ സജീവമാണ്. ആയിരക്കണക്കിനാളുകളിൽ ഇസ്ലാമിന്റെ സന്ദേശം എത്തിക്കാൻ സാധിച്ചതായും വെബ്സൈറ്റ് അവകാശപ്പെടുന്നു.

അതേസമയം ഫാദർ അലവിയും അദ്ദേഹം നടത്തുന്ന സ്ഥാപനവുമായുള്ള ചില പ്രശ്നങ്ങളാണിതെന്നും അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും സത്യസരണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതിനാലാണ് വിശദാംശങ്ങൾ ലഭിക്കാത്തതെന്നും പറഞ്ഞു. ഫാദർ അലവിയുടെ മതം മാറ്റവും പിന്നാലെ ഫാദർ അലവി നിരവിധി പേരെ മതം മാറ്റിയെന്നുമാണ് സത്യസരണിയുടെ പക്ഷം. മുസ്ലിമായിരുന്ന കെ.കെ അലവി 1970കളിലാണ് ക്രിസ്തുമതം സ്വീകരിച്ച് ഫാദർ അലവിയാകുന്നത്. പിന്നീട് മുസ്ലിംങ്ങൾക്കിടയിൽ മിഷണറി പ്രവർത്തനം നടത്തുന്നതിനായി മഞ്ചേരിയിൽ തുടങ്ങിയ മർക്കസുൽ ബിശാര കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയാണ് ഫാദർ അലവി.

2000ത്തിനു ശേഷം ഫാദർ അലവിക്കു നേരെ വധശ്രമമുണ്ടായിരുന്നു. ഏറെക്കാലം പൊലീസ് സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. അലവി നിരവധി മുസ്ലിംങ്ങളെ ക്രിസ്തു മതത്തിലേക്കു മാറ്റിയെന്നാണ് മതമൗലികവാദികളുടെ അന്നത്തെ ആരോപണം. എന്നാൽ ഫാദർ അലവി നടത്തുന്ന സ്ഥാപനത്തിനെതിരെ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ചതായും സത്യസരണി അധികൃതർ പറയുന്നു. എന്നാൽ, ഫാദർ അലവിയെന്നോ ഏതെങ്കിലും വ്യക്തികളെയോ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നില്ല. ക്രിസ്ത്യൻ മിഷിണറിമാർ പാവപ്പെട്ട മുസ്ലിംങ്ങളെ ബ്രെയിൻവാഷ് ചെയ്ത് മതം മാറ്റുന്നുവെന്നും ഇവരെ പറഞ്ഞു മനസിലാക്കി തിരിച്ചു കൊണ്ടുവരണമെന്നുമാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

സത്യസരണിയുടെ നേതൃത്വത്തിൽ സംഘടിത 'ഘർവാപസി' നടക്കുന്നതായി അടിവരയിടുകയാണ് ഔദ്യോഗിക വെബ്സൈറ്റിലൂടെ. മതപരിവർത്തനങ്ങളുടെ പേരിൽ വിവിധ അന്വേഷണങ്ങൾ നേരിടുന്ന സത്യസരണിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് വെബ്സൈറ്റ്. ചെർപുളശേരി സ്വദേശി ആതിര, വൈക്കം സ്വദേശി അഖില ഹാദിയ, തിരുവനന്തപുരം സ്വദേശിനി അപർണ ഷഹാന തുടങ്ങിയ മത പരിവർത്തനങ്ങൾ ഏറെ വിവാദമുണ്ടാവുകയും ഇതിന്മേൽ സത്യസരണി അന്വേഷണം നേരിടുകയും ചെയ്യുന്നുണ്ട്. കൂടാതെ മതം മാറ്റവുമായി ബന്ധപ്പെട്ട എട്ട് പരാതികളും നിലവിൽ മഞ്ചേരിയിലെ സത്യ സരണിക്കെതിരെയുണ്ട്.

1994 ൽ ആരംഭിച്ച സത്യസരണി ഘട്ടംഘട്ടമായാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. പിന്നീട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഹോസ്റ്റർ സംവിധാനം അടക്കം ഒരുക്കി. സത്യസരണി ഒരു മത പരിവർത്തന കേന്ദ്രമല്ലെന്നും ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്നും സത്യസരണി മാനേജ്മെന്റ് പറയുന്നു. എന്നാൽ മതം പഠിക്കാനെത്തുന്ന വിവിധ മതസ്തർക്ക് അതിനൊള്ള അവസരം സത്യസരണിയിലുണ്ടെന്നും അതിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഇവർ പറയുന്നു.

ഇസ്ലാമിക മൂല്യങ്ങൾ പഠിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക, ധാർമ്മികതയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക, ഇസ്ലാമിക വിദ്യാഭ്യാസം നൽകുക, ദൈവിക സന്ദേശം പ്രചരിപ്പിക്കുക, പുതിയ വിശ്വാസികൾക്ക് തൊഴിൽ അവസരം നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയവ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളായി വെബസൈറ്റിൽ പറയുന്നു. 2013ലാണ് സത്യസരണിയുടെ വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP