Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരംവെട്ട് തൊഴിലാളി മരത്തിൽ നിന്ന് വീണ് പറമ്പിൽ മരിച്ചു കിടന്നു; സ്ഥലം ഉടമയും പണിക്ക് വിളിച്ചു കൊണ്ടു പോയ ആളും വിവരം അറിഞ്ഞിട്ടും പുറത്ത് പറഞ്ഞില്ല; നാലാം ദിവസം മൃതദേഹം ജീർണിച്ച് ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ പൊലീസിൽ അറിയിച്ചു; പണിക്ക് വിളിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ പുറത്തു വന്നത് മനുഷ്യത്വ രാഹിത്വത്തിന്റെ ക്രൂരമുഖം: നമ്മുടെ സമൂഹം പോകുന്നത് എങ്ങോട്ട്?

മരംവെട്ട് തൊഴിലാളി മരത്തിൽ നിന്ന് വീണ് പറമ്പിൽ മരിച്ചു കിടന്നു; സ്ഥലം ഉടമയും പണിക്ക് വിളിച്ചു കൊണ്ടു പോയ ആളും വിവരം അറിഞ്ഞിട്ടും പുറത്ത് പറഞ്ഞില്ല; നാലാം ദിവസം മൃതദേഹം ജീർണിച്ച് ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ പൊലീസിൽ അറിയിച്ചു; പണിക്ക് വിളിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ പുറത്തു വന്നത് മനുഷ്യത്വ രാഹിത്വത്തിന്റെ ക്രൂരമുഖം: നമ്മുടെ സമൂഹം പോകുന്നത് എങ്ങോട്ട്?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മരംവെട്ടു തൊഴിലാളി, ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചു. വിവരം അറിഞ്ഞ സ്ഥലം ഉടമയും പണിക്ക് വിളിച്ചു കൊണ്ടുപോയ ആളും മറച്ചു വച്ചു. നാലു ദിവസം കഴിഞ്ഞപ്പോൾ മൃതദേഹം ജീർണിച്ച് ദുർഗന്ധം വമിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.

നന്നുവക്കാട് പുന്നലത്തുപടി പാലശേരിയിൽ കുളത്തുർമേമുറിയിൽ സത്യന്റെ (46) മൃതദേഹമാണ് കരിമ്പനാക്കുഴി പൗവത്ത്വീട്ടിൽ ബിജി കുഞ്ചാക്കോയുടെ പറമ്പിൽ നിന്നും ഇന്നലെ രാവിലെ ജീർണിച്ച നിലയിൽ കണ്ടെത്തിയത്. സത്യൻ മരത്തിൽ നിന്ന് വീണു മരിക്കുകയായിരുന്നുവെന്നും ഈ വിവരം അറിയാമായിരുന്നിട്ടും വസ്തു ഉടമയും ഇയാളെ പണിക്ക് വിളിച്ചു കൊണ്ടു പോയ കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമനും അത് മറച്ചു വച്ചുവെന്നും പൊലീസ് സംശയിക്കുന്നു.

പുരുഷോത്തമനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 28 ന് കരിമ്പനാക്കുഴി ബിജി കുഞ്ചാക്കോയുടെ പറമ്പിൽ നിന്ന മരം മുറിക്കാനാണ് സത്യൻ വന്നത്. ബിജിയുടെ പറമ്പിൽ നിന്ന് അയൽവാസി ഉഷസിൽ രത്നമ്മയുടെ പറമ്പിലേക്ക് മറിഞ്ഞു നിന്ന മരത്തിന്റെ ശിഖരങ്ങൾ മുറിക്കാനാണ് ഇയാളെ വിളിച്ചത്. സഹായി കരിമ്പനാക്കുഴി സ്വദേശി പുരുഷനോടൊപ്പമാണ് സത്യൻ എത്തിയത്. ബിജിയുടെ സമ്മതപ്രകാരം രത്നമ്മയാണ് മരം മുറിക്കാനായി സത്യനെ ഏർപ്പാട് ചെയ്തത്. ഇതിന് പ്രതിഫലമായി പണം മുൻകൂറായി നൽകിയതായും പറയുന്നു.

സത്യനെ ജോലി ഏൽപ്പിച്ച ശേഷം താൻ വീട്ടിലേക്ക് മടങ്ങി എന്നാണ് പുരുഷൻ പൊലീസിനോട് പറഞ്ഞത്. പിന്നീട് മരംവെട്ടാൻ വിളിപ്പിച്ച വീട്ടുകാർ പുരുഷനെ വിളിച്ച് സത്യന്റെ മരണ വിവരം അറിയിച്ചുവത്രേ. ഇരുകൂട്ടരും ഇത് രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നും പറയുന്നു. മരത്തിൽ നിന്ന് വീണ് തൽക്ഷണം സത്യൻ മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവ സ്ഥലത്തുനിന്ന് മദ്യകുപ്പി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

പുനലൂർ സ്വദേശിയായ സത്യൻ വിവാഹശേഷം ഭാര്യ സുജാതയുടെ പുന്നലത്തുപടിയിലെ കുടുംബത്താണ് താമസം. സുജാത വിദേശത്താണ്. മൂന്ന് പെൺമക്കളിൽ മൂത്തവരായ ശാരികയെയും ശ്യാമയെയും വിവാഹം ചെയ്തയച്ചു. സുഖമില്ലാത്ത ഇളയമകൾ അനാഥാലയത്തിലാണ്. മുൻകൂർ വാങ്ങിയ കൂലി കൊണ്ട് നന്നായി മദ്യപിച്ച ശേഷമാണ് സത്യൻ മരത്തിൽ കയറിയതെന്നും കാൽതെറ്റി വീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP